യാക്കോ​ബ്‌ എഴുതിയ കത്ത്‌ 4:1-17

4  നിങ്ങൾക്കി​ട​യി​ലെ യുദ്ധത്തി​നും ഏറ്റുമു​ട്ട​ലി​നും കാരണം എന്താണ്‌? നിങ്ങളു​ടെ ഉള്ളിൽ* പോരാ​ടുന്ന ജഡികമോ​ഹ​ങ്ങ​ളല്ലേ?*+ 2  നിങ്ങൾ ആഗ്രഹി​ച്ചി​ട്ടും കിട്ടു​ന്നില്ല. നിങ്ങൾ കൊല്ലു​ക​യും തെറ്റായ കാര്യങ്ങൾ മോഹി​ക്കു​ക​യും ചെയ്‌തി​ട്ടും ഒന്നും നേടു​ന്നില്ല. നിങ്ങൾ യുദ്ധം ചെയ്യു​ക​യും ഏറ്റുമു​ട്ടു​ക​യും ചെയ്യുന്നു.+ നിങ്ങൾ ചോദി​ക്കാ​ത്ത​തുകൊണ്ട്‌ നിങ്ങൾക്കു ലഭിക്കു​ന്നില്ല. 3  ഇനി ചോദി​ക്കുന്നെ​ങ്കിൽത്തന്നെ, നിങ്ങൾക്ക്‌ ഒന്നും ലഭിക്കു​ന്നില്ല. കാരണം ജഡികമോ​ഹ​ങ്ങൾക്കാ​യി ചെലവി​ട​ണ​മെന്ന ദുരുദ്ദേ​ശ്യത്തോടെ​യാ​ണു നിങ്ങൾ ചോദി​ക്കു​ന്നത്‌. 4  വ്യഭിചാരിണികളേ,* ലോക​വു​മാ​യുള്ള സൗഹൃദം ദൈവത്തോ​ടുള്ള ശത്രു​ത്വ​മാണെന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? അതു​കൊണ്ട്‌ ലോക​ത്തി​ന്റെ സുഹൃ​ത്താ​കാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളും തന്നെത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​വാ​ക്കി​ത്തീർക്കു​ന്നു.+ 5  “നമ്മളിൽ വസിക്കുന്ന അസൂയ​യു​ടെ ആത്മാവ്‌ എല്ലാത്തി​നുംവേണ്ടി അതിയാ​യി ആഗ്രഹി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു”+ എന്നു തിരുവെ​ഴു​ത്തു പറയു​ന്നത്‌ ഒരു കാരണ​വു​മി​ല്ലാതെ​യാണ്‌ എന്നാണോ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌? 6  എന്നാൽ ദൈവം കാണി​ക്കുന്ന അനർഹദയ വളരെ വലുതാ​ണ്‌. “ദൈവം അഹങ്കാ​രി​കളോട്‌ എതിർത്തു​നിൽക്കു​ന്നു.+ എന്നാൽ താഴ്‌മ​യു​ള്ള​വരോട്‌ അനർഹദയ കാണി​ക്കു​ന്നു”+ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ അതു​കൊ​ണ്ടാണ്‌. 7  അതുകൊണ്ട്‌ നിങ്ങൾ ദൈവ​ത്തി​നു കീഴ്‌പെ​ടുക.+ എന്നാൽ പിശാ​ചിനോട്‌ എതിർത്തു​നിൽക്കുക.+ അപ്പോൾ പിശാച്‌ നിങ്ങളെ വിട്ട്‌ ഓടിപ്പോ​കും.+ 8  ദൈവത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.+ പാപി​കളേ, കൈകൾ വെടി​പ്പാ​ക്കൂ.+ തീരു​മാ​നശേ​ഷി​യി​ല്ലാ​ത്ത​വരേ,* ഹൃദയങ്ങൾ ശുദ്ധീ​ക​രി​ക്കൂ.+ 9  ദുഃഖിക്കുകയും വിലപി​ക്കു​ക​യും കരയു​ക​യും ചെയ്യുക.+ നിങ്ങളു​ടെ ചിരി കരച്ചി​ലി​നും സന്തോഷം നിരാ​ശ​യ്‌ക്കും വഴിമാ​റട്ടെ. 10  യഹോവയുടെ* മുമ്പാകെ സ്വയം താഴ്‌ത്തുക.+ അപ്പോൾ ദൈവം നിങ്ങളെ ഉയർത്തും.+ 11  സഹോദരങ്ങളേ, പരസ്‌പരം കുറ്റം പറയു​ന്നതു നിറു​ത്തുക.+ സഹോ​ദ​രന്‌ എതിരെ സംസാ​രി​ക്കു​ക​യോ സഹോ​ദ​രനെ വിധി​ക്കു​ക​യോ ചെയ്യു​ന്ന​യാൾ നിയമ​ത്തിന്‌ എതിരാ​യി സംസാ​രി​ക്കു​ക​യും നിയമത്തെ വിധി​ക്കു​ക​യും ചെയ്യുന്നു. നിയമത്തെ വിധി​ക്കുന്നെ​ങ്കിൽ നിങ്ങൾ നിയമം അനുസ​രി​ക്കു​ന്ന​വരല്ല, ന്യായാ​ധി​പ​ന്മാ​രാണെ​ന്നു​വ​രും. 12  നിയമനിർമാതാവും ന്യായാ​ധി​പ​നും ആയി ഒരുവനേ ഉള്ളൂ,+ രക്ഷിക്കാ​നും നശിപ്പി​ക്കാ​നും കഴിയുന്ന ദൈവം​തന്നെ.+ അപ്പോൾപ്പി​ന്നെ അയൽക്കാ​രനെ വിധി​ക്കാൻ നിങ്ങൾ ആരാണ്‌?+ 13  “ഇന്നോ നാളെ​യോ ഞങ്ങൾ ഇന്ന നഗരത്തിൽ പോയി അവിടെ ഒരു വർഷം ചെലവ​ഴി​ക്കും, അവിടെ കച്ചവടം നടത്തി ലാഭം ഉണ്ടാക്കും”+ എന്നു പറയു​ന്ന​വരേ, കേൾക്കുക: 14  നാളെ നിങ്ങൾക്ക്‌ എന്തു സംഭവി​ക്കുമെന്നു നിങ്ങൾക്ക്‌ അറിയി​ല്ല​ല്ലോ.+ കുറച്ച്‌ നേര​ത്തേക്കു മാത്രം കാണു​ന്ന​തും പിന്നെ മാഞ്ഞുപോ​കു​ന്ന​തും ആയ മൂടൽമ​ഞ്ഞാ​ണു നിങ്ങൾ.+ 15  അതുകൊണ്ട്‌, “യഹോവയ്‌ക്ക്‌* ഇഷ്ടമെങ്കിൽ+ ഞങ്ങൾ ജീവി​ച്ചി​രുന്ന്‌ ഇന്നിന്നതു ചെയ്യും” എന്നാണു നിങ്ങൾ പറയേ​ണ്ടത്‌. 16  എന്നാൽ അതിനു പകരം, നിങ്ങൾ അഹങ്കാ​രത്തോ​ടെ വീമ്പി​ള​ക്കു​ന്നു. ഇങ്ങനെ വീമ്പി​ള​ക്കു​ന്നതു ദുഷ്ടത​യാണ്‌. 17  അതുകൊണ്ട്‌ ഒരാൾ ശരി എന്താ​ണെന്ന്‌ അറിഞ്ഞി​ട്ടും അതു ചെയ്യു​ന്നില്ലെ​ങ്കിൽ അതു പാപമാ​ണ്‌.+

അടിക്കുറിപ്പുകള്‍

അക്ഷ. “അവയവ​ങ്ങ​ളിൽ.”
പദാവലിയിൽ “ജഡം” കാണുക.
അഥവാ “അവിശ്വ​സ്‌തരേ.”
അഥവാ “ഇരുമ​ന​സ്സു​ള്ള​വരേ.”
അനു. എ5 കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം