ചോദ്യം 18
നിങ്ങൾക്കു ദൈവത്തോട് അടുത്തുചെല്ലാൻ എങ്ങനെ കഴിയും?
“പ്രാർഥന കേൾക്കുന്നവനേ, എല്ലാ തരം ആളുകളും അങ്ങയുടെ അടുത്ത് വരും.”
“പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുത്. എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക; അപ്പോൾ ദൈവം നിന്റെ വഴികൾ നേരെയാക്കും.”
“ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതാണു നിത്യജീവൻ.”
“വാസ്തവത്തിൽ, ദൈവം നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല.”
“ശരിയായ അറിവിലും തികഞ്ഞ വകതിരിവിലും നിങ്ങളുടെ സ്നേഹം ഇനിയുമിനിയും വർധിക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.”
“അതുകൊണ്ട് നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അയാൾ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ; അപ്പോൾ അയാൾക്ക് അതു കിട്ടും. കുറ്റപ്പെടുത്താതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനാണു ദൈവം.”
“ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും. പാപികളേ, കൈകൾ വെടിപ്പാക്കൂ. തീരുമാനശേഷിയില്ലാത്തവരേ, ഹൃദയങ്ങൾ ശുദ്ധീകരിക്കൂ.”
“ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം. ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.”