യഹസ്‌കേൽ 45:1-25

45  “‘നിങ്ങൾ ദേശം വീതം​വെച്ച്‌ അവകാശം കൊടുക്കുമ്പോൾ+ ഒരു വീതം യഹോ​വ​യ്‌ക്കു വിശു​ദ്ധ​സം​ഭാ​വ​ന​യാ​യി നീക്കി​വെ​ക്കണം.+ അതിന്‌ 25,000 മുഴം* നീളവും 10,000 മുഴം വീതി​യും ഉണ്ടായി​രി​ക്കണം.+ ആ പ്രദേശം മുഴുവനും* വിശു​ദ്ധ​മാ​യി​രി​ക്കും. 2  അതിനുള്ളിൽ വിശു​ദ്ധ​സ്ഥ​ല​ത്തി​നു​വേണ്ടി 500 മുഴം നീളത്തി​ലും 500 മുഴം വീതിയിലും*+ സമചതു​ര​ത്തി​ലുള്ള ഒരു സ്ഥലമു​ണ്ടാ​യി​രി​ക്കണം; അതിനു ചുറ്റും 50 മുഴം മേച്ചിൽപ്പു​റ​വും ഉണ്ടായി​രി​ക്കണം.+ 3  അളന്നുതിരിച്ചതിൽനിന്ന്‌ 25,000 മുഴം നീളത്തി​ലും 10,000 മുഴം വീതി​യി​ലും അളക്കണം. അതിവി​ശു​ദ്ധ​മായ വിശു​ദ്ധ​മ​ന്ദി​രം അതിനു​ള്ളി​ലാ​യി​രി​ക്കണം. 4  ദേശത്തിലെ ഈ ഭാഗം യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യാൻ ദൈവ​സ​ന്നി​ധി​യി​ലേക്കു ചെല്ലുന്ന+ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ ശുശ്രൂ​ഷ​ക​രായ പുരോ​ഹി​ത​ന്മാർക്കു​ള്ള​താ​യി​രി​ക്കും;+ ഈ വീതം വിശു​ദ്ധ​മാ​യി​രി​ക്കും. അവരുടെ വീടു​ക​ളും വിശു​ദ്ധ​മ​ന്ദി​ര​ത്തി​നുള്ള വിശു​ദ്ധ​സ്ഥ​ല​വും അവി​ടെ​യാ​യി​രി​ക്കും. 5  “‘ദേവാ​ല​യ​ത്തി​ലെ ശുശ്രൂഷ ചെയ്യുന്ന ലേവ്യർക്ക്‌ 25,000 മുഴം നീളത്തി​ലും 10,000 മുഴം വീതി​യി​ലും ഒരു ഓഹരി​യു​ണ്ടാ​യി​രി​ക്കും.+ അവർക്ക്‌ 20 ഊണുമുറിയും*+ അവകാ​ശ​മാ​യു​ണ്ടാ​യി​രി​ക്കും. 6  “‘(വിശു​ദ്ധ​സം​ഭാ​വ​ന​യ്‌ക്കു സമാന്ത​ര​മാ​യി) 25,000 മുഴം നീളത്തി​ലും 5,000 മുഴം വീതി​യി​ലും ഉള്ള ഒരു പ്രദേശം നഗരത്തി​ന്‌ അവകാ​ശ​പ്പെട്ട സ്ഥലമായി നിങ്ങൾ കൊടു​ക്കണം.+ അത്‌ ഇസ്രാ​യേൽഗൃ​ഹ​ത്തി​നു മുഴു​വനു​മുള്ള​താ​യി​രി​ക്കണം. 7  “‘വിശു​ദ്ധ​സം​ഭാ​വ​ന​യു​ടെ​യും നഗരത്തി​നു വീതി​ച്ചു​കൊ​ടുത്ത സ്ഥലത്തി​ന്റെ​യും ഇരുവ​ശ​ങ്ങ​ളി​ലും തലവനു സ്ഥലമു​ണ്ടാ​യി​രി​ക്കും. വിശു​ദ്ധ​സം​ഭാ​വ​ന​യോ​ടും നഗരത്തി​ന്‌ അവകാ​ശ​പ്പെട്ട സ്ഥലത്തോ​ടും ചേർന്നാ​യി​രി​ക്കും അത്‌. അതു പടിഞ്ഞാ​റും കിഴക്കും ആയിട്ടാ​യി​രി​ക്കും. പടിഞ്ഞാ​റേ അതിരിൽനി​ന്ന്‌ കിഴക്കേ അതിരി​ലേക്ക്‌ അതിന്റെ നീളം ഒരു ഗോ​ത്ര​വീ​ത​ത്തി​ന്റെ നീളത്തി​നു തുല്യ​മാ​യി​രി​ക്കും.+ 8  ഈ സ്ഥലം ഇസ്രാ​യേ​ലിൽ അവന്‌ അവകാ​ശ​പ്പെ​ട്ട​താ​കും. എന്റെ തലവന്മാർ പിന്നെ ഒരിക്ക​ലും എന്റെ ജനത്തെ ദ്രോ​ഹി​ക്കില്ല.+ അവർ ഇസ്രാ​യേൽഗൃ​ഹ​ത്തി​നു ഗോ​ത്ര​മ​നു​സ​രിച്ച്‌ ദേശം കൊടു​ക്കും.’+ 9  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഇസ്രാ​യേൽത​ല​വ​ന്മാ​രേ, നിങ്ങളു​ടെ ചെയ്‌തി​കൾ അതിരു കടന്നി​രി​ക്കു​ന്നു!’ “‘നിങ്ങൾ അക്രമ​വും അടിച്ച​മർത്ത​ലും ഉപേക്ഷി​ച്ച്‌ നീതി​ക്കും ന്യായ​ത്തി​നും ചേർച്ച​യിൽ പ്രവർത്തി​ക്കൂ!+ എന്റെ ജനത്തിന്റെ സ്വത്തു തട്ടി​യെ​ടു​ക്കു​ന്നതു മതിയാ​ക്കൂ’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 10  ‘നിങ്ങൾ ഉപയോ​ഗി​ക്കുന്ന ത്രാസ്സും ഏഫായും* ബത്തും* കൃത്യ​ത​യു​ള്ള​താ​യി​രി​ക്കണം.+ 11  ഏഫായുടെയും ബത്തി​ന്റെ​യും അളവു​പാ​ത്ര​ത്തി​നു നിങ്ങൾ വ്യത്യാ​സം വരുത്ത​രുത്‌. ഒരു ബത്ത്‌ അളക്കു​മ്പോൾ ഹോമരിന്റെ* പത്തി​ലൊ​ന്നു​ണ്ടാ​യി​രി​ക്കണം. ഒരു ഏഫാ അളക്കു​മ്പോ​ഴും ഹോമ​രി​ന്റെ പത്തി​ലൊ​ന്നു കാണണം. അളവു​കൾക്കുള്ള ആധാരം ഹോമ​രാണ്‌. 12  ഒരു ശേക്കെൽ*+ 20 ഗേരയാ​യി​രി​ക്കണം.* നിങ്ങൾ ഉപയോ​ഗി​ക്കുന്ന മാനേ* 20 ശേക്കെ​ലും 25 ശേക്കെ​ലും 15 ശേക്കെ​ലും കൂട്ടു​ന്ന​താ​യി​രി​ക്കണം.’ 13  “‘നിങ്ങൾ കൊടു​ക്കേണ്ട സംഭാവന ഇതാണ്‌: ഓരോ ഹോമർ ഗോത​മ്പിൽനി​ന്നും ആറി​ലൊന്ന്‌ ഏഫാ. ഓരോ ഹോമർ ബാർളി​യിൽനി​ന്നും ആറി​ലൊന്ന്‌ ഏഫാ. 14  എണ്ണ ബത്ത്‌ അളവിൽ അളന്ന്‌ കൊടു​ക്കണം. കോരിന്റെ* പത്തി​ലൊ​ന്നാ​ണു ബത്ത്‌. ഒരു ഹോമർ പത്തു ബത്തിനു തുല്യ​മാ​യ​തു​കൊണ്ട്‌ പത്തു ബത്താണ്‌ ഒരു ഹോമർ. 15  ഇസ്രായേലിലെ ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ 200 ആടിന്‌ ഒന്ന്‌ എന്ന കണക്കിൽ കൊടു​ക്കണം. ജനത്തിനു പാപപ​രി​ഹാ​രം വരുത്താൻ+ ധാന്യയാഗമായും+ സമ്പൂർണദഹനയാഗമായും+ സഹഭോജനബലിയായും+ അർപ്പി​ക്കാ​നു​ള്ള​താണ്‌ ഇതെല്ലാം’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 16  “‘ദേശത്തെ ജനങ്ങ​ളെ​ല്ലാം ഈ സംഭാവന+ ഇസ്രാ​യേ​ലി​ലെ തലവനു കൊടു​ക്കണം. 17  ഉത്സവസമയത്ത്‌ അർപ്പിക്കുന്ന+ സമ്പൂർണ​ദ​ഹ​ന​യാ​ഗം,+ ധാന്യ​യാ​ഗം,+ പാനീ​യ​യാ​ഗം എന്നിവ​യു​ടെ ചുമതല തലവനാ​യി​രി​ക്കും. അമാവാ​സി​യും ശബത്തും+ ഇസ്രാ​യേൽഗൃ​ഹ​ത്തോട്‌ ആഘോ​ഷി​ക്കാൻ പറഞ്ഞി​ട്ടുള്ള മറ്റെല്ലാ ഉത്സവങ്ങ​ളും ഇതിൽപ്പെ​ടും.+ ഇസ്രാ​യേൽഗൃ​ഹ​ത്തി​നു പാപപ​രി​ഹാ​രം വരുത്താ​നുള്ള പാപയാ​ഗ​ത്തി​നും ധാന്യ​യാ​ഗ​ത്തി​നും സമ്പൂർണ​ദ​ഹ​ന​യാ​ഗ​ത്തി​നും സഹഭോ​ജ​ന​ബ​ലി​ക്കും വേണ്ട​തെ​ല്ലാം ഏർപ്പാടു ചെയ്യു​ന്നതു തലവനാ​യി​രി​ക്കും.’ 18  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഒന്നാം മാസം ഒന്നാം ദിവസം കന്നുകാ​ലി​ക​ളിൽനിന്ന്‌ ന്യൂന​ത​യി​ല്ലാത്ത ഒരു കാളക്കു​ട്ടി​യെ എടുക്കണം. എന്നിട്ട്‌ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നു പാപശു​ദ്ധി വരുത്തണം.+ 19  പുരോഹിതൻ പാപയാ​ഗ​മൃ​ഗ​ത്തി​ന്റെ രക്തം കുറച്ച്‌ എടുത്ത്‌ ദേവാ​ല​യ​ത്തി​ന്റെ കട്ടിളക്കാലിലും+ യാഗപീ​ഠ​ത്തി​ന്റെ ചുറ്റു​പ​ടി​യു​ടെ നാലു മൂലയി​ലും അകത്തെ മുറ്റത്തെ കവാട​ത്തി​ന്റെ കട്ടിള​ക്കാ​ലി​ലും പുരട്ടണം. 20  അബദ്ധവശാലോ അറിവി​ല്ലാ​യ്‌മ​യാ​ലോ പാപം ചെയ്യുന്നവർക്കുവേണ്ടി+ മാസത്തി​ന്റെ ഏഴാം ദിവസ​വും ഇതുതന്നെ ചെയ്യണം; ദേവാ​ല​യ​ത്തി​നു പാപപ​രി​ഹാ​രം വരുത്തു​ക​യും വേണം.+ 21  “‘ഒന്നാം മാസം 14-ാം ദിവസം നിങ്ങൾ പെസഹാ​പ്പെ​രു​ന്നാൾ ആഘോ​ഷി​ക്കണം.+ ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത* അപ്പം കഴിക്കണം.+ 22  ആ ദിവസം തലവൻ തനിക്കു​വേ​ണ്ടി​യും ദേശത്തെ മുഴുവൻ ജനത്തി​നു​വേ​ണ്ടി​യും പാപയാ​ഗ​ത്തി​നാ​യി ഒരു കാളക്കു​ട്ടി​യെ കൊടു​ക്കും.+ 23  ഏഴു ദിവസം നീണ്ടു​നിൽക്കുന്ന ഉത്സവത്തി​ന്റെ സമയത്ത്‌ ദിവസ​വും ന്യൂന​ത​യി​ല്ലാത്ത ഏഴു കാളക്കു​ട്ടി​യെ​യും ന്യൂന​ത​യി​ല്ലാത്ത ഏഴ്‌ ആൺചെ​മ്മ​രി​യാ​ടി​നെ​യും യഹോ​വ​യ്‌ക്കുള്ള സമ്പൂർണ​ദ​ഹ​ന​യാ​ഗ​ത്തി​നു​വേണ്ടി അവൻ നൽകും.+ കൂടാതെ, ദിവസ​വും ഓരോ ആൺകോ​ലാ​ടി​നെ പാപയാ​ഗ​ത്തി​നാ​യും കൊടു​ക്കും. 24  ഇതിനു പുറമേ, ഓരോ കാളക്കു​ട്ടി​ക്കും ഓരോ ഏഫാ ധാന്യ​യാ​ഗ​വും ഓരോ ആൺചെ​മ്മ​രി​യാ​ടി​നും ഓരോ ഏഫാ ധാന്യ​യാ​ഗ​വും ഓരോ ഏഫായ്‌ക്കും ഓരോ ഹീൻ* എണ്ണയും അവൻ കൊടു​ക്കണം. 25  “‘ഏഴാം മാസം 15-ാം ദിവസം അതേ പാപയാ​ഗ​വും സമ്പൂർണ​ദ​ഹ​ന​യാ​ഗ​വും ധാന്യ​യാ​ഗ​വും എണ്ണയും അർപ്പി​ക്കാൻ വേണ്ട​തെ​ല്ലാം അവൻ ഏർപ്പാടു ചെയ്യണം; അന്നുമു​തൽ ഉത്സവത്തി​ന്റെ ഏഴു ദിവസവും+ അവൻ ഇങ്ങനെ​തന്നെ ചെയ്യണം.’”

അടിക്കുറിപ്പുകള്‍

അഥവാ “അതിന്റെ അതിരു​ക​ളു​ടെ ഉള്ളിലു​ള്ള​തെ​ല്ലാം.”
ഇതു വലിയ മുഴമാ​ണ്‌. അനു. ബി14 കാണുക.
അക്ഷ. “500 × 500.”
അഥവാ “20 അറയും.”
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അഥവാ “മിന.” അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
പദാവലി കാണുക.
അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം