ഇയ്യോബ്‌ 42:1-17

42  അപ്പോൾ ഇയ്യോബ്‌ യഹോ​വ​യോ​ടു പറഞ്ഞു:  2  “അങ്ങയ്‌ക്ക്‌ എല്ലാം ചെയ്യാൻ കഴിയു​മെ​ന്നുംഅങ്ങ്‌ ഉദ്ദേശി​ക്കു​ന്ന​തൊ​ന്നും നടക്കാ​തെ​പോ​കി​ല്ലെ​ന്നും എനിക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി.+  3  ‘ആരാണ്‌ ബുദ്ധി​യി​ല്ലാ​തെ എന്റെ ഉപദേ​ശത്തെ ഇരുട്ടി​ലാ​ക്കു​ന്നത്‌’+ എന്ന്‌ അങ്ങ്‌ ചോദി​ച്ചു. ശരിയാണ്‌, ഏറെ അത്ഭുത​ക​ര​മായ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു അറിവു​മി​ല്ലാ​തെ ഞാൻ സംസാ​രി​ച്ചു.എനിക്ക്‌ അറിയി​ല്ലാത്ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു ഞാൻ സംസാ​രി​ച്ചത്‌.+  4  ‘ഞാൻ സംസാ​രി​ക്കു​മ്പോൾ ശ്രദ്ധി​ക്കുക; ഞാൻ നിന്നോ​ടു ചോദി​ക്കും, എനിക്കു പറഞ്ഞു​ത​രുക’+ എന്ന്‌ അങ്ങ്‌ പറഞ്ഞു.  5  എന്റെ ചെവികൾ അങ്ങയെ​ക്കു​റിച്ച്‌ കേട്ടി​ട്ടുണ്ട്‌;എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾകൊ​ണ്ട്‌ ഞാൻ അങ്ങയെ കാണുന്നു.  6  അതുകൊണ്ട്‌ പറഞ്ഞ​തെ​ല്ലാം ഞാൻ തിരി​ച്ചെ​ടു​ക്കു​ന്നു;+ഞാൻ പൊടി​യി​ലും ചാരത്തി​ലും ഇരുന്ന്‌ പശ്ചാത്ത​പി​ക്കു​ന്നു.”+  7  യഹോവ ഇയ്യോ​ബി​നോ​ടു സംസാ​രി​ച്ചു​തീർന്ന​ശേഷം യഹോവ തേമാ​ന്യ​നായ എലീഫ​സി​നോ​ടു പറഞ്ഞു: “എനിക്കു നിന്നോ​ടും നിന്റെ രണ്ടു കൂട്ടുകാരോടും+ കടുത്ത ദേഷ്യം തോന്നു​ന്നു. കാരണം, എന്റെ ദാസനായ ഇയ്യോബ്‌ എന്നെക്കു​റിച്ച്‌ സത്യമായ കാര്യങ്ങൾ പറഞ്ഞതു​പോ​ലെ നിങ്ങൾ എന്നെക്കു​റിച്ച്‌ സത്യം പറഞ്ഞില്ല.+ 8  അതുകൊണ്ട്‌ ഏഴു കാള​യെ​യും ഏഴു ചെമ്മരി​യാ​ടി​നെ​യും കൊണ്ട്‌ എന്റെ ദാസനായ ഇയ്യോ​ബി​ന്റെ അടുത്ത്‌ ചെന്ന്‌ നിങ്ങൾക്കു​വേണ്ടി ദഹനബലി അർപ്പി​ക്കുക. എന്റെ ദാസനായ ഇയ്യോബ്‌ ചെയ്‌ത​തു​പോ​ലെ നിങ്ങൾ എന്നെക്കു​റിച്ച്‌ സത്യം സംസാ​രി​ച്ചില്ല. നിങ്ങളു​ടെ ആ വിഡ്‌ഢി​ത്ത​ത്തി​നു ഞാൻ തക്ക ശിക്ഷ തരാതി​രി​ക്കാൻ എന്റെ ദാസനായ ഇയ്യോബ്‌ നിങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കും.+ അവന്റെ അപേക്ഷ ഞാൻ കേൾക്കും.”* 9  അങ്ങനെ, തേമാ​ന്യ​നായ എലീഫ​സും ശൂഹ്യ​നായ ബിൽദാ​ദും നയമാ​ത്യ​നായ സോഫ​രും ചെന്ന്‌ യഹോവ പറഞ്ഞതു​പോ​ലെ ചെയ്‌തു. യഹോവ ഇയ്യോ​ബി​ന്റെ പ്രാർഥന കേട്ടു. 10  ഇയ്യോബ്‌ കൂട്ടു​കാർക്കു​വേണ്ടി പ്രാർഥിച്ചുകഴിഞ്ഞപ്പോൾ+ യഹോവ ഇയ്യോ​ബി​ന്റെ കഷ്ടതകൾ നീക്കി,+ മുമ്പു​ണ്ടാ​യി​രുന്ന ഐശ്വ​ര്യ​സ​മൃ​ദ്ധി തിരികെ നൽകി. മുമ്പു​ണ്ടാ​യി​രു​ന്ന​തി​ന്റെ​യെ​ല്ലാം ഇരട്ടി യഹോവ കൊടു​ത്തു.+ 11  എല്ലാ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും പഴയ സുഹൃത്തുക്കളും+ വീട്ടിൽ വന്ന്‌ ഇയ്യോ​ബി​ന്റെ​കൂ​ടെ ഭക്ഷണം കഴിച്ചു. യഹോവ ഇയ്യോ​ബി​നു വരാൻ അനുവ​ദിച്ച ദുരന്ത​ങ്ങ​ളിൽ അവർ സഹതപി​ക്കു​ക​യും ഇയ്യോ​ബി​നെ ആശ്വസി​പ്പി​ക്കു​ക​യും ചെയ്‌തു. ഓരോ​രു​ത്ത​രും ഇയ്യോ​ബിന്‌ ഒരു വെള്ളി​ക്കാ​ശും ഒരു സ്വർണ​ക്ക​മ്മ​ലും കൊടു​ത്തു. 12  അങ്ങനെ, യഹോവ ഇയ്യോ​ബി​ന്റെ തുടർന്നുള്ള ജീവി​തത്തെ മുമ്പ​ത്തേ​തി​നെ​ക്കാൾ അനു​ഗ്ര​ഹി​ച്ചു.+ ഇയ്യോ​ബിന്‌ 14,000 ആടും 6,000 ഒട്ടകവും 1,000 പെൺക​ഴു​ത​യും 1,000 ജോടി കന്നുകാ​ലി​ക​ളും ഉണ്ടായി.+ 13  ഇയ്യോബിന്‌ ഏഴ്‌ ആൺമക്ക​ളും മൂന്നു പെൺമ​ക്ക​ളും ജനിച്ചു.+ 14  ഇയ്യോബ്‌ മൂത്ത മകൾക്ക്‌ യമീമ എന്നും രണ്ടാമ​ത്തേ​വൾക്കു കെസീയ എന്നും മൂന്നാ​മ​ത്തേ​വൾക്കു കേരെൻ-ഹപ്പൂക്ക്‌ എന്നും പേരിട്ടു. 15  ഇയ്യോബിന്റെ പെൺമ​ക്ക​ളെ​പ്പോ​ലെ സുന്ദരി​മാ​രായ മറ്റാരും അന്നാട്ടി​ലി​ല്ലാ​യി​രു​ന്നു. അവരുടെ അപ്പനായ ഇയ്യോബ്‌ അവരുടെ സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം അവർക്ക്‌ അവകാശം കൊടു​ത്തു. 16  ഇതിനു ശേഷം ഇയ്യോബ്‌ 140 വർഷം ജീവി​ച്ചി​രു​ന്നു. ഇയ്യോബ്‌ മക്കളെ​യും കൊച്ചു​മ​ക്ക​ളെ​യും അങ്ങനെ നാലാം തലമു​റ​വരെ കണ്ടു. 17  സംതൃപ്‌തവും സുദീർഘ​വും ആയ ജീവി​ത​ത്തിന്‌ ഒടുവിൽ ഇയ്യോബ്‌ മരിച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “ഞാൻ ഉറപ്പാ​യും അവന്റെ മുഖം ഉയർത്തും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം