മടങ്ങിച്ചെല്ലുന്നതിന്
പാഠം 9
സഹാനുഭൂതി
തത്ത്വം: “സന്തോഷിക്കുന്നവരുടെകൂടെ സന്തോഷിക്കുക. കരയുന്നവരുടെകൂടെ കരയുക.”—റോമ. 12:15.
യേശുവിന്റെ മാതൃക
1. വീഡിയോ കാണുക, അല്ലെങ്കിൽ മർക്കോസ് 6:30-34 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചിന്തിക്കുക:
യേശുവിൽനിന്ന് എന്തു പഠിക്കാം?
2. സഹാനുഭൂതി ഉണ്ടെങ്കിൽ നമ്മൾ അറിയിക്കുന്ന സന്ദേശത്തെക്കുറിച്ച് മാത്രമല്ല ആളുകളെക്കുറിച്ചും നമ്മൾ ചിന്തയുള്ളവരായിരിക്കും.
യേശുവിനെ അനുകരിക്കുക
3. നന്നായി ശ്രദ്ധിക്കുക. ഉള്ളിലുള്ളതു തുറന്നുപറയാൻ ആ വ്യക്തിയെ അനുവദിക്കുക. ആളുകൾ അവരുടെ ചിന്തകളും ആകുലതകളും വികാരങ്ങളും എല്ലാം പങ്കുവെച്ചേക്കാം, ചിലപ്പോൾ നമ്മൾ പറയുന്നതിനു വിരുദ്ധമായി അഭിപ്രായങ്ങൾ പറഞ്ഞേക്കാം. അപ്പോഴൊന്നും അവരുടെ സംഭാഷണം തടസ്സപ്പെടുത്തുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യരുത്. നന്നായി ശ്രദ്ധിക്കുന്നെങ്കിൽ അവരുടെ ചിന്തകൾക്കു വിലകൊടുക്കുന്നുണ്ടെന്നു നമ്മൾ കാണിക്കുകയായിരിക്കും.
4. താത്പര്യം കാണിച്ച വ്യക്തിയെക്കുറിച്ച് ചിന്തിക്കുക. അവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ ചിന്തിച്ചുനോക്കുക:
-
ബി. ‘ബൈബിൾ പഠിക്കുന്നത് ഇപ്പോഴത്തെ ജീവിതം മെച്ചപ്പെടുത്താനും ഭാവിയിൽ നല്ലൊരു ജീവിതം കിട്ടാനും ആ വ്യക്തിയെ എങ്ങനെ സഹായിക്കും?’
5. ആ വ്യക്തിക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ പങ്കുവെക്കുക. ഒരു ബൈബിൾപഠനത്തിലൂടെ ആ വ്യക്തിയുടെ മനസ്സിലുള്ള ചോദ്യങ്ങൾക്ക് എങ്ങനെയാണ് ഉത്തരം കിട്ടുന്നതെന്നും ബൈബിൾപഠനം അവരെ പ്രായോഗികമായി സഹായിക്കുന്നത് എങ്ങനെയാണെന്നും എത്രയും പെട്ടെന്ന് കാണിച്ചുകൊടുക്കുക.