സങ്കീർത്ത​നം 63:1-11

യഹൂദാവിജനഭൂമിയിൽവെച്ച്‌ ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.+ 63  ദൈവമേ, അങ്ങാണ്‌ എന്റെ ദൈവം. ഞാൻ അങ്ങയെ തേടി നടക്കുന്നു.+ ഞാൻ അങ്ങയ്‌ക്കാ​യി ദാഹി​ക്കു​ന്നു.+ വെള്ളമില്ലാത്ത, വരണ്ടു​ണ​ങ്ങിയ ദേശത്ത്‌അങ്ങയ്‌ക്കുവേണ്ടി കാത്തു​കാ​ത്തി​രുന്ന്‌ എന്റെ ബോധം നശിക്കാ​റാ​യി​രി​ക്കു​ന്നു.+  2  അതുകൊണ്ട്‌, അങ്ങയെ കാണാൻ ഞാൻ വിശു​ദ്ധ​സ്ഥ​ല​ത്തേക്കു നോക്കി;അങ്ങയുടെ ശക്തിയും മഹത്ത്വ​വും ഞാൻ കണ്ടു.+  3  അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം ജീവ​നെ​ക്കാൾ ഏറെ നല്ലത്‌;+അതുകൊണ്ട്‌, എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വ​പ്പെ​ടു​ത്തും.+  4  അങ്ങനെ, എന്റെ ജീവി​ത​കാ​ലം മുഴുവൻ ഞാൻ അങ്ങയെ സ്‌തു​തി​ക്കും,അങ്ങയുടെ നാമത്തിൽ എന്റെ കൈകൾ ഉയർത്തും.  5  അത്യുത്തമവും അതിവി​ശി​ഷ്ട​വും ആയ ഓഹരി ലഭിച്ചതിൽ* ഞാൻ തൃപ്‌ത​നാണ്‌;സന്തോഷമുള്ള അധരങ്ങ​ളാൽ എന്റെ വായ്‌ അങ്ങയെ സ്‌തു​തി​ക്കും.+  6  കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കു​ന്നു;രാത്രിയാമങ്ങളിൽ ഞാൻ അങ്ങയെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു.+  7  അങ്ങാണല്ലോ എന്റെ സഹായി;+അങ്ങയുടെ ചിറകിൻത​ണ​ലിൽ ഞാൻ സന്തോ​ഷി​ച്ചാർക്കു​ന്നു.+  8  അങ്ങയോടു ഞാൻ ഒട്ടി​ച്ചേർന്നി​രി​ക്കു​ന്നു;അങ്ങയുടെ വലങ്കൈ എന്നെ മുറുകെ പിടി​ച്ചി​രി​ക്കു​ന്നു.+  9  എന്നാൽ, എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വർഭൂമിയുടെ ആഴങ്ങളി​ലേക്ക്‌ ഇറങ്ങും. 10  അവരെ വാളിന്റെ ശക്തിക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കും;അവർ കുറു​ന​രി​കൾക്കി​ര​യാ​കും.* 11  എന്നാൽ രാജാവ്‌ ദൈവ​ത്തിൽ ആനന്ദി​ക്കും. നുണ പറയു​ന്ന​വ​രു​ടെ വായ്‌ അടഞ്ഞു​പോ​കു​ന്ന​തി​നാൽദൈവനാമത്തിൽ സത്യം ചെയ്യു​ന്ന​വ​രെ​ല്ലാം ആഹ്ലാദി​ക്കും.*

അടിക്കുറിപ്പുകള്‍

അക്ഷ. “കൊഴു​പ്പും പുഷ്ടി​യും കൊ​ണ്ടെ​ന്ന​പോ​ലെ.”
അഥവാ “കുറു​ക്ക​ന്മാർക്കി​ര​യാ​കും.”
അഥവാ “അഭിമാ​ന​ത്തോ​ടെ സംസാ​രി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം