യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 9:1-21

9  അഞ്ചാമത്തെ ദൂതൻ കാഹളം+ ഊതി. അപ്പോൾ ആകാശ​ത്തു​നിന്ന്‌ ഒരു നക്ഷത്രം ഭൂമി​യിൽ വീണു​കി​ട​ക്കു​ന്നതു ഞാൻ കണ്ടു. അഗാധത്തിലേക്കുള്ള+ ദ്വാരത്തിന്റെ* താക്കോൽ അതിനു* ലഭിച്ചു. 2  അത്‌ ആ ദ്വാരം തുറന്ന​പ്പോൾ ഒരു വലിയ ചൂളയിൽനി​ന്ന്‌ എന്നപോ​ലെ അതിൽനി​ന്ന്‌ പുക പൊങ്ങി. പുക കാരണം സൂര്യ​നും അന്തരീ​ക്ഷ​വും ഇരുണ്ടുപോ​യി.+ 3  പുകയിൽനിന്ന്‌ വെട്ടു​ക്കി​ളി​കൾ ഭൂമി​യിലേക്കു വന്നു.+ ഭൂമി​യി​ലെ തേളു​കൾക്കുള്ള അതേ ശക്തി അവയ്‌ക്കും ലഭിച്ചു. 4  നെറ്റിയിൽ ദൈവ​ത്തി​ന്റെ മുദ്ര​യി​ല്ലാത്ത മനുഷ്യ​രെ മാത്രമേ ആക്രമി​ക്കാ​വൂ, ഭൂമി​യി​ലെ പുല്ലി​നോ സസ്യങ്ങൾക്കോ മരങ്ങൾക്കോ ദോഷം വരുത്തരുത്‌+ എന്ന്‌ അവയ്‌ക്ക്‌ ആജ്ഞ ലഭിച്ചി​രു​ന്നു. 5  അവരെ കൊല്ലാ​നല്ല, അഞ്ചു മാസ​ത്തേക്കു ക്രൂര​മാ​യി ഉപദ്ര​വി​ക്കാ​നാ​ണു വെട്ടു​ക്കി​ളി​കൾക്ക്‌ അനുവാ​ദം ലഭിച്ചത്‌. അപ്പോ​ഴത്തെ വേദന, തേൾ+ കുത്തുമ്പോ​ഴുള്ള വേദനപോലെ​യാ​യി​രു​ന്നു. 6  അക്കാലത്ത്‌ മനുഷ്യർ മരണം തേടും; പക്ഷേ ഒരിക്ക​ലും കണ്ടെത്തില്ല. അവർ മരിക്കാൻ കൊതി​ക്കും; പക്ഷേ മരണം അവരിൽനി​ന്ന്‌ ഓടി​യ​ക​ലും. 7  വെട്ടുക്കിളികളുടെ രൂപം യുദ്ധത്തി​ന്‌ ഒരുക്കിയ കുതി​ര​ക​ളുടേ​തുപോലെ​യാ​യി​രു​ന്നു.+ അവയുടെ തലയിൽ സ്വർണ​കി​രീ​ടംപോ​ലെ എന്തോ ഒന്നുണ്ടാ​യി​രു​ന്നു. അവയുടെ മുഖം പുരു​ഷ​ന്മാ​രുടേ​തുപോലെ​യും 8  തലമുടി സ്‌ത്രീ​ക​ളുടേ​തുപോലെ​യും ആയിരു​ന്നു. അവയുടെ പല്ലുകൾ സിംഹ​ത്തിന്റേ​തുപോലെ​യാ​യി​രു​ന്നു.+ 9  അവയുടെ മാറിൽ ഇരുമ്പു​ക​വ​ചംപോ​ലുള്ള കവചങ്ങ​ളു​ണ്ടാ​യി​രു​ന്നു. അവയുടെ ചിറക​ടി​ശബ്ദം യുദ്ധത്തി​നു പായുന്ന അശ്വര​ഥ​ങ്ങ​ളു​ടെ ഇരമ്പൽപോലെ​യാ​യി​രു​ന്നു.+ 10  തേളിന്റേതുപോലെ വിഷമു​ള്ളുള്ള വാൽ അവയ്‌ക്കു​ണ്ട്‌. അഞ്ചു മാസം മനുഷ്യ​രെ ദണ്ഡിപ്പി​ക്കാ​നുള്ള ശക്തി അവയുടെ വാലു​കൾക്കു​ണ്ടാ​യി​രു​ന്നു.+ 11  അഗാധത്തിന്റെ ദൂതൻ അവയ്‌ക്കു രാജാ​വാ​യി​രു​ന്നു.+ എബ്രായ ഭാഷയിൽ ആ ദൂതന്റെ പേര്‌ അബദ്ദോൻ* എന്നും ഗ്രീക്ക്‌ ഭാഷയിൽ അപ്പൊല്യോൻ* എന്നും ആണ്‌. 12  ഒന്നാമത്തെ കഷ്ടത കഴിഞ്ഞു. ഇതാ, രണ്ടു കഷ്ടതകൂടെ+ വരാൻപോ​കു​ന്നു! 13  ആറാമത്തെ ദൂതൻ+ കാഹളം ഊതി.+ അപ്പോൾ ദൈവ​ത്തി​ന്റെ മുന്നി​ലുള്ള സ്വർണയാഗപീഠത്തിന്റെ+ കൊമ്പു​ക​ളിൽനിന്ന്‌ ഒരു ശബ്ദം 14  കാഹളം പിടി​ച്ചി​രുന്ന ആറാമത്തെ ദൂത​നോട്‌ ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “മഹാന​ദി​യായ യൂഫ്രട്ടീസിന്റെ+ തീരത്ത്‌ കെട്ടി​യി​ട്ടി​രുന്ന നാലു ദൈവ​ദൂ​ത​ന്മാ​രെ അഴിച്ചു​വി​ടൂ.” 15  മനുഷ്യരിൽ മൂന്നിലൊ​ന്നി​നെ കൊല്ലാൻ നിശ്ചയി​ച്ചി​രി​ക്കുന്ന വർഷത്തി​നും മാസത്തി​നും ദിവസ​ത്തി​നും സമയത്തി​നും വേണ്ടി ഒരുക്കി​നി​റു​ത്തി​യി​രുന്ന ആ നാലു ദൂതന്മാരെ​യും അപ്പോൾ അഴിച്ചു​വി​ട്ടു. 16  കുതിരപ്പടയാളികളുടെ എണ്ണം പതിനാ​യി​ര​ത്തി​ന്റെ ഇരുപ​തി​നാ​യി​രം മടങ്ങ്‌* എന്നു ഞാൻ കേട്ടു. 17  ഞാൻ ദിവ്യ​ദർശ​ന​ത്തിൽ കണ്ട കുതി​ര​ക​ളുടെ​യും കുതി​ര​ക്കാ​രുടെ​യും രൂപം ഇങ്ങനെ​യാണ്‌: അവരുടെ മാറിലെ കവചങ്ങൾക്കു തീപോ​ലുള്ള ചുവപ്പു നിറവും കടും​നീല നിറവും മഞ്ഞ നിറവും* ആയിരു​ന്നു. കുതി​ര​ക​ളു​ടെ തല സിംഹ​ങ്ങ​ളു​ടെ തലപോ​ലെ.+ അവയുടെ വായിൽനി​ന്ന്‌ തീയും പുകയും ഗന്ധകവും* വന്നു​കൊ​ണ്ടി​രു​ന്നു. 18  അവയുടെ വായിൽനി​ന്ന്‌ വന്ന തീ, പുക, ഗന്ധകം* എന്നീ മൂന്നു ബാധക​ളാൽ മനുഷ്യ​രിൽ മൂന്നിലൊ​ന്നു കൊല്ല​പ്പെട്ടു. 19  കുതിരകളുടെ ശക്തി അവയുടെ വായി​ലും വാലി​ലും ആണ്‌. പാമ്പിനെപ്പോ​ലി​രി​ക്കുന്ന അവയുടെ വാലിനു തലയു​മുണ്ട്‌. വാൽ ഉപയോ​ഗി​ച്ചാണ്‌ അവ ഉപദ്ര​വി​ക്കു​ന്നത്‌. 20  ഈ ബാധക​ളാൽ കൊല്ലപ്പെ​ടാ​തെ ബാക്കി​യു​ണ്ടാ​യി​രുന്ന മനുഷ്യർ അവരുടെ ചെയ്‌തികൾ* വിട്ട്‌ മാനസാ​ന്ത​രപ്പെ​ട്ടില്ല; ഭൂതങ്ങളെ​യും സ്വർണം, വെള്ളി, ചെമ്പ്‌, കല്ല്‌, തടി എന്നിവ​കൊ​ണ്ട്‌ ഉണ്ടാക്കിയ, കാണാ​നും കേൾക്കാ​നും നടക്കാ​നും കഴിവി​ല്ലാത്ത വിഗ്രഹങ്ങളെയും+ ആരാധി​ക്കു​ന്നത്‌ അവർ നിറു​ത്തി​യില്ല. 21  അവർ ചെയ്‌ത കൊല​പാ​ത​ക​ങ്ങളെ​യും ഭൂതവി​ദ്യയെ​യും അധാർമികപ്രവൃത്തികളെയും* മോഷ​ണ​ങ്ങളെ​യും കുറിച്ച്‌ അവർ പശ്ചാത്ത​പി​ച്ചില്ല.

അടിക്കുറിപ്പുകള്‍

അഥവാ “കുഴി​യു​ടെ.”
അഥവാ “അവന്‌.” ഗ്രീക്കിൽ പുല്ലിം​ഗ​രൂ​പ​മാ​ണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.
അർഥം: “നാശം.”
അർഥം: “വിനാ​ശകൻ.”
അതായത്‌, 20 കോടി.
അതായത്‌, സൾഫറി​ന്റെ നിറം.
അതായത്‌, സൾഫർ.
അതായത്‌, സൾഫർ.
അക്ഷ. “കൈപ്പ​ണി​കൾ.”
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. ഗ്രീക്കിൽ പോർണിയ. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം