സങ്കീർത്തനം 123:1-4
ആരോഹണഗീതം.
123 സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന ദൈവമേ,അങ്ങയിലേക്കു ഞാൻ കണ്ണ് ഉയർത്തുന്നു.+
2 ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കുംദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും നോക്കുംപോലെ,ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്കു നോക്കുന്നു,+ഞങ്ങളോടു പ്രീതി കാണിക്കുംവരെ ദൈവത്തെ നോക്കിക്കൊണ്ടിരിക്കുന്നു.+
3 പ്രീതി കാട്ടേണമേ; യഹോവേ, ഞങ്ങളോടു പ്രീതി കാട്ടേണമേ;ഞങ്ങൾ സഹിക്കാവുന്നതിലേറെ നിന്ദ സഹിച്ചു.+
4 അഹംഭാവികളുടെ പരിഹാസവും ഗർവികളുടെ നിന്ദയുംഞങ്ങൾ കണക്കിലേറെ സഹിച്ചു.