യഹസ്കേൽ 48:1-35
48 “ഗോത്രങ്ങളുടെ പേരുകൾ, വടക്കേ അറ്റത്തുനിന്ന്: ദാന്റെ ഓഹരി+ ഹെത്ലോനിലേക്കുള്ള വഴിയേ ലബോ-ഹമാത്തിലേക്കും*+ ഹസർ-ഏനാനിലേക്കും ചെല്ലുന്നു. അതു ദമസ്കൊസിന്റെ അതിരിലൂടെ വടക്കോട്ടു പോയി ഹമാത്തിന് അടുത്ത് എത്തുന്നു.+ അതു കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ നീണ്ടുകിടക്കുന്നു.
2 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ ദാന്റെ അതിരിനോടു ചേർന്നാണ് ആശേരിന്റെ ഓഹരി.+
3 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ ആശേരിന്റെ അതിരിനോടു ചേർന്നാണു നഫ്താലിയുടെ ഓഹരി.+
4 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ നഫ്താലിയുടെ അതിരിനോടു ചേർന്നാണു മനശ്ശെയുടെ ഓഹരി.+
5 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ മനശ്ശെയുടെ അതിരിനോടു ചേർന്നാണ് എഫ്രയീമിന്റെ ഓഹരി.+
6 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ എഫ്രയീമിന്റെ അതിരിനോടു ചേർന്നാണു രൂബേന്റെ ഓഹരി.+
7 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ രൂബേന്റെ അതിരിനോടു ചേർന്നാണ് യഹൂദയുടെ ഓഹരി.+
8 യഹൂദയുടെ അതിരിനോടു ചേർന്ന്, കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ സംഭാവനയായി നീക്കിവെക്കേണ്ട പ്രദേശത്തിന്റെ വീതി 25,000 മുഴമായിരിക്കണം.*+ അതിനു കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ മറ്റ് ഓഹരികളുടെ അതേ നീളവും ഉണ്ടായിരിക്കണം. അതിന്റെ നടുവിലായിരിക്കണം വിശുദ്ധമന്ദിരം.
9 “നിങ്ങൾ യഹോവയ്ക്കു സംഭാവനയായി നീക്കിവെക്കേണ്ട പ്രദേശം 25,000 മുഴം നീളവും 10,000 മുഴം വീതിയും ഉള്ളതായിരിക്കണം.
10 ഇതു പുരോഹിതന്മാർക്കുള്ള വിശുദ്ധസംഭാവനയാണ്.+ അതിന്, വടക്കുവശത്ത് 25,000 മുഴവും പടിഞ്ഞാറ് 10,000 മുഴവും കിഴക്ക് 10,000 മുഴവും തെക്ക് 25,000 മുഴവും ഉണ്ടായിരിക്കണം. അതിന്റെ നടുവിലായിരിക്കണം യഹോവയുടെ വിശുദ്ധമന്ദിരം.
11 ഇതു സാദോക്കിന്റെ പുത്രന്മാരായ,+ വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കണം. ഇസ്രായേല്യരും ലേവ്യരും വഴിതെറ്റിപ്പോയപ്പോൾ അങ്ങനെ പോകാതെ എന്നോടുള്ള ഉത്തരവാദിത്വം നിറവേറ്റിയവരാണല്ലോ അവർ.+
12 ദേശത്തുനിന്ന് കൊടുത്ത സംഭാവനയിൽനിന്ന് അതിവിശുദ്ധമായി വേർതിരിച്ച ഒരു ഓഹരി ഇവർക്കു കിട്ടും. ലേവ്യരുടെ അതിരിനോടു ചേർന്നായിരിക്കും ഇത്.
13 “പുരോഹിതന്മാരുടെ പ്രദേശത്തിനു തൊട്ടടുത്ത് ലേവ്യർക്ക് 25,000 മുഴം നീളവും 10,000 മുഴം വീതിയും ഉള്ള ഒരു ഓഹരിയുണ്ടായിരിക്കും. (ആകെ നീളം 25,000 മുഴവും വീതി 10,000 മുഴവും.)
14 ദേശത്തിലെ ഏറ്റവും നല്ല ഈ സ്ഥലം അൽപ്പംപോലും അവർ വിൽക്കുകയോ വെച്ചുമാറുകയോ കൈമാറ്റം ചെയ്യുകയോ അരുത്. കാരണം ഇത് യഹോവയ്ക്കു വിശുദ്ധമാണ്.
15 “25,000 മുഴം നീളമുള്ള അതിരിനോടു ചേർന്നുകിടക്കുന്ന, 5,000 മുഴം വീതിയുള്ള ബാക്കി ഭാഗം നഗരത്തിന്റെ പൊതുവായ ഉപയോഗത്തിന്,+ അതായത് വീടുകൾക്കും മേച്ചിൽപ്പുറങ്ങൾക്കും, ഉള്ളതാണ്. അതിന്റെ നടുവിലായിരിക്കും നഗരം.+
16 നഗരത്തിന്റെ അളവുകൾ: വടക്കേ അതിർ 4,500 മുഴം; തെക്കേ അതിർ 4,500 മുഴം; കിഴക്കേ അതിർ 4,500 മുഴം; പടിഞ്ഞാറേ അതിർ 4,500 മുഴം.
17 മേച്ചിൽപ്പുറം നഗരത്തിനു വടക്കോട്ട് 250 മുഴം; തെക്കോട്ട് 250 മുഴം; കിഴക്കോട്ട് 250 മുഴം; പടിഞ്ഞാറോട്ട് 250 മുഴം.
18 “ബാക്കി ഭാഗത്തിന്റെ നീളം, വിശുദ്ധസംഭാവനയ്ക്കു സമാന്തരമായി+ കിഴക്ക് 10,000 മുഴവും പടിഞ്ഞാറ് 10,000 മുഴവും ആയിരിക്കും. അതു വിശുദ്ധസംഭാവനയ്ക്കു സമാന്തരമായിരിക്കും. അതിലെ വിളവ് നഗരത്തിൽ സേവിക്കുന്നവർക്ക് ആഹാരമായി ഉതകും.
19 എല്ലാ ഇസ്രായേൽഗോത്രങ്ങളിൽനിന്നും ആ നഗരത്തിൽ വന്ന് സേവിക്കുന്നവർ+ അവിടെ കൃഷി ചെയ്യും.
20 “അങ്ങനെ വിശുദ്ധസംഭാവനയും നഗരത്തിന്റെ സ്വത്തും ചേർന്ന 25,000 മുഴം സമചതുരപ്രദേശം മൊത്തം സംഭാവനയായി നീക്കിവെക്കണം.
21 “വിശുദ്ധസംഭാവനയുടെയും നഗരത്തിന്റെ സ്വത്തിന്റെയും ഇരുവശത്തും ശേഷിക്കുന്ന ഭാഗങ്ങൾ തലവനുള്ളതാണ്.+ സംഭാവനയുടെ കിഴക്കും പടിഞ്ഞാറും 25,000 മുഴം നീളത്തിലുള്ള അതിരുകളോടു ചേർന്നായിരിക്കും ഇവ. തൊട്ടുചേർന്നുകിടക്കുന്ന ഓഹരികൾക്കു സമാന്തരമായിരിക്കും ഇവ. ഇതു തലവനുള്ളതാണ്. ഇതിന്റെ നടുവിലായിരിക്കും വിശുദ്ധസംഭാവനയും ദേവാലയത്തിന്റെ വിശുദ്ധമന്ദിരവും.
22 “ലേവ്യരുടെ അവകാശവും നഗരത്തിന്റെ സ്വത്തും തലവന് അവകാശപ്പെട്ട ഭാഗങ്ങൾക്കിടയിലായിരിക്കും. യഹൂദയുടെ അതിരിനും+ ബന്യാമീന്റെ അതിരിനും ഇടയിലായിരിക്കും തലവന്റെ പ്രദേശം.
23 “ഇനി ബാക്കി ഗോത്രങ്ങളുടെ കാര്യം: കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ ബന്യാമീന്റെ ഓഹരി.+
24 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ ബന്യാമീന്റെ ഓഹരിയോടു ചേർന്നാണു ശിമെയോന്റെ ഓഹരി.+
25 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ ശിമെയോന്റെ ഓഹരിയോടു ചേർന്നാണു യിസ്സാഖാരിന്റെ ഓഹരി.+
26 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ യിസ്സാഖാരിന്റെ ഓഹരിയോടു ചേർന്നാണു സെബുലൂന്റെ ഓഹരി.+
27 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ സെബുലൂന്റെ ഓഹരിയോടു ചേർന്നാണു ഗാദിന്റെ ഓഹരി.+
28 ഗാദിന്റെ അതിർത്തിയോടു ചേർന്നുള്ള തെക്കേ അതിർ താമാർ മുതൽ മെരീബത്ത്-കാദേശിലെ നീരുറവ് വരെ എത്തുന്നു.+ എന്നിട്ട് നീർച്ചാലിലേക്കും*+ മഹാസമുദ്രത്തിലേക്കും* നീളുന്നു.
29 “ഇതാണു നിങ്ങൾ ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി വീതിച്ചുകൊടുക്കേണ്ട ദേശം.+ ഇവയായിരിക്കും അവരുടെ ഓഹരികൾ” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.+
30 “നഗരത്തിന്റെ പുറത്തേക്കുള്ള വഴികൾ ഇതാണ്: വടക്കുവശം 4,500 മുഴം.+
31 “നഗരത്തിന്റെ കവാടങ്ങൾക്ക് ഇസ്രായേൽഗോത്രങ്ങളുടെ പേരുകളായിരിക്കും. വടക്കുള്ള മൂന്നു കവാടത്തിൽ ഒന്നു രൂബേനും ഒന്ന് യഹൂദയ്ക്കും ഒന്നു ലേവിക്കും.
32 “കിഴക്കുവശത്തിനു 4,500 മുഴം നീളം. അവിടെ മൂന്നു കവാടമുണ്ട്: ഒന്നു യോസേഫിനും ഒന്നു ബന്യാമീനും ഒന്നു ദാനും.
33 “തെക്കുവശം 4,500 മുഴം. അവിടെ മൂന്നു കവാടമുണ്ട്: ഒന്നു ശിമെയോനും ഒന്നു യിസ്സാഖാരിനും ഒന്നു സെബുലൂനും.
34 “പടിഞ്ഞാറുവശത്തിനു 4,500 മുഴം നീളം. അവിടെയും മൂന്നു കവാടം: ഒന്നു ഗാദിനും ഒന്ന് ആശേരിനും ഒന്നു നഫ്താലിക്കും.
35 “ചുറ്റളവ് 18,000 മുഴം. അന്നുമുതൽ നഗരത്തിന്റെ പേര് ‘യഹോവ അവിടെയുണ്ട്’ എന്നായിരിക്കും.”+
അടിക്കുറിപ്പുകള്
^ അഥവാ “ഹമാത്തിന്റെ പ്രവേശനകവാടത്തിലേക്കും.”
^ അതായത്, ഈജിപ്ത് നീർച്ചാൽ.
^ അതായത്, മെഡിറ്ററേനിയൻ കടൽ.