യോശുവ 21:1-45
21 ഇപ്പോൾ, ലേവ്യരുടെ പിതൃഭവനത്തലവന്മാർ പുരോഹിതനായ എലെയാസരിനെയും+ നൂന്റെ മകനായ യോശുവയെയും ഇസ്രായേൽഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാരെയും സമീപിച്ച്
2 കനാൻ ദേശത്തെ ശീലോയിൽവെച്ച്+ അവരോട്, “ഞങ്ങൾക്കു താമസിക്കാൻ നഗരങ്ങളും ഞങ്ങളുടെ മൃഗങ്ങൾക്കുവേണ്ടി ആ നഗരങ്ങളുടെ മേച്ചിൽപ്പുറങ്ങളും തരണമെന്ന് യഹോവ മോശയിലൂടെ കല്പിച്ചിട്ടുണ്ടല്ലോ”+ എന്നു പറഞ്ഞു.
3 അതുകൊണ്ട്, ഇസ്രായേല്യർ യഹോവയുടെ ആജ്ഞപോലെ അവരവരുടെ അവകാശത്തിൽനിന്ന് ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ലേവ്യർക്കു കൊടുത്തു.+
4 കൊഹാത്യകുടുംബങ്ങൾക്കു+ നറുക്കു വീണു. പുരോഹിതനായ അഹരോന്റെ വംശജരായ ലേവ്യർക്ക് യഹൂദ,+ ശിമെയോൻ,+ ബന്യാമീൻ+ എന്നീ ഗോത്രങ്ങളിൽനിന്ന് 13 നഗരം നറുക്കിട്ട് കൊടുത്തു.
5 ബാക്കി കൊഹാത്യർക്ക് എഫ്രയീം,+ ദാൻ എന്നീ ഗോത്രങ്ങളിലെയും മനശ്ശെയുടെ പാതി ഗോത്രത്തിലെയും കുടുംബങ്ങളുടെ അവകാശത്തിൽനിന്ന് പത്തു നഗരം കൊടുത്തു.*+
6 ഗർശോന്യർക്ക്+ യിസ്സാഖാർ, ആശേർ, നഫ്താലി എന്നീ ഗോത്രങ്ങളിലെയും ബാശാനിലുള്ള മനശ്ശെയുടെ പാതി ഗോത്രത്തിലെയും കുടുംബങ്ങളുടെ അവകാശത്തിൽനിന്ന് 13 നഗരം കൊടുത്തു.+
7 മെരാര്യർക്കു+ കുടുംബമനുസരിച്ച് രൂബേൻ, ഗാദ്, സെബുലൂൻ എന്നീ ഗോത്രങ്ങളിൽനിന്ന് 12 നഗരം കിട്ടി.+
8 അങ്ങനെ യഹോവ മോശ മുഖാന്തരം കല്‌പിച്ചതുപോലെതന്നെ+ ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്രായേല്യർ ലേവ്യർക്കു നറുക്കിട്ട് കൊടുത്തു.
9 യഹൂദ, ശിമെയോൻ എന്നീ ഗോത്രങ്ങളിൽനിന്ന് ഇവിടെ പേരെടുത്ത് പറഞ്ഞിരിക്കുന്ന ഈ നഗരങ്ങൾ+ അവർ കൊടുത്തു.
10 ആദ്യത്തെ നറുക്കു ലേവ്യരിലെ കൊഹാത്യകുടുംബങ്ങളിൽപ്പെട്ട അഹരോന്റെ പുത്രന്മാർക്കു വീണതുകൊണ്ട് അവർക്കാണ് അവ കിട്ടിയത്.
11 അവർ അവർക്ക് യഹൂദാമലനാട്ടിലെ ഹെബ്രോൻ+ എന്ന കിര്യത്ത്-അർബയും+ (അനാക്കിന്റെ അപ്പനായിരുന്നു അർബ.) അതിനു ചുറ്റുമുള്ള മേച്ചിൽപ്പുറങ്ങളും കൊടുത്തു.
12 എന്നാൽ നഗരത്തിനു ചുറ്റുമുള്ള നിലവും അതിന്റെ ഗ്രാമങ്ങളും അവർ യഫുന്നയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.+
13 അവർ പുരോഹിതനായ അഹരോന്റെ പുത്രന്മാർക്ക്, കൊല ചെയ്തവനുവേണ്ടിയുള്ള അഭയനഗരമായ+ ഹെബ്രോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തതു കൂടാതെ ലിബ്‌നയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും
14 യത്ഥീരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും എസ്‌തെമോവയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും
15 ഹോലോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ദബീരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും
16 അയീനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യൂതയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, ഈ രണ്ടു ഗോത്രത്തിൽനിന്ന് ഒൻപതു നഗരം അവർക്കു കിട്ടി.
17 ബന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗേബയും അതിന്റെ മേച്ചിൽപ്പുറങ്ങളും+
18 അനാഥോത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും അൽമോനും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
19 അഹരോന്റെ വംശജരായ പുരോഹിതന്മാർക്കു കൊടുത്തത് ആകെ 13 നഗരവും അവയുടെ മേച്ചിൽപ്പുറങ്ങളും+ ആയിരുന്നു.
20 ലേവ്യരിലെ ശേഷിച്ച കൊഹാത്യകുടുംബങ്ങൾക്ക് എഫ്രയീംഗോത്രത്തിൽനിന്ന് നഗരങ്ങൾ നറുക്കിട്ട് കൊടുത്തു.
21 അവർ അവർക്ക് എഫ്രയീംമലനാട്ടിൽ കൊലയാളിക്കുവേണ്ടിയുള്ള അഭയനഗരമായ+ ശേഖേമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗേസെരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും
22 കിബ്‌സയീമും അതിന്റെ മേച്ചിൽപ്പുറങ്ങളും ബേത്ത്-ഹോരോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
23 ദാൻഗോത്രത്തിൽനിന്ന് എൽതെക്കെയും അതിന്റെ മേച്ചിൽപ്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ മേച്ചിൽപ്പുറങ്ങളും
24 അയ്യാലോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
25 മനശ്ശെയുടെ പാതി ഗോത്രത്തിൽനിന്ന് താനാക്കും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, രണ്ടു നഗരം അവർക്കു കിട്ടി.
26 ബാക്കി കൊഹാത്യകുടുംബങ്ങൾക്കു കിട്ടിയത് ആകെ പത്തു നഗരവും അവയുടെ മേച്ചിൽപ്പുറങ്ങളും ആയിരുന്നു.
27 ലേവ്യകുടുംബങ്ങളിലെ ഗർശോന്യർക്കു+ മനശ്ശെയുടെ പാതി ഗോത്രത്തിൽനിന്ന്, കൊല ചെയ്തവനുവേണ്ടിയുള്ള അഭയനഗരമായ ബാശാനിലെ ഗോലാനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ബയെസ്തെരയും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, രണ്ടു നഗരം അവർക്കു കിട്ടി.
28 യിസ്സാഖാർഗോത്രത്തിൽനിന്ന്+ കിശ്യോനും അതിന്റെ മേച്ചിൽപ്പുറങ്ങളും ദാബെരത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും
29 യർമൂത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
30 ആശേർഗോത്രത്തിൽനിന്ന്+ മിശാലും അതിന്റെ മേച്ചിൽപ്പുറങ്ങളും അബ്ദോനും അതിന്റെ മേച്ചിൽപ്പുറങ്ങളും
31 ഹെൽക്കത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും രഹോബും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
32 നഫ്‌താലിഗോത്രത്തിൽനിന്ന്, കൊല ചെയ്തവനുവേണ്ടിയുള്ള അഭയനഗരമായ+ ഗലീലയിലെ കേദെശും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ മേച്ചിൽപ്പുറങ്ങളും കർഥാനും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, മൂന്നു നഗരം അവർക്കു കിട്ടി.
33 ഗർശോന്യർക്കു കുലമനുസരിച്ച് കൊടുത്തത് ആകെ 13 നഗരവും അവയുടെ മേച്ചിൽപ്പുറങ്ങളും ആയിരുന്നു.
34 ലേവ്യരിൽ ശേഷിച്ചവരായ മെരാര്യകുടുംബങ്ങൾക്കു+ സെബുലൂൻഗോത്രത്തിൽനിന്ന്+ കിട്ടിയത് യൊക്‌നെയാമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കർഥയും അതിന്റെ മേച്ചിൽപ്പുറങ്ങളും
35 ദിംനയും അതിന്റെ മേച്ചിൽപ്പുറങ്ങളും നഹലാലും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ആയിരുന്നു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
36 രൂബേൻഗോത്രത്തിൽനിന്ന് ബേസെരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യാഹാസും അതിന്റെ മേച്ചിൽപ്പുറങ്ങളും+
37 കെദേമോത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും മേഫാത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
38 ഗാദ്‌ഗോത്രത്തിൽനിന്ന്,+ കൊല ചെയ്തവനുവേണ്ടിയുള്ള അഭയനഗരമായ ഗിലെയാദിലെ രാമോത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും മഹനയീമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും
39 ഹെശ്‌ബോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യസേരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
40 ലേവ്യകുടുംബങ്ങളിൽ ശേഷിച്ച മെരാര്യർക്കു കുടുംബമനുസരിച്ച് കൊടുത്തത് ആകെ 12 നഗരമായിരുന്നു.
41 ഇസ്രായേല്യരുടെ അവകാശത്തിനുള്ളിൽ ലേവ്യർക്കുണ്ടായിരുന്നത് ആകെ 48 നഗരവും അവയുടെ മേച്ചിൽപ്പുറങ്ങളും ആയിരുന്നു.+
42 ഈ ഓരോ നഗരത്തിനും ചുറ്റോടുചുറ്റും മേച്ചിൽപ്പുറങ്ങളുണ്ടായിരുന്നു. ഈ നഗരങ്ങൾക്കെല്ലാം അങ്ങനെതന്നെയുണ്ടായിരുന്നു.
43 അങ്ങനെ, ഇസ്രായേല്യരുടെ പൂർവികർക്കു നൽകുമെന്നു സത്യം ചെയ്‌ത ദേശമെല്ലാം യഹോവ ഇസ്രായേലിനു കൊടുത്തു.+ അവർ അതു കൈവശമാക്കി അവിടെ താമസമുറപ്പിച്ചു.+
44 കൂടാതെ, യഹോവ അവരുടെ പൂർവികരോടു സത്യം ചെയ്തതുപോലെ ചുറ്റുമുള്ളവരിൽനിന്നെല്ലാം അവർക്കു സ്വസ്ഥത കൊടുത്തു.+ അവരോടു ചെറുത്തുനിൽക്കാൻ ശത്രുക്കൾക്കാർക്കും കഴിഞ്ഞില്ല.+ അവരെയെല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+
45 ഇസ്രായേൽഗൃഹത്തിന് യഹോവ കൊടുത്ത നല്ല വാഗ്ദാനങ്ങളെല്ലാം നിറവേറി. അവയിൽ ഒന്നുപോലും* നിറവേറാതിരുന്നില്ല.+