വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 10

ശലോ​മോൻ ജ്ഞാന​ത്തോ​ടെ ഭരിക്കു​ന്നു

ശലോ​മോൻ ജ്ഞാന​ത്തോ​ടെ ഭരിക്കു​ന്നു

യഹോവ ശലോ​മോൻ രാജാ​വിന്‌ ജ്ഞാനമുള്ള ഒരു ഹൃദയം നൽകുന്നു. ശലോ​മോ​ന്റെ ഭരണകാ​ലത്ത്‌ ഇസ്രാ​യേ​ലിൽ സമാധാ​ന​വും ഐശ്വ​ര്യ​വും കളിയാടുന്നു

ഒരു ദേശത്തെ ഭരണാ​ധി​കാ​രി​യും പ്രജക​ളും യഹോ​വ​യെ തങ്ങളുടെ പരമാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ച്ചു​കൊണ്ട്‌ അവന്റെ നിയമങ്ങൾ അനുസ​രി​ച്ചു ജീവി​ക്കു​ന്നെ​ങ്കിൽ അവിടത്തെ സാഹച​ര്യം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും? ശലോ​മോൻ രാജാ​വി​ന്റെ 40 വർഷത്തെ ഭരണം അതിനുള്ള ഉത്തരം നൽകുന്നു.

മരിക്കു​ന്ന​തി​നു​മുമ്പ്‌ ദാവീദ്‌, പുത്ര​നാ​യ ശലോ​മോ​നെ തന്റെ പിൻഗാ​മി​യാ​യി വാഴിച്ചു. ഒരിക്കൽ ദൈവം ഒരു സ്വപ്‌ന​ത്തിൽ ശലോ​മോ​നോട്‌, ‘നിനക്ക്‌ വേണ്ടുന്ന വരം ചോദി​ച്ചു​കൊ​ള്ളു​ക’ എന്ന്‌ പറഞ്ഞു. ജനത്തെ നീതി​യോ​ടും ന്യായ​ത്തോ​ടും കൂടെ ഭരിക്കാ​നു​ള്ള ജ്ഞാനവും വിവേ​ക​വും നൽകി തന്നെ അനു​ഗ്ര​ഹി​ക്ക​ണ​മെന്ന്‌ ശലോ​മോൻ അപേക്ഷി​ച്ചു. ഇതിൽ സംപ്രീ​ത​നാ​യ യഹോവ അവന്‌ ജ്ഞാനവും വിവേ​ക​വു​മു​ള്ള ഒരു ഹൃദയം നൽകി. അനുസ​ര​ണ​മു​ള്ള​വ​നാ​യി ജീവി​ക്കു​ന്നെ​ങ്കിൽ അവന്‌ ധനവും മാനവും ദീർഘാ​യു​സ്സും നൽകു​മെന്ന്‌ യഹോവ വാഗ്‌ദാ​നം​ചെ​യ്‌തു.

ശലോ​മോ​ന്റെ ജ്ഞാനപൂർവ​ക​മാ​യ ന്യായ​ത്തീർപ്പു​കൾ അവനെ പ്രസി​ദ്ധ​നാ​ക്കി. അതി​ലൊ​ന്നാണ്‌ രണ്ടു സ്‌ത്രീ​ക​ളും ഒരു കുഞ്ഞും ഉൾപ്പെട്ട കേസ്‌. കുഞ്ഞ്‌ തന്റേതാ​ണെന്ന്‌ സ്‌ത്രീ​കൾ രണ്ടു​പേ​രും വാദിച്ചു. കുഞ്ഞിനെ രണ്ടായി പകുത്ത്‌ ഇരുവർക്കും കൊടു​ക്കാൻ ശലോ​മോൻ കൽപ്പിച്ചു. ആദ്യത്തെ സ്‌ത്രീ ഉടനെ അതു സമ്മതിച്ചു; പക്ഷേ യഥാർഥ അമ്മ കുഞ്ഞിനെ മറ്റേ സ്‌ത്രീ​ക്കു കൊടു​ത്തു​കൊ​ള്ളാൻ അപേക്ഷി​ച്ചു. കുഞ്ഞ്‌ ആരു​ടേ​താ​ണെ​ന്നു മനസ്സി​ലാ​ക്കാൻ ശലോ​മോന്‌ പ്രയാ​സ​മു​ണ്ടാ​യി​ല്ല. ശലോ​മോൻ കുഞ്ഞിനെ അവന്റെ അമ്മയെ ഏൽപ്പിച്ചു. ഈ വിധി​നിർണ​യം ഇസ്രാ​യേ​ലി​ലെ​ങ്ങും പ്രസി​ദ്ധ​മാ​യി. ശലോ​മോന്‌ ദൈവി​ക​മാ​യ ജ്ഞാനമു​ണ്ടെന്ന്‌ ജനം തിരി​ച്ച​റി​ഞ്ഞു.

ശലോ​മോ​ന്റെ ഏറ്റവും വലിയ നേട്ടങ്ങ​ളി​ലൊന്ന്‌ യഹോ​വ​യു​ടെ ആലയത്തി​ന്റെ നിർമാ​ണ​മാ​യി​രു​ന്നു. യെരു​ശ​ലേ​മി​ലെ പ്രൗഢ​ഗം​ഭീ​ര​മാ​യ ഈ നിർമി​തി സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി വർത്തി​ക്കു​മാ​യി​രു​ന്നു. ആലയത്തി​ന്റെ സമർപ്പ​ണ​വേ​ള​യിൽ ദൈവ​ത്തോ​ടു പ്രാർഥി​ക്ക​വെ, ശലോ​മോൻ ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗ​ത്തി​ലും സ്വർഗ്ഗാ​ധി​സ്വർഗ്ഗ​ത്തി​ലും നീ അടങ്ങു​ക​യി​ല്ല​ല്ലോ; പിന്നെ ഞാൻ പണിതി​രി​ക്കു​ന്ന ഈ ആലയത്തിൽ അടങ്ങു​ന്ന​തു എങ്ങനെ?”—1 രാജാ​ക്ക​ന്മാർ 8:27.

ശലോ​മോ​ന്റെ കീർത്തി മറ്റു ദേശങ്ങ​ളി​ലേ​ക്കും വ്യാപി​ച്ചു; ദൂരെ​യു​ള്ള അറബി​ദേ​ശ​ത്തെ ശെബയിൽപ്പോ​ലും അവന്റെ ഖ്യാതി എത്തി. ശലോ​മോ​ന്റെ ധനവും മഹത്വ​വും നേരിൽ ദർശി​ക്കാ​നും അവന്റെ ജ്ഞാനം പരീക്ഷി​ച്ച​റി​യാ​നും ശെബാ​രാ​ജ്ഞി യെരു​ശ​ലേ​മിൽ വന്നു. ശലോ​മോ​ന്റെ ജ്ഞാനവും ഇസ്രാ​യേ​ലി​ന്റെ സമ്പദ്‌സ​മൃ​ദ്ധി​യും കണ്ട്‌ അമ്പരന്ന രാജ്ഞി, ഇത്രയും ജ്ഞാനി​യാ​യ ഒരാളെ രാജാ​വാ​യി വാഴിച്ച യഹോ​വ​യെ സ്‌തു​തി​ച്ചു. അതെ, ഇസ്രാ​യേ​ലി​ന്റെ ചരി​ത്ര​ത്തി​ലെ ഏറ്റവും ഐശ്വ​ര്യ​സ​മൃ​ദ്ധ​വും സമാധാ​ന​പൂർണ​വു​മായ കാലഘ​ട്ട​മാ​യി​രു​ന്നു ശലോ​മോ​ന്റെ ഭരണകാ​ലം. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മാണ്‌ അത്‌ സാധ്യ​മാ​ക്കി​യത്‌.

എന്നാൽ ഒരു ഘട്ടമെ​ത്തി​യ​പ്പോൾ യഹോ​വ​യു​ടെ ജ്ഞാനത്തിന്‌ അനുസൃ​ത​മാ​യി ജീവി​ക്കാൻ ശലോ​മോൻ പരാജ​യ​പ്പെ​ട്ടു. ദൈവ​നി​യ​മം ലംഘി​ച്ചു​കൊണ്ട്‌ ശലോ​മോൻ നൂറു​ക​ണ​ക്കിന്‌ സ്‌ത്രീ​ക​ളെ ഭാര്യ​മാ​രാ​യെ​ടു​ത്തു. അവരിൽ പലരും അന്യ​ദേ​വ​ന്മാ​രെ ആരാധി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു. യഹോ​വ​യെ​വിട്ട്‌ വിഗ്ര​ഹാ​രാ​ധ​ന​യി​ലേക്കു തിരി​യാൻ കാല​ക്ര​മ​ത്തിൽ ഈ ഭാര്യ​മാർ ശലോ​മോ​നെ സ്വാധീ​നി​ച്ചു. രാജ്യ​ത്തി​ന്റെ ഒരു ഭാഗം ശലോ​മോ​നിൽനിന്ന്‌ ‘പറി​ച്ചെ​ടു​ക്കു​മെന്ന്‌’ യഹോവ പറഞ്ഞു. എങ്കിലും, ശലോ​മോ​ന്റെ പിതാ​വാ​യ ദാവീ​ദി​നെ കരുതി​മാ​ത്രം ഒരു ഭാഗം അവന്റെ വംശപ​ര​മ്പ​ര​യ്‌ക്ക്‌ അവകാ​ശ​പ്പെ​ട്ട​താ​യി തുടരാൻ അനുവ​ദി​ക്കു​മെന്ന്‌ ദൈവം വാഗ്‌ദാ​നം​ചെ​യ്‌തു. ശലോ​മോൻ അവിശ്വ​സ്‌തത കാണി​ച്ചെ​ങ്കി​ലും ദാവീ​ദു​മാ​യു​ള്ള തന്റെ രാജ്യ ഉടമ്പടി​യോട്‌ യഹോവ വിശ്വ​സ്‌ത​ത​യോ​ടെ പറ്റിനി​ന്നു.

1 രാജാ​ക്ക​ന്മാർ 1-11 അധ്യാ​യ​ങ്ങൾ, 2 ദിനവൃ​ത്താ​ന്തം 1-9 അധ്യാ​യ​ങ്ങൾ, ആവർത്ത​ന​പു​സ്‌ത​കം 17:17 എന്നിവയെ ആധാര​മാ​ക്കി​യു​ള്ളത്‌.