ഡെയിററിംഗ്, പ്രേമം, വിപരീതലിംഗ വർഗ്ഗത്തിൽപ്പെട്ടവർ
ഭാഗം 7
ഡെയിററിംഗ്, പ്രേമം, വിപരീതലിംഗ വർഗ്ഗത്തിൽപ്പെട്ടവർ
നിങ്ങൾ വിപരീത ലിംഗവർഗ്ഗത്തിൽപ്പെട്ടവരെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു—ഒരുപക്ഷേ ഏതെങ്കിലും ഒരു വ്യക്തിയെ പ്രത്യേകിച്ച്. പുതിയ അനുഭൂതികളും വികാരങ്ങളും നിങ്ങളുടെ ശരീരത്തിൽ നുരഞ്ഞു പൊന്തുന്നു. എന്നാൽ നിങ്ങൾക്ക് ഈ അനുഭവപ്പെടുന്നത് എന്താണ്? അത് എന്നെന്നും നിലനിൽക്കുന്ന തരം പ്രേമമാണോ? അതോ മറെറന്തെങ്കിലുമോ? അത്തരം അനുഭൂതികൾ സംബന്ധിച്ച് നിങ്ങൾ എന്താണ് ചെയ്യേണ്ടത്? പ്രേമം എന്ന വിഷയം സംബന്ധിച്ചുളള നിങ്ങളുടെ ചോദ്യങ്ങൾക്ക് ചില അർത്ഥവത്തായ ഉത്തരങ്ങൾ നമുക്ക് പരിശോധിക്കാം.