വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 10

യേശു​വും വീട്ടു​കാ​രും യരുശ​ലേ​മി​ലേക്കു പോകു​ന്നു

യേശു​വും വീട്ടു​കാ​രും യരുശ​ലേ​മി​ലേക്കു പോകു​ന്നു

ലൂക്കോസ്‌ 2:40-52

  • പന്ത്രണ്ടു വയസ്സുള്ള യേശു ഉപദേ​ഷ്ടാ​ക്ക​ളോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു

  • യേശു യഹോ​വ​യെ​ക്കു​റിച്ച്‌ ‘എന്റെ പിതാവ്‌ ’ എന്നു പറയുന്നു

ഇതു വസന്തകാ​ല​മാണ്‌. യരുശ​ലേ​മി​ലേ​ക്കുള്ള യാത്ര​യ്‌ക്കു സമയമാ​യി. യോ​സേ​ഫും കുടും​ബ​വും എല്ലാ വർഷവും സ്‌നേ​ഹി​ത​രു​ടെ​യും ബന്ധുക്ക​ളു​ടെ​യും കൂടെ അങ്ങോട്ടു പോകാ​റുണ്ട്‌. ഇസ്രാ​യേ​ല്യർക്കു ദൈവം കൊടുത്ത നിയമം ആവശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ പെസഹ ആഘോ​ഷി​ക്കാ​നാണ്‌ അവർ പോകു​ന്നത്‌. (ആവർത്തനം 16:16) നസറെ​ത്തിൽനിന്ന്‌ യരുശ​ലേ​മി​ലേക്ക്‌ ഏകദേശം 120 കിലോ​മീ​റ്റ​റുണ്ട്‌. എല്ലാവ​രും നല്ല തിരക്കി​ലാണ്‌, ഒപ്പം ആവേശ​ത്തി​ലും. യേശു​വിന്‌ ഇപ്പോൾ 12 വയസ്സുണ്ട്‌. ആലയത്തിൽ പോകാ​നും ഉത്സവം ആഘോ​ഷി​ക്കാ​നും യേശു​വിന്‌ എത്ര ഉത്സാഹ​മാ​ണെ​ന്നോ!

യേശു​വി​നും വീട്ടു​കാർക്കും പെസഹ വെറും ഒറ്റ ദിവസത്തെ ആഘോ​ഷമല്ല. പെസഹ​യു​ടെ പിറ്റേന്ന്‌ പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം തുടങ്ങും. ഏഴു ദിവസം നീണ്ടു​നിൽക്കുന്ന ഉത്സവമാ​ണത്‌. (മർക്കോസ്‌ 14:1) അതും പെസഹ ആഘോ​ഷ​ത്തി​ന്റെ ഭാഗമാ​യി​ത്തന്നെ കണക്കാ​ക്കി​യി​രു​ന്നു. നസറെ​ത്തി​ലെ വീട്ടിൽനി​ന്നുള്ള യാത്ര, യരുശ​ലേ​മി​ലെ താമസം, മടക്കയാ​ത്ര എല്ലാം​കൂ​ടി ഏകദേശം രണ്ടാഴ്‌ച​യെ​ടു​ക്കും. എന്നാൽ ഈ വർഷം അത്‌ അല്‌പം​കൂ​ടി നീണ്ടു​പോ​കു​ന്നു. യേശു​വു​മാ​യി ബന്ധപ്പെ​ട്ടു​ണ്ടായ ഒരു സംഭവ​മാ​ണു കാരണം. യരുശ​ലേ​മിൽനി​ന്നുള്ള മടക്കയാ​ത്ര​യി​ലാ​ണു നടന്നത്‌ എന്താ​ണെന്ന്‌ വീട്ടു​കാർ അറിയു​ന്നത്‌.

യാത്രയ്‌ക്കി​ട​യിൽ യോ​സേ​ഫും മറിയ​യും വിചാ​രി​ക്കു​ന്നത്‌, തങ്ങളു​ടെ​കൂ​ടെ വടക്കോട്ട്‌ യാത്ര ചെയ്യുന്ന ബന്ധുക്ക​ളു​ടെ​യും സ്‌നേ​ഹി​ത​രു​ടെ​യും കൂട്ടത്തിൽ യേശു കാണു​മെ​ന്നാണ്‌. രാത്രി താമസി​ക്കാ​നുള്ള സ്ഥലത്ത്‌ എത്തു​മ്പോ​ഴാണ്‌ അവർ അറിയു​ന്നത്‌ യേശു കൂടെ​യി​ല്ലെന്ന്‌. അവർ ഉടനെ കൂടെ യാത്ര ചെയ്‌തി​രു​ന്ന​വ​രു​ടെ അടുത്ത്‌ അന്വേ​ഷി​ച്ചു. പക്ഷേ, യേശു​വി​നെ അവി​ടെ​യെ​ങ്ങും കാണാ​നില്ല! അതു​കൊണ്ട്‌ യോ​സേ​ഫും മറിയ​യും യേശു​വി​നെ അന്വേ​ഷിച്ച്‌ യരുശ​ലേ​മി​ലേക്കു പുറ​പ്പെട്ടു.

ഒരു ദിവസം മുഴുവൻ അന്വേ​ഷി​ച്ചി​ട്ടും യേശു​വി​നെ കണ്ടെത്തു​ന്നില്ല. രണ്ടാം ദിവസ​വും കാണു​ന്നില്ല. മൂന്നാം ദിവസം, ആ ആലയത്തി​ലെ ഓരോ മുറി​യി​ലും യേശു​വി​നെ അന്വേ​ഷിച്ച്‌ അവസാനം അവർ മകനെ കണ്ടെത്തു​ന്നു. ഉപദേ​ഷ്ടാ​ക്ക​ളു​ടെ നടുവിൽ ഇരിക്കു​ക​യാണ്‌ യേശു! അവർ പറയു​ന്ന​തെ​ല്ലാം യേശു ശ്രദ്ധി​ച്ചു​കേൾക്കു​ക​യും ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. യേശു​വി​ന്റെ ഗ്രാഹ്യ​ത്തിൽ ആ ഉപദേ​ഷ്ടാ​ക്കൾ അതിശ​യി​ച്ചു​പോ​കു​ന്നു!

“മോനേ, നീ എന്തിനാണ്‌ ഞങ്ങളോട്‌ ഇതു ചെയ്‌തത്‌” എന്നു മറിയ ചോദി​ക്കു​ന്നു. “നിന്റെ അപ്പനും ഞാനും ആധിപി​ടിച്ച്‌ നിന്നെ എവി​ടെ​യെ​ല്ലാം തിര​ഞ്ഞെ​ന്നോ!”​—ലൂക്കോസ്‌ 2:48.

താൻ എവി​ടെ​യാ​യി​രി​ക്കു​മെന്ന്‌ അവർക്ക്‌ അറിയി​ല്ലാ​ഞ്ഞ​തിൽ യേശു അതിശ​യി​ക്കു​ന്നു. “നിങ്ങൾ എന്തിനാണ്‌ എന്നെ അന്വേ​ഷി​ച്ചു​ന​ട​ന്നത്‌? ഞാൻ എന്റെ പിതാ​വി​ന്റെ ഭവനത്തി​ലു​ണ്ടാ​യി​രി​ക്കു​മെന്നു നിങ്ങൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നോ,” യേശു ചോദി​ക്കു​ന്നു.​—ലൂക്കോസ്‌ 2:49.

ഇപ്പോൾ യേശു​വി​നെ കണ്ടുപി​ടിച്ച സ്ഥിതിക്ക്‌ യോ​സേ​ഫും മറിയ​യും മകനെ​യും കൂട്ടി നസറെ​ത്തി​ലെ വീട്ടി​ലേക്കു മടങ്ങുന്നു. അവിടെ യേശു അവർക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്നു. യേശു വളർന്നു​വ​ലു​താ​കു​ക​യും കൂടു​തൽക്കൂ​ടു​തൽ അറിവ്‌ നേടു​ക​യും ചെയ്യുന്നു. ഒരു കുട്ടി​യാ​ണെ​ങ്കി​ലും യേശു​വി​നു ദൈവ​ത്തി​ന്റെ​യും മനുഷ്യ​രു​ടെ​യും പ്രീതി​യു​ണ്ടാ​യി​രു​ന്നു. ചെറു​പ്പം​മു​തൽത്തന്നെ യേശു ആത്മീയ​കാ​ര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ത്തു. കൂടാതെ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കു​ക​യും ചെയ്‌തു. അങ്ങനെ നല്ലൊരു മാതൃക വെച്ചു.