ശമുവേൽ രണ്ടാം ഭാഗം 22:1-51

  • ദൈവ​ത്തി​ന്റെ രക്ഷാ​പ്ര​വൃ​ത്തി​കളെ ദാവീദ്‌ സ്‌തു​തി​ക്കു​ന്നു (1-51)

    • “യഹോവ എന്റെ വൻപാറ” (2)

    • യഹോവ വിശ്വ​സ്‌ത​നോ​ടു വിശ്വ​സ്‌തൻ (26)

22  യഹോവ ദാവീ​ദി​നെ എല്ലാ ശത്രു​ക്ക​ളുടെ​യും ശൗലിന്റെ​യും കൈയിൽനി​ന്ന്‌ രക്ഷിച്ച+ ദിവസം ദാവീദ്‌ യഹോ​വ​യു​ടെ സന്നിധി​യിൽ ഒരു പാട്ടു പാടി.+ 2  ദാവീദ്‌ പാടി​യത്‌: “യഹോവ എന്റെ വൻപാ​റ​യും എന്റെ അഭയസ്ഥാനവും+ എന്റെ രക്ഷകനും.+  3  എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും+ രക്ഷയുടെ കൊമ്പും* സുരക്ഷി​ത​സങ്കേ​ത​വും.+എനിക്ക്‌ ഓടി​ച്ചെന്ന്‌ അഭയം തേടാ​നുള്ള സ്ഥലവും+ എന്റെ രക്ഷകനും+ അങ്ങല്ലോ.എന്നെ അക്രമ​ത്തിൽനിന്ന്‌ രക്ഷിക്കു​ന്ന​തും അങ്ങാണ​ല്ലോ.  4  സ്‌തുത്യർഹനാം യഹോ​വയെ ഞാൻ വിളി​ച്ചപേ​ക്ഷി​ക്കുമ്പോൾ,ദൈവം എന്നെ ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ രക്ഷിക്കും.  5  മരണത്തിരകൾ ചുറ്റും​നിന്ന്‌ ആർത്തല​ച്ചു​വന്നു.+നീചന്മാ​രു​ടെ പെരുവെ​ള്ള​പ്പാ​ച്ചിൽ എന്നെ ഭയചകി​ത​നാ​ക്കി.+  6  ശവക്കുഴിയുടെ* കയറുകൾ എന്നെ ചുറ്റി​വ​രി​ഞ്ഞു.+മരണം എന്റെ മുന്നിൽ കുടു​ക്കു​കൾ വെച്ചു.+  7  എന്റെ കഷ്ടതയിൽ ഞാൻ യഹോ​വയെ വിളി​ച്ചപേ​ക്ഷി​ച്ചു.+ഞാൻ നിരന്തരം എന്റെ ദൈവത്തെ വിളിച്ചു. അപ്പോൾ ദൈവം ആലയത്തിൽനി​ന്ന്‌ എന്റെ സ്വരം കേട്ടു.സഹായ​ത്തി​നാ​യു​ള്ള എന്റെ നിലവി​ളി ദൈവ​ത്തി​ന്റെ കാതി​ലെത്തി.+  8  അപ്പോൾ ഭൂമി കുലുങ്ങി.+ആകാശ​ത്തി​ന്റെ അടിത്ത​റകൾ വിറ​കൊ​ണ്ടു.+ദൈവം കോപി​ക്ക​യാൽ അവ ഞെട്ടി​വി​റച്ചു.+  9  ദൈവത്തിന്റെ മൂക്കിൽനി​ന്ന്‌ പുക ഉയർന്നു.വായിൽനിന്ന്‌ സംഹാ​രാ​ഗ്നി പുറ​പ്പെട്ടു.+ദൈവ​ത്തിൽനിന്ന്‌ തീക്കന​ലു​കൾ ജ്വലി​ച്ചു​ചി​തറി. 10  ദൈവം ആകാശം ചായിച്ച്‌ ഇറങ്ങി​വന്നു.+ദൈവ​ത്തി​ന്റെ കാൽക്കീ​ഴിൽ കനത്ത മൂടലു​ണ്ടാ​യി​രു​ന്നു.+ 11  ദൈവം കെരൂബിനെ+ വാഹന​മാ​ക്കി പറന്നു​വന്നു. ഒരു ദൈവദൂതന്റെ* ചിറകി​ലേറി ദൈവം വരുന്നതു കണ്ടു.+ 12  ദൈവം ഇരുളി​നെ തനിക്കു ചുറ്റും കൂടാ​ര​മാ​ക്കി.+കറുത്തി​രു​ണ്ട വെള്ള​ത്തെ​യും കനത്ത മേഘപ​ട​ല​ങ്ങളെ​യും തന്നെ. 13  തിരുസന്നിധിയിലെ പ്രഭയിൽനി​ന്ന്‌ തീക്കന​ലു​കൾ ജ്വലിച്ചു. 14  അപ്പോൾ യഹോവ ആകാശ​ത്തു​നിന്ന്‌ ഇടി മുഴക്കാൻതു​ടങ്ങി.+അത്യു​ന്ന​തൻ തന്റെ സ്വരം കേൾപ്പി​ച്ചു.+ 15  ദൈവം അമ്പ്‌+ എയ്‌ത്‌ അവരെ ചിതറി​ച്ചു.മിന്നൽപ്പി​ണർകൊണ്ട്‌ അവരെ പരി​ഭ്രാ​ന്ത​രാ​ക്കി.+ 16  യഹോവയുടെ ശകാര​ത്താൽ,ദൈവ​ത്തി​ന്റെ മൂക്കിൽനി​ന്നുള്ള ഉഗ്രനി​ശ്വാ​സ​ത്താൽ,+ കടലിന്റെ അടിത്തട്ടു ദൃശ്യ​മാ​യി;+ഭൂതല​ത്തി​ന്റെ അടിത്ത​റകൾ കാണാ​നാ​യി. 17  ദൈവം ഉന്നതങ്ങ​ളിൽനിന്ന്‌ കൈ നീട്ടി എന്നെ പിടിച്ചു.ആഴമുള്ള വെള്ളത്തിൽനി​ന്ന്‌ എന്നെ വലിച്ചു​ക​യറ്റി.+ 18  എന്റെ ശക്തനായ ശത്രു​വിൽനിന്ന്‌, എന്നെ വെറു​ക്കു​ന്ന​വ​രിൽനിന്ന്‌,ദൈവം എന്നെ രക്ഷിച്ചു.+അവർ എന്നെക്കാൾ എത്രയോ ശക്തരാ​യി​രു​ന്നു. 19  എന്റെ കഷ്ടകാ​ലത്ത്‌ അവർ എന്റെ നേർക്കു വന്നു.+പക്ഷേ യഹോവ എനിക്കു തുണയാ​യു​ണ്ടാ​യി​രു​ന്നു. 20  എന്റെ ദൈവം എന്നെ ഒരു സുരക്ഷിതസ്ഥാനത്ത്‌*+ എത്തിച്ചു.എന്നോ​ടു​ള്ള പ്രീതി​യാൽ എന്നെ രക്ഷിച്ചു.+ 21  എന്റെ നീതി​നി​ഷ്‌ഠ​യ്‌ക്ക്‌ അനുസൃ​ത​മാ​യി യഹോവ എനിക്കു പ്രതി​ഫലം തരുന്നു.+എന്റെ കൈക​ളു​ടെ നിരപരാധിത്വത്തിന്‌* അനുസൃ​ത​മാ​യി ദൈവം എനിക്കു പകരം തരുന്നു.+ 22  കാരണം ഞാൻ യഹോ​വ​യു​ടെ വഴിക​ളിൽത്തന്നെ നടന്നു.എന്റെ ദൈവത്തെ ഉപേക്ഷി​ച്ച്‌ തിന്മ ചെയ്‌തി​ട്ടു​മില്ല. 23  ദൈവത്തിന്റെ വിധിപ്രഖ്യാപനങ്ങളെല്ലാം+ എന്റെ മുന്നി​ലുണ്ട്‌.ദൈവ​ത്തി​ന്റെ നിയമങ്ങളിൽനിന്ന്‌+ ഞാൻ വ്യതി​ച​ലി​ക്കില്ല. 24  തിരുമുമ്പിൽ ഞാൻ കുറ്റമ​റ്റ​വ​നാ​യി​രി​ക്കും.+തെറ്റു​ക​ളിൽനിന്ന്‌ ഞാൻ അകന്നു​നിൽക്കും.+ 25  എന്റെ നീതി​നിഷ്‌ഠ കണക്കാക്കി,തിരു​മു​മ്പാകെ​യുള്ള എന്റെ നിഷ്‌ക​ളങ്കത പരിഗ​ണിച്ച്‌,യഹോവ എനിക്കു പ്രതി​ഫലം തരട്ടെ.+ 26  വിശ്വസ്‌തനോട്‌ അങ്ങ്‌ വിശ്വ​സ്‌തത കാണി​ക്കു​ന്നു.+കുറ്റമ​റ്റ​വനോ​ടു കുറ്റമറ്റ വിധം പെരു​മാ​റു​ന്നു.+ 27  നിർമലനോട്‌ അങ്ങ്‌ നിർമലത കാണി​ക്കു​ന്നു.+പക്ഷേ വക്രബു​ദ്ധിയോ​ടു തന്ത്രപൂർവം* പെരു​മാ​റു​ന്നു.+ 28  താഴ്‌മയുള്ളവരെ അങ്ങ്‌ രക്ഷിക്കു​ന്നു.+പക്ഷേ അങ്ങയുടെ കണ്ണുകൾ ധാർഷ്ട്യ​ക്കാർക്കെ​തി​രാണ്‌. അങ്ങ്‌ അവരെ താഴ്‌ത്തു​ന്നു.+ 29  യഹോവേ, അങ്ങാണ്‌ എന്റെ ദീപം.+യഹോ​വ​യല്ലോ എന്റെ ഇരുളി​നെ പ്രകാ​ശ​മാ​ന​മാ​ക്കു​ന്നത്‌.+ 30  അങ്ങയുടെ സഹായ​ത്താൽ ഞാൻ കവർച്ച​പ്പ​ട​യു​ടെ നേരെ പാഞ്ഞുചെ​ല്ലും.ദൈവ​ത്തി​ന്റെ ശക്തിയാൽ ഞാൻ മതിൽ ചാടി​ക്ക​ട​ക്കും.+ 31  സത്യദൈവത്തിന്റെ വഴികൾ പിഴവ​റ്റത്‌.+യഹോ​വ​യു​ടെ വചനങ്ങൾ തീയിൽ ശുദ്ധീ​ക​രി​ച്ചത്‌.+ തന്നെ അഭയമാ​ക്കു​ന്ന​വർക്കെ​ല്ലാം ദൈവം ഒരു പരിച​യാണ്‌.+ 32  യഹോവയല്ലാതെ ഒരു ദൈവ​മു​ണ്ടോ?+ നമ്മുടെ ദൈവ​മ​ല്ലാ​തെ മറ്റൊരു പാറയു​ണ്ടോ?+ 33  സത്യദൈവം എന്റെ ബലമുള്ള കോട്ട.+ദൈവം എന്റെ വഴി സുഗമ​മാ​ക്കും.+ 34  എന്റെ കാലുകൾ ദൈവം മാനിന്റേ​തുപോലെ​യാ​ക്കു​ന്നു.ചെങ്കു​ത്താ​യ സ്ഥലങ്ങളിൽ ഉറച്ചു​നിൽക്കാൻ എന്നെ പ്രാപ്‌ത​നാ​ക്കു​ന്നു.+ 35  എന്റെ കൈകളെ യുദ്ധമുറ അഭ്യസി​പ്പി​ക്കു​ന്നു.എന്റെ കരങ്ങൾക്കു ചെമ്പു​വി​ല്ലുപോ​ലും വളച്ച്‌ കെട്ടാ​നാ​കും. 36  അങ്ങ്‌ എനിക്കു രക്ഷ എന്ന പരിച തരുന്നു.അങ്ങയുടെ താഴ്‌മ എന്നെ വലിയ​വ​നാ​ക്കു​ന്നു.+ 37  എന്റെ കാലു​കൾക്ക്‌ അങ്ങ്‌ പാത വിശാ​ല​മാ​ക്കു​ന്നു.എന്റെ കാലുകൾ* തെന്നിപ്പോ​കില്ല.+ 38  ഞാൻ ശത്രു​ക്കളെ പിന്തു​ടർന്ന്‌ നാമാ​വശേ​ഷ​മാ​ക്കും.അവരെ നിശ്ശേഷം സംഹരി​ക്കാ​തെ തിരി​ച്ചു​വ​രില്ല. 39  ഞാൻ അവരെ തുടച്ചു​നീ​ക്കും. ഒരിക്ക​ലും എഴു​ന്നേൽക്കാത്ത വിധം അവരെ തകർത്തു​ക​ള​യും.+അവർ എന്റെ കാൽക്കീ​ഴെ വീഴും. 40  യുദ്ധത്തിനു വേണ്ട ശക്തി നൽകി അങ്ങ്‌ എന്നെ സജ്ജനാ​ക്കും.+എതിരാ​ളി​കൾ എന്റെ മുന്നിൽ കുഴഞ്ഞു​വീ​ഴാൻ അങ്ങ്‌ ഇടയാ​ക്കും.+ 41  എന്റെ ശത്രുക്കൾ എന്റെ മുന്നിൽനി​ന്ന്‌ പിൻവാ​ങ്ങാൻ അങ്ങ്‌ ഇടവരു​ത്തും.*+ഞാൻ എന്നെ വെറു​ക്കു​ന്ന​വ​രു​ടെ കഥകഴി​ക്കും.*+ 42  അവർ സഹായ​ത്തി​നാ​യി കേഴുന്നു. പക്ഷേ രക്ഷിക്കാൻ ആരുമില്ല;യഹോ​വയോ​ടുപോ​ലും അവർ കരഞ്ഞ​പേ​ക്ഷി​ക്കു​ന്നു. പക്ഷേ ദൈവം അവർക്ക്‌ ഉത്തരം കൊടു​ക്കു​ന്നില്ല.+ 43  നിലത്തെ പൊടിപോ​ലെ ഞാൻ അവരെ ഇടിച്ച്‌ പൊടി​യാ​ക്കും.അവരെ തവിടുപൊ​ടി​യാ​ക്കി തെരു​വി​ലെ ചെളിപോ​ലെ ചവിട്ടിത്തേ​ക്കും. 44  എന്റെ ജനത്തിലെ ദോഷൈകദൃക്കുകളിൽനിന്ന്‌* അങ്ങ്‌ എന്നെ രക്ഷിക്കും.+ അങ്ങ്‌ എന്നെ സംരക്ഷി​ച്ച്‌ ജനതകൾക്കു തലവനാ​ക്കും.+എനിക്കു മുൻപ​രി​ച​യ​മി​ല്ലാത്ത ജനം എന്നെ സേവി​ക്കും.+ 45  വിദേശികൾ എന്റെ മുന്നിൽ വിനീ​ത​വിധേ​യ​രാ​യി വന്ന്‌ നിൽക്കും.+എന്നെക്കു​റിച്ച്‌ കേൾക്കു​ന്നതെ​ല്ലാം എന്നെ അനുസ​രി​ക്കാൻ അവരെ പ്രേരി​പ്പി​ക്കും. 46  വിദേശികളുടെ ധൈര്യം ക്ഷയിക്കും.*അവർ അവരുടെ സങ്കേത​ങ്ങ​ളിൽനിന്ന്‌ പേടി​ച്ചു​വി​റച്ച്‌ ഇറങ്ങി​വ​രും. 47  യഹോവ ജീവനു​ള്ളവൻ! എന്റെ പാറയെ ഏവരും വാഴ്‌ത്തട്ടെ!+ എന്റെ രക്ഷയുടെ പാറയായ ദൈവം സ്‌തു​തി​ക്കപ്പെ​ടട്ടെ.+ 48  സത്യദൈവം എനിക്കു​വേണ്ടി പ്രതി​കാ​രം ചെയ്യുന്നു.+എന്റെ ദൈവം ജനതകളെ എനിക്ക്‌ അധീന​മാ​ക്കി​ത്ത​രു​ന്നു.+ 49  എന്റെ ശത്രു​ക്ക​ളിൽനിന്ന്‌ എന്നെ രക്ഷിക്കു​ന്നു. എന്നെ ആക്രമി​ക്കു​ന്ന​വർക്കു മീതെ അങ്ങ്‌ എന്നെ ഉയർത്തു​ന്നു.+അക്രമി​യു​ടെ കൈയിൽനി​ന്ന്‌ അങ്ങ്‌ എന്നെ രക്ഷിക്കു​ന്നു.+ 50  അതുകൊണ്ട്‌ യഹോവേ, ജനതക​ളു​ടെ ഇടയിൽ ഞാൻ അങ്ങയ്‌ക്കു നന്ദി പറയും.+തിരു​നാ​മം ഞാൻ പാടി സ്‌തു​തി​ക്കും:*+ 51  തന്റെ രാജാ​വി​നുവേണ്ടി ദൈവം വലിയ രക്ഷാ​പ്ര​വൃ​ത്തി​കൾ ചെയ്യുന്നു.*+തന്റെ അഭിഷി​ക്തനോട്‌ എന്നും അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നു.ദാവീ​ദിനോ​ടും ദാവീ​ദി​ന്റെ സന്തതിയോടും* തന്നെ.”+

അടിക്കുറിപ്പുകള്‍

അഥവാ “പരിച​യും എന്റെ ശക്തനായ രക്ഷകനും.” പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ആത്മാവി​ന്റെ; കാറ്റിന്റെ.”
അഥവാ “വിശാ​ല​സ്ഥ​ലത്ത്‌.”
അക്ഷ. “ശുദ്ധിക്ക്‌.”
മറ്റൊരു സാധ്യത “ബുദ്ധി​ഹീ​ന​നെ​പ്പോ​ലെ.”
അഥവാ “കാൽക്കു​ഴകൾ.”
അക്ഷ. “വെറു​ക്കു​ന്ന​വരെ നിശ്ശബ്ദ​രാ​ക്കും.”
അഥവാ “എന്റെ ശത്രു​ക്ക​ളു​ടെ പുറം അങ്ങ്‌ എനിക്ക്‌ ഏൽപ്പി​ച്ചു​ത​രും.”
അതായത്‌, കുറ്റം കണ്ടുപി​ടി​ക്കാ​നി​രി​ക്കു​ന്നവർ.
അഥവാ “ശക്തി ചോർന്നു​പോ​കും.”
അഥവാ “തിരു​നാ​മ​ത്തി​നു ഞാൻ സംഗീതം ഒരുക്കും.”
അഥവാ “വൻവി​ജ​യങ്ങൾ സമ്മാനി​ക്കു​ന്നു.”
അക്ഷ. “വിത്തി​നോ​ടും.”