ടെൻഷനെ വരുതിയിലാക്കാൻ!
നിങ്ങൾക്ക് ടെൻഷനാണോ?
“എല്ലാവരും കുറച്ചൊക്കെ ടെൻഷനടിക്കും. പക്ഷേ എനിക്ക് എപ്പോഴും ടെൻഷനാണ്. ഏതെങ്കിലും ഒരൊറ്റ പ്രശ്നംകൊണ്ടല്ല. പലപല സാഹചര്യങ്ങളും പ്രതിസന്ധികളും എന്നെ വല്ലാതെ ടെൻഷൻ പിടിപ്പിക്കുന്നു. ശാരീരികവും മാനസികവും ആയി സുഖമില്ലാത്ത എന്റെ ഭർത്താവിനെ വർഷങ്ങളായി ഞാൻ പരിചരിക്കുകയാണ്.”—ജിൽ. a
“ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി. എന്റെ രണ്ടു മക്കളെയും എനിക്ക് ഒറ്റയ്ക്കു വളർത്തേണ്ടിവന്നു. അത് ഒട്ടും എളുപ്പമായിരുന്നില്ല. ഇതിനു പുറമേ എനിക്ക് എന്റെ ജോലി നഷ്ടപ്പെട്ടു. വണ്ടി പണിക്കു കയറ്റാൻപോലും കാശില്ലാതായി. എന്തു ചെയ്യണമെന്ന് എനിക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല. ടെൻഷൻ കൂടിക്കൂടി വന്നു. ആത്മഹത്യ ചെയ്യുന്നതു തെറ്റാണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് എന്റെ കഷ്ടപ്പാട് അവസാനിപ്പിക്കാൻ ഞാൻ ദൈവത്തോട് യാചിച്ചു.”—ബാരി.
ജില്ലിനെയും ബാരിയെയും പോലെ നിങ്ങളും ഇടയ്ക്കൊക്കെ ടെൻഷനടിക്കാറുണ്ടോ? സാധാരണയായി നിങ്ങൾക്ക് ടെൻഷൻ വരാറുള്ളതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? അതു നിങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? അതു കുറയ്ക്കാൻ എന്തെങ്കിലും വഴികളുണ്ടോ? ഇനി വരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തരും. അതു നിങ്ങൾക്കു വലിയ ആശ്വാസവും സഹായവും ആയിരിക്കും.
a ഈ ലേഖനത്തിലെ പേരുകൾ യഥാർഥമല്ല