മത്തായി എഴുതിയത്‌ 20:1-34

  • മുന്തി​രി​ത്തോ​ട്ട​ത്തി​ലെ പണിക്കാ​രും തുല്യ​കൂ​ലി​യും (1-16)

  • യേശു​വി​ന്റെ മരണം വീണ്ടും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (17-19)

  • ദൈവ​രാ​ജ്യ​ത്തി​ലെ സ്ഥാനങ്ങൾക്കു​വേണ്ടി അപേക്ഷി​ക്കു​ന്നു (20-28)

    • യേശു—അനേകർക്ക്‌ ഒരു മോച​ന​വില (28)

  • രണ്ട്‌ അന്ധരെ സുഖ​പ്പെ​ടു​ത്തു​ന്നു (29-34)

20  “മുന്തി​രിത്തോ​ട്ട​ത്തിലേക്കു പണിക്കാ​രെ കൂലിക്കു വിളി​ക്കാൻ അതിരാ​വി​ലെ ഇറങ്ങിയ ഒരു വീട്ടു​കാ​രനെപ്പോലെ​യാ​ണു സ്വർഗ​രാ​ജ്യം.+ 2  പണിക്കാരോടു ദിവസം ഒരു ദിനാറെ* കൂലി പറഞ്ഞൊ​ത്ത്‌ അയാൾ അവരെ മുന്തി​രിത്തോ​ട്ട​ത്തിലേക്ക്‌ അയച്ചു. 3  ഏകദേശം മൂന്നാം മണി* നേരത്ത്‌ അയാൾ വീണ്ടും പുറത്ത്‌ പോയ​പ്പോൾ മറ്റു ചിലർ പണിയി​ല്ലാ​തെ ചന്തസ്ഥലത്ത്‌ നിൽക്കു​ന്നതു കണ്ടു. 4  അയാൾ അവരോ​ടു പറഞ്ഞു: ‘നിങ്ങളും മുന്തി​രിത്തോ​ട്ട​ത്തിലേക്കു പൊയ്‌ക്കോ; ന്യായ​മായ കൂലി തരാം.’ 5  അങ്ങനെ, അവർ പോയി. അയാൾ പിന്നെ​യും ഏകദേശം ആറാം മണി* നേരത്തും ഒൻപതാം മണി* നേരത്തും പുറത്ത്‌ പോയി അങ്ങനെ​തന്നെ ചെയ്‌തു. 6  ഒടുവിൽ, ഏകദേശം 11-ാം മണി* നേരത്ത്‌ അയാൾ പുറത്ത്‌ പോയ​പ്പോൾ വേറെ ചിലർ അവിടെ നിൽക്കു​ന്നതു കണ്ട്‌ അവരോ​ട്‌, ‘നിങ്ങൾ പണിക്കു പോകാ​തെ ദിവസം മുഴുവൻ ഇവിടെ നിന്നത്‌ എന്താണ്‌’ എന്നു ചോദി​ച്ചു. 7  ‘ആരും ഞങ്ങളെ പണിക്കു വിളി​ച്ചില്ല’ എന്ന്‌ അവർ പറഞ്ഞു. അപ്പോൾ അയാൾ അവരോ​ട്‌, ‘നിങ്ങളും മുന്തി​രിത്തോ​ട്ട​ത്തിലേക്കു ചെല്ല്‌’ എന്നു പറഞ്ഞു. 8  “വൈകുന്നേ​ര​മാ​യപ്പോൾ, മുന്തി​രിത്തോ​ട്ട​ത്തി​ന്റെ ഉടമ കാര്യ​സ്ഥനോ​ടു പറഞ്ഞു: ‘പണിക്കാ​രെ വിളിച്ച്‌ കൂലി കൊടു​ക്ക്‌.+ അവസാനം വന്നവർതൊ​ട്ട്‌ വേണം കൂലി കൊടു​ക്കാൻ. ആദ്യം വന്നവർക്ക്‌ അവസാ​ന​വും.’ 9  11-ാം മണി നേരത്ത്‌ വന്നവർക്ക്‌ ഓരോ ദിനാറെ* കിട്ടി. 10  അതു കണ്ടപ്പോൾ ആദ്യം വന്നവർ കൂടുതൽ കിട്ടു​മെന്നു പ്രതീ​ക്ഷി​ച്ചു. പക്ഷേ അവർക്കും ഓരോ ദിനാറെയാണു* കിട്ടി​യത്‌. 11  അപ്പോൾ അവർ വീട്ടു​കാ​രനു നേരെ ഇങ്ങനെ പിറു​പി​റു​ത്തു: 12  ‘ഒടുവിൽ വന്ന ഇവർ ഒരു മണിക്കൂ​റേ പണി​യെ​ടു​ത്തു​ള്ളൂ. ഞങ്ങളാ​കട്ടെ പൊള്ളുന്ന ചൂടും സഹിച്ച്‌ ദിവസം മുഴുവൻ അധ്വാ​നി​ച്ചു. എന്നിട്ടും താങ്കൾ ഇവരെ ഞങ്ങളോ​ടു തുല്യ​രാ​ക്കി​യ​ല്ലോ.’ 13  അയാൾ അവരിൽ ഒരാ​ളോ​ടു പറഞ്ഞു: ‘സ്‌നേ​ഹി​താ, ഞാൻ നിന്നോ​ട്‌ അന്യാ​യമൊ​ന്നും ചെയ്യു​ന്നി​ല്ല​ല്ലോ. ഒരു ദിനാറെയല്ലേ* ഞാൻ നിന്നോ​ടു പറഞ്ഞൊ​ത്തത്‌?+ 14  നിനക്കുള്ളതു വാങ്ങി പൊയ്‌ക്കൊ​ള്ളുക. നിനക്കു തന്നതുപോലെ​തന്നെ ഒടുവിൽ വന്ന ഇയാൾക്കും കൊടു​ക്കാ​നാണ്‌ എനിക്ക്‌ ഇഷ്ടം. 15  എനിക്കുള്ളതുകൊണ്ട്‌ എന്റെ ഇഷ്ടം​പോ​ലെ ചെയ്യാൻ എനിക്ക്‌ അവകാ​ശ​മി​ല്ലേ? അതോ ഞാൻ നല്ലവനായതുകൊണ്ടുള്ള* അസൂയയാണോ+ നിനക്ക്‌?’* 16  ഇതുപോലെ, പിമ്പന്മാർ മുമ്പന്മാ​രും മുമ്പന്മാർ പിമ്പന്മാ​രും ആകും.”+ 17  യരുശലേമിലേക്കു പോകും​വഴി യേശു 12 ശിഷ്യ​ന്മാ​രെ ഒറ്റയ്‌ക്കു മാറ്റി​നി​റു​ത്തി അവരോ​ടു പറഞ്ഞു:+ 18  “നമ്മൾ ഇപ്പോൾ യരുശലേ​മിലേക്കു പോകു​ക​യാണ്‌. മനുഷ്യ​പുത്രനെ മുഖ്യ​പുരോ​ഹി​ത​ന്മാ​രുടെ​യും ശാസ്‌ത്രി​മാ​രുടെ​യും കൈയിൽ ഏൽപ്പി​ച്ചുകൊ​ടു​ക്കും. അവർ അവനെ മരണത്തി​നു വിധിച്ച്‌+ 19  ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പി​ക്കും. അവർ അവനെ പരിഹ​സി​ക്കു​ക​യും ചാട്ടയ്‌ക്ക്‌ അടിക്കു​ക​യും സ്‌തം​ഭ​ത്തിലേറ്റി കൊല്ലു​ക​യും ചെയ്യും.+ എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെ​ഴുന്നേൽക്കും.”+ 20  പിന്നെ സെബെ​ദി​പുത്ര​ന്മാ​രു​ടെ അമ്മ+ തന്റെ പുത്ര​ന്മാരോടൊ​പ്പം യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ വണങ്ങി​യിട്ട്‌ ഒരു അപേക്ഷ​യുണ്ടെന്ന്‌ അറിയി​ച്ചു.+ 21  “എന്താണു വേണ്ടത്‌” എന്നു യേശു ചോദി​ച്ചപ്പോൾ അവർ പറഞ്ഞു: “അങ്ങയുടെ രാജ്യ​ത്തിൽ എന്റെ ഈ രണ്ടു പുത്ര​ന്മാ​രിൽ ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും ഇരുത്താ​മെന്നു വാക്കു തരണേ.”+ 22  അപ്പോൾ യേശു പറഞ്ഞു: “നിങ്ങൾ ചോദി​ക്കു​ന്നത്‌ എന്താ​ണെന്നു നിങ്ങൾക്ക്‌ അറിയില്ല. ഞാൻ കുടി​ക്കാ​നി​രി​ക്കുന്ന പാനപാ​ത്രം കുടി​ക്കാൻ നിങ്ങൾക്കു കഴിയു​മോ?”+ “ഞങ്ങൾക്കു കഴിയും” എന്ന്‌ അവർ പറഞ്ഞു. 23  യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ തീർച്ച​യാ​യും എന്റെ പാനപാ​ത്രം കുടി​ക്കും.+ എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരുത്തു​ന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ എന്റെ പിതാവ്‌ ആർക്കുവേ​ണ്ടി​യാ​ണോ ഒരുക്കി​യി​രി​ക്കു​ന്നത്‌ അവർക്കു​ള്ള​താണ്‌.”+ 24  എന്നാൽ ഇതെക്കു​റിച്ച്‌ കേട്ട​പ്പോൾ മറ്റു പത്തു പേർക്കും ആ രണ്ടു സഹോ​ദ​ര​ന്മാരോട്‌ അമർഷം തോന്നി.+ 25  എന്നാൽ യേശു അവരെ അടുത്ത്‌ വിളിച്ച്‌ അവരോ​ടു പറഞ്ഞു: “ജനതക​ളു​ടെ മേൽ അവരുടെ ഭരണാ​ധി​കാ​രി​കൾ ആധിപ​ത്യം നടത്തുന്നെ​ന്നും ഉന്നതർ അവരുടെ മേൽ അധികാ​രം പ്രയോ​ഗി​ക്കുന്നെ​ന്നും നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ.+ 26  എന്നാൽ നിങ്ങൾക്കി​ട​യിൽ അങ്ങനെ​യാ​യി​രി​ക്ക​രുത്‌.+ നിങ്ങളിൽ വലിയ​വ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നാ​യി​രി​ക്കണം.+ 27  നിങ്ങളിൽ ഒന്നാമ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ നിങ്ങളു​ടെ അടിമ​യാ​യി​രി​ക്കണം.+ 28  മനുഷ്യപുത്രൻ വന്നതും ശുശ്രൂ​ഷി​ക്കപ്പെ​ടാ​നല്ല, ശുശ്രൂഷിക്കാനും+ അനേകർക്കു​വേണ്ടി തന്റെ ജീവൻ മോചനവിലയായി* കൊടു​ക്കാ​നും ആണ്‌.”+ 29  അവർ യരീഹൊ വിട്ട്‌ പോകു​മ്പോൾ, ഒരു വലിയ ജനക്കൂട്ടം യേശു​വി​ന്റെ പിന്നാലെ ചെന്നു. 30  യേശു അതുവഴി പോകു​ന്നെന്നു കേട്ട്‌, വഴിയ​രി​കെ ഇരുന്ന രണ്ട്‌ അന്ധന്മാർ, “കർത്താവേ, ദാവീ​ദു​പു​ത്രാ, ഞങ്ങളോ​ടു കരുണ കാണി​ക്കണേ” എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു.+ 31  മിണ്ടാതിരിക്കാൻ പറഞ്ഞ്‌ ജനക്കൂട്ടം അവരെ ശകാരിച്ചെ​ങ്കി​ലും, “കർത്താവേ, ദാവീ​ദു​പു​ത്രാ, ഞങ്ങളോ​ടു കരുണ കാണി​ക്കണേ” എന്ന്‌ അവർ കൂടുതൽ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 32  യേശു നിന്നിട്ട്‌ അവരെ വിളിച്ച്‌ അവരോ​ട്‌, “ഞാൻ എന്താണു ചെയ്‌തു​തരേ​ണ്ടത്‌” എന്നു ചോദി​ച്ചു. 33  അവർ യേശു​വിനോ​ടു പറഞ്ഞു: “കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നു​ത​രണേ!” 34  യേശു മനസ്സ്‌ അലിഞ്ഞ്‌ അവരുടെ കണ്ണുക​ളിൽ തൊട്ടു;+ ഉടനെ അവർക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടി. അവർ യേശു​വി​നെ അനുഗ​മി​ച്ചു.

അടിക്കുറിപ്പുകള്‍

അനു. ബി14 കാണുക.
അതായത്‌, രാവിലെ ഏകദേശം 9 മണി.
അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.
അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.
അതായത്‌, വൈകു​ന്നേരം ഏകദേശം 5 മണി.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അഥവാ “ഔദാ​ര്യ​മു​ള്ള​വ​നാ​യ​തു​കൊ​ണ്ടുള്ള.”
അക്ഷ. “നല്ലവനാ​യ​തു​കൊ​ണ്ട്‌ നിന്റെ കണ്ണു ചീത്തയാ​യോ (ദുഷി​ച്ചു​പോ​യോ)?”
പദാവലി കാണുക.