യഹസ്‌കേൽ 33:1-33

33  എനിക്ക്‌ യഹോ​വ​യു​ടെ സന്ദേശം കിട്ടി: 2  “മനുഷ്യ​പു​ത്രാ, നിന്റെ ജനത്തിന്റെ+ പുത്ര​ന്മാ​രോട്‌ ഇങ്ങനെ പറയൂ: “‘ഞാൻ ഒരു ദേശത്തി​ന്‌ എതിരെ വാൾ വരുത്തു​ന്നെ​ന്നി​രി​ക്കട്ടെ.+ അപ്പോൾ, അവി​ടെ​യുള്ള ആളുക​ളെ​ല്ലാം ചേർന്ന്‌ ഒരാളെ തിര​ഞ്ഞെ​ടുത്ത്‌ അവരുടെ കാവൽക്കാ​ര​നാ​ക്കു​ന്നു. 3  ദേശത്തിന്‌ എതിരെ വാൾ വരുന്നതു കണ്ടിട്ട്‌ അയാൾ കൊമ്പു വിളിച്ച്‌ ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു.+ 4  ആരെങ്കിലും കൊമ്പു​വി​ളി കേട്ടി​ട്ടും ആ മുന്നറി​യി​പ്പു കാര്യമാക്കുന്നില്ലെങ്കിൽ+ വാൾ വന്ന്‌ അവന്റെ ജീവ​നെ​ടു​ത്തേ​ക്കാം;* അവന്റെ രക്തം അവന്റെ തലയിൽത്തന്നെ ഇരിക്കും.+ 5  അവൻ കൊമ്പു​വി​ളി കേട്ടെ​ങ്കി​ലും ആ മുന്നറി​യി​പ്പു കാര്യ​മാ​ക്കി​യില്ല. അവന്റെ രക്തം അവന്റെ മേൽത്തന്നെ ഇരിക്കും. മുന്നറി​യി​പ്പു കാര്യ​മാ​യിട്ട്‌ എടുത്തി​രു​ന്നെ​ങ്കിൽ അവന്‌ അവന്റെ ജീവൻ രക്ഷിക്കാ​മാ​യി​രു​ന്നു. 6  “‘പക്ഷേ, വാൾ വരുന്നതു കണ്ടിട്ടും കാവൽക്കാ​രൻ കൊമ്പു വിളി​ക്കു​ന്നി​ല്ലെ​ന്നി​രി​ക്കട്ടെ.+ അങ്ങനെ, ആളുകൾക്കു മുന്നറി​യി​പ്പു കിട്ടാതെ വാൾ വന്ന്‌ അവരിൽ ഒരാളു​ടെ ജീവ​നെ​ടു​ത്താൽ ആ വ്യക്തി സ്വന്തം തെറ്റു കാരണം മരിക്കും. പക്ഷേ, ഞാൻ അവന്റെ രക്തം കാവൽക്കാ​ര​നോ​ടു ചോദി​ക്കും.’*+ 7  “മനുഷ്യ​പു​ത്രാ, ഞാൻ നിന്നെ ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ കാവൽക്കാ​ര​നാ​യി നിയമി​ച്ചി​രി​ക്കു​ന്നു. എന്റെ വായിൽനി​ന്ന്‌ സന്ദേശം കേൾക്കു​മ്പോൾ നീ എന്റെ പേരിൽ അവർക്കു മുന്നറി​യി​പ്പു കൊടു​ക്കണം.+ 8  ഞാൻ ദുഷ്ട​നോട്‌, ‘ദുഷ്ടാ, നീ മരിക്കും’+ എന്നു പറഞ്ഞി​ട്ടും തന്റെ വഴി വിട്ടു​മാ​റാൻ അവനു നീ മുന്നറി​യി​പ്പു കൊടു​ക്കാ​തി​രു​ന്നാൽ അവൻ തന്റെ തെറ്റു കാരണം ഒരു ദുഷ്ടനാ​യി​ത്തന്നെ മരിക്കും.+ എന്നാൽ അവന്റെ രക്തം ഞാൻ നിന്നോ​ടു ചോദി​ക്കും. 9  പക്ഷേ, ദുഷിച്ച വഴികൾ വിട്ടു​മാ​റാൻ നീ ദുഷ്ടനു മുന്നറി​യി​പ്പു കൊടു​ത്തി​ട്ടും അവൻ തന്റെ വഴി വിട്ടു​മാ​റാൻ കൂട്ടാ​ക്കു​ന്നി​ല്ലെ​ങ്കിൽ അവൻ തന്റെ തെറ്റു കാരണം മരിക്കും.+ എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.+ 10  “മനുഷ്യ​പു​ത്രാ, നീ ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു പറയണം: ‘നിങ്ങൾ ഇങ്ങനെ പറഞ്ഞില്ലേ: “ഞങ്ങളുടെ ധിക്കാ​ര​വും പാപങ്ങ​ളും ഒരു വലിയ ഭാരമാ​യി ഞങ്ങളുടെ മേലുണ്ട്‌. അവ കാരണം ഞങ്ങൾ ക്ഷയിച്ചു​പോ​കു​ന്നു.+ ആ സ്ഥിതിക്ക്‌ ഞങ്ങൾ ഇനി എങ്ങനെ ജീവി​ച്ചി​രി​ക്കും?”’+ 11  നീ അവരോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “ഞാനാണെ, ദുഷ്ടന്റെ മരണത്തിൽ ഞാൻ ഒട്ടും സന്തോ​ഷി​ക്കു​ന്നില്ല.+ പകരം, ദുഷ്ടൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ്‌+ ജീവിച്ചിരിക്കുന്നതാണ്‌+ എന്റെ സന്തോഷം. തിരി​ഞ്ഞു​വരൂ! നിങ്ങളു​ടെ ദുഷിച്ച വഴികൾ വിട്ട്‌ തിരി​ഞ്ഞു​വരൂ!+ ഇസ്രാ​യേൽഗൃ​ഹമേ, നിങ്ങൾ എന്തിനു മരിക്കണം?”’+ 12  “മനുഷ്യ​പു​ത്രാ, നീ നിന്റെ ജനത്തിന്റെ പുത്ര​ന്മാ​രോ​ടു പറയണം: ‘നീതി​മാ​ന്റെ നീതി​നിഷ്‌ഠ, ധിക്കാ​രി​യാ​കു​മ്പോൾ അവനെ രക്ഷിക്കില്ല.+ ദുഷ്ടൻ തന്റെ ദുഷ്ടത​യിൽനിന്ന്‌ തിരി​ഞ്ഞു​വ​രു​മ്പോൾ താൻ ചെയ്‌ത ദുഷ്ടത കാരണം വീണു​പോ​കില്ല.+ നീതി​മാ​ന്റെ നീതി​നിഷ്‌ഠ, പാപം ചെയ്യു​മ്പോൾ അവന്റെ ജീവൻ രക്ഷിക്കില്ല.+ 13  ഞാൻ നീതി​മാ​നോട്‌, “നീ ജീവി​ച്ചി​രി​ക്കും” എന്നു പറയു​ന്നെ​ന്നി​രി​ക്കട്ടെ. പക്ഷേ, അവൻ തന്റെ സ്വന്തം നീതി​യിൽ ആശ്രയി​ച്ച്‌ തെറ്റു* ചെയ്യുന്നെങ്കിൽ+ അവന്റെ നീതി​പ്ര​വൃ​ത്തി​കൾ ഒന്നു​പോ​ലും ഓർക്കില്ല. അവൻ തന്റെ തെറ്റു കാരണം മരിക്കും.+ 14  “‘ഞാൻ ദുഷ്ട​നോട്‌, “നീ മരിക്കും” എന്നു പറയു​ന്നെ​ന്നി​രി​ക്കട്ടെ. അപ്പോൾ, അവൻ തന്റെ പാപം വിട്ടു​തി​രിഞ്ഞ്‌ നീതി​ക്കും ന്യായ​ത്തി​നും ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നെ​ങ്കിൽ,+ 15  അവൻ പണയം വാങ്ങി​യതു തിരികെ കൊടു​ക്കു​ന്നെ​ങ്കിൽ,+ കവർന്നെടുത്തതു+ മടക്കി​ക്കൊ​ടു​ക്കു​ന്നെ​ങ്കിൽ, തെറ്റു ചെയ്യാ​തി​രു​ന്നു​കൊണ്ട്‌ ജീവന്റെ നിയമങ്ങൾ അനുസ​രിച്ച്‌ നടക്കു​ന്നെ​ങ്കിൽ, അവൻ ജീവി​ച്ചി​രി​ക്കും;+ അവൻ മരിക്കില്ല. 16  അവൻ ചെയ്‌ത പാപങ്ങ​ളൊ​ന്നു​പോ​ലും അവന്റെ പേരിൽ കണക്കി​ടില്ല.*+ നീതി​ക്കും ന്യായ​ത്തി​നും ചേർച്ച​യിൽ പ്രവർത്തി​ച്ച​തു​കൊണ്ട്‌ അവൻ ജീവി​ച്ചി​രി​ക്കും.’+ 17  “പക്ഷേ ‘യഹോ​വ​യു​ടെ വഴി നീതി​യു​ള്ളതല്ല’ എന്നു നിന്റെ ജനം പറഞ്ഞല്ലോ. വാസ്‌ത​വ​ത്തിൽ, അവരുടെ വഴിയല്ലേ നീതിക്കു നിരക്കാ​ത്തത്‌? 18  “ഒരു നീതി​മാൻ നീതി​മാർഗം ഉപേക്ഷി​ച്ച്‌ തെറ്റു ചെയ്‌താൽ അവൻ അതു കാരണം മരിക്കണം.+ 19  പക്ഷേ ഒരു ദുഷ്ടൻ ദുഷ്ടത വിട്ടു​മാ​റി നീതി​ക്കും ന്യായ​ത്തി​നും ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നെ​ങ്കിൽ അവൻ അതു കാരണം ജീവി​ച്ചി​രി​ക്കും.+ 20  “പക്ഷേ ‘യഹോ​വ​യു​ടെ വഴി നീതി​യു​ള്ളതല്ല’+ എന്നു നിങ്ങൾ പറഞ്ഞല്ലോ. ഇസ്രാ​യേൽഗൃ​ഹമേ, ഞാൻ നിങ്ങളിൽ ഓരോ​രു​ത്ത​നെ​യും അവനവന്റെ വഴിക​ള​നു​സ​രിച്ച്‌ ന്യായം വിധി​ക്കും.” 21  അങ്ങനെ ഒടുവിൽ, ഞങ്ങളുടെ പ്രവാ​സ​ത്തി​ന്റെ 12-ാം വർഷം പത്താം മാസം അഞ്ചാം ദിവസം, യരുശ​ലേ​മിൽനിന്ന്‌ ഓടി​ര​ക്ഷ​പ്പെട്ട ഒരു മനുഷ്യൻ എന്റെ അടുത്ത്‌ വന്ന്‌+ “നഗരം വീണു!”+ എന്നു പറഞ്ഞു. 22  ആ മനുഷ്യൻ വന്നതിന്റെ തലേ വൈകു​ന്നേരം യഹോ​വ​യു​ടെ കൈ എന്റെ മേൽ വന്നിരു​ന്നു. രാവിലെ ആ മനുഷ്യൻ എന്റെ അടുത്ത്‌ എത്തുന്ന​തി​നു മുമ്പു​തന്നെ ദൈവം എന്റെ വായ്‌ തുറന്നു. ഞാൻ പിന്നെ മൂകനാ​യി​രു​ന്നില്ല.+ 23  അപ്പോൾ, എനിക്ക്‌ യഹോ​വ​യു​ടെ സന്ദേശം കിട്ടി: 24  “മനുഷ്യ​പു​ത്രാ, നശിച്ചു​കി​ട​ക്കുന്ന ഈ സ്ഥലത്ത്‌+ കഴിയു​ന്നവർ ഇസ്രാ​യേൽ ദേശ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: ‘അബ്രാ​ഹാം ഏകനാ​യി​രു​ന്നി​ട്ടും ദേശം കൈവ​ശ​മാ​ക്കി.+ പക്ഷേ, നമ്മൾ അനേക​രുണ്ട്‌. അതു​കൊണ്ട്‌, ദേശം നമുക്ക്‌ അവകാ​ശ​മാ​യി തന്നിരി​ക്കു​ന്നു, തീർച്ച!’ 25  “അതു​കൊണ്ട്‌, അവരോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “നിങ്ങൾ രക്തം കളയാത്ത മാംസം കഴിക്കു​ന്നു.+ നിങ്ങളു​ടെ മ്ലേച്ഛവിഗ്രഹങ്ങളുടെ* നേർക്കു കണ്ണുകൾ ഉയർത്തു​ന്നു. പിന്നെ​യും​പി​ന്നെ​യും രക്തം ചൊരി​യു​ന്നു.+ എന്നിട്ടും ദേശം കൈവ​ശ​മാ​ക്ക​ണ​മെ​ന്നോ? 26  നിങ്ങൾ വാളിൽ ആശ്രയി​ക്കു​ന്നു.+ വൃത്തി​കെട്ട ആചാര​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നു. ഓരോ​രു​ത്ത​നും അയൽക്കാ​രന്റെ ഭാര്യക്കു കളങ്കം വരുത്തു​ന്നു.+ എന്നിട്ടും ദേശം കൈവ​ശ​മാ​ക്ക​ണ​മെ​ന്നോ?”’+ 27  “നീ അവരോ​ട്‌ ഇങ്ങനെ പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഞാനാണെ, നശിച്ചു​കി​ട​ക്കുന്ന സ്ഥലത്ത്‌ കഴിയു​ന്നവർ വാളാൽ വീഴും. വെളി​മ്പ്ര​ദേ​ശ​ത്തു​ള്ള​വരെ ഞാൻ വന്യമൃ​ഗ​ങ്ങൾക്ക്‌ ആഹാര​മാ​യി കൊടു​ക്കും. കോട്ട​ക​ളി​ലും ഗുഹക​ളി​ലും ഉള്ളവർ രോഗ​ത്താൽ മരിക്കും.+ 28  ഞാൻ ദേശം ഒട്ടും ആൾപ്പാർപ്പി​ല്ലാത്ത ഒരു പാഴ്‌നി​ല​മാ​ക്കും.+ അതിന്റെ കടുത്ത അഹങ്കാരം ഞാൻ അവസാ​നി​പ്പി​ക്കും. ഇസ്രാ​യേൽമ​ലകൾ വിജന​മാ​കും.+ ആരും അതുവഴി കടന്നു​പോ​കില്ല. 29  അവർ ചെയ്‌തു​കൂ​ട്ടിയ എല്ലാ വൃത്തികേടുകളും+ കാരണം ഞാൻ ദേശത്തെ ആൾപ്പാർപ്പി​ല്ലാത്ത ഒരു പാഴ്‌നിലമാക്കുമ്പോൾ+ ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.”’ 30  “മനുഷ്യ​പു​ത്രാ, നിന്റെ ജനം മതിലു​കൾക്ക​രി​കി​ലും വീട്ടു​വാ​തിൽക്ക​ലും വെച്ച്‌ നിന്നെ​ക്കു​റിച്ച്‌ പരസ്‌പരം സംസാ​രി​ക്കു​ന്നു.+ ഓരോ​രു​ത്ത​നും തന്റെ സഹോ​ദ​ര​നോട്‌, ‘വരൂ! നമുക്ക്‌ യഹോ​വ​യിൽനി​ന്നുള്ള സന്ദേശം കേൾക്കാം’ എന്നു പറയുന്നു. 31  അവർ എന്റെ ജനമെ​ന്ന​പോ​ലെ വന്ന്‌ നിന്റെ അടുത്ത്‌ കൂട്ടം​കൂ​ടും. നിന്റെ മുന്നിൽ ഇരുന്ന്‌ അവർ നിന്റെ വാക്കുകൾ കേൾക്കും; പക്ഷേ, അതു​പോ​ലെ ചെയ്യില്ല.+ വായ്‌കൊ​ണ്ട്‌ അവർ നിന്നെ​ക്കു​റിച്ച്‌ ഭംഗി​വാ​ക്കു പറയും;* അവരുടെ ഹൃദയ​മോ അത്യാർത്തി​യോ​ടെ അന്യാ​യ​ലാ​ഭം ഉണ്ടാക്കാൻ കൊതി​ക്കു​ന്നു. 32  ഇതാ, നീ അവർക്ക്‌ ഒരു പ്രേമ​ഗാ​നം​പോ​ലെ​യാണ്‌; ഹൃദ്യ​മാ​യി തന്ത്രി​വാ​ദ്യം മീട്ടി മധുര​സ്വ​ര​ത്തിൽ പാടുന്ന ഒരു പ്രേമ​ഗാ​നം​പോ​ലെ. അവർ നിന്റെ വാക്കുകൾ കേൾക്കും. പക്ഷേ, ആരും അതനു​സ​രിച്ച്‌ പ്രവർത്തി​ക്കില്ല. 33  പറഞ്ഞതൊക്കെ സംഭവി​ക്കു​മ്പോൾ—അതു സംഭവി​ക്കു​ക​തന്നെ ചെയ്യും—തങ്ങളുടെ ഇടയിൽ ഒരു പ്രവാ​ച​ക​നു​ണ്ടാ​യി​രു​ന്നെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “അവനെ തട്ടി​യെ​ടു​ത്തേ​ക്കാം.”
അഥവാ “അവന്റെ രക്തത്തിനു കാവൽക്കാ​ര​നോ​ടു കണക്കു ചോദി​ക്കും.”
അഥവാ “അന്യായം.”
അക്ഷ. “ഓർക്കില്ല.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
അഥവാ “നിന്നോ​ടു വശ്യമാ​യി സംസാ​രി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം