വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം ഒന്ന്‌

ദൈവ​ത്തെ​ക്കു​റി​ച്ചു​ള്ള സത്യം എന്ത്‌?

ദൈവ​ത്തെ​ക്കു​റി​ച്ചു​ള്ള സത്യം എന്ത്‌?
  •  ദൈവം യഥാർഥ​ത്തിൽ നിങ്ങ​ളെ​ക്കു​റി​ച്ചു ചിന്തയു​ള്ള​വ​നാ​ണോ?

  • ദൈവം എങ്ങനെ​യു​ള്ള​വ​നാണ്‌? അവന്‌ ഒരു പേരു​ണ്ടോ?

  • ദൈവത്തോട്‌ അടുത്തു​ചെ​ല്ലു​ക സാധ്യ​മാ​ണോ?

1, 2. ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌ മിക്ക​പ്പോ​ഴും പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 കുട്ടികൾ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​തു നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടോ? സംസാ​രി​ക്കാ​റാ​കു​ന്ന​തോ​ടെ മിക്ക കുട്ടി​ക​ളും ചോദ്യ​ങ്ങൾ ചോദി​ക്കാൻ തുടങ്ങും. അത്ഭുത​ത്തോ​ടെ​യും ആകാം​ക്ഷ​യോ​ടെ​യും നിങ്ങളെ നോക്കി​ക്കൊണ്ട്‌ അവർ ഇങ്ങനെ ചോദി​ച്ചേ​ക്കാം: ആകാശ​ത്തി​നെ​ന്താ നീലനി​റം? നക്ഷത്രങ്ങൾ എന്താ മിന്നു​ന്നത്‌? ആരാ പക്ഷികളെ പാട്ടു പഠിപ്പി​ച്ചത്‌? ഉത്തരം നൽകാൻ നിങ്ങൾ പരമാ​വ​ധി ശ്രമി​ച്ചേ​ക്കാം, പക്ഷേ അത്‌ എല്ലായ്‌പോ​ഴും അത്ര എളുപ്പമല്ല. മിക്ക​പ്പോ​ഴും എത്രനല്ല ഉത്തരം കൊടു​ത്താ​ലും ശരി, ഉടനെ വരും അടുത്ത ചോദ്യം: ‘അത്‌ എന്താ?’

2 എന്നാൽ കുട്ടികൾ മാത്രമല്ല ചോദ്യ​ങ്ങൾ ചോദി​ക്കാ​റു​ള്ളത്‌. മുതിർന്നു​വ​ര​വേ നാമും ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു. വഴി മനസ്സി​ലാ​ക്കാ​നോ ഒഴിവാ​ക്കേണ്ട അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാ​നോ ജിജ്ഞാ​സ​യെ തൃപ്‌തി​പ്പെ​ടു​ത്താ​നോ ഒക്കെയാണ്‌ അത്‌. എന്നാൽ പലരും ചോദ്യം ചോദി​ക്കു​ന്ന ആ ശീലം കുറെ​ക്കാ​ലം കഴിയു​മ്പോൾ വിട്ടു​ക​ള​യു​ന്ന​താ​യി തോന്നു​ന്നു, പ്രത്യേ​കിച്ച്‌ ഏറ്റവും പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾ. ഇനി, ചോദ്യ​ങ്ങൾ ഉണ്ടെങ്കിൽത്ത​ന്നെ ഉത്തരം കണ്ടെത്താൻ അവർ മിന​ക്കെ​ടാ​റു​മി​ല്ല.

3. സുപ്ര​ധാ​ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താ​നു​ള്ള ശ്രമം പലരും ഉപേക്ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 ഈ പുസ്‌ത​ക​ത്തി​ന്റെ പുറം​പേ​ജിൽത്ത​ന്നെ ഒരു ചോദ്യ​മുണ്ട്‌. കൂടാതെ ആമുഖ​ത്തി​ലും അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലും ചോദ്യ​ങ്ങ​ളുണ്ട്‌. അവയെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കു​ക. നിങ്ങൾക്കു ചോദി​ക്കാ​വു​ന്ന ഏറ്റവും പ്രധാ​ന​പ്പെട്ട ചില ചോദ്യ​ങ്ങ​ളാ​ണി​വ. എന്നാൽ, പലരും ഇവയുടെ ഉത്തരം കണ്ടെത്താ​നു​ള്ള ശ്രമം ഉപേക്ഷി​ച്ചി​രി​ക്കു​ന്നു. എന്തു​കൊണ്ട്‌? ബൈബി​ളിൽ ഇവയ്‌ക്ക്‌ ഉത്തരമു​ണ്ടോ? അതിലെ ഉത്തരം മനസ്സി​ലാ​ക്കാ​നാ​വാ​ത്ത​വി​ധം ബുദ്ധി​മു​ട്ടു​ള്ള​താ​ണെന്നു ചിലർ വിചാ​രി​ക്കു​ന്നു. ഇത്തരം ചോദ്യ​ങ്ങൾ ചോദി​ച്ചാൽ നാണ​ക്കേ​ടാ​കു​മെന്ന ഭയമാണു മറ്റു ചിലർക്ക്‌. ഇനി വേറെ ചിലരാ​ക​ട്ടെ, ഇത്തരം ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുന്ന ജോലി മതനേ​താ​ക്കൾക്കും ആത്മീയ ഗുരു​ക്ക​ന്മാർക്കും വിട്ടു​കൊ​ടു​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലതെന്നു വിശ്വ​സി​ക്കു​ന്നു. നിങ്ങളെ സംബന്ധി​ച്ചോ?

4, 5. ജീവി​ത​ത്തിൽ നമുക്കു ചോദി​ക്കാ​വു​ന്ന ചില സുപ്ര​ധാ​ന ചോദ്യ​ങ്ങൾ ഏവ, നാം ഉത്തരം അന്വേ​ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

4 ജീവി​ത​ത്തി​ലെ സുപ്ര​ധാ​ന ചോദ്യ​ങ്ങൾക്കു​ള്ള ഉത്തരം അറിയു​ന്ന​തിൽ നിങ്ങൾ തത്‌പ​ര​നാ​യി​രി​ക്കു​മ​ല്ലോ. ‘ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​മെ​ന്താണ്‌? ഈ ജീവിതം മാത്രമേ ഉള്ളോ? ദൈവം യഥാർഥ​ത്തിൽ എങ്ങനെ​യു​ള്ള​വ​നാണ്‌?’ എന്നിങ്ങ​നെ​യു​ള്ള ചോദ്യ​ങ്ങൾ എപ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ നിങ്ങളു​ടെ മനസ്സി​ലൂ​ടെ കടന്നു​പോ​യി​ട്ടു​ണ്ടാ​യി​രി​ക്കും. ഇത്തരം ചോദ്യ​ങ്ങൾ ഉള്ളതു നല്ലതു​ത​ന്നെ. എന്നാൽ മനസ്സിൽപ്പി​ടി​ക്കേണ്ട സുപ്ര​ധാ​ന കാര്യം, അവയ്‌ക്കു തൃപ്‌തി​ക​ര​വും ആശ്രയ​യോ​ഗ്യ​വും ആയ ഉത്തരം ലഭിക്കു​ന്ന​തു​വ​രെ അതിനാ​യു​ള്ള അന്വേ​ഷ​ണം തുടരണം എന്നതാണ്‌. പ്രശസ്‌ത അധ്യാ​പ​ക​നാ​യി​രു​ന്ന യേശു​ക്രി​സ്‌തു ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “യാചി​പ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേ​ഷി​പ്പിൻ [“അന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​പ്പിൻ,” NW] എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടു​വിൻ എന്നാൽ നിങ്ങൾക്കു തുറക്കും.”—മത്തായി 7:7.

5 സുപ്ര​ധാ​ന ചോദ്യ​ങ്ങൾക്കു​ള്ള ഉത്തരങ്ങൾ നിങ്ങൾ ‘അന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നെ​ങ്കിൽ’ ആ ശ്രമം വളരെ പ്രതി​ഫ​ല​ദാ​യ​ക​മാ​യി​രി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 2:1-5) മറ്റുള്ളവർ എന്തുതന്നെ പറഞ്ഞാ​ലും​ശ​രി അവയ്‌ക്കു​ള്ള ഉത്തരങ്ങൾ ലഭ്യമാണ്‌, അവ കണ്ടെത്താ​നും കഴിയും—ബൈബി​ളിൽ. അവ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടി​ല്ലെ​ന്നു മാത്രമല്ല, പ്രത്യാ​ശ​യും സന്തോ​ഷ​വും നൽകു​ന്ന​വ​യു​മാണ്‌. ഇപ്പോൾപ്പോ​ലും ഒരു സംതൃ​പ്‌ത ജീവിതം നയിക്കു​ന്ന​തി​നു നിങ്ങളെ സഹായി​ക്കാൻ അവയ്‌ക്കു കഴിയും. ആദ്യമാ​യി, അനേകരെ വിഷമി​പ്പി​ച്ചി​ട്ടു​ള്ള ഒരു ചോദ്യം നമുക്കു പരിചി​ന്തി​ക്കാം.

ദൈവം നമ്മെ സംബന്ധിച്ച്‌ ചിന്തയി​ല്ലാ​ത്ത കഠിന​ഹൃ​ദ​യ​നാ​ണോ?

6. മനുഷ്യ​ന്റെ കഷ്ടപ്പാ​ടു​ക​ളെ​ക്കു​റി​ച്ചു ദൈവ​ത്തി​നു ചിന്തയി​ല്ലെന്ന്‌ അനേകർ വിചാ​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 ആ ചോദ്യ​ത്തി​ന്റെ ഉത്തരം ‘അതേ’ എന്നാ​ണെ​ന്നു പലരും വിചാ​രി​ക്കു​ന്നു. ‘ദൈവ​ത്തിന്‌ നമ്മുടെ കാര്യ​ത്തിൽ ചിന്തയു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ഈ ലോകം ഇതു​പോ​ലെ ആയിരി​ക്കു​മാ​യി​രു​ന്നി​ല്ല​ല്ലോ’ എന്നാണ്‌ അവരുടെ വാദം. യുദ്ധവും വിദ്വേ​ഷ​വും ദുരി​ത​വും നിറഞ്ഞ ഒരു ലോക​മാ​ണു നമുക്കു ചുറ്റും. ഇനി നമ്മുടെ സ്വന്തം കാര്യ​മെ​ടു​ത്താ​ലോ, നാം രോഗി​ക​ളാ​യി​ത്തീ​രു​ന്നു, കഷ്ടപ്പാ​ടും ദുരി​ത​വും അനുഭ​വി​ക്കു​ന്നു, നമുക്കു പ്രിയ​പ്പെ​ട്ട​വ​രെ മരണത്തിൽ നഷ്ടമാ​കു​ന്നു. അതിനാൽ, അനേക​രും ഇങ്ങനെ ചോദി​ക്കു​ന്നു: ‘നമ്മെയും നമ്മുടെ പ്രശ്‌ന​ങ്ങ​ളെ​യും കുറിച്ചു ദൈവ​ത്തി​നു ചിന്തയു​ണ്ടെ​ങ്കിൽ, ഇത്തരം കാര്യങ്ങൾ അവൻ തടയു​മാ​യി​രു​ന്നി​ല്ലേ?’

7. (എ) ദൈവം കഠിന​ഹൃ​ദ​യ​നാ​ണെന്ന്‌ അനേക​രും ചിന്തി​ക്കാൻ മതോ​പ​ദേ​ഷ്ടാ​ക്കൾ ഇടയാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) നമുക്കു നേരി​ട്ടേ​ക്കാ​വു​ന്ന ദുരി​ത​ങ്ങൾ സംബന്ധിച്ച്‌ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?

7 ദൈവം കഠിന​ഹൃ​ദ​യ​നാ​ണെന്ന്‌ ആളുകൾ ചിന്തി​ക്കാൻ ചില​പ്പോൾ മതോ​പ​ദേ​ഷ്ടാ​ക്കൾത​ന്നെ ഇടയാ​ക്കു​ന്നു എന്നതാണ്‌ ഏറെ കഷ്ടം. അത്‌ എങ്ങനെ​യാണ്‌? ദുരന്തങ്ങൾ സംഭവി​ക്കു​മ്പോൾ അതു ദൈവ​ഹി​ത​മാ​ണെന്ന്‌ അവർ പറയുന്നു. ഫലത്തിൽ, അത്തരം ഉപദേ​ഷ്ടാ​ക്ക​ന്മാർ നമുക്കു നേരി​ടു​ന്ന മോശ​മാ​യ കാര്യ​ങ്ങൾക്കു ദൈവത്തെ പഴിചാ​രു​ക​യാണ്‌. എന്നാൽ സത്യാവസ്ഥ അതാണോ? ബൈബിൾ യഥാർഥ​ത്തിൽ എന്താണു പഠിപ്പി​ക്കു​ന്നത്‌? യാക്കോബ്‌ 1:13 ഇങ്ങനെ ഉത്തരം നൽകുന്നു: “പരീക്ഷി​ക്ക​പ്പെ​ടു​മ്പോൾ ഞാൻ ദൈവ​ത്താൽ പരീക്ഷി​ക്ക​പ്പെ​ടു​ന്നു എന്നു ആരും പറയരു​തു. ദൈവം ദോഷ​ങ്ങ​ളാൽ പരീക്ഷി​ക്ക​പ്പെ​ടാ​ത്ത​വൻ ആകുന്നു; താൻ ആരെയും പരീക്ഷി​ക്കു​ന്ന​തു​മി​ല്ല.” അതു​കൊണ്ട്‌, ഈ ലോക​ത്തിൽ നിങ്ങൾക്കു ചുറ്റും കാണുന്ന ദുഷ്ടത​യ്‌ക്ക്‌ ഉത്തരവാ​ദി ഒരിക്ക​ലും ദൈവമല്ല. (ഇയ്യോബ്‌ 34:10-12) മോശ​മാ​യ കാര്യങ്ങൾ സംഭവി​ക്കാൻ ദൈവം അനുവ​ദി​ക്കു​ന്നു​വെ​ന്നതു സത്യമാണ്‌. എന്നാൽ, ഒരു കാര്യം നടക്കാൻ അനുവ​ദി​ക്കു​ന്ന​തും അതിനു കാരണ​ക്കാ​രൻ ആകുന്ന​തും തമ്മിൽ വലിയ വ്യത്യാ​സ​മുണ്ട്‌.

8, 9. (എ) ദുഷ്ടത അനുവ​ദി​ക്കു​ന്ന​തും അതിനു കാരണ​ക്കാ​രൻ ആകുന്ന​തും തമ്മിലുള്ള വ്യത്യാ​സം നിങ്ങൾ എങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കും? (ബി) വഴിപി​ഴച്ച ഒരു ഗതി പിന്തു​ട​രാൻ മനുഷ്യ​വർഗ​ത്തെ അനുവ​ദി​ച്ചു​കൊ​ണ്ടു​ള്ള ദൈവ​ത്തി​ന്റെ തീരു​മാ​ന​ത്തെ നാം കുറ്റ​പ്പെ​ടു​ത്തു​ന്ന​തു ശരിയ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

8 ഉദാഹ​ര​ണ​ത്തിന്‌, ജ്ഞാനി​യും സ്‌നേ​ഹ​വാ​നും ആയ ഒരു പിതാ​വി​നെ​യും പ്രായ​പൂർത്തി​യാ​യ ഒരു മകനെ​യും കുറിച്ചു ചിന്തി​ക്കു​ക. ആ മകൻ ഇപ്പോ​ഴും മാതാ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണു താമസം. അവൻ ഒരു മത്സരി​യാ​യി​ത്തീർന്നു വീടു​വി​ട്ടു​പോ​കാൻ തീരു​മാ​നി​ക്കു​ന്നു, പിതാവ്‌ അവനെ തടയു​ന്നി​ല്ല. മകൻ കുത്തഴിഞ്ഞ ജീവിതം നയിച്ചു കുഴപ്പ​ത്തി​ലാ​കു​ന്നു. മകന്റെ പ്രശ്‌ന​ങ്ങൾക്കു കാരണ​ക്കാ​രൻ പിതാ​വാ​ണോ? അല്ല. (ലൂക്കൊസ്‌ 15:11-13) സമാന​മാ​യി, മനുഷ്യർ മോശ​മാ​യ ഒരു ഗതി തിര​ഞ്ഞെ​ടു​ക്കാൻ തീരു​മാ​നി​ച്ച​പ്പോൾ ദൈവം അവരെ തടഞ്ഞില്ല. എന്നാൽ അതിന്റെ ഫലമായി ഉണ്ടായി​ട്ടു​ള്ള പ്രശ്‌ന​ങ്ങൾക്കു കാരണ​ക്കാ​രൻ അവനല്ല. അപ്പോൾ, മനുഷ്യ​വർഗ​ത്തി​ന്റെ പ്രശ്‌ന​ങ്ങൾക്കെ​ല്ലാം ദൈവത്തെ കുറ്റ​പ്പെ​ടു​ത്തു​ന്നത്‌ ഒരിക്ക​ലും ശരിയാ​യി​രി​ക്കു​ക​യില്ല.

9 ഒരു ദുഷിച്ച ഗതിയി​ലൂ​ടെ പോകാൻ മനുഷ്യ​വർഗ​ത്തെ അനുവ​ദി​ച്ച​തിന്‌ ദൈവ​ത്തി​ന്റെ പക്ഷത്ത്‌ ഈടുറ്റ കാരണ​ങ്ങ​ളുണ്ട്‌. അവൻ ജ്ഞാനി​യും ശക്തനു​മാ​യ ഒരു സ്രഷ്ടാ​വാണ്‌, അവന്‌ ഈ കാരണങ്ങൾ നമ്മോടു വിശദീ​ക​രി​ക്കേണ്ട ആവശ്യ​മൊ​ന്നു​മി​ല്ല. എന്നിരു​ന്നാ​ലും, സ്‌നേഹം നിമിത്തം അവൻ അതു ചെയ്‌തി​രി​ക്കു​ന്നു. ഈ കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ 11-ാം അധ്യാ​യ​ത്തിൽ നിങ്ങൾ കൂടു​ത​ലാ​യി പഠിക്കു​ന്ന​താ​യി​രി​ക്കും. എന്നാൽ ഒരു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കു​ക: നാം അഭിമു​ഖീ​ക​രി​ക്കു​ന്ന പ്രശ്‌ന​ങ്ങൾക്ക്‌ ഉത്തരവാ​ദി ദൈവമല്ല. നേരെ​മ​റിച്ച്‌, അവൻ പ്രശ്‌ന പരിഹാ​ര​ത്തി​നു​ള്ള ഏക പ്രത്യാശ പ്രദാനം ചെയ്‌തി​രി​ക്കു​ന്നു!—യെശയ്യാ​വു 33:2.

10. ദുഷ്ടത​യു​ടെ സകല ഫലങ്ങളും ദൈവം നീക്കി​ക്ക​ള​യു​മെ​ന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

10 മാത്രമല്ല, ദൈവം പരിശു​ദ്ധ​നാണ്‌. (യെശയ്യാ​വു 6:3) അതിന്റെ അർഥം, അവൻ നിർമ​ല​നും കുറ്റമ​റ്റ​വ​നും ആണെന്നാണ്‌. അവനിൽ ദുഷ്ടത​യു​ടെ ഒരു കണിക​പോ​ലു​മി​ല്ല. അതു​കൊണ്ട്‌ നമുക്ക്‌ അവനെ പൂർണ​മാ​യി വിശ്വ​സി​ക്കാം. ദുഷി​പ്പി​ക്ക​പ്പെ​ടാൻ സാധ്യ​ത​യു​ള്ള മനുഷ്യ​രെ​ക്കു​റിച്ച്‌ നമുക്ക്‌ അങ്ങനെ പറയാൻ സാധി​ക്കി​ല്ല. കൂടാതെ, അധികാ​ര​ത്തി​ലി​രി​ക്കുന്ന ഏറ്റവും സത്യസ​ന്ധ​നാ​യ വ്യക്തി​ക്കു​പോ​ലും ദുഷ്ടമ​നു​ഷ്യർ വരുത്തി​വെ​ക്കു​ന്ന പ്രശ്‌ന​ങ്ങൾ മുഴു​വ​നും ഇല്ലാതാ​ക്കാ​നു​ള്ള പ്രാപ്‌തി ഇല്ല. എന്നാൽ ദൈവം സർവശ​ക്ത​നാണ്‌. മനുഷ്യ​വർഗ​ത്തി​ന്മേ​ലുള്ള ദുഷ്ടത​യു​ടെ എല്ലാ ഫലങ്ങളും നീക്കി​ക്ക​ള​യാൻ അവനു കഴിയും. അതുത​ന്നെ​യാണ്‌ അവൻ ചെയ്യാൻ പോകു​ന്ന​തും. ദുഷ്ടത എന്നേക്കു​മാ​യി അവസാ​നി​പ്പി​ക്കു​ന്ന ഒരു വിധത്തി​ലാ​യി​രി​ക്കും ദൈവം പ്രവർത്തി​ക്കു​ക!—സങ്കീർത്ത​നം 37:9-11.

നാം അനുഭ​വി​ക്കു​ന്ന അനീതി സംബന്ധിച്ച്‌ ദൈവ​ത്തിന്‌ എന്തു തോന്നു​ന്നു?

11. (എ) ദൈവം അന്യാ​യ​വും അനീതി​യും എങ്ങനെ വീക്ഷി​ക്കു​ന്നു? (ബി) നിങ്ങൾ കഷ്ടപ്പെ​ടു​ന്ന​തു കാണു​മ്പോൾ ദൈവ​ത്തിന്‌ എന്തു തോന്നു​ന്നു?

11 ദൈവം പ്രവർത്തി​ക്കു​ന്ന ആ സമയം ആകുന്ന​തു​വ​രെ, നിങ്ങളു​ടെ ജീവി​ത​ത്തി​ലും ലോക​ത്തി​ലും സംഭവി​ക്കു​ന്ന കാര്യങ്ങൾ അവനെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌? ദൈവം “ന്യായ​പ്രി​യ​നാ​കു​ന്നു” എന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. (സങ്കീർത്ത​നം 37:28) അതു​കൊണ്ട്‌ ശരി​യേത്‌, തെറ്റേത്‌ എന്നതിൽ അവൻ അതീവ തത്‌പ​ര​നാണ്‌. സകലതരം അന്യാ​യ​വും അനീതി​യും അവൻ വെറു​ക്കു​ന്നു. പുരാ​ത​ന​കാ​ലത്ത്‌ ഭൂമി​യിൽ ദുഷ്ടത നിറഞ്ഞ​പ്പോൾ അത്‌ ദൈവ​ത്തി​ന്റെ “ഹൃദയ​ത്തി​ന്നു ദുഃഖ​മാ​യി” എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 6:5, 6) ദൈവ​ത്തി​നു മാറ്റം വന്നിട്ടില്ല. (മലാഖി 3:6) ലോക​മെ​മ്പാ​ടു​മു​ള്ള ദുരി​ത​ങ്ങൾ കാണു​മ്പോൾ ദൈവ​ത്തിന്‌ ഇന്നും അതേ വേദന​ത​ന്നെ അനുഭ​വ​പ്പെ​ടു​ന്നു. മനുഷ്യർ കഷ്ടപ്പെ​ടു​ന്ന​തു കാണാൻ അവൻ ആഗ്രഹി​ക്കു​ന്ന​തേ​യി​ല്ല. “അവൻ നിങ്ങൾക്കാ​യി കരുതു​ന്ന​താ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊൾവിൻ” എന്നു ബൈബിൾ പറയുന്നു.—1 പത്രൊസ്‌ 5:7.

യഹോവ പ്രപഞ്ച​ത്തി​ന്റെ സ്‌നേ​ഹ​വാ​നാ​യ സ്രഷ്ടാ​വാ​ണെ​ന്നു ബൈബിൾ പഠിപ്പിക്കുന്നു

12, 13. (എ) സ്‌നേഹം പോലുള്ള നല്ല ഗുണങ്ങൾ നമുക്കു​ള്ളത്‌ എന്തു​കൊണ്ട്‌, ലോക​ത്തി​ലെ കഷ്ടപ്പാടു സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ സ്‌നേഹം സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ? (ബി) ലോക​ത്തി​ലെ പ്രശ്‌ന​ങ്ങ​ളോ​ടു​ള്ള ബന്ധത്തിൽ ദൈവം പ്രവർത്തി​ക്കു​മെ​ന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

12 മനുഷ്യ​ന്റെ കഷ്ടപ്പാ​ടു​കൾ ദൈവത്തെ വേദനി​പ്പി​ക്കു​ന്നെന്ന്‌ നമുക്ക്‌ എങ്ങനെ​യാണ്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കുക? അതിനു കൂടു​ത​ലാ​യ തെളി​വുണ്ട്‌. ദൈവ​ത്തി​ന്റെ സാദൃ​ശ്യ​പ്ര​കാ​ര​മാണ്‌ മനുഷ്യൻ സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. (ഉല്‌പത്തി 1:26) നമുക്കുള്ള നല്ല ഗുണങ്ങൾ ദൈവ​ത്തിൽനി​ന്നു കിട്ടി​യി​ട്ടു​ള്ള​വ​യാ​ണെന്നു സാരം. നിഷ്‌ക​ള​ങ്ക​രാ​യ ആളുകൾ കഷ്ടമനു​ഭ​വി​ക്കു​ന്നത്‌ നിങ്ങളെ ദുഃഖി​പ്പി​ക്കു​ന്നു​ണ്ടോ? അത്തരം അനീതി​കൾ നിങ്ങളെ അസ്വസ്ഥ​രാ​ക്കു​ന്നെ​ങ്കിൽ, അവ ദൈവത്തെ എത്രയോ അധികം അസ്വസ്ഥ​നാ​ക്കും!

13 മനുഷ്യ​ന്റെ ഒരു മുന്തിയ സവി​ശേ​ഷ​ത​യാണ്‌ സ്‌നേ​ഹി​ക്കാ​നു​ള്ള പ്രാപ്‌തി. അതും ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. “ദൈവം സ്‌നേഹം തന്നേ” എന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. (1 യോഹ​ന്നാൻ 4:8) ദൈവ​ത്തി​നു സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടാണ്‌ നമുക്കു സ്‌നേ​ഹ​മു​ള്ളത്‌. ഈ ലോക​ത്തി​ലെ അനീതി​യും കഷ്ടപ്പാ​ടും അവസാ​നി​പ്പി​ക്കാൻ സ്‌നേഹം നിങ്ങളെ പ്രേരി​പ്പി​ക്കു​മോ? അതിനുള്ള ശക്തി ഉണ്ടെങ്കിൽ നിങ്ങൾ അതു ചെയ്യു​മോ? തീർച്ച​യാ​യും! അങ്ങനെ​യെ​ങ്കിൽ ദൈവം കഷ്ടപ്പാ​ടും അനീതി​യും അവസാ​നി​പ്പി​ക്കു​മെ​ന്നു നിങ്ങൾക്ക്‌ പൂർണ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. ഈ പുസ്‌ത​ക​ത്തി​ന്റെ ആമുഖ​ത്തിൽ പരാമർശി​ച്ചി​രി​ക്കു​ന്ന വാഗ്‌ദാ​ന​ങ്ങൾ വെറും സ്വപ്‌ന​മോ വ്യാ​മോ​ഹ​മോ അല്ല. അവ ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളാണ്‌. അവ നിറ​വേ​റു​ക​ത​ന്നെ ചെയ്യും! എന്നിരു​ന്നാ​ലും, അത്തരം വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​തിന്‌ നിങ്ങൾ അവയുടെ ഉറവി​ട​മാ​യ ദൈവ​ത്തെ​ക്കു​റി​ച്ചു കൂടുതൽ അറി​യേ​ണ്ടി​യി​രി​ക്കു​ന്നു.

ദൈവം ആരാ​ണെ​ന്നു നിങ്ങൾ അറിയാൻ അവൻ ആഗ്രഹി​ക്കു​ന്നു

ആർക്കെ​ങ്കി​ലും നിങ്ങ​ളെ​ത്ത​ന്നെ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ ആ വ്യക്തി​യോ​ടു സ്വന്തം​പേ​രു പറയില്ലേ? ദൈവം തന്റെ പേര്‌ ബൈബി​ളി​ലൂ​ടെ നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു

14. ദൈവ​ത്തി​ന്റെ പേര്‌ എന്ത്‌, നാം അത്‌ ഉപയോ​ഗി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

14 ആർക്കെ​ങ്കി​ലും നിങ്ങ​ളെ​ത്ത​ന്നെ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യും? ആ വ്യക്തി​യോട്‌ നിങ്ങൾ പേരു പറയു​ക​യി​ല്ലേ? ദൈവ​ത്തിന്‌ ഒരു പേരു​ണ്ടോ? അവന്റെ പേര്‌ “ദൈവം” എന്നോ “കർത്താവ്‌” എന്നോ ആണെന്നു പല മതങ്ങളും പഠിപ്പി​ക്കു​ന്നു. എന്നാൽ ഇവ വ്യക്തി​നാ​മ​ങ്ങ​ളല്ല, “രാജാവ്‌,” “പ്രസി​ഡന്റ്‌” എന്നിവ​പോ​ലു​ള്ള സ്ഥാന​പ്പേ​രു​ക​ളാണ്‌. ദൈവ​ത്തി​നു നിരവധി സ്ഥാന​പ്പേ​രു​കൾ ഉണ്ടെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. “ദൈവം,” “കർത്താവ്‌” എന്നിവ ഇതിൽപ്പെ​ടു​ന്നു. എന്നാൽ അതോ​ടൊ​പ്പം ദൈവ​ത്തി​നു വ്യക്തി​പ​ര​മാ​യ ഒരു പേരു​ണ്ടെ​ന്നും ബൈബിൾ പഠിപ്പി​ക്കു​ന്നുണ്ട്‌. ആ പേര്‌ യഹോവ എന്നാണ്‌. സങ്കീർത്ത​നം 83:18 ഇപ്രകാ​രം പറയുന്നു: “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂ​മി​ക്കും​മീ​തെ അത്യു​ന്ന​തൻ.” നിങ്ങൾ ഉപയോ​ഗി​ക്കു​ന്ന ബൈബി​ളിൽ ആ പേരി​ല്ലെ​ങ്കിൽ, അതിന്റെ കാരണ​മ​റി​യാൻ ഈ പുസ്‌ത​ക​ത്തി​ന്റെ 195-7 പേജു​ക​ളി​ലെ അനുബന്ധം ദയവായി പരി​ശോ​ധി​ക്കു​ക. വാസ്‌ത​വ​ത്തിൽ, പുരാതന ബൈബിൾ കയ്യെഴു​ത്തു​പ്ര​തി​ക​ളിൽ ദൈവ​നാ​മം ആയിര​ക്ക​ണ​ക്കി​നു പ്രാവ​ശ്യം കാണു​ന്നുണ്ട്‌. അതു കാണി​ക്കു​ന്നത്‌, തന്റെ പേര്‌ നിങ്ങൾ അറിയാ​നും ഉപയോ​ഗി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു​വെ​ന്നാണ്‌. ഒരർഥ​ത്തിൽ, ബൈബി​ളി​ലൂ​ടെ ദൈവം തന്നെത്തന്നെ നിങ്ങൾക്കു പരിച​യ​പ്പെ​ടു​ത്തി​ത്ത​രു​ക​യാണ്‌.

15. യഹോവ എന്ന പേര്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

15 വളരെ അർഥവ​ത്താ​യ ഒരു പേരാണ്‌ ദൈവം സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌. തന്റെ ഏതൊരു വാഗ്‌ദാ​ന​വും നിറ​വേ​റ്റാ​നും ഏതൊരു ഉദ്ദേശ്യ​വും നടപ്പി​ലാ​ക്കാ​നും ഉള്ള കഴിവ്‌ തനിക്കു​ണ്ടെ​ന്നാണ്‌ യഹോവ എന്ന ആ പേര്‌ സൂചി​പ്പി​ക്കു​ന്നത്‌. a ദൈവ​നാ​മം അതുല്യ​മാണ്‌. അത്‌ അവന്റേതു മാത്ര​മാണ്‌. പല വിധങ്ങ​ളിൽ യഹോവ അതുല്യ​നാണ്‌. എങ്ങനെ?

16, 17. പിൻവ​രു​ന്ന സ്ഥാന​പ്പേ​രു​ക​ളിൽനി​ന്നു നമുക്കു യഹോ​വ​യെ​ക്കു​റിച്ച്‌ എന്തു പഠിക്കാ​നാ​കും? (എ) ‘സർവശക്തൻ’ (ബി) ‘നിത്യ​രാ​ജാവ്‌’ (സി) ‘സ്രഷ്ടാവ്‌’

16 സങ്കീർത്ത​നം 83:18  യഹോ​വ​യെ​ക്കു​റി​ച്ചു പിൻവ​രു​ന്ന​വി​ധം പറയു​ന്ന​താ​യി നാം കണ്ടു: “നീ മാത്രം . . . അത്യു​ന്ന​തൻ.” സമാന​മാ​യി, യഹോ​വ​യെ മാത്ര​മാണ്‌ ബൈബിൾ ‘സർവശക്തൻ’ എന്നു വിളി​ക്കു​ന്നത്‌. വെളി​പ്പാ​ടു 15:3 ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “സർവ്വശ​ക്തി​യു​ള്ള ദൈവ​മാ​യ കർത്താവേ [യഹോവേ], നിന്റെ പ്രവൃ​ത്തി​കൾ വലുതും അത്ഭുത​വു​മാ​യവ.” പ്രപഞ്ച​ത്തിൽവെച്ച്‌ ഏറ്റവു​മ​ധി​കം ശക്തിയു​ള്ളത്‌ യഹോ​വ​യ്‌ക്കാ​ണെന്ന്‌ ‘സർവശക്തൻ’ എന്ന സ്ഥാന​പ്പേര്‌ നമ്മോടു പറയുന്നു. അവന്റെ ശക്തിയെ മറ്റൊ​ന്നി​നോ​ടും തുലനം ചെയ്യാ​നാ​വി​ല്ല; അത്‌ അതി​ശ്രേ​ഷ്‌ഠ​മാണ്‌. 1 തിമൊ​ഥെ​യൊസ്‌ 1:17 യഹോ​വ​യെ ‘നിത്യ​രാ​ജാ​വെ​ന്നും​’ വിളി​ച്ചി​രി​ക്കു​ന്നു. ‘നിത്യ​രാ​ജാവ്‌’ എന്ന സ്ഥാന​പ്പേര്‌ യഹോവ മറ്റൊ​രർഥ​ത്തി​ലും അതുല്യ​നാ​ണെ​ന്നു നമ്മെ ഓർമി​പ്പി​ക്കു​ന്നു. എക്കാല​ത്തും ജീവി​ച്ചി​രു​ന്നി​ട്ടു​ള്ളത്‌ അവൻ മാത്ര​മാണ്‌. സങ്കീർത്ത​നം 90:2 ഇങ്ങനെ പറയുന്നു: “നീ അനാദി​യാ​യും ശാശ്വ​ത​മാ​യും ദൈവം ആകുന്നു.” അതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്ന​തു​ത​ന്നെ നമ്മിൽ ഭയാദ​ര​വു​ണർത്തു​ന്നു, അല്ലേ?

17 യഹോവ മാത്ര​മാണ്‌ സ്രഷ്ടാവ്‌ എന്ന അർഥത്തി​ലും അവൻ അതുല്യ​നാണ്‌. വെളി​പ്പാ​ടു 4:11-ൽ നാം ഇപ്രകാ​രം വായി​ക്കു​ന്നു: “കർത്താവേ [യഹോവേ], നീ സർവ്വവും സൃഷ്ടി​ച്ച​വ​നും എല്ലാം നിന്റെ ഇഷ്ടം ഹേതു​വാൽ ഉണ്ടായ​തും സൃഷ്ടി​ക്ക​പ്പെ​ട്ട​തും ആകയാൽ മഹത്വ​വും ബഹുമാ​ന​വും ശക്തിയും കൈ​ക്കൊൾവാൻ യോഗ്യൻ.” സ്വർഗ​ത്തി​ലെ അദൃശ്യ ആത്മജീ​വി​കൾ, രാത്രി​കാ​ല​ങ്ങ​ളിൽ ആകാശം​നി​റ​യെ കാണുന്ന നക്ഷത്രങ്ങൾ, വൃക്ഷങ്ങ​ളി​ലെ കായ്‌ക​നി​കൾ, സമു​ദ്ര​ത്തി​ലും നദിക​ളി​ലും നീന്തി​ത്തു​ടി​ക്കു​ന്ന മത്സ്യങ്ങൾ എന്നിങ്ങനെ നിങ്ങൾക്കു ചിന്തി​ക്കാ​നാ​കു​ന്ന സകലത്തി​ന്റെ​യും സ്രഷ്ടാവ്‌ അവനാണ്‌!

നിങ്ങൾക്കു യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലാ​നാ​കു​മോ?

18. ദൈവ​ത്തോട്‌ ഒരിക്ക​ലും അടുത്തു​ചെ​ല്ലാ​നാ​വി​ല്ലെന്നു ചിലർ വിചാ​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, എന്നാൽ ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു?

18 യഹോ​വ​യു​ടെ ഭയാദ​ര​വു​ണർത്തു​ന്ന ഗുണങ്ങ​ളെ​ക്കു​റി​ച്ചു വായി​ക്കു​ന്നത്‌ ചിലരെ അൽപ്പം ആശങ്കാ​കു​ല​രാ​ക്കി​യേ​ക്കാം. ദൈവം വളരെ ഉയർന്ന​വ​നാണ്‌, തങ്ങൾക്ക്‌ ഒരിക്ക​ലും അവനോട്‌ അടുത്തു​ചെ​ല്ലാ​നാ​വി​ല്ല, ഉന്നതനായ അത്തര​മൊ​രു ദൈവം തങ്ങളെ ശ്രദ്ധി​ക്കു​ക​യി​ല്ല എന്നൊക്കെ അവർ ഭയക്കുന്നു. എന്നാൽ അത്തര​മൊ​രു ഭയത്തിന്റെ ആവശ്യ​മു​ണ്ടോ? ഇതിനു നേർവി​പ​രീ​ത​മാണ്‌ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌. യഹോ​വ​യെ​ക്കു​റിച്ച്‌ അത്‌ ഇങ്ങനെ പറയുന്നു: “അവൻ നമ്മിൽ ആർക്കും അകന്നി​രി​ക്കു​ന്ന​വ​നല്ല.” (പ്രവൃ​ത്തി​കൾ 17:27) “ദൈവ​ത്തോ​ടു അടുത്തു ചെല്ലു​വിൻ; എന്നാൽ അവൻ നിങ്ങ​ളോ​ടു അടുത്തു​വ​രും​” എന്നു​പോ​ലും ബൈബിൾ നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു.—യാക്കോബ്‌ 4:8.

19. (എ) ദൈവ​ത്തോട്‌ അടുക്കു​ന്ന​തി​നു തുടക്ക​മി​ടാൻ നമുക്ക്‌ എങ്ങനെ കഴിയും, അതിന്റെ പ്രയോ​ജ​ന​മെന്ത്‌? (ബി) ദൈവ​ത്തി​ന്റെ ഏതെല്ലാം ഗുണങ്ങ​ളാണ്‌ നിങ്ങളെ ഏറ്റവും ആകർഷി​ക്കു​ന്നത്‌?

19 നിങ്ങൾക്ക്‌ എങ്ങനെ ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാ​നാ​കും? ആദ്യമാ​യി, നിങ്ങൾ ഇപ്പോൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌, അതായത്‌, ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കു​ന്നത്‌ തുടരുക. യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യ​ദൈ​വ​മാ​യ നിന്നെ​യും നീ അയച്ചി​രി​ക്കു​ന്ന യേശു​ക്രി​സ്‌തു​വി​നെ​യും അറിയു​ന്ന​തു തന്നേ നിത്യ​ജീ​വൻ ആകുന്നു.” (യോഹ​ന്നാൻ 17:3) അതേ, യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ചു പഠിക്കു​ന്നത്‌ “നിത്യ​ജീ​വ”നിലേക്കു നയിക്കു​ന്നു​വെ​ന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു! “ദൈവം സ്‌നേഹം തന്നേ” എന്നു നാം നേരത്തേ കണ്ടുക​ഴി​ഞ്ഞു. (1 യോഹ​ന്നാൻ 4:16) ശ്രേഷ്‌ഠ​വും ആകർഷ​ക​വും ആയ മറ്റനേകം ഗുണങ്ങ​ളും യഹോ​വ​യ്‌ക്കുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, “യഹോ​വ​യാ​യ ദൈവം, കരുണ​യും കൃപയു​മു​ള്ള​വൻ; ദീർഘ​ക്ഷ​മ​യും മഹാദ​യ​യും വിശ്വ​സ്‌ത​ത​യു​മു​ള്ളവൻ” ആണെന്നു ബൈബിൾ പറയുന്നു. (പുറപ്പാ​ടു 34:6) അവൻ “നല്ലവനും ക്ഷമിക്കു​ന്ന​വ​നും​” ആണ്‌. (സങ്കീർത്ത​നം 86:5) ഇവയും ആകർഷ​ക​മാ​യ മറ്റു ഗുണങ്ങ​ളും തനിക്കു​ണ്ടെന്ന്‌ യഹോവ ഏതു വിധത്തിൽ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു​വെന്ന്‌ ബൈബിൾ കൂടു​ത​ലാ​യി വായി​ക്കു​മ്പോൾ നിങ്ങൾക്കു മനസ്സി​ലാ​കും.

20-22. (എ) ദൈവം അദൃശ്യ​നാ​ണെ​ന്നു​ള്ളത്‌ അവനോട്‌ അടുത്തു​ചെ​ല്ലു​ന്ന​തിന്‌ ഒരു തടസ്സമാ​ണോ? വിശദീ​ക​രി​ക്കു​ക. (ബി) സദു​ദ്ദേ​ശ്യ​ത്തോ​ടെ ചിലർ എന്തു ചെയ്യാൻ നിങ്ങളെ പ്രേരി​പ്പി​ച്ചേ​ക്കാം, എന്നാൽ നിങ്ങൾ എന്തു ചെയ്യണം?

20 ദൈവം ഒരു ആത്മവ്യക്തി ആയതി​നാൽ നിങ്ങൾക്ക്‌ അവനെ കാണാ​നാ​വി​ല്ല എന്നതു സത്യമാണ്‌. (യോഹ​ന്നാൻ 1:18; 4:24; 1 തിമൊ​ഥെ​യൊസ്‌ 1:17) എന്നുവ​രി​കി​ലും, ബൈബി​ളി​ലൂ​ടെ ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കു​ന്ന​തു മുഖാ​ന്ത​രം നിങ്ങൾക്ക്‌ ഒരു വ്യക്തി​യെന്ന നിലയിൽ അവനെ അറിയാ​നാ​കും. സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞതു​പോ​ലെ, നിങ്ങൾക്കു ‘യഹോ​വ​യു​ടെ മനോ​ഹ​ര​ത്വം കാണ്മാൻ’ സാധി​ക്കും. (സങ്കീർത്ത​നം 27:4; റോമർ 1:20) യഹോ​വ​യെ​ക്കു​റി​ച്ചു പഠിക്കു​ന്തോ​റും അവൻ നിങ്ങൾക്കു കൂടുതൽ യഥാർഥ​മാ​യി​ത്തീ​രും. അപ്പോൾ, അവനെ സ്‌നേ​ഹി​ക്കു​ന്ന​തി​നും അവനോട്‌ അടുക്കു​ന്ന​തി​നും നിങ്ങൾക്കു കൂടു​ത​ലാ​യ കാരണം ഉണ്ടായി​രി​ക്കും.

ഒരു നല്ല പിതാ​വിന്‌ തന്റെ മക്കളോ​ടു​ള്ള സ്‌നേഹം, സ്വർഗീയ പിതാ​വിന്‌ നമ്മോ​ടു​ള്ള വലിയ സ്‌നേ​ഹ​ത്തി​ന്റെ പ്രതിഫലനമാണ്‌

21 യഹോ​വ​യെ നമ്മുടെ പിതാ​വാ​യി കാണാൻ ബൈബിൾ പഠിപ്പി​ക്കു​ന്ന​തി​ന്റെ കാരണം നിങ്ങൾക്കു ക്രമേണ മനസ്സി​ലാ​കും. (മത്തായി 6:9) അവൻ നമുക്കു ജീവൻ നൽകുക മാത്രമല്ല, സാധ്യ​മാ​കു​ന്ന​തി​ലേ​ക്കും ഏറ്റവും മെച്ചപ്പെട്ട ജീവിതം നമുക്കു​ണ്ടാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. സ്‌നേ​ഹ​വാ​നാ​യ ഏതൊരു പിതാ​വും തന്റെ മക്കൾക്കു​വേ​ണ്ടി ആഗ്രഹി​ക്കു​ന്ന​തും അതുത​ന്നെ​യാണ്‌. (സങ്കീർത്ത​നം 36:9) മനുഷ്യർക്ക്‌ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​രാ​കാൻ കഴിയു​മെ​ന്നും ബൈബിൾ പഠിപ്പി​ക്കു​ന്നു. (യാക്കോബ്‌ 2:23) ചിന്തി​ക്കു​ക—പ്രപഞ്ച സ്രഷ്ടാ​വി​ന്റെ ഒരു സുഹൃ​ത്താ​യി​രി​ക്കാൻ നിങ്ങൾക്കു കഴിയും!

22 നിങ്ങളു​ടെ ബൈബിൾ പഠനം പുരോ​ഗ​മി​ക്കു​മ്പോൾ, അതു നിറു​ത്താൻ സദു​ദ്ദേ​ശ്യ​ത്തോ​ടെ​തന്നെ ചിലർ നിങ്ങളെ പ്രേരി​പ്പി​ച്ചേ​ക്കാം. നിങ്ങൾ പിൻപ​റ്റി​പ്പോ​ന്ന മതവി​ശ്വാ​സ​ങ്ങൾക്കു മാറ്റം​വ​രു​ത്താൻ പോകു​ക​യാ​ണെന്ന്‌ അവർ ആകുല​പ്പെ​ട്ടേ​ക്കാം. എന്നാൽ, ഉണ്ടായി​രി​ക്കാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും നല്ല സുഹൃ​ദ്‌ബ​ന്ധം സ്ഥാപി​ക്കു​ന്ന​തിൽനി​ന്നു നിങ്ങളെ തടയാൻ ആരെയും അനുവ​ദി​ക്ക​രുത്‌.

23, 24. (എ) പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു നിങ്ങൾ ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊ​ണ്ടി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) അടുത്ത അധ്യാ​യ​ത്തിൽ ഏതു വിഷയം പരിചി​ന്തി​ക്കും?

23 തുടക്ക​ത്തിൽത്ത​ന്നെ എല്ലാ കാര്യ​ങ്ങ​ളും നിങ്ങൾക്കു മനസ്സി​ലാ​യി​ക്കൊ​ള്ള​ണ​മെ​ന്നില്ല. സഹായം ചോദി​ക്കു​ന്ന​തിന്‌ അൽപ്പം താഴ്‌മ ആവശ്യ​മാ​യി​രി​ക്കാം. നാണ​ക്കേ​ടാ​കു​മ​ല്ലോ​യെന്നു വിചാ​രി​ച്ചു പിന്മാറി നിൽക്ക​രുത്‌. ഒരു കൊച്ചു​കു​ട്ടി​യെ​പ്പോ​ലെ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കു​ന്നതു നല്ലതാ​ണെ​ന്നു യേശു പറയു​ക​യു​ണ്ടാ​യി. (മത്തായി 18:2-4) സാധാ​ര​ണ​ഗ​തി​യിൽ, കുട്ടി​കൾക്ക്‌ ധാരാളം ചോദ്യ​ങ്ങ​ളു​ണ്ടാ​കും. നിങ്ങളു​ടെ എല്ലാ ചോദ്യ​ങ്ങൾക്കു​മു​ള്ള ഉത്തരം നിങ്ങൾ കണ്ടെത്താൻ ദൈവം ആഗ്രഹി​ക്കു​ന്നു. ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കാൻ വളരെ ഉത്സാഹ​മു​ണ്ടാ​യി​രു​ന്ന ചിലരെ ബൈബിൾ അഭിന​ന്ദി​ച്ചു സംസാ​രി​ക്കു​ന്നുണ്ട്‌. പഠിക്കുന്ന കാര്യങ്ങൾ സത്യമാ​ണെന്ന്‌ ഉറപ്പു​വ​രു​ത്താൻ അവർ ശ്രദ്ധാ​പൂർവം തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ക​യു​ണ്ടാ​യി.—പ്രവൃ​ത്തി​കൾ 17:11.

24 യഹോ​വ​യെ​ക്കു​റി​ച്ചു പഠിക്കാ​നു​ള്ള ഏറ്റവും നല്ല മാർഗം ബൈബിൾ പരി​ശോ​ധി​ക്കു​ക എന്നതാണ്‌. അതു മറ്റേ​തൊ​രു പുസ്‌ത​ക​ത്തിൽനി​ന്നും വ്യത്യ​സ്‌ത​മാണ്‌. ഏതു വിധത്തിൽ? അടുത്ത അധ്യായം അതി​നെ​ക്കു​റി​ച്ചു പറയുന്നു.

a ദൈവനാമത്തിന്റെ അർഥവും ഉച്ചാര​ണ​വും സംബന്ധിച്ച കൂടുതൽ വിവര​ങ്ങൾക്ക്‌ 195-7 പേജു​ക​ളി​ലെ അനുബന്ധം കാണുക.