ജോർജിയ
ഒരു മാറ്റം ഞാൻ ആഗ്രഹിച്ചു
ഡാവിറ്റ് സാംഖാരാഡ്സെ
-
ജനനം 1967
-
സ്നാനം 1989
-
ജീവിതരേഖ സഞ്ചാരമേൽവിചാരകനായി സേവിച്ചു. 2013 മുതൽ ബൈബിൾസ്കൂളുകളിൽ പഠിപ്പിക്കുന്നു.
സോവിയറ്റ് അധികാരികൾ, 1985-ൽ എനിക്ക് 18 വയസ്സുള്ളപ്പോൾ എന്നെ സൈനികസേവനത്തിനു വിളിച്ചു. അവിടത്തെ അനീതിയും ക്രൂരതയും എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഞാൻ സങ്കടത്തോടെ സ്വയം പറഞ്ഞു: ‘എനിക്ക് ഇവരെപ്പോലെയാകേണ്ടാ. ഞാൻ വ്യത്യസ്തനായിരിക്കണം.’ എങ്കിലും ഞാൻ ആഗ്രഹിച്ച രീതിയിൽ പെരുമാറാൻ എനിക്ക് എപ്പോഴും കഴിഞ്ഞില്ല. ഒരു മാറ്റം ഞാൻ ആഗ്രഹിച്ചു.
സൈനികസേവനം പൂർത്തിയാക്കി ഞാൻ വീട്ടിൽ മടങ്ങിയെത്തി. ഒരു രാത്രി, ഒരു പാർട്ടിയിൽ പങ്കെടുത്തു കഴിഞ്ഞ്, ജീവിതത്തിൽ ആഗ്രഹിച്ച മാറ്റങ്ങളൊന്നും നടക്കാത്തതിന്റെ നിരാശയിൽ ഞാൻ ദൈവത്തോടു പ്രാർഥിച്ചു. പിറ്റേ ദിവസം ജോലിക്കു പോകുന്ന വഴിയിൽ യഹോവയുടെ സാക്ഷിയായിരുന്ന എന്റെ ആന്റിയുടെ വീട്ടിൽ ഞാൻ കയറി. അവിടെ ഒരു ചെറിയ കൂട്ടം സാക്ഷികൾ മീറ്റിങ്ങിനായി വന്നുകൂടിയിരുന്നു. അവർ എന്നെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. അതിനാൽ അവരുടെകൂടെ ആ പരിപാടി ശ്രദ്ധിക്കാൻ ഞാൻ തീരുമാനിച്ചു.
അവരോടൊത്ത് ഒരു ബൈബിൾപഠനത്തിന് ഞാൻ സമ്മതിച്ചു. അങ്ങനെ ആറു മാസം കഴിഞ്ഞ് ഞാൻ സ്നാനമേറ്റു. എനിക്കു സ്വന്തമായി വരുത്താൻ കഴിയാതിരുന്ന മാറ്റം യഹോവയുടെ സഹായത്താൽ എനിക്കു നേടിയെടുക്കാനായി. അങ്ങനെ ഞാൻ ഒരു മെച്ചപ്പെട്ട വ്യക്തിയായിത്തീർന്നു.