നമ്മളോടുതന്നെയുള്ള ബഹുമാനം നഷ്ടപ്പെടുകയാണോ?
ആത്മാഭിമാനം—അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ആത്മാഭിമാനമുള്ള വ്യക്തികൾ ജീവിതത്തിൽ വരുന്ന പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ നേരിടും. അവർ പെട്ടെന്നു തളർന്നുപോകില്ല.
-
പഠനങ്ങൾ കാണിക്കുന്നത്, ആത്മാഭിമാനമില്ലാത്ത ആളുകൾക്ക് ടെൻഷനും വിഷാദവും അനാരോഗ്യകരമായ ഭക്ഷണശീലവും ഒക്കെ കണ്ടേക്കാം എന്നാണ്. അവർ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും വീണുപോകാനുള്ള സാധ്യതയും കൂടുതലാണ്.
-
ആത്മാഭിമാനമുള്ള വ്യക്തികൾ തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യില്ല. അതുകൊണ്ട് അവർക്കു മറ്റുള്ളവരുമായി എളുപ്പത്തിൽ ഒത്തുപോകാനാകും. ആളുകളുമായി നല്ല സുഹൃദ്ബന്ധം സ്ഥാപിക്കാനും അവർക്കാകും. എന്നാൽ ആത്മാഭിമാനം കുറവുള്ള വ്യക്തികൾക്കു മറ്റുള്ളവരെ വിമർശിക്കുന്ന സ്വഭാവമുണ്ടായിരുന്നേക്കാം. അതു വ്യക്തിബന്ധങ്ങൾ തകർക്കും.
-
ആത്മാഭിമാനമുള്ള വ്യക്തികൾ പ്രശ്നങ്ങൾ ഉണ്ടായാൽ ശക്തരായി പിടിച്ചുനിൽക്കും. തിരിച്ചടികൾ ഉണ്ടായാലും അവർ ലക്ഷ്യത്തിൽനിന്ന് പിന്മാറില്ല. എന്നാൽ ആത്മാഭിമാനം കുറവുള്ള ആളുകളുടെ കാര്യത്തിൽ ചെറിയ പ്രശ്നങ്ങൾപോലും അവരുടെ കണ്ണിൽ വലിയ തടസ്സങ്ങളായിരിക്കും. അവർ ശ്രമം ഉപേക്ഷിച്ച് പിന്മാറുകയും ചെയ്യും.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
ബലപ്പെടുത്തുന്ന സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. മറ്റുള്ളവരോട് ആദരവോടെ ഇടപെടുന്ന വ്യക്തികളെ സുഹൃത്തുക്കളാക്കുക. നിങ്ങളുടെ ക്ഷേമത്തിൽ ആത്മാർഥതാത്പര്യം കാണിക്കുകയും നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളുകളായിരിക്കും അവർ.
മറ്റുള്ളവരെ സഹായിക്കുക. മറ്റുള്ളവർക്ക്, തിരിച്ചുതരാൻ കഴിയില്ലാത്ത ആളുകൾക്കുപോലും, ദയയോടെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കൊടുക്കുന്നതിന്റെ സന്തോഷം നമുക്കു കിട്ടും. നിങ്ങൾ ചെയ്യുന്ന നല്ല പ്രവൃത്തികൾ മറ്റുള്ളവർ അറിയുന്നില്ലെങ്കിൽപ്പോലും നിങ്ങൾ സന്തോഷമുള്ളവരായിരിക്കും.
ആത്മാഭിമാനം വളർത്തിയെടുക്കാൻ മക്കളെ സഹായിക്കുക. മക്കളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, കഴിയുമെങ്കിൽ അവർതന്നെ അതു പരിഹരിക്കട്ടെ. അങ്ങനെ ചെയ്യുമ്പോൾ പ്രശ്നങ്ങളെ നേരിടാനും അതു പരിഹരിക്കാനും കുട്ടികൾ പഠിക്കും. അത് ഇപ്പോൾതന്നെ ആത്മാഭിമാനം ഉള്ളവരായിരിക്കാൻ അവരെ സഹായിക്കും, മുതിർന്നുവരുമ്പോഴും അവർക്ക് അതു പ്രയോജനം ചെയ്യും.
ഞങ്ങൾ ചെയ്യുന്നത്
യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകളും ബൈബിൾ പഠനപരിപാടിയും ജീവിതം മെച്ചപ്പെടുത്താനും ആത്മാഭിമാനമുള്ളവരായിരിക്കാനും ആളുകളെ സഹായിക്കുന്നു.
ഞങ്ങളുടെ ആഴ്ചതോറുമുള്ള മീറ്റിങ്ങുകൾ
ആഴ്ചതോറുമുള്ള ഞങ്ങളുടെ മീറ്റിങ്ങുകളിൽ പ്രവേശനം സൗജന്യമാണ്. എല്ലാവരെയും അവിടെ സ്വാഗതം ചെയ്യും. ആ മീറ്റിങ്ങുകളിൽ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങളുണ്ട്. അതിൽ മിക്കപ്പോഴും ആത്മാഭിമാനം വളർത്തിയെടുക്കാനുള്ള നിർദേശങ്ങളും ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്, ഞങ്ങളുടെ മീറ്റിങ്ങുകളിൽ ഈ വിഷയങ്ങളെക്കുറിച്ച് ഒക്കെ നിങ്ങൾക്കു പഠിക്കാനാകും . . .
-
ദൈവത്തിനു നിങ്ങൾ വിലപ്പെട്ടവരാണോ?
-
ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം എങ്ങനെ കണ്ടെത്താം?
-
ശക്തവും നിലനിൽക്കുന്നതും ആയ സൗഹൃദങ്ങൾ എങ്ങനെ വളർത്തിയെടുക്കാം?
‘അന്യോന്യം പരിഗണന കാണിക്കുന്ന’ യഥാർഥ സുഹൃത്തുക്കളെ നിങ്ങൾക്ക് ഈ മീറ്റിങ്ങുകളിൽ കണ്ടെത്താനാകും.—1 കൊരിന്ത്യർ 15:25, 26.
ഞങ്ങളുടെ മീറ്റിങ്ങുകളെക്കുറിച്ച് കൂടുതൽ അറിയാൻ, jw.org-ൽ രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന ഹ്രസ്വമായ വീഡിയോ കാണുക.
ഞങ്ങളുടെ ബൈബിൾ പഠനപരിപാടി
ജീവിതം ആസ്വദിക്കാം എന്നേക്കും എന്ന പുസ്തകം ഉപയോഗിച്ച് ബൈബിൾ സൗജന്യമായി പഠിക്കാൻ ഞങ്ങൾ ആളുകളെ സഹായിക്കുന്നു. പ്രധാനപ്പെട്ട തിരുവെഴുത്തുകളും യുക്തിസഹമായ ന്യായവാദങ്ങളും ചിന്തിപ്പിക്കുന്ന ചോദ്യങ്ങളും ആവേശകരമായ വീഡിയോകളും മനോഹരമായ ചിത്രങ്ങളും ഒക്കെ ഈ പുസ്തകത്തിന്റെ സവിശേഷതകളാണ്. ആത്മാഭിമാനം വളർത്തിയെടുക്കാനും ജീവിതം മെച്ചപ്പെടുത്താനും ഞങ്ങളുടെ ബൈബിൾ പഠനപരിപാടി ആളുകളെ സഹായിക്കുന്നു.
യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുന്നത്, നിങ്ങൾക്ക് എങ്ങനെയാണ് പ്രയോജനം ചെയ്യുന്നത് എന്നു മനസ്സിലാക്കാൻ, jw.org-ൽ ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ കാണുക.