സങ്കീർത്തനം 25:1-22
ദാവീദിന്റേത്.
א (ആലേഫ്)
25 യഹോവേ, ഞാൻ അങ്ങയിലേക്കു തിരിയുന്നു.
ב (ബേത്ത്)
2 എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;+ഞാൻ നാണംകെട്ടുപോകാൻ സമ്മതിക്കരുതേ.+
ശത്രുക്കൾ എന്റെ കഷ്ടതയിൽ സന്തോഷിക്കാൻ ഇടവരുത്തരുതേ.+
ג (ഗീമെൽ)
3 അങ്ങയിൽ പ്രത്യാശ വെക്കുന്ന ആരും ഒരിക്കലും നാണംകെട്ടുപോകില്ല;+എന്നാൽ, വെറുതേ വഞ്ചന കാട്ടുന്നവരെ അപമാനം കാത്തിരിക്കുന്നു.+
ד (ദാലെത്ത്)
4 യഹോവേ, അങ്ങയുടെ വഴികൾ എനിക്ക് അറിയിച്ചുതരേണമേ;+അങ്ങയുടെ മാർഗങ്ങൾ എന്നെ പഠിപ്പിക്കേണമേ.+
ה (ഹേ)
5 അങ്ങയുടെ സത്യത്തിൽ എന്നെ നടത്തേണമേ; അങ്ങ് എന്നെ പഠിപ്പിക്കേണമേ.+എന്റെ രക്ഷയുടെ ദൈവം അങ്ങല്ലോ.
ו (വൗ)
ദിവസം മുഴുവൻ അങ്ങയിലാണ് എന്റെ പ്രത്യാശ.
ז (സയിൻ)
6 യഹോവേ, അങ്ങ് എല്ലായ്പോഴും കാണിച്ചിട്ടുള്ള*+കരുണയും അചഞ്ചലമായ സ്നേഹവും ഓർക്കേണമേ.+
ח (ഹേത്ത്)
7 ചെറുപ്പത്തിൽ ഞാൻ ചെയ്‌ത പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ.
യഹോവേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനു ചേർച്ചയിൽ,+അങ്ങയുടെ നന്മയെപ്രതി എന്നെ ഓർക്കേണമേ.+
ט (തേത്ത്)
8 യഹോവ നല്ലവനും നേരുള്ളവനും ആണ്.+
അതുകൊണ്ടാണ്, ദൈവം പാപികളെ നേർവഴി പഠിപ്പിക്കുന്നത്.+
י (യോദ്)
9 ശരിയായതു ചെയ്യാൻ* ദൈവം സൗമ്യരെ നയിക്കും;+അവരെ തന്റെ വഴികൾ പഠിപ്പിക്കും.+
כ (കഫ്)
10 തന്റെ ഉടമ്പടിയും+ ഓർമിപ്പിക്കലുകളും+ പാലിക്കുന്നവരോടുള്ളഅചഞ്ചലസ്നേഹവും വിശ്വസ്തതയും വെളിപ്പെടുത്തുന്നതല്ലോ യഹോവയുടെ വഴികളെല്ലാം.
ל (ലാമെദ്)
11 എന്റെ തെറ്റു വലുതെങ്കിലുംയഹോവേ, അങ്ങയുടെ പേരിനെ കരുതി അതു ക്ഷമിക്കേണമേ.+
מ (മേം)
12 യഹോവയെ ഭയപ്പെടുന്ന മനുഷ്യൻ ആരാണ്?+
തിരഞ്ഞെടുക്കേണ്ട വഴി ദൈവം അവനു പറഞ്ഞുകൊടുക്കും.+
נ (നൂൻ)
13 അവൻ നന്മ അനുഭവിച്ചറിയും;+അവന്റെ സന്തതിപരമ്പരകൾ ഭൂമി കൈവശമാക്കും.+
ס (സാമെക്)
14 യഹോവയെ ഭയപ്പെടുന്നവരായിരിക്കും അവന്റെ ഉറ്റ സ്നേഹിതർ;+ദൈവം തന്റെ ഉടമ്പടി അവരെ അറിയിക്കുന്നു.+
ע (അയിൻ)
15 വലയിൽ കുരുങ്ങിയ എന്റെ കാലുകൾ ദൈവം സ്വതന്ത്രമാക്കും.+അതുകൊണ്ട്, എന്റെ കണ്ണുകൾ എപ്പോഴും യഹോവയെ നോക്കുന്നു.+
פ (പേ)
16 ഞാൻ നിസ്സഹായനാണ്; എനിക്കു തുണയായി ആരുമില്ല;അങ്ങ് എന്നിലേക്കു മുഖം തിരിച്ച് എന്നോടു പ്രീതി കാണിക്കേണമേ.
צ (സാദെ)
17 എന്റെ ഹൃദയവേദനകൾ പെരുകിയിരിക്കുന്നു;+യാതനയിൽനിന്ന് എന്നെ വിടുവിക്കേണമേ.
ר (രേശ്)
18 എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും കാണേണമേ;+എന്റെ പാപങ്ങളെല്ലാം ക്ഷമിക്കേണമേ.+
19 എന്റെ ശത്രുക്കൾ എത്രയധികമെന്നു നോക്കൂ!എന്നോട് അവർക്ക് എത്ര വെറുപ്പാണെന്നു കണ്ടോ?
ש (ശീൻ)
20 എന്റെ പ്രാണനെ കാക്കേണമേ; എന്നെ രക്ഷിക്കേണമേ.+
ഞാൻ അങ്ങയെ അഭയമാക്കിയിരിക്കുന്നു; ഞാൻ നാണംകെടാൻ ഇടയാക്കരുതേ.
ת (തൗ)
21 നിഷ്‌കളങ്കതയും* നേരും എന്നെ കാത്തുകൊള്ളട്ടെ;+എന്റെ പ്രത്യാശ അങ്ങയിലല്ലോ.+
22 ദൈവമേ, സകല കഷ്ടതകളിൽനിന്നും ഇസ്രായേലിനെ വിടുവിക്കേണമേ.*
അടിക്കുറിപ്പുകള്‍
^ അഥവാ “യഹോവേ, പുരാതനകാലംമുതലുള്ള അങ്ങയുടെ.”
^ അക്ഷ. “ന്യായവിധിയിൽ.”
^ അഥവാ “ധർമനിഷ്ഠയും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അക്ഷ. “വീണ്ടെടുക്കേണമേ.”