ദാനി​യേൽ 1:1-21

1  യഹൂദാ​രാ​ജാ​വായ യഹോ​യാ​ക്കീ​മി​ന്റെ വാഴ്‌ച​യു​ടെ മൂന്നാം വർഷം+ ബാബി​ലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേസർ യരുശ​ലേ​മി​നു നേരെ വന്ന്‌ അതിനെ ഉപരോ​ധി​ച്ചു.+ 2  ഒടുവിൽ യഹോവ, യഹൂദാ​രാ​ജാ​വായ യഹോ​യാ​ക്കീ​മി​നെ അദ്ദേഹ​ത്തി​ന്റെ കൈയിൽ ഏൽപ്പിച്ചു.+ സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തിലെ* ചില ഉപകര​ണ​ങ്ങ​ളും പാത്ര​ങ്ങ​ളും നെബൂ​ഖ​ദ്‌നേ​സ​റി​നു നൽകി. നെബൂ​ഖ​ദ്‌നേസർ അവ ശിനാർ* ദേശത്ത്‌+ തന്റെ ദൈവ​ത്തി​ന്റെ ഭവനത്തിലേക്കു* കൊണ്ടു​പോ​യി അവിടത്തെ ഖജനാ​വിൽ വെച്ചു.+ 3  പിന്നെ, രാജാവ്‌ കൊട്ടാ​ര​ത്തി​ലെ പ്രധാ​നോ​ദ്യോ​ഗ​സ്ഥ​നായ അശ്‌പെ​നാ​സി​നോട്‌ ഇസ്രാ​യേ​ല്യ​രിൽ ചിലരെ കൊണ്ടു​വ​രാൻ ഉത്തരവി​ട്ടു. രാജകു​ടും​ബ​ത്തി​ലും കുലീ​ന​കു​ടും​ബ​ങ്ങ​ളി​ലും നിന്നു​ള്ള​വ​രെ​യും കൊണ്ടു​വ​ര​ണ​മെന്നു കല്‌പ​ന​യു​ണ്ടാ​യി​രു​ന്നു.+ 4  വൈകല്യങ്ങളൊന്നുമില്ലാത്ത, നല്ല അറിവും ജ്ഞാനവും ഉള്ള, വിവേ​കി​ക​ളായ,+ കണ്ടാൽ കൊള്ളാ​വുന്ന ചെറുപ്പക്കാരെ* ആയിരു​ന്നു കൊണ്ടു​വ​രേ​ണ്ടത്‌. കൊട്ടാ​ര​ത്തിൽ സേവനം അനുഷ്‌ഠി​ക്കാ​നും അവർ പ്രാപ്‌ത​രാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. അദ്ദേഹം അവരെ കൽദയ​രു​ടെ എഴുത്തും* ഭാഷയും പഠിപ്പി​ക്ക​ണ​മെ​ന്നും നിർദേ​ശ​മു​ണ്ടാ​യി​രു​ന്നു. 5  താൻ കഴിക്കുന്ന വിശി​ഷ്ട​വി​ഭ​വ​ങ്ങ​ളിൽനി​ന്നും കുടി​ക്കുന്ന വീഞ്ഞിൽനി​ന്നും ദിവസ​വും ഒരു പങ്ക്‌ അവർക്കു കൊടു​ക്കാ​നും രാജാവ്‌ നിർദേ​ശി​ച്ചു. മൂന്നു വർഷത്തെ പരിശീ​ല​ന​ത്തി​നു ശേഷം* അവരെ രാജാ​വി​ന്റെ സേവന​ത്തി​നു നിയമി​ക്കാ​നാ​യി​രു​ന്നു പദ്ധതി. 6  അക്കൂട്ടത്തിൽ യഹൂദാ​ഗോ​ത്ര​ത്തി​ലെ ദാനി​യേൽ,*+ ഹനന്യ,* മീശാ​യേൽ,* അസര്യ*+ എന്നിവ​രു​മു​ണ്ടാ​യി​രു​ന്നു. 7  കൊട്ടാരത്തിലെ പ്രധാ​നോ​ദ്യോ​ഗസ്ഥൻ ദാനി​യേ​ലി​നു ബേൽത്ത്‌ശസ്സർ+ എന്നും ഹനന്യക്കു ശദ്രക്ക്‌ എന്നും മീശാ​യേ​ലി​നു മേശക്ക്‌ എന്നും അസര്യക്ക്‌ അബേദ്‌-നെഗൊ+ എന്നും പേരിട്ടു.* 8  എന്നാൽ രാജാ​വി​ന്റെ വിശി​ഷ്ട​വി​ഭ​വ​ങ്ങ​ളാ​ലോ വീഞ്ഞി​നാ​ലോ അശുദ്ധ​നാ​കി​ല്ലെന്നു ദാനി​യേൽ ഹൃദയ​ത്തിൽ തീരു​മാ​നിച്ച്‌ ഉറപ്പിച്ചു. അതു​കൊണ്ട്‌, ഇവയാൽ അശുദ്ധ​നാ​കാ​തി​രി​ക്കാൻ അനുവ​ദി​ക്ക​ണ​മെന്നു കൊട്ടാ​ര​ത്തി​ലെ പ്രധാ​നോ​ദ്യോ​ഗ​സ്ഥ​നോ​ടു ദാനി​യേൽ അപേക്ഷി​ച്ചു. 9  അദ്ദേഹത്തിനു ദാനി​യേ​ലി​നോ​ടു പ്രീതിയും* കരുണ​യും തോന്നാൻ സത്യ​ദൈവം ഇടയാക്കി.+ 10  എങ്കിലും അദ്ദേഹം ദാനി​യേ​ലി​നോ​ടു പറഞ്ഞു: “എന്റെ യജമാ​ന​നായ രാജാ​വി​നെ എനിക്കു പേടി​യാണ്‌. നിങ്ങൾ എന്തു കഴിക്ക​ണ​മെ​ന്നും കുടി​ക്ക​ണ​മെ​ന്നും നിശ്ചയി​ച്ചതു രാജാ​വാ​ണ​ല്ലോ. നിങ്ങളു​ടെ പ്രായ​ത്തി​ലുള്ള മറ്റു ചെറുപ്പക്കാരെക്കാൾ* നിങ്ങൾ ക്ഷീണി​ച്ചി​രി​ക്കു​ന്ന​താ​യി രാജാവ്‌ കണ്ടാൽ എന്താകും സ്ഥിതി? നിങ്ങൾ കാരണം രാജാ​വി​ന്റെ മുന്നിൽ ഞാൻ കുറ്റക്കാ​ര​നാ​കും.” 11  എന്നാൽ ദാനി​യേൽ, ഹനന്യ, മീശാ​യേൽ, അസര്യ എന്നിവ​രു​ടെ രക്ഷാധി​കാ​രി​യാ​യി കൊട്ടാ​ര​ത്തി​ലെ പ്രധാ​നോ​ദ്യോ​ഗസ്ഥൻ നിയമി​ച്ചി​രുന്ന വ്യക്തി​യോ​ടു ദാനി​യേൽ പറഞ്ഞു: 12  “ദയവായി പത്തു ദിവസം അങ്ങയുടെ ഈ ദാസന്മാ​രെ പരീക്ഷി​ച്ചു​നോ​ക്കേ​ണമേ. കഴിക്കാൻ ഞങ്ങൾക്കു പച്ചക്കറി​ക​ളും വെള്ളവും തന്നാൽ മതി. 13  എന്നിട്ട്‌, രാജാ​വി​ന്റെ വിശി​ഷ്ട​വി​ഭ​വങ്ങൾ കഴിക്കുന്ന ചെറു​പ്പ​ക്കാ​രും ഞങ്ങളും കാഴ്‌ച​യ്‌ക്ക്‌ എങ്ങനെ​യി​രി​ക്കു​ന്നെന്ന്‌ ഒത്തു​നോ​ക്കി​യാ​ലും. അതിനു ശേഷം, അങ്ങ്‌ കാണു​ന്ന​ത​നു​സ​രിച്ച്‌ ഈ ദാസ​രോ​ടു ചെയ്‌തു​കൊ​ള്ളൂ.” 14  അദ്ദേഹം അവരുടെ നിർദേശം അംഗീ​ക​രി​ച്ചു; പത്തു ദിവസം അവരെ പരീക്ഷി​ച്ചു. 15  പത്തു ദിവസം കഴിഞ്ഞ​പ്പോൾ ഇവർ, രാജാ​വി​ന്റെ വിശി​ഷ്ട​വി​ഭ​വങ്ങൾ കഴിച്ചി​രുന്ന എല്ലാ ചെറു​പ്പ​ക്കാ​രെ​ക്കാ​ളും കാഴ്‌ച​യ്‌ക്ക്‌ ഏറെ അഴകും ആരോ​ഗ്യ​വും ഉള്ളവരാ​യി കാണ​പ്പെട്ടു. 16  അതുകൊണ്ട്‌, രക്ഷാധി​കാ​രി അവർക്കുള്ള വിശി​ഷ്ട​വി​ഭ​വ​ങ്ങ​ളും വീഞ്ഞും മാറ്റി​യിട്ട്‌ പകരം പച്ചക്കറി​കൾ കൊടു​ക്കാൻതു​ടങ്ങി. 17  സത്യദൈവം ഈ നാലു ചെറു​പ്പ​ക്കാർക്കും സകലവിധ രചനക​ളി​ലും വിജ്ഞാ​ന​ശാ​ഖ​ക​ളി​ലും അറിവും ഉൾക്കാ​ഴ്‌ച​യും കൊടു​ത്തു. ദാനി​യേ​ലിന്‌ എല്ലാ തരം ദിവ്യ​ദർശ​ന​ങ്ങ​ളും സ്വപ്‌ന​ങ്ങ​ളും മനസ്സി​ലാ​ക്കാ​നുള്ള കഴിവും നൽകി.+ 18  അവരെ രാജസ​ന്നി​ധി​യിൽ കൊണ്ടു​വ​രാൻ കല്‌പി​ച്ചി​രുന്ന കാലം തികഞ്ഞപ്പോൾ+ കൊട്ടാ​ര​ത്തി​ലെ പ്രധാ​നോ​ദ്യോ​ഗസ്ഥൻ അവരെ നെബൂ​ഖ​ദ്‌നേസർ രാജാ​വി​ന്റെ മുന്നിൽ ഹാജരാ​ക്കി. 19  രാജാവ്‌ അവരോ​ടു സംസാ​രി​ച്ച​പ്പോൾ ദാനി​യേൽ, ഹനന്യ, മീശാ​യേൽ, അസര്യ എന്നിവർക്കു തുല്യ​രാ​യി അക്കൂട്ട​ത്തിൽ ഒരാൾപ്പോ​ലു​മി​ല്ലെന്നു കണ്ടെത്തി;+ അങ്ങനെ അവർ രാജസ​ന്നി​ധി​യിൽ സേവി​ക്കാൻ തുടങ്ങി. 20  ജ്ഞാനത്തോടെയും വിവേ​ക​ത്തോ​ടെ​യും കൈകാ​ര്യം ചെയ്യേണ്ട ഏതൊരു കാര്യ​ത്തെ​ക്കു​റിച്ച്‌ ചോദി​ക്കു​മ്പോ​ഴും അവർ സാമ്രാ​ജ്യ​ത്തി​ലു​ട​നീ​ള​മുള്ള എല്ലാ മന്ത്രവാ​ദി​ക​ളെ​ക്കാ​ളും മാന്ത്രി​ക​രെ​ക്കാ​ളും പത്തിരട്ടി മെച്ചമാ​ണെന്നു രാജാവ്‌ കണ്ടു.+ 21  കോരെശ്‌ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ ഒന്നാം വർഷം​വരെ ദാനി​യേൽ അവിടെ കഴിഞ്ഞു.+

അടിക്കുറിപ്പുകള്‍

അഥവാ “ക്ഷേത്ര​ത്തി​ലേക്ക്‌.”
അതായത്‌, ബാബി​ലോ​ണിയ.
അഥവാ “ആലയത്തി​ലെ.”
അക്ഷ. “കുട്ടി​കളെ.”
അഥവാ “കൃതി​ക​ളും.”
മറ്റൊരു സാധ്യത “മൂന്നു വർഷം പോഷി​പ്പി​ച്ചി​ട്ട്‌.”
അർഥം: “യഹോവ സഹായി​ച്ചി​രി​ക്കു​ന്നു.”
“ദൈവ​ത്തെ​പ്പോ​ലെ ആരുണ്ട്‌” എന്നായി​രി​ക്കാം അർഥം.
അർഥം: “യഹോവ പ്രീതി കാണി​ച്ചി​രി​ക്കു​ന്നു.”
അർഥം: “ദൈവ​മാ​ണ്‌ എന്റെ ന്യായാ​ധി​പൻ.”
അതായത്‌, ബാബി​ലോ​ണി​യൻ പേരു​ക​ളി​ട്ടു.
അഥവാ “ദയയും.”
അക്ഷ. “കുട്ടി​ക​ളെ​ക്കാൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം