യേശു—വഴിയും സത്യവും ജീവനും
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന, യേശുവിന്റെ ജീവിതത്തിൽ നടന്ന എല്ലാ സംഭവങ്ങളും ഈ പുസ്തകത്തിൽനിന്ന് വായിക്കൂ.
ആമുഖം
വഴിയും സത്യവും ജീവനും
സുവിശേഷങ്ങളിൽ കാണുന്ന യേശുവിന്റെ പഠിപ്പിക്കലുകൾക്കും പ്രവർത്തനങ്ങൾക്കും നിങ്ങളുടെ ജീവിതത്തിനു മാറ്റം വരുത്താൻ കഴിയും.
ഭാഗം 1
യേശുവിന്റെ ശുശ്രൂഷവരെ
അധ്യായം 1
ദൈവത്തിൽനിന്നുള്ള രണ്ടു സന്ദേശങ്ങൾ
വിശ്വസിക്കാൻ പ്രയാസമുള്ള സന്ദേശങ്ങളാണ് ഗബ്രിയേൽ ദൂതൻ അറിയിച്ചത്.
അധ്യായം 2
ജനിക്കുന്നതിനു മുമ്പേ യേശുവിനു ബഹുമാനം കിട്ടുന്നു
എലിസബത്തും എലിസബത്തിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞും യേശുവിനെ ബഹുമാനിച്ചത് എങ്ങനെയാണ് ?
അധ്യായം 3
വഴി ഒരുക്കുന്നവൻ ജനിക്കുന്നു
സംസാരപ്രാപ്തി വീണ്ടുകിട്ടുന്ന ഉടനെ സെഖര്യ വളരെ പ്രധാനപ്പെട്ട ഒരു പ്രവചനം നടത്തുന്നു.
അധ്യായം 4
മറിയ—ഗർഭിണിയെങ്കിലും അവിവാഹിത
മറ്റൊരു പുരുഷനാലല്ല, പരിശുദ്ധാത്മാവിനാലാണു താൻ ഗർഭിണിയായതെന്ന് മറിയ പറയുമ്പോൾ യോസേഫ് അതു വിശ്വസിക്കുന്നുണ്ടോ?
അധ്യായം 5
യേശു ജനിച്ചത് എവിടെ? എപ്പോൾ?
യേശു ജനിച്ചതു ഡിസംബർ 25-ന് അല്ലെന്നു നമുക്ക് എങ്ങനെ അറിയാം?
അധ്യായം 6
വാഗ്ദാനം ചെയ്തിരുന്ന കുഞ്ഞ്
യോസേഫും മറിയയും ശിശുവായ യേശുവിനെ ആലയത്തിലേക്കു കൊണ്ടുവരുമ്പോൾ പ്രായമേറിയ രണ്ട് ഇസ്രായേല്യർ യേശുവിന്റെ ഭാവിയെക്കുറിച്ച് പ്രവചിക്കുന്നു.
അധ്യായം 7
ജ്യോത്സ്യന്മാർ യേശുവിനെ സന്ദർശിക്കുന്നു
കിഴക്കുവെച്ച് അവർ കണ്ട നക്ഷത്രം ആദ്യം അവരെ യേശുവിന്റെ അടുത്തേക്കു നയിക്കാതെ ക്രൂരനായ ഹെരോദ് രാജാവിന്റെ അടുത്തേക്കു നയിച്ചത് എന്തുകൊണ്ടാണ് ?
അധ്യായം 8
ഒരു ദുഷ്ടന്റെ കൈയിൽനിന്ന് അവർ രക്ഷപ്പെടുന്നു
മിശിഹയെക്കുറിച്ചുള്ള മൂന്നു ബൈബിൾപ്രവചനങ്ങൾ യേശുവിന്റെ ജീവിതാരംഭത്തിൽത്തന്നെ നിറവേറുന്നു.
അധ്യായം 10
യേശുവും വീട്ടുകാരും യരുശലേമിലേക്കു പോകുന്നു
യേശുവിനെ കാണാതെ യോസേഫും മറിയയും ആധിപിടിക്കുന്നു. തന്നെ എവിടെ അന്വേഷിക്കണമെന്ന് അവർക്ക് അറിയില്ലാഞ്ഞതിൽ യേശുവിന് അത്ഭുതം!
അധ്യായം 11
സ്നാപകയോഹന്നാൻ വഴി ഒരുക്കുന്നു
പരീശന്മാരും സദൂക്യരും വരുമ്പോൾ യോഹന്നാൻ പക്ഷേ, അവരെ കുറ്റംവിധിക്കുന്നു. എന്തുകൊണ്ട് ?
അധ്യായം 12
യേശു സ്നാനമേൽക്കുന്നു
യേശു ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണു സ്നാനപ്പെട്ടത് ?
അധ്യായം 13
യേശു പ്രലോഭനങ്ങളെ നേരിട്ട വിധത്തിൽനിന്ന് പഠിക്കുക
യേശുവിനു നേരിട്ട പ്രലോഭനം പിശാചിനെക്കുറിച്ച് രണ്ടു വസ്തുതകൾ തെളിയിക്കുന്നു.
അധ്യായം 14
യേശുവിന്റെ ആദ്യത്തെ ശിഷ്യന്മാർ
മിശിഹയെ കണ്ടെത്തിയിരിക്കുന്നെന്ന് യേശുവിന്റെ ആദ്യത്തെ ആറു ശിഷ്യന്മാരെ ബോധ്യപ്പെടുത്തിയത് എന്താണ് ?
അധ്യായം 15
യേശുവിന്റെ ആദ്യത്തെ അത്ഭുതം
അമ്മയല്ല, തന്റെ സ്വർഗീയപിതാവാണ് തനിക്കു നിർദേശങ്ങൾ തരേണ്ടതെന്ന് യേശു അമ്മയോടു സൂചിപ്പിക്കുന്നു.
അധ്യായം 16
സത്യാരാധനയിലുള്ള യേശുവിന്റെ ശുഷ്കാന്തി
ബലിയർപ്പിക്കാനുള്ള മൃഗങ്ങളെ യരുശലേമിൽ വന്ന് വാങ്ങിക്കാൻ ദൈവനിയമം ആളുകളെ അനുവദിച്ചിരുന്നു. എന്നിട്ട് എന്തുകൊണ്ടാണ് ദേവാലയത്തിലെ കച്ചവടക്കാരോട് യേശുവിന് അമർഷം തോന്നിയത് ?
അധ്യായം 17
യേശു രാത്രിയിൽ നിക്കോദേമൊസിനെ പഠിപ്പിക്കുന്നു
‘വീണ്ടും ജനിക്കുക’ എന്നതിന്റെ അർഥമെന്ത് ?
അധ്യായം 18
യേശു വളരുന്നു, യോഹന്നാൻ കുറയുന്നു
സ്നാപകയോഹന്നാന് അസൂയയൊന്നും ഇല്ലെങ്കിലും ശിഷ്യന്മാർക്ക് അതു തീരെ സഹിക്കുന്നില്ല.
അധ്യായം 19
ഒരു ശമര്യക്കാരിയെ പഠിപ്പിക്കുന്നു
ഒരുപക്ഷേ മറ്റാരോടും ഇതുവരെ പറയാത്ത ഒരു കാര്യം യേശു ആ സ്ത്രീയോടു പറയുന്നു.
അധ്യായം 20
കാനായിലെ രണ്ടാമത്തെ അത്ഭുതം
ഏതാണ്ട് 26 കിലോമീറ്റർ (16 മൈൽ) അകലെയിരുന്ന് യേശു ഒരു കുട്ടിയെ സുഖപ്പെടുത്തുന്നു.
അധ്യായം 21
നസറെത്തിലെ സിനഗോഗിൽ
എന്തു പറഞ്ഞപ്പോഴാണ് യേശുവിനെ സ്വന്തം നാട്ടുകാർ കൊല്ലാൻനോക്കിയത്?
അധ്യായം 22
നാലു ശിഷ്യന്മാർ മനുഷ്യരെ പിടിക്കുന്നവരാകും
മീനുകളെ പിടിക്കുന്നതു നിറുത്തി മറ്റൊന്നു തുടങ്ങാൻ അവരെ ക്ഷണിക്കുന്നു.
അധ്യായം 23
കഫർന്നഹൂമിൽ യേശു വലിയ അത്ഭുതങ്ങൾ ചെയ്യുന്നു
ഭൂതങ്ങളെ പുറത്താക്കുമ്പോൾ താൻ ദൈവപുത്രനാണെന്നു ഭൂതങ്ങൾ ആളുകളോടു പറയുന്നതിൽനിന്ന് യേശു അവരെ തടയുന്നു. എന്തുകൊണ്ട്?
അധ്യായം 24
ഗലീലയിലെ ശുശ്രൂഷ യേശു വികസിപ്പിക്കുന്നു
സുഖം പ്രാപിക്കാൻ ആളുകൾ യേശുവിന്റെ അടുത്ത് വരുന്നു. എങ്കിലും തന്റെ ശുശ്രൂഷയ്ക്ക് ഇതിനെക്കാൾ മുഖ്യമായ മറ്റൊരു ഉദ്ദേശ്യമുണ്ടെന്ന് യേശു പറയുന്നു.
അധ്യായം 25
അനുകമ്പയോടെ യേശു ഒരു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു
ലളിതമെങ്കിലും ശക്തമായ ഒരു പ്രവൃത്തിയിലൂടെ താൻ സുഖപ്പെടുത്തിയ ആളുകൾക്കുവേണ്ടി ശരിക്കും കരുതുന്നുവെന്നു യേശു തെളിയിക്കുന്നു.
അധ്യായം 26
“നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”
പാപവും രോഗവും തമ്മിൽ എന്തു ബന്ധമുണ്ടെന്നാണു യേശു കാണിക്കുന്നത്?
അധ്യായം 27
മത്തായിയെ വിളിക്കുന്നു
കുപ്രസിദ്ധരായ പാപികളുടെകൂടെ യേശു ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 28
യേശുവിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ട്?
തുരുത്തിയെക്കുറിച്ചുള്ള ദൃഷ്ടാന്തം ഉപയോഗിച്ച് യേശു മറുപടി നൽകുന്നു.
അധ്യായം 29
ശബത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നത് ശരിയാണോ?
38 വർഷമായി രോഗിയായ ഒരാളെ സുഖപ്പെടുത്തുന്നതിന് ജൂതന്മാർ യേശുവിനെ ഉപദ്രവിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 30
പിതാവുമായുള്ള യേശുവിന്റെ ബന്ധം
യേശു തന്നെത്തന്നെ ദൈവത്തോടു തുല്യനാക്കുന്നെന്ന് ജൂതന്മാർ കരുതുന്നു. പക്ഷേ ദൈവം തന്നെക്കാൾ വലിയവനാണെന്ന് യേശു വ്യക്തമായി പറയുന്നു.
അധ്യായം 31
ശബത്തിൽ കതിർ പറിക്കുന്നു
താൻ “ശബത്തിനു കർത്താവാണ്” എന്നു യേശു പറയുന്നത് എന്തുകൊണ്ട്?
അധ്യായം 32
ശബത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ എന്താണ്?
സാധാരണഗതിയിൽ തമ്മിലടിക്കുന്ന സദൂക്യരും പരീശന്മാരും ഇപ്പോൾ ഒരു കാര്യത്തിനുവേണ്ടി ഒന്നിക്കുന്നു.
അധ്യായം 33
യശയ്യയുടെ പ്രവചനം നിറവേറുന്നു
താൻ ആരാണെന്നോ എന്തു ചെയ്തെന്നോ ആരോടും പറയരുതെന്ന് യേശു സുഖപ്പെടുത്തിയവരോട് ആജ്ഞാപിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 34
യേശു പന്ത്രണ്ട് അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു
അപ്പോസ്തലനും ശിഷ്യനും തമ്മിലുള്ള വ്യത്യാസം എന്താണ് ?
അധ്യായം 35
പ്രശസ്തമായ ഗിരിപ്രഭാഷണം
യേശുവിന്റെ പ്രസംഗത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളുടെ വിശദീകരണം കണ്ടെത്തുക.
അധ്യായം 36
ഒരു സൈനികോദ്യോഗസ്ഥന്റെ വിശ്വാസം!
യേശുവിനെ അതിശയിപ്പിച്ചുകൊണ്ട് ഈ സൈനികോദ്യോഗസ്ഥൻ എന്തു ചെയ്യുന്നു?
അധ്യായം 37
യേശു ഒരു വിധവയുടെ മകനെ ഉയിർപ്പിക്കുന്നു
ഈ അത്ഭുതം നേരിൽ കണ്ടവർ അതിന്റെ ശരിക്കുള്ള അർഥം തിരിച്ചറിയുന്നു.
അധ്യായം 38
യേശുവിൽനിന്നു കേൾക്കാൻ യോഹന്നാൻ ആഗ്രഹിക്കുന്നു
യേശുതന്നെയാണോ മിശിഹയെന്നു സ്നാപകയോഹന്നാൻ ചോദിക്കുന്നത് എന്തുകൊണ്ടാണ്? യോഹന്നാന് എന്തെങ്കിലും സംശയമുണ്ടോ?
അധ്യായം 39
ഒരു പ്രതികരണവും ഇല്ലാത്ത തലമുറയുടെ കാര്യം കഷ്ടം!
ന്യായവിധിദിവസത്തിൽ താൻ കുറെക്കാലം താമസിച്ച കഫർന്നഹൂമിലുള്ളവരെക്കാൾ സൊദോമിലുള്ളവർക്ക് സഹിക്കാൻ എളുപ്പമായിരിക്കുമെന്ന് യേശു പറയുന്നു.
അധ്യായം 40
ക്ഷമയെക്കുറിച്ചുള്ള ഒരു പാഠം
ഒരുപക്ഷേ വേശ്യയായിരുന്ന ഒരു സ്ത്രീയോട് അവരുടെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞപ്പോൾ, ദൈവനിയമം ലംഘിക്കുന്നതിൽ കുഴപ്പമില്ല എന്നാണോ യേശു ഉദ്ദേശിച്ചത്?
അധ്യായം 43
സ്വർഗരാജ്യത്തെക്കുറിച്ചുള്ള ദൃഷ്ടാന്തങ്ങൾ
സ്വർഗരാജ്യത്തിന്റെ വ്യത്യസ്ത വശങ്ങൾ വിശദീകരിക്കാൻ യേശു എട്ടു ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നു.
അധ്യായം 44
യേശു കടലിൽ ഒരു കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
യേശു കാറ്റിനെയും കടലിനെയും ശാന്തമാക്കിയപ്പോൾ യേശുവിന്റെ ഭരണത്തിൻകീഴിൽ നമ്മുടെ ജീവിതം എങ്ങനെയായിരിക്കും എന്ന സുപ്രധാനമായ ഒരു പാഠം പഠിപ്പിച്ചു.
അധ്യായം 46
യേശുവിന്റെ വസ്ത്രത്തിൽ തൊട്ട് സുഖം പ്രാപിക്കുന്നു
ഹൃദയസ്പർശിയായ ഈ സംഭവത്തിൽ യേശു തന്റെ അധികാരവും അനുകമ്പയും കാണിക്കുന്നു.
അധ്യായം 47
ഒരു കൊച്ചു പെൺകുട്ടി വീണ്ടും ജീവനിലേക്ക്!
മരിച്ച പെൺകുട്ടി ഉറങ്ങുകയാണെന്നു പറഞ്ഞപ്പോൾ ആളുകൾ യേശുവിനെ കളിയാക്കി. അവർക്ക് അറിയില്ലാത്ത എന്ത് യേശുവിന് അറിയാം?
അധ്യായം 48
അത്ഭുതങ്ങൾ ചെയ്യുന്നു, പക്ഷേ നസറെത്തിൽപ്പോലും സ്വീകരിക്കുന്നില്ല
നസറെത്തിലെ ആളുകൾ യേശുവിനെ സ്വീകരിക്കുന്നില്ല, യേശു പഠിപ്പിക്കുന്ന കാര്യങ്ങളുടെയും ചെയ്യുന്ന അത്ഭുതങ്ങളുടെയും പേരിലല്ല, മറ്റൊരു കാരണത്താൽ.
അധ്യായം 49
ഗലീലയിൽ പ്രസംഗിക്കുന്നു, അപ്പോസ്തലന്മാരെ പരിശീലിപ്പിക്കുന്നു
‘സ്വർഗരാജ്യം അടുത്തിരിക്കുന്നു’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം ശരിക്കും എന്താണ് ?
അധ്യായം 50
പീഡനം ഉണ്ടാകുമ്പോഴും പ്രസംഗിക്കാൻ ഒരുങ്ങിയിരിക്കുക
മരണത്തെ പേടിക്കേണ്ടതില്ലെങ്കിൽ പിന്നെ എന്തിനാണു പീഡനം ഉണ്ടാകുമ്പോൾ ഓടിപ്പോകാൻ യേശു പറയുന്നത്?
അധ്യായം 51
പിറന്നാൾ ആഘോഷത്തിനിടയിൽ ഒരു കൊലപാതകം
ശലോമയുടെ നൃത്തത്തിൽ അങ്ങേയറ്റം മതിമറന്ന ഹെരോദ് അവൾ ചോദിക്കുന്നത് എന്തും കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുന്നു. അവളുടെ ക്രൂരമായ അപേക്ഷ എന്താണ്?
അധ്യായം 52
അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിക്കുന്നു
യേശുവിന്റെ അത്ഭുതം നാലു സുവിശേഷ എഴുത്തുകാരും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്ര പ്രധാനപ്പെട്ട ഒന്നാണത്.
അധ്യായം 53
പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ കഴിവുള്ള ഭരണാധികാരി
യേശു വെള്ളത്തിനു മുകളിലൂടെ നടക്കുകയും കാറ്റിനെ ശാന്തമാക്കുകയും ചെയ്യുമ്പോൾ അപ്പോസ്തലന്മാർ എന്തു പാഠം പഠിക്കുന്നു?
അധ്യായം 54
യേശു “ജീവന്റെ അപ്പം”
ആളുകൾ ഇത്ര ശ്രമം ചെയ്ത് യേശുവിന്റെ അടുക്കൽ വന്നപ്പോൾ യേശു അവരെ ശാസിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 55
യേശുവിന്റെ വാക്കുകൾ അനേകരെ ഞെട്ടിക്കുന്നു
യേശു പറഞ്ഞത് ചില ശിഷ്യന്മാരെ ഞെട്ടിക്കുന്നു; പലരും യേശുവിനെ ഉപേക്ഷിച്ച് പോകുന്നു.
അധ്യായം 56
ഒരാളെ ശരിക്കും അശുദ്ധനാക്കുന്നത് എന്താണ്?
വായിലേക്കു പോകുന്നതാണോ വായിൽനിന്ന് വരുന്നതാണോ?
അധ്യായം 57
യേശു ഒരു പെൺകുട്ടിയെയും ബധിരനെയും സുഖപ്പെടുത്തുന്നു
തന്റെ ജനതയെ നായ്ക്കുട്ടികളോടു താരതമ്യം ചെയ്തപ്പോൾ ഒരു സ്ത്രീക്കു വിഷമം തോന്നാഞ്ഞത് എന്തുകൊണ്ട് ?
അധ്യായം 58
യേശു അപ്പം വർധിപ്പിക്കുന്നു, പുളിച്ച മാവിന് എതിരെ മുന്നറിയിപ്പു കൊടുക്കുന്നു
യേശു പറഞ്ഞ പുളിച്ച മാവ് എന്താണെന്നു ശിഷ്യന്മാർക്ക് ഒടുവിൽ മനസ്സിലാകുന്നു.
അധ്യായം 59
മനുഷ്യപുത്രൻ ആരാണ്?
ദൈവരാജ്യത്തിന്റെ താക്കോലുകൾ എന്താണ്? ആരാണ് അത് ഉപയോഗിക്കുന്നത്? എങ്ങനെ?
അധ്യായം 60
രൂപാന്തരം—ക്രിസ്തുവിന്റെ മഹത്ത്വത്തിന്റെ ഒരു നേർക്കാഴ്ച
രൂപാന്തരം എന്താണ്? എന്താണ് അതിന്റെ അർഥം?
അധ്യായം 61
ഭൂതം ബാധിച്ച ഒരു ആൺകുട്ടിയെ യേശു സുഖപ്പെടുത്തുന്നു
സുഖപ്പെടുത്താൻ കഴിയാതെപോയത് വിശ്വാസമില്ലാഞ്ഞിട്ടാണെന്ന് യേശു പറയുന്നു. പക്ഷേ ആർക്ക്? ആ കുട്ടിക്കോ, അപ്പനോ അതോ ശിഷ്യന്മാർക്കോ?
അധ്യായം 62
താഴ്മയെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു പാഠം
ഒരു കുട്ടിയിൽനിന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം മുതിർന്നവർ പഠിക്കുന്നു.
അധ്യായം 63
വീണുപോകാൻ ഇടയാക്കുന്നതിനെക്കുറിച്ചും പാപത്തെക്കുറിച്ചും ഉള്ള ബുദ്ധിയുപദേശം
സഹോദരങ്ങൾക്കിടയിലെ ഗൗരവമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള മൂന്നു പടികളെക്കുറിച്ച് യേശു വിശദീകരിക്കുന്നു.
അധ്യായം 64
ക്ഷമിക്കേണ്ടതിന്റെ ആവശ്യം
മറ്റുള്ളവരോടു ക്ഷമിക്കാനുള്ള നമ്മുടെ മനസ്സൊരുക്കം ദൈവം എത്ര ഗൗരവത്തോടെ കാണുന്നെന്നു കരുണയില്ലാത്ത അടിമയുടെ ദൃഷ്ടാന്തം ഉപയോഗിച്ച് യേശു വിശദീകരിക്കുന്നു.
അധ്യായം 65
യരുശലേമിലേക്കു പോകുന്ന വഴി പഠിപ്പിക്കുന്നു
യേശുവിനെ അനുഗമിക്കുന്നതിൽനിന്ന് ഒരു വ്യക്തിയെ തടഞ്ഞേക്കാവുന്ന മനോഭാവങ്ങൾ മൂന്നു ഹ്രസ്വസംഭാഷണങ്ങളിലൂടെ യേശു തിരിച്ചറിയിക്കുന്നു.
അധ്യായം 66
കൂടാരോത്സവത്തിനുവേണ്ടി യരുശലേമിൽ
യേശു പറയുന്നതു കേട്ടുകൊണ്ടിരുന്നവർ യേശുവിനു ഭൂതമുണ്ടെന്ന് ചിന്തിക്കാൻ ഇടയായത് എങ്ങനെ?
അധ്യായം 67
“ആ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”
ജൂതന്മാരുടെ പരമോന്നത കോടതി ഏതാണ്ട് ഒന്നാകെ യേശുവിനെ എതിർക്കുന്നു, പക്ഷേ അവരിൽ ഒരാൾ യേശുവിനുവേണ്ടി സംസാരിക്കാൻ ധൈര്യം കാണിക്കുന്നു.
അധ്യായം 68
ദൈവപുത്രൻ—‘ലോകത്തിന്റെ വെളിച്ചം’
“സത്യം നിങ്ങളെ സ്വതന്ത്രരാക്കു”മെന്ന് യേശു പറഞ്ഞു. എന്തിൽനിന്ന്?
അധ്യായം 69
അവരുടെ പിതാവ് അബ്രാഹാമോ അതോ പിശാചോ?
അബ്രാഹാമിന്റെ ശരിക്കുള്ള മക്കളെ എങ്ങനെ തിരിച്ചറിയാമെന്നും തന്റെ പിതാവ് ശരിക്കും ആരാണെന്നും യേശു പറയുന്നു.
അധ്യായം 70
ജന്മനാ അന്ധനായ ഒരാളെ യേശു സുഖപ്പെടുത്തുന്നു
ഇയാൾ അന്ധനായി ജനിച്ചത് എന്തുകൊണ്ടാണെന്ന് ശിഷ്യന്മാർ യേശുവിനോടു ചോദിക്കുന്നു. അയാൾ പാപം ചെയ്തിട്ടാണോ? അയാളുടെ അപ്പനും അമ്മയും പാപം ചെയ്തിട്ടാണോ? യേശു അയാളെ സുഖപ്പെടുത്തുമ്പോൾ ആളുകൾ പല തരത്തിൽ പ്രതികരിക്കുന്നു.
അധ്യായം 71
അന്ധനായിരുന്ന മനുഷ്യനെ പരീശന്മാർ ചോദ്യം ചെയ്യുന്നു
അന്ധനായിരുന്ന മനുഷ്യന്റെ ന്യായവാദം പരീശന്മാരെ ചൊടിപ്പിക്കുന്നു. മാതാപിതാക്കൾ പേടിച്ചതുപോലെതന്നെ അയാളെ സിനഗോഗിൽനിന്ന് പുറത്താക്കുന്നു.
അധ്യായം 72
യേശു 70 ശിഷ്യന്മാരെ പ്രസംഗിക്കാൻ അയയ്ക്കുന്നു
യഹൂദ്യയിൽ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ യേശു 70 പേരെ ഈരണ്ടായി അയയ്ക്കുന്നു. ആളുകളെ ശിഷ്യന്മാർ എവിടെ കണ്ടെത്തണമായിരുന്നു? സിനഗോഗുകളിലോ അതോ വീടുകളിലോ?
അധ്യായം 73
നല്ല അയൽക്കാരനായ ശമര്യക്കാരൻ
നല്ല അയൽക്കാരന്റെ അല്ലെങ്കിൽ “നല്ല ശമര്യക്കാരന്റെ” ഉപമയിലൂടെ യേശു ശക്തമായ ഒരു പാഠം പഠിപ്പിക്കുന്നത് എങ്ങനെ?
അധ്യായം 74
ആതിഥ്യത്തെയും പ്രാർഥനയെയും കുറിച്ചുള്ള പാഠങ്ങൾ
യേശു മറിയയുടെയും മാർത്തയുടെയും വീട്ടിൽ ചെല്ലുന്നു. ആതിഥ്യത്തെക്കുറിച്ച് യേശു അവരെ എന്തു പഠിപ്പിക്കുന്നു? പിന്നീട്, എങ്ങനെ പ്രാർഥിക്കണമെന്നാണു യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നത് ?
അധ്യായം 75
സന്തോഷത്തിന്റെ ഉറവിടം യേശു വെളിപ്പെടുത്തുന്നു
ദൈവത്തിന്റെ വിരലിനെക്കുറിച്ചും ദൈവരാജ്യം അവരെ കടന്നുപോയത് എങ്ങനെ എന്നതിനെക്കുറിച്ചും യേശു എതിരാളികളോടു പറയുന്നു. യഥാർഥസന്തോഷം എങ്ങനെ കണ്ടെത്താമെന്നും യേശു പറയുന്നു.
അധ്യായം 76
പരീശന്റെകൂടെ ഭക്ഷണം കഴിക്കുന്നു
പരീശന്മാരുടെയും ശാസ്ത്രിമാരുടെയും മതകാപട്യം യേശു തുറന്നുകാട്ടുന്നു. ഏതു വലിയ ചുമടുകളാണ് അവർ ആളുകളുടെ മേൽ വെച്ചുകൊടുക്കുന്നത്?
അധ്യായം 77
ധനത്തെക്കുറിച്ച് യേശു ഉപദേശം കൊടുക്കുന്നു
വലിയ സംഭരണശാലകൾ പണിത ധനികനായ മനുഷ്യന്റെ ദൃഷ്ടാന്തകഥ യേശു പറയുന്നു. സമ്പത്തിനു പിന്നാലെ പോകുന്നതിന്റെ അപകടത്തെക്കുറിച്ച് എന്ത് ഉപദേശമാണു യേശു ആവർത്തിച്ച് നൽകുന്നത് ?
അധ്യായം 78
വിശ്വസ്തനായ കാര്യസ്ഥാ, ഒരുങ്ങിയിരിക്കുക!
ശിഷ്യന്മാരുടെ ആത്മീയക്ഷേമത്തിൽ താത്പര്യമുണ്ടെന്നു യേശു കാണിക്കുന്നു. അവരുടെ ആത്മീയക്ഷേമത്തിൽ കാര്യസ്ഥനുള്ള പങ്ക് എന്താണ്? ഒരുങ്ങിയിരിക്കാനുള്ള ഉപദേശം ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 79
നാശം വരാൻപോകുന്നത് എന്തുകൊണ്ട്?
മാനസാന്തരപ്പെടുന്നില്ലെങ്കിൽ യേശു സഹായിക്കാൻ നോക്കുന്ന ആ ആളുകളെ കാത്തിരിക്കുന്നതു നാശമാണെന്നു യേശു പറയുന്നു. ദൈവവുമായുള്ള ബന്ധത്തെക്കുറിച്ച് യേശു അവരെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ആ പ്രധാനപ്പെട്ട പാഠം അവർ പഠിക്കുമോ?
അധ്യായം 80
നല്ല ഇടയനും ആട്ടിൻതൊഴുത്തും
ഒരു ഇടയനും ആടുകളും തമ്മിലുള്ള ആ ബന്ധം, യേശുവിന് ശിഷ്യന്മാരോടു തോന്നുന്ന വികാരത്തെ നന്നായി ചിത്രീകരിക്കുന്നു. അവർ യേശുവിന്റെ പഠിപ്പിക്കൽ തിരിച്ചറിഞ്ഞ് യേശു കാണിക്കുന്ന വഴിയേ പോകുമോ?
അധ്യായം 81
യേശുവും പിതാവും ഒന്നായിരിക്കുന്നത് എങ്ങനെ?
യേശു തന്നെത്തന്നെ ദൈവത്തോടു തുല്യനാക്കിയെന്നു പറഞ്ഞുകൊണ്ട് ചില എതിരാളികൾ യേശുവിനെ കുറ്റപ്പെടുത്തുന്നു. അവരുടെ വ്യാജാരോപണങ്ങളെ യേശു വിദഗ്ധമായി തള്ളിക്കളയുന്നത് എങ്ങനെ?
അധ്യായം 82
പെരിയയിൽ യേശുവിന്റെ ശുശ്രൂഷ
രക്ഷ നേടാൻ എന്താണ് ആവശ്യമെന്നു യേശു ശ്രോതാക്കളോടു വിവരിക്കുന്നു. യേശുവിന്റെ ഉപദേശം അന്നു പ്രധാനമായിരുന്നു. ഇന്നോ?
അധ്യായം 83
ഭക്ഷണത്തിനുള്ള ക്ഷണം—ആരെയാണു ദൈവം ക്ഷണിക്കുന്നത്?
ഒരു പരീശന്റെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വലിയ അത്താഴവിരുന്നിനെക്കുറിച്ചുള്ള ദൃഷ്ടാന്തം യേശു പറയുന്നു. ദൈവജനം മനസ്സിൽപ്പിടിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം യേശു പ്രസ്താവിക്കുന്നു. എന്താണ് അത്?
അധ്യായം 84
ക്രിസ്തുവിന്റെ ശിഷ്യനായിരിക്കുന്നതിലെ ഉത്തരവാദിത്വം
ക്രിസ്തുവിന്റെ ശിഷ്യനായിരിക്കുക എന്നതു ഗൗരവമുള്ള ഒരു ഉത്തരവാദിത്വമാണ്. അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച് യേശു ഒരു സംശയവും ബാക്കിവെക്കുന്നില്ല. യേശുവിന്റെ അനുഗാമികളാകാൻപോകുന്ന ചിലരെ ഇതു ഞെട്ടിക്കുന്നു.
അധ്യായം 85
മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സന്തോഷിക്കുന്നു
സാധാരണക്കാരുമായി ഇടപെടുന്നതുകൊണ്ട് പരീശന്മാരും ശാസ്ത്രിമാരും യേശുവിനെ കുറ്റപ്പെടുത്തുന്നു. അതിനു മറുപടിയായി ദൈവം പാപികളെ എങ്ങനെ വീക്ഷിക്കുന്നു എന്നു കാണിക്കുന്ന ദൃഷ്ടാന്തങ്ങൾ യേശു ഉപയോഗിക്കുന്നു.
അധ്യായം 86
കാണാതെപോയ മകൻ മടങ്ങിവരുന്നു
മുടിയനായ പുത്രനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
അധ്യായം 87
മുന്നമേ ആലോചിച്ച് ബുദ്ധിപൂർവം പ്രവർത്തിക്കുക
ഒരു പ്രത്യേക സത്യം പഠിപ്പിക്കുന്നതിനായി യേശു ഒരു തന്ത്രശാലിയായ നീതികെട്ട കാര്യസ്ഥന്റെ ദൃഷ്ടാന്തം ഉപയോഗിക്കുന്നു.
അധ്യായം 88
ധനികനും ലാസറിനും വന്ന മാറ്റം
യേശുവിന്റെ ദൃഷ്ടാന്തകഥയിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ ആരെ പ്രതിനിധാനം ചെയ്യുന്നെന്നു തിരിച്ചറിയുന്നത് ദൃഷ്ടാന്തകഥ മനസ്സിലാക്കാൻ സഹായിക്കുന്നു.
അധ്യായം 89
യഹൂദ്യയിലേക്കു പോകുന്ന വഴി പെരിയയിൽ പഠിപ്പിക്കുന്നു
ഒരു വ്യക്തി പല പ്രാവശ്യം നമ്മളെ വിഷമിപ്പിക്കുമ്പോഴും അയാളോടു ക്ഷമിക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ഗുണത്തെക്കുറിച്ച് യേശു എടുത്തുപറഞ്ഞു.
അധ്യായം 90
“പുനരുത്ഥാനവും ജീവനും”
യേശുവിൽ വിശ്വസിക്കുന്ന ‘ആരും ഒരിക്കലും മരിക്കില്ല’ എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്?
അധ്യായം 91
യേശു ലാസറിനെ ഉയിർപ്പിക്കുന്നു
ഈ സംഭവത്തിലെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ യേശുവിന്റെ ശത്രുക്കൾക്കുപോലും ആ അത്ഭുതത്തെ നിഷേധിക്കാൻ കഴിയാത്ത വിധം ശക്തമായിരുന്നു.
അധ്യായം 92
ഒരു കുഷ്ഠരോഗി നന്ദി കാണിക്കുന്നു
സുഖം പ്രാപിച്ച മനുഷ്യൻ യേശുവിനോടു മാത്രമല്ല മറ്റൊരാളോടും നന്ദി കാണിക്കുന്നു.
അധ്യായം 93
മനുഷ്യപുത്രൻ വെളിപ്പെടും
യേശുവിന്റെ സാന്നിധ്യം മിന്നൽപോലെയായിരിക്കുന്നത് ഏതു വിധത്തിൽ?
അധ്യായം 94
പ്രാർഥനയുടെയും താഴ്മയുടെയും ആവശ്യം
ദുഷ്ടനായ ന്യായാധിപനെയും വിധവയെയും കുറിച്ചുള്ള തന്റെ ദൃഷ്ടാന്തത്തിൽ യേശു ഒരു പ്രത്യേക ഗുണത്തിന്റെ മൂല്യം എടുത്തു പറയുന്നു.
അധ്യായം 95
വിവാഹമോചനത്തെക്കുറിച്ചും കുട്ടികളെ സ്നേഹിക്കുന്നതിനെക്കുറിച്ചും പഠിപ്പിക്കുന്നു
കുട്ടികളെക്കുറിച്ച് യേശു ചിന്തിച്ചത് ശിഷ്യന്മാർ ചിന്തിച്ച വിധത്തിൽനിന്ന് വളരെ വ്യത്യസ്തമായി ആണ്. എന്തുകൊണ്ട്?
അധ്യായം 96
ധനികനായ ഒരു പ്രമാണിക്ക് യേശു നൽകുന്ന ഉത്തരം
ഒരു ധനികൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എന്ന് യേശു എന്തുകൊണ്ടാണ് പറഞ്ഞത്?
അധ്യായം 97
മുന്തിരിത്തോട്ടത്തിലെ പണിക്കാരുടെ ദൃഷ്ടാന്തം
പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകുന്നത് എങ്ങനെ?
അധ്യായം 98
അപ്പോസ്തലന്മാർ വീണ്ടും പ്രാമുഖ്യത തേടുന്നു
യാക്കോബും യോഹന്നാനും ദൈവരാജ്യത്തിൽ ഒരു പ്രമുഖ സ്ഥാനത്തിനായി ആഗ്രഹിക്കുന്നു. മറ്റുള്ളവരും ആഗ്രഹിക്കുന്നത് അതുതന്നെയാണ്.
അധ്യായം 99
അന്ധന്മാരെ സുഖപ്പെടുത്തുന്നു, സക്കായിയെ സഹായിക്കുന്നു
യരീഹൊയുടെ അടുത്തുവെച്ച് യേശു ഒരു അന്ധനായ മനുഷ്യനെ സുഖപ്പെടുത്തിയതിനെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങളിൽ വൈരുദ്ധ്യം തോന്നിയേക്കാമെങ്കിലും അത് അങ്ങനെയല്ലാത്തത് എന്തുകൊണ്ട്?
അധ്യായം 100
പത്ത് മിനയെക്കുറിച്ചുള്ള ദൃഷ്ടാന്തം
”ഉള്ളവനു കൂടുതൽ കൊടുക്കും. ഇല്ലാത്തവന്റെ കൈയിൽനിന്നോ ഉള്ളതുംകൂടെ എടുത്തുകളയും” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്?
അധ്യായം 101
ബഥാന്യയിൽ ശിമോന്റെ ഭവനത്തിൽ
ലാസറിന്റെ പെങ്ങളായ മറിയ ചെയ്ത ഒരു കാര്യം അവിടെ ഒരു ചർച്ചാവിഷയമായി. എന്നാൽ യേശു അവളെ പിന്തുണയ്ക്കുന്നു.
അധ്യായം 102
കഴുതക്കുട്ടിയുടെ പുറത്തിരുന്ന് യരുശലേമിലേക്കു രാജാവ് വരുന്നു
500 വർഷം മുമ്പ് പ്രവചിച്ചിരുന്ന ഒരു കാര്യം യേശു നിവർത്തിക്കുന്നു.
അധ്യായം 103
ദേവാലയം വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു
കച്ചവടക്കാർ നിയമപരമായാണ് യരുശലേമിൽ വിൽപ്പന നടത്തുന്നതെന്ന് തോന്നിയേക്കാമെങ്കിലും എന്തുകൊണ്ടാണ് യേശു അവരെ കവർച്ചക്കാർ എന്നു വിളിക്കുന്നത്?
അധ്യായം 104
ജൂതന്മാർ ദൈവശബ്ദം കേൾക്കുന്നു—അവർ വിശ്വാസം കാണിക്കുമോ?
യേശുവിനെ വിശ്വസിക്കുന്നതും ആ വിശ്വാസത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
അധ്യായം 105
അത്തി മരം ഉപയോഗിച്ച് വിശ്വാസത്തെക്കുറിച്ച് ഒരു പാഠം പഠിപ്പിക്കുന്നു
വിശ്വാസത്തിന്റെ ശക്തിയെക്കുറിച്ചും ഇസ്രായേൽ ജനതയെ ദൈവം തള്ളിക്കളഞ്ഞത് എന്തുകൊണ്ടാണെന്നും യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നു.
അധ്യായം 106
മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള രണ്ട് ദൃഷ്ടാന്തങ്ങൾ
മുന്തിരിത്തോട്ടത്തിൽ മക്കളോടു ജോലി ചെയ്യാൻ പറഞ്ഞ മനുഷ്യന്റെ ദൃഷ്ടാന്തകഥയുടെയും ദുഷ്ടരായ കൃഷിക്കാർക്കു മുന്തിരിത്തോട്ടം പാട്ടത്തിനു കൊടുത്ത മനുഷ്യന്റെ ദൃഷ്ടാന്തകഥയുടെയും അർഥം മനസ്സിലാക്കുക.
അധ്യായം 107
രാജാവ് വിവാഹവിരുന്നിനു ക്ഷണിക്കുന്നു
യേശുവിന്റെ ദൃഷ്ടാന്തകഥ ശരിക്കും ഒരു പ്രവചനമാണ്.
അധ്യായം 108
തന്നെ കുടുക്കാനുള്ള ശ്രമങ്ങൾ യേശു വിഫലമാക്കുന്നു
ആദ്യം പരീശന്മാരെയും പിന്നെ സദൂക്യരെയും പിന്നെ എതിരാളികളുടെ ഒരു കൂട്ടത്തെയും യേശു നിശ്ശബ്ദരാക്കുന്നു.
അധ്യായം 109
എതിരാളികളെ വിമർശിക്കുന്നു
മതപരമായ കാപട്യം യേശു വെച്ചുപൊറുപ്പിക്കാഞ്ഞത് എന്തുകൊണ്ട്?
അധ്യായം 110
ദേവാലയത്തിലെ അവസാനദിവസം
ശക്തമായ ഒരു പാഠം പഠിപ്പിക്കാൻ യേശു ദരിദ്രയായ ഒരു വിധവയുടെ ഉദാഹരണം ഉപയോഗിക്കുന്നു.
അധ്യായം 111
അപ്പോസ്തലന്മാർ അടയാളത്തെക്കുറിച്ച് ചോദിക്കുന്നു
യേശുവിന്റെ പ്രവചനം ഒന്നാം നൂറ്റാണ്ടിൽ ആദ്യം നിറവേറി. അതിന് പിന്നീട് വലിയ ഒരു നിവൃത്തിയുണ്ടാകുമോ?
അധ്യായം 112
ജാഗ്രതയെക്കുറിച്ചുള്ള ഒരു പാഠം—കന്യകമാർ
തന്റെ ശിഷ്യന്മാരിൽ പകുതിപ്പേർ വിവേകമുള്ളവരും ബാക്കി പകുതിപ്പേർ വിവേകമില്ലാത്തവരും ആയിരിക്കും എന്ന യേശു പഠിപ്പിച്ചോ?
അധ്യായം 113
ഉത്സാഹത്തെക്കുറിച്ചുള്ള ഒരു പാഠം—താലന്തുകൾ
“ഉള്ളവനു കൂടുതൽ കൊടുക്കും” എന്ന യേശുവിന്റെ പ്രസ്താവന വിശദീകരിക്കുന്ന ദൃഷ്ടാന്തം.
അധ്യായം 114
ചെമ്മരിയാടുകളെയും കോലാടുകളെയും ന്യായം വിധിക്കുന്നു
എന്നേക്കും തീർപ്പു കല്പിക്കുന്ന ന്യായവിധിക്കുള്ള അടിസ്ഥാനം ശ്രദ്ധേയമായ ഒരു ദൃഷ്ടാന്തത്തിലൂടെ യേശു വിശദീകരിക്കുന്നു.
അധ്യായം 115
യേശുവിന്റെ അവസാനത്തെ പെസഹ അടുത്തുവരുന്നു
യേശുവിനെ ഒറ്റിക്കൊടുക്കാനായി കൃത്യം 30 വെള്ളിക്കാശ് യൂദാസിനു കൊടുക്കാമെന്ന് മതനേതാക്കന്മാർ പറയുന്നത് എന്തുകൊണ്ട് ?
അധ്യായം 116
താഴ്മയെക്കുറിച്ച് പഠിപ്പിക്കുന്നു
ഒരു അടിമയുടെ ജോലി ചെയ്തുകൊണ്ട് യേശു തന്റെ അപ്പോസ്തലന്മാരെ അതിശയിപ്പിക്കുന്നു.
അധ്യായം 117
കർത്താവിന്റെ സന്ധ്യാഭക്ഷണം
തന്റെ മരണത്തിന്റെ ഓർമ എല്ലാം അനുഗാമികളും ഓരോ വർഷവും നീസാൻ 14-ാം തീയതി ആചരിക്കാൻ യേശു ആവശ്യപ്പെട്ടു.
അധ്യായം 118
ആരാണ് വലിയവൻ എന്നതിനെച്ചൊല്ലിയുള്ള തർക്കം
അന്നു വൈകുന്നേരത്തോടെ യേശു പഠിപ്പിച്ച പാഠം അപ്പോസ്തലന്മാർ മറന്നുപോയിരിക്കുന്നു.
അധ്യായം 119
യേശു—വഴിയും സത്യവും ജീവനും
ദൈവത്തെ സമീപിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള ശക്തമായ സത്യം യേശു പഠിപ്പിക്കുന്നു.
അധ്യായം 120
ഫലം കായ്ക്കുന്ന ശാഖകളും യേശുവിന്റെ സ്നേഹിതരും
ഏത് അർഥത്തിലാണ് യേശുവിന്റെ ശിഷ്യന്മാർ ഫലം കായ്ക്കുന്നത്?
അധ്യായം 121
“ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു”
യേശുവിനെ ആളുകൾ വധിച്ചു. പിന്നെ ഏതുവിധത്തിലാണ് യേശു ലോകത്തെ കീഴടക്കിയത്?
അധ്യായം 122
മുകളിലെ മുറിയിലെ യേശുവിന്റെ ഉപസംഹാരപ്രാർഥന
മനുഷ്യരുടെ രക്ഷയെക്കാൾ കൂടുതൽ പ്രധാനപ്പെട്ട ചിലത് താൻ കൈവരിച്ചെന്ന് യേശു വ്യക്തമാക്കി.
അധ്യായം 123
അതീവദുഃഖിതനായ യേശു പ്രാർഥിക്കുന്നു
“ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ” എന്ന് യേശു പ്രാർഥിച്ചത് എന്തുകൊണ്ട്? മോചനവിലയായി തന്റെ ജീവൻ കൊടുക്കുന്നതിൽനിന്ന് യേശു ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നോ?
അധ്യായം 124
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത് അറസ്റ്റ് ചെയ്യുന്നു
അർധരാത്രിയായിരുന്നെങ്കിലും യൂദാസിന് യേശുവിനെ കണ്ടുപിടിക്കാൻ കഴിഞ്ഞു.
അധ്യായം 125
യേശുവിനെ അന്നാസിന്റെ അടുത്തും പിന്നെ കയ്യഫയുടെ അടുത്തും കൊണ്ടുപോകുന്നു
യേശുവിന്റെ വിചാരണ തികച്ചും അന്യായമായിരുന്നു.
അധ്യായം 126
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
ഇത്രയധികം വിശ്വാസവും ഭക്തിയും ഉള്ള പത്രോസിന് യേശുവിനെ എങ്ങനെ ഇത്ര പെട്ടെന്ന് തള്ളിപ്പറയാൻ കഴിഞ്ഞു?
അധ്യായം 127
സൻഹെദ്രിനും പീലാത്തൊസിനും മുമ്പാകെയുള്ള വിചാരണ
ജൂതമതനേതാക്കന്മാരുടെ ഉള്ളിലിരുപ്പ് പുറത്താകുന്നു.
അധ്യായം 128
യേശു നിരപരാധിയാണെന്നു പീലാത്തൊസും ഹെരോദും മനസ്സിലാക്കുന്നു
ന്യായംവിധിക്കാൻ പീലാത്തൊസ് യേശുവിനെ എന്തുകൊണ്ടാണ് ഹെരോദിന്റെ അടുത്തേക്കു അയച്ചത്? യേശുവിനെ ന്യായംവിധിക്കാനുള്ള അധികാരം പീലാത്തൊസിന് ഇല്ലായിരുന്നോ?
അധ്യായം 130
യേശുവിനെ ജൂതന്മാർക്ക് വിട്ടുകൊടുക്കുന്നു
യേശുവിനുവേണ്ടി കരയാതെ അവർക്കും അവരുടെ മക്കൾക്കും വേണ്ടി കരയാൻ യേശു പറയുന്നത് എന്തുകൊണ്ട്?
അധ്യായം 131
നിരപരാധിയായ രാജാവ് ദണ്ഡനസ്തംഭത്തിൽ
തന്നോടൊപ്പം മരണത്തിന് വിധിച്ച ഒരു കുറ്റവാളിക്ക് യേശു വിദൂര ഭാവിയിൽ നടക്കാൻ പോകുന്ന ഒരു വാഗ്ദാനം നൽകുന്നു.
അധ്യായം 132
“ഈ മനുഷ്യൻ ശരിക്കും ദൈവപുത്രനായിരുന്നു”
അസാധാരണമായ പകൽ സമയത്തെ ഇരുട്ടും തീവ്രമായ ഭൂചലനവും ദേവാലയത്തിന്റെ തിരശ്ശീല രണ്ടായി കീറിപ്പോയതും എല്ലാം ഒരു കാര്യം തീർച്ചപ്പെടുത്തുന്നു.
അധ്യായം 133
യേശുവിന്റെ ശവസംസ്കാരം
സൂര്യാസ്തമയത്തിനുമുമ്പ് തന്നെ യേശുവിന്റെ ശവസംസ്കാരം നടത്തേണ്ടിയിരുന്നത് എന്തുകൊണ്ട്?
അധ്യായം 134
യേശു ജീവനോടിരിക്കുന്നു!
യേശു ഉയിർത്തെഴുന്നേറ്റ ശേഷം ആദ്യം പ്രത്യക്ഷപ്പെട്ടത് തന്റെ ഒരു ശിഷ്യക്കാണ്. അല്ലാതെ, അപ്പോസ്തലന്മാർക്കല്ല.
അധ്യായം 135
ഉയിർപ്പിക്കപ്പെട്ട യേശു പലർക്കും പ്രത്യക്ഷനാകുന്നു
താൻ ഉയിർപ്പിക്കപ്പെട്ടെന്ന് യേശു ശിഷ്യന്മാരെ ബോധ്യപ്പെടുത്തിയത് എങ്ങനെ?
അധ്യായം 136
ഗലീലക്കടലിന്റെ തീരത്ത്
തന്നോടുള്ള സ്നേഹം എങ്ങനെ കാണിക്കണമെന്ന് യേശു പത്രോസിനെ മൂന്നു പ്രാവശ്യം ഓർമിപ്പിക്കുന്നു.
അധ്യായം 137
അനേകർ പുനരുത്ഥാനപ്പെട്ട യേശുവിനെ കാണുന്നു
തന്റെ പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ഇടയിലുള്ള കാലയളവിൽ, പിന്നീട് ശിഷ്യന്മാർക്ക് എന്തു ലഭിക്കുമെന്നും അവർ അത് എങ്ങനെ ഉപയോഗിക്കണമെന്നും യേശു പല പ്രാവശ്യം പറയുന്നു.
അധ്യായം 138
ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്ത്
തന്റെ ശത്രുക്കൾക്കെതിരെ നടപടിയെടുക്കാനുള്ള സമയം വരുന്നതുവരെ യേശു എന്തു ചെയ്യുമായിരുന്നു?
അധ്യായം 139
യേശു ഭൂമിയിൽ വീണ്ടും പറുദീസ കൊണ്ടുവരുന്നു
രാജ്യം തന്റെ പിതാവായ ദൈവത്തിനെ ഏൽപ്പിക്കുന്നതിനു മുമ്പ് യേശുവിന് ഏറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്.
യേശുവിനെ അനുകരിക്കാൻ. . .
തന്റെ ജീവിതത്തിൽ ഉടനീളം യേശു 8 ഗുണങ്ങൾ പ്രകടമാക്കി.
തിരുവെഴുത്തുസൂചിക
സുവിശേഷങ്ങളിലെ ഓരോ വാക്യങ്ങളെക്കുറിച്ച് ഈ പുസ്തകത്തിൽ എവിടെയാണ് പറഞ്ഞിരിക്കുന്നതെന്ന് അറിയാൻ ഈ സൂചിക ഉപയോഗിക്കുക.
ദൃഷ്ടാന്തങ്ങളുടെ സൂചിക
യേശു ഉപയോഗിച്ച ദൃഷ്ടാന്തങ്ങൾ ഈ പുസ്തകത്തിന്റെ ഏത് അധ്യായങ്ങളിലാണു ചർച്ച ചെയ്തിരിക്കുന്നതെന്നു കണ്ടുപിടിക്കാം.
മിശിഹയെക്കുറിച്ചുള്ള ചില പ്രവചനങ്ങൾ
യേശു മിശിഹയാണെന്നു തെളിയിക്കുന്ന സംഭവങ്ങളും പ്രവചനങ്ങളും അവ ഈ പുസ്തകത്തിന്റെ ഏത് അധ്യായങ്ങളിലാണ് ചർച്ച ചെയ്യുന്നതെന്നും കാണാം.
യേശു താമസിക്കുകയും പഠിപ്പിക്കുകയും ചെയ്ത പ്രദേശങ്ങൾ
യേശു ശുശ്രൂഷ നിർവഹിച്ച പ്രദേശങ്ങൾ ഈ ഭൂപടത്തിൽ കാണാം.