ഭാഗം 6
യേശുവിന്റെ ശുശ്രൂഷയുടെ അവസാനം
“നിന്റെ രാജാവ് . . . നിന്റെ അടുത്തേക്കു വരുന്നു.”—മത്തായി 21:5
ഈ വിഭാഗത്തിൽ
അധ്യായം 101
ബഥാന്യയിൽ ശിമോന്റെ ഭവനത്തിൽ
ലാസറിന്റെ പെങ്ങളായ മറിയ ചെയ്ത ഒരു കാര്യം അവിടെ ഒരു ചർച്ചാവിഷയമായി. എന്നാൽ യേശു അവളെ പിന്തുണയ്ക്കുന്നു.
അധ്യായം 102
കഴുതക്കുട്ടിയുടെ പുറത്തിരുന്ന് യരുശലേമിലേക്കു രാജാവ് വരുന്നു
500 വർഷം മുമ്പ് പ്രവചിച്ചിരുന്ന ഒരു കാര്യം യേശു നിവർത്തിക്കുന്നു.
അധ്യായം 103
ദേവാലയം വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു
കച്ചവടക്കാർ നിയമപരമായാണ് യരുശലേമിൽ വിൽപ്പന നടത്തുന്നതെന്ന് തോന്നിയേക്കാമെങ്കിലും എന്തുകൊണ്ടാണ് യേശു അവരെ കവർച്ചക്കാർ എന്നു വിളിക്കുന്നത്?
അധ്യായം 104
ജൂതന്മാർ ദൈവശബ്ദം കേൾക്കുന്നു—അവർ വിശ്വാസം കാണിക്കുമോ?
യേശുവിനെ വിശ്വസിക്കുന്നതും ആ വിശ്വാസത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
അധ്യായം 105
അത്തി മരം ഉപയോഗിച്ച് വിശ്വാസത്തെക്കുറിച്ച് ഒരു പാഠം പഠിപ്പിക്കുന്നു
വിശ്വാസത്തിന്റെ ശക്തിയെക്കുറിച്ചും ഇസ്രായേൽ ജനതയെ ദൈവം തള്ളിക്കളഞ്ഞത് എന്തുകൊണ്ടാണെന്നും യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നു.
അധ്യായം 106
മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള രണ്ട് ദൃഷ്ടാന്തങ്ങൾ
മുന്തിരിത്തോട്ടത്തിൽ മക്കളോടു ജോലി ചെയ്യാൻ പറഞ്ഞ മനുഷ്യന്റെ ദൃഷ്ടാന്തകഥയുടെയും ദുഷ്ടരായ കൃഷിക്കാർക്കു മുന്തിരിത്തോട്ടം പാട്ടത്തിനു കൊടുത്ത മനുഷ്യന്റെ ദൃഷ്ടാന്തകഥയുടെയും അർഥം മനസ്സിലാക്കുക.
അധ്യായം 107
രാജാവ് വിവാഹവിരുന്നിനു ക്ഷണിക്കുന്നു
യേശുവിന്റെ ദൃഷ്ടാന്തകഥ ശരിക്കും ഒരു പ്രവചനമാണ്.
അധ്യായം 108
തന്നെ കുടുക്കാനുള്ള ശ്രമങ്ങൾ യേശു വിഫലമാക്കുന്നു
ആദ്യം പരീശന്മാരെയും പിന്നെ സദൂക്യരെയും പിന്നെ എതിരാളികളുടെ ഒരു കൂട്ടത്തെയും യേശു നിശ്ശബ്ദരാക്കുന്നു.
അധ്യായം 109
എതിരാളികളെ വിമർശിക്കുന്നു
മതപരമായ കാപട്യം യേശു വെച്ചുപൊറുപ്പിക്കാഞ്ഞത് എന്തുകൊണ്ട്?
അധ്യായം 110
ദേവാലയത്തിലെ അവസാനദിവസം
ശക്തമായ ഒരു പാഠം പഠിപ്പിക്കാൻ യേശു ദരിദ്രയായ ഒരു വിധവയുടെ ഉദാഹരണം ഉപയോഗിക്കുന്നു.
അധ്യായം 111
അപ്പോസ്തലന്മാർ അടയാളത്തെക്കുറിച്ച് ചോദിക്കുന്നു
യേശുവിന്റെ പ്രവചനം ഒന്നാം നൂറ്റാണ്ടിൽ ആദ്യം നിറവേറി. അതിന് പിന്നീട് വലിയ ഒരു നിവൃത്തിയുണ്ടാകുമോ?
അധ്യായം 112
ജാഗ്രതയെക്കുറിച്ചുള്ള ഒരു പാഠം—കന്യകമാർ
തന്റെ ശിഷ്യന്മാരിൽ പകുതിപ്പേർ വിവേകമുള്ളവരും ബാക്കി പകുതിപ്പേർ വിവേകമില്ലാത്തവരും ആയിരിക്കും എന്ന യേശു പഠിപ്പിച്ചോ?
അധ്യായം 113
ഉത്സാഹത്തെക്കുറിച്ചുള്ള ഒരു പാഠം—താലന്തുകൾ
“ഉള്ളവനു കൂടുതൽ കൊടുക്കും” എന്ന യേശുവിന്റെ പ്രസ്താവന വിശദീകരിക്കുന്ന ദൃഷ്ടാന്തം.
അധ്യായം 114
ചെമ്മരിയാടുകളെയും കോലാടുകളെയും ന്യായം വിധിക്കുന്നു
എന്നേക്കും തീർപ്പു കല്പിക്കുന്ന ന്യായവിധിക്കുള്ള അടിസ്ഥാനം ശ്രദ്ധേയമായ ഒരു ദൃഷ്ടാന്തത്തിലൂടെ യേശു വിശദീകരിക്കുന്നു.
അധ്യായം 115
യേശുവിന്റെ അവസാനത്തെ പെസഹ അടുത്തുവരുന്നു
യേശുവിനെ ഒറ്റിക്കൊടുക്കാനായി കൃത്യം 30 വെള്ളിക്കാശ് യൂദാസിനു കൊടുക്കാമെന്ന് മതനേതാക്കന്മാർ പറയുന്നത് എന്തുകൊണ്ട് ?
അധ്യായം 116
താഴ്മയെക്കുറിച്ച് പഠിപ്പിക്കുന്നു
ഒരു അടിമയുടെ ജോലി ചെയ്തുകൊണ്ട് യേശു തന്റെ അപ്പോസ്തലന്മാരെ അതിശയിപ്പിക്കുന്നു.
അധ്യായം 117
കർത്താവിന്റെ സന്ധ്യാഭക്ഷണം
തന്റെ മരണത്തിന്റെ ഓർമ എല്ലാം അനുഗാമികളും ഓരോ വർഷവും നീസാൻ 14-ാം തീയതി ആചരിക്കാൻ യേശു ആവശ്യപ്പെട്ടു.
അധ്യായം 118
ആരാണ് വലിയവൻ എന്നതിനെച്ചൊല്ലിയുള്ള തർക്കം
അന്നു വൈകുന്നേരത്തോടെ യേശു പഠിപ്പിച്ച പാഠം അപ്പോസ്തലന്മാർ മറന്നുപോയിരിക്കുന്നു.
അധ്യായം 119
യേശു—വഴിയും സത്യവും ജീവനും
ദൈവത്തെ സമീപിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള ശക്തമായ സത്യം യേശു പഠിപ്പിക്കുന്നു.
അധ്യായം 120
ഫലം കായ്ക്കുന്ന ശാഖകളും യേശുവിന്റെ സ്നേഹിതരും
ഏത് അർഥത്തിലാണ് യേശുവിന്റെ ശിഷ്യന്മാർ ഫലം കായ്ക്കുന്നത്?
അധ്യായം 121
“ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു”
യേശുവിനെ ആളുകൾ വധിച്ചു. പിന്നെ ഏതുവിധത്തിലാണ് യേശു ലോകത്തെ കീഴടക്കിയത്?
അധ്യായം 122
മുകളിലെ മുറിയിലെ യേശുവിന്റെ ഉപസംഹാരപ്രാർഥന
മനുഷ്യരുടെ രക്ഷയെക്കാൾ കൂടുതൽ പ്രധാനപ്പെട്ട ചിലത് താൻ കൈവരിച്ചെന്ന് യേശു വ്യക്തമാക്കി.
അധ്യായം 123
അതീവദുഃഖിതനായ യേശു പ്രാർഥിക്കുന്നു
“ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ” എന്ന് യേശു പ്രാർഥിച്ചത് എന്തുകൊണ്ട്? മോചനവിലയായി തന്റെ ജീവൻ കൊടുക്കുന്നതിൽനിന്ന് യേശു ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നോ?
അധ്യായം 124
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത് അറസ്റ്റ് ചെയ്യുന്നു
അർധരാത്രിയായിരുന്നെങ്കിലും യൂദാസിന് യേശുവിനെ കണ്ടുപിടിക്കാൻ കഴിഞ്ഞു.
അധ്യായം 125
യേശുവിനെ അന്നാസിന്റെ അടുത്തും പിന്നെ കയ്യഫയുടെ അടുത്തും കൊണ്ടുപോകുന്നു
യേശുവിന്റെ വിചാരണ തികച്ചും അന്യായമായിരുന്നു.
അധ്യായം 126
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
ഇത്രയധികം വിശ്വാസവും ഭക്തിയും ഉള്ള പത്രോസിന് യേശുവിനെ എങ്ങനെ ഇത്ര പെട്ടെന്ന് തള്ളിപ്പറയാൻ കഴിഞ്ഞു?
അധ്യായം 127
സൻഹെദ്രിനും പീലാത്തൊസിനും മുമ്പാകെയുള്ള വിചാരണ
ജൂതമതനേതാക്കന്മാരുടെ ഉള്ളിലിരുപ്പ് പുറത്താകുന്നു.
അധ്യായം 128
യേശു നിരപരാധിയാണെന്നു പീലാത്തൊസും ഹെരോദും മനസ്സിലാക്കുന്നു
ന്യായംവിധിക്കാൻ പീലാത്തൊസ് യേശുവിനെ എന്തുകൊണ്ടാണ് ഹെരോദിന്റെ അടുത്തേക്കു അയച്ചത്? യേശുവിനെ ന്യായംവിധിക്കാനുള്ള അധികാരം പീലാത്തൊസിന് ഇല്ലായിരുന്നോ?
അധ്യായം 130
യേശുവിനെ ജൂതന്മാർക്ക് വിട്ടുകൊടുക്കുന്നു
യേശുവിനുവേണ്ടി കരയാതെ അവർക്കും അവരുടെ മക്കൾക്കും വേണ്ടി കരയാൻ യേശു പറയുന്നത് എന്തുകൊണ്ട്?
അധ്യായം 131
നിരപരാധിയായ രാജാവ് ദണ്ഡനസ്തംഭത്തിൽ
തന്നോടൊപ്പം മരണത്തിന് വിധിച്ച ഒരു കുറ്റവാളിക്ക് യേശു വിദൂര ഭാവിയിൽ നടക്കാൻ പോകുന്ന ഒരു വാഗ്ദാനം നൽകുന്നു.
അധ്യായം 132
“ഈ മനുഷ്യൻ ശരിക്കും ദൈവപുത്രനായിരുന്നു”
അസാധാരണമായ പകൽ സമയത്തെ ഇരുട്ടും തീവ്രമായ ഭൂചലനവും ദേവാലയത്തിന്റെ തിരശ്ശീല രണ്ടായി കീറിപ്പോയതും എല്ലാം ഒരു കാര്യം തീർച്ചപ്പെടുത്തുന്നു.
അധ്യായം 133
യേശുവിന്റെ ശവസംസ്കാരം
സൂര്യാസ്തമയത്തിനുമുമ്പ് തന്നെ യേശുവിന്റെ ശവസംസ്കാരം നടത്തേണ്ടിയിരുന്നത് എന്തുകൊണ്ട്?
അധ്യായം 134
യേശു ജീവനോടിരിക്കുന്നു!
യേശു ഉയിർത്തെഴുന്നേറ്റ ശേഷം ആദ്യം പ്രത്യക്ഷപ്പെട്ടത് തന്റെ ഒരു ശിഷ്യക്കാണ്. അല്ലാതെ, അപ്പോസ്തലന്മാർക്കല്ല.
അധ്യായം 135
ഉയിർപ്പിക്കപ്പെട്ട യേശു പലർക്കും പ്രത്യക്ഷനാകുന്നു
താൻ ഉയിർപ്പിക്കപ്പെട്ടെന്ന് യേശു ശിഷ്യന്മാരെ ബോധ്യപ്പെടുത്തിയത് എങ്ങനെ?
അധ്യായം 136
ഗലീലക്കടലിന്റെ തീരത്ത്
തന്നോടുള്ള സ്നേഹം എങ്ങനെ കാണിക്കണമെന്ന് യേശു പത്രോസിനെ മൂന്നു പ്രാവശ്യം ഓർമിപ്പിക്കുന്നു.
അധ്യായം 137
അനേകർ പുനരുത്ഥാനപ്പെട്ട യേശുവിനെ കാണുന്നു
തന്റെ പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ഇടയിലുള്ള കാലയളവിൽ, പിന്നീട് ശിഷ്യന്മാർക്ക് എന്തു ലഭിക്കുമെന്നും അവർ അത് എങ്ങനെ ഉപയോഗിക്കണമെന്നും യേശു പല പ്രാവശ്യം പറയുന്നു.
അധ്യായം 138
ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്ത്
തന്റെ ശത്രുക്കൾക്കെതിരെ നടപടിയെടുക്കാനുള്ള സമയം വരുന്നതുവരെ യേശു എന്തു ചെയ്യുമായിരുന്നു?
അധ്യായം 139
യേശു ഭൂമിയിൽ വീണ്ടും പറുദീസ കൊണ്ടുവരുന്നു
രാജ്യം തന്റെ പിതാവായ ദൈവത്തിനെ ഏൽപ്പിക്കുന്നതിനു മുമ്പ് യേശുവിന് ഏറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്.