ഉത്തമഗീതം 7:1-13
7 “ശ്രേഷ്ഠയായ പെൺകൊടീ,പാദരക്ഷകൾ അണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം!
നിന്റെ വടിവൊത്ത തുടകൾശില്പിയുടെ കരവേലയായ ആഭരണങ്ങൾപോലെ.
2 നിന്റെ പൊക്കിൾ വൃത്താകാരമായ കുഴിയൻപാത്രം.
അതിൽ എപ്പോഴും വീഞ്ഞുണ്ടായിരിക്കട്ടെ.
നിന്റെ വയർ ലില്ലിപ്പൂക്കൾ അതിരുതീർത്തഗോതമ്പുകൂനയാണ്.
3 നിന്റെ സ്തനങ്ങൾ രണ്ടും രണ്ടു മാൻകിടാങ്ങൾപോലെ.ചെറുമാനിന്റെ ഇരട്ടക്കുട്ടികൾപോലെ.+
4 നിന്റെ കഴുത്ത്+ ആനക്കൊമ്പിൽ തീർത്ത ഗോപുരംപോലെ.+
നിന്റെ കണ്ണുകൾ+ ഹെശ്ബോനിലെ+ബാത്ത്-റബ്ബീം കവാടത്തിന് അരികെയുള്ള കുളങ്ങൾപോലെ.
ദമസ്കൊസിനു നേരെയുള്ളലബാനോൻഗോപുരംപോലെയാണു നിന്റെ മൂക്ക്.
5 നിന്റെ ശിരസ്സു കർമേൽപോലെ+ നിന്നെ കിരീടം അണിയിക്കുന്നു.നിന്റെ മുടിച്ചുരുളുകൾ*+ പർപ്പിൾ നിറത്തിലുള്ള കമ്പിളിരോമംപോലെ.+
നിന്റെ ഇളകിയാടുന്ന കാർകൂന്തൽ രാജാവിന്റെ മനം കവർന്നിരിക്കുന്നു.
6 നീ എത്ര സുന്ദരി, എത്ര മനോഹരി!അത്യാനന്ദമേകുന്ന പലതുമുണ്ടെങ്കിലും എന്റെ പ്രിയേ, നീ അവയെയെല്ലാം വെല്ലുന്നു.
7 നിന്റെ ആകാരം ഈന്തപ്പനയുടേതുപോലെ.നിന്റെ സ്തനങ്ങൾ ഈന്തപ്പഴത്തിൻകുലകൾപോലെയും.+
8 ഞാൻ പറഞ്ഞു: ‘ഞാൻ പനയിൽ കയറും,ഈന്തപ്പഴക്കുലകളിൽ പിടിക്കും.’
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയുംനിന്റെ ശ്വാസം ആപ്പിളിന്റെ സൗരഭ്യംപോലെയും
9 നിന്റെ വായ്* മേത്തരം വീഞ്ഞുപോലെയും ആയിരിക്കട്ടെ.”
“അത് എന്റെ പ്രിയൻ സുഖമായി കുടിച്ചിറക്കട്ടെ.ഉറങ്ങുന്നവരുടെ ചുണ്ടുകളിലൂടെ അതു മെല്ലെ ഒഴുകിയിറങ്ങട്ടെ.
10 ഞാൻ എന്റെ പ്രിയനു സ്വന്തം.+എന്നെ മാത്രമാണ് അവൻ ആഗ്രഹിക്കുന്നത്.
11 എന്റെ പ്രിയനേ, വരൂ!നമുക്കു വെളിമ്പ്രദേശത്തേക്കു പോകാം,മയിലാഞ്ചിച്ചെടികൾക്കിടയിൽ തങ്ങാം.+
12 മുന്തിരിവള്ളി തളിരിട്ടോ* എന്നു കാണാൻ,മൊട്ടുകൾ വിരിഞ്ഞോ എന്ന് അറിയാൻ,+മാതളനാരകങ്ങൾ പൂവിട്ടോ+ എന്നു നോക്കാൻനമുക്ക് അതിരാവിലെ എഴുന്നേറ്റ് മുന്തിരിത്തോട്ടത്തിലേക്കു പോകാം.
അവിടെവെച്ച് നിന്നോടുള്ള പ്രണയം ഞാൻ പ്രകടിപ്പിക്കും.+
13 ദൂദായിപ്പഴങ്ങൾ+ സുഗന്ധം പരത്തുന്നു;വിശിഷ്ടമായ എല്ലാ തരം പഴങ്ങളും വാതിൽക്കലുണ്ട്.+
അതിൽ പുതിയതും പഴയതുംഎന്റെ പ്രിയനേ, നിനക്കായി ഞാൻ കരുതിവെച്ചിരിക്കുന്നു.