ആവർത്തനം 27:1-26

27  പിന്നെ മോശ ഇസ്രാ​യേൽമൂ​പ്പ​ന്മാ​രോ​ടൊ​പ്പം നിന്ന്‌ ജനത്തോ​ട്‌ ഇങ്ങനെ കല്‌പി​ച്ചു: “ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന എല്ലാ കല്‌പ​ന​ക​ളും നിങ്ങൾ അനുസ​രി​ക്കണം. 2  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങൾക്കു തരുന്ന ദേശ​ത്തേക്കു യോർദാൻ കടന്ന്‌ ചെല്ലുന്ന ദിവസം നിങ്ങൾ വലിയ കല്ലുകൾ നാട്ടി അവയിൽ കുമ്മായം പൂശണം.+ 3  അക്കര കടന്നിട്ട്‌ ഈ നിയമ​ത്തി​ലെ വാക്കു​ക​ളെ​ല്ലാം നിങ്ങൾ അവയിൽ എഴുതണം. അങ്ങനെ ചെയ്‌താൽ നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ പാലും തേനും ഒഴുകുന്ന ദേശ​ത്തേക്ക്‌, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തരുന്ന ദേശ​ത്തേക്ക്‌, നിങ്ങൾ പ്രവേ​ശി​ക്കും.+ 4  നിങ്ങൾ യോർദാൻ കടന്ന​ശേഷം ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കു​ന്ന​തു​പോ​ലെ, ഏബാൽ പർവതത്തിൽ+ ആ കല്ലുകൾ നാട്ടി അവയിൽ കുമ്മായം പൂശണം. 5  നിങ്ങൾ അവിടെ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു കല്ലു​കൊ​ണ്ടുള്ള ഒരു യാഗപീ​ഠ​വും പണിയണം. അതിനു​വേണ്ടി നിങ്ങൾ ഇരുമ്പാ​യു​ധങ്ങൾ ഉപയോ​ഗി​ക്ക​രുത്‌.+ 6  വെട്ടുകയോ ചെത്തു​ക​യോ ചെയ്യാത്ത കല്ലുകൾകൊ​ണ്ടാ​യി​രി​ക്കണം നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു യാഗപീ​ഠം പണിയു​ന്നത്‌. അതിൽ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു ദഹനയാ​ഗങ്ങൾ അർപ്പി​ക്കണം. 7  നിങ്ങൾ സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പി​ക്കണം;+ അവി​ടെ​വെച്ച്‌ നിങ്ങൾ അതു തിന്ന്‌+ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ ആഹ്ലാദി​ക്കണം.+ 8  ഈ നിയമ​ത്തി​ലെ എല്ലാ വാക്കു​ക​ളും നിങ്ങൾ ആ കല്ലുക​ളിൽ വ്യക്തമാ​യി എഴുതണം.”+ 9  പിന്നെ മോശ​യും ലേവ്യ​പു​രോ​ഹി​ത​ന്മാ​രും ഇസ്രാ​യേ​ല്യ​രോ​ടെ​ല്ലാം ഇങ്ങനെ പറഞ്ഞു: “ഇസ്രാ​യേലേ, നിശ്ശബ്ദ​രാ​യി​രുന്ന്‌ കേൾക്കുക. ഇന്നു നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ ജനമാ​യി​ത്തീർന്നി​രി​ക്കു​ന്നു!+ 10  നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ വാക്കു കേൾക്കു​ക​യും ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന ദൈവ​ക​ല്‌പ​ന​ക​ളും ചട്ടങ്ങളും പാലി​ക്കു​ക​യും വേണം.”+ 11  അന്നേ ദിവസം മോശ ജനത്തോ​ട്‌ ഇങ്ങനെ കല്‌പി​ച്ചു: 12  “നിങ്ങൾ യോർദാൻ കടന്ന​ശേഷം, ജനത്തെ അനു​ഗ്ര​ഹി​ക്കാ​നാ​യി ശിമെ​യോൻ, ലേവി, യഹൂദ, യിസ്സാ​ഖാർ, യോ​സേഫ്‌, ബന്യാ​മീൻ എന്നീ ഗോ​ത്രങ്ങൾ ഗരിസീം പർവതത്തിലും+ 13  ശപിക്കാനായി രൂബേൻ, ഗാദ്‌, ആശേർ, സെബു​ലൂൻ, ദാൻ, നഫ്‌താ​ലി എന്നീ ഗോ​ത്രങ്ങൾ ഏബാൽ പർവതത്തിലും+ നിൽക്കണം. 14  പിന്നെ ഇസ്രാ​യേൽ മുഴുവൻ കേൾക്കെ ലേവ്യർ ഉച്ചത്തിൽ ഇങ്ങനെ പറയണം:+ 15  “‘ശില്‌പിയുടെ* പണിയായ ഒരു വിഗ്രഹം ഉണ്ടാക്കുകയോ+ ഒരു ലോഹ​പ്ര​തിമ വാർത്തുണ്ടാക്കുകയോ+ ചെയ്‌തി​ട്ട്‌ യഹോ​വ​യ്‌ക്ക്‌ അറപ്പുള്ള ആ വസ്‌തു+ മറച്ചു​വെ​ക്കു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ!’ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’* എന്നു പറയണം.) 16  “‘അമ്മയോ​ടോ അപ്പനോ​ടോ അവജ്ഞ​യോ​ടെ പെരു​മാ​റു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 17  “‘അയൽക്കാ​രന്റെ അതിർത്തി മാറ്റു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 18  “‘അന്ധനെ വഴി​തെ​റ്റി​ക്കു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 19  “‘അനാഥനോ* വിധവ​യ്‌ക്കോ ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന വിദേശിക്കോ+ നീതി നിഷേധിക്കുന്നവൻ+ ശപിക്ക​പ്പെ​ട്ടവൻ!’ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 20  “‘അപ്പന്റെ ഭാര്യ​യോ​ടൊ​പ്പം കിടന്ന്‌ അപ്പനെ അപമാനിക്കുന്നവൻ* ശപിക്ക​പ്പെ​ട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 21  “‘ഏതെങ്കി​ലും മൃഗ​ത്തോ​ടൊ​പ്പം കിടക്കു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 22  “‘അപ്പന്റെ​യോ അമ്മയു​ടെ​യോ മകളായ തന്റെ സഹോ​ദ​രി​യോ​ടൊ​പ്പം കിടക്കു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 23  “‘അമ്മായി​യ​മ്മ​യോ​ടൊ​പ്പം കിടക്കു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 24  “‘പതിയി​രുന്ന്‌ അയൽക്കാ​രനെ കൊല്ലു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 25  “‘നിരപ​രാ​ധി​യെ കൊല്ലാൻ പ്രതി​ഫലം വാങ്ങു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 26  “‘ഈ നിയമ​ത്തി​ലെ വാക്കുകൾ പാലിച്ച്‌ അനുസ​രി​ക്കാ​ത്തവൻ ശപിക്ക​പ്പെ​ട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)

അടിക്കുറിപ്പുകള്‍

അഥവാ “അങ്ങനെ​ത​ന്നെ​യാ​കട്ടെ!”
അഥവാ “തടിയി​ലോ ലോഹ​ത്തി​ലോ പണി ചെയ്യു​ന്ന​വന്റെ.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​ക്കോ.”
അക്ഷ. “അപ്പന്റെ വസ്‌ത്രം നീക്കു​ന്നവൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം