ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു
ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു
ഈ ലഘുപത്രികയുടെ പേജുകളിലൂടെ നിങ്ങളോടു സംസാരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്. യഹോവയുടെ സാക്ഷികളെ കുറിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത് നിങ്ങൾ ആസ്വദിച്ചു എന്നു ഞങ്ങൾ പ്രത്യാശിക്കട്ടെ. ഞങ്ങളുടെ പ്രാദേശിക രാജ്യഹാളിൽ വന്ന് യോഗങ്ങൾ നടത്തപ്പെടുന്നത് എങ്ങനെയാണെന്നു നേരിൽ കാണാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. ക്രിസ്തുവിന്റെ രാജ്യഭരണത്തിൻ കീഴിലെ പറുദീസാ ഭൂമിയെ കുറിച്ചുള്ള സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കാൻ ഞങ്ങൾ കഠിനമായി ശ്രമിക്കുന്നത് എങ്ങനെയെന്നു കാണുക.
പറുദീസ ദൈവത്തിന്റെ വാഗ്ദാനമാണ്. “എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13) അനേകം നൂറ്റാണ്ടുകൾ ഇതിനോടകം കടന്നുപോയിരിക്കുന്നു. കാത്തിരിപ്പിൻ കാലം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ലോകസംഭവങ്ങൾ അതിന് അടിവരയിടുന്നു.
അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു: ‘നാൾ സമീപിക്കുന്നു എന്നു കാണുംതോറും സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക.’ (എബ്രായർ 10:24, 25) പൗലൊസിന്റെ ഈ വാക്കുകൾക്കു ചെവികൊടുത്തുകൊണ്ട് ഞങ്ങളോടൊപ്പം കൂടിവരാൻ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു.