ഭാഗം 4
ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവുമുതൽ ബാബിലോണിലെ തടവുവരെ
ശൗൽ ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവായി. എന്നാൽ പിന്നീട് യഹോവ അവനെ തള്ളിക്കളയുകയും അവനു പകരം ദാവീദിനെ രാജാവായി തിരഞ്ഞെടുക്കുകയും ചെയ്‌തു. നമ്മൾ ദാവീദിനെക്കുറിച്ചു ധാരാളം കാര്യങ്ങൾ പഠിക്കും: ചെറുപ്പത്തിൽത്തന്നെ അവൻ, ഒരു രാക്ഷസനോളം വലുപ്പം ഉണ്ടായിരുന്ന മല്ലനായ ഗൊല്യാത്തിനോടു പൊരുതി. പിന്നീട് അസൂയ നിറഞ്ഞ ശൗൽരാജാവിന്റെ കൈയിൽ അകപ്പെടാതിരിക്കാൻ അവന് ഓടിപ്പോകേണ്ടി വന്നു. പിന്നെ ഒരിക്കൽ, ഒരു വലിയ മണ്ടത്തരം കാണിക്കുന്നതിൽനിന്ന് അബീഗയിൽ എന്ന സുന്ദരിയായ സ്‌ത്രീ അവനെ രക്ഷിച്ചു.
അടുത്തതായി, ദാവീദിനു ശേഷം രാജാവായ, അവന്റെ പുത്രനായ ശലോമോനെക്കുറിച്ചു നാം പല കാര്യങ്ങൾ പഠിക്കും. ഇസ്രായേലിന്റെ ആദ്യത്തെ മൂന്നു രാജാക്കന്മാർ ഓരോരുത്തരും 40 വർഷം വീതം ഭരിച്ചു. ശലോമോന്റെ മരണശേഷം ഇസ്രായേൽ രണ്ടായി പിരിഞ്ഞു. ഒരു ഭാഗം വടക്കേ രാജ്യം എന്നും മറ്റേ ഭാഗം തെക്കേ രാജ്യം എന്നും അറിയപ്പെടാൻ തുടങ്ങി.
257 വർഷം കഴിഞ്ഞപ്പോൾ വടക്കേ 10 ഗോത്ര രാജ്യം അശ്ശൂരിനാൽ അഥവാ അസ്സീറിയയാൽ നശിപ്പിക്കപ്പെട്ടു. പിന്നെയുമൊരു 133 വർഷം കഴിഞ്ഞ് തെക്കേ രണ്ടു ഗോത്ര രാജ്യവും നശിപ്പിക്കപ്പെട്ടു. ഈ സമയത്ത് ബാബിലോണ്യർ ഇസ്രായേല്യരെ തടവുകാരായി ബാബിലോണിലേക്കു കൊണ്ടുപോയി. ഇത്തരത്തിലുള്ള ആവേശംകൊള്ളിക്കുന്ന അനേകം സംഭവങ്ങൾ നടന്ന 510 വർഷത്തെ ചരിത്രമാണ് നാലാം ഭാഗത്ത് ഉള്ളത്.
ഈ വിഭാഗത്തിൽ
കഥ 56
ശൗൽ—ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവ്
ദൈവം ശൗലിനെ ആദ്യം തിരഞ്ഞെടുത്തെങ്കിലും പിന്നീട് തള്ളിക്കളഞ്ഞു. നമുക്ക് ശൗലിൽനിന്ന് വലിയൊരു പാഠം പഠിക്കാനുണ്ട്.
കഥ 58
ദാവീദും ഗൊല്യാത്തും
ദാവീദ് ഗൊല്യാത്തിനെ കൊല്ലുന്നു. കവണ മാത്രം ഉപയോഗിച്ചല്ല, അതിനെക്കാൾ മികച്ച മറ്റൊരു ആയുധം ഉപയോഗിച്ച്.
കഥ 59
ദാവീദ് ഓടിപ്പോകേണ്ടി വരുന്നതിന്റെ കാരണം
ശൗലിന് ആദ്യം ദാവീദിനെ വളരെയധികം ഇഷ്ടമായിരുന്നു. എന്നാൽ പിന്നീട് അസൂയ മൂത്ത് ദാവീദിനെ കൊല്ലാൻ നോക്കുന്നു. എന്തുകൊണ്ട്?
കഥ 60
അബീഗയിലും ദാവീദും
അബീഗയിൽ നാബാലിനെ വിഡ്‌ഢിയെന്നു വിളിക്കുന്നുണ്ടെങ്കിലും അയാളുടെ ജീവൻ അൽപ്പകാലത്തേക്ക് എങ്കിലും രക്ഷിക്കുന്ന ഒരു കാര്യം അബീഗയിൽ ചെയ്യുന്നു.
കഥ 61
ദാവീദിനെ രാജാവാക്കുന്നു
താൻ ചെയ്‌തതും ചെയ്യാതിരുന്നതും ആയ കാര്യങ്ങൾകൊണ്ട് ഇസ്രായേലിന്റെ രാജാവാകാൻ യോഗ്യനാണെന്ന് ദാവീദ് തെളിയിക്കുന്നു.
കഥ 62
ദാവീദിന്റെ വീട്ടിൽ കുഴപ്പം
ദാവീദ് ചെയ്‌ത ഒരു തെറ്റ്, തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയ ദുരിതങ്ങൾ വരുത്തിവെച്ചു.
കഥ 64
ശലോമോൻ ആലയം പണിയുന്നു
വലിയ ജ്ഞാനിയായിരുന്നെങ്കിലും പല അബദ്ധങ്ങളും തെറ്റായ കാര്യങ്ങളും ശലോമോൻ ചെയ്യാനിടയായി.
കഥ 65
രാജ്യം വിഭജിക്കപ്പെടുന്നു
യൊരോബെയാം ഭരണം തുടങ്ങി അധികം താമസിയാതെതന്നെ അദ്ദേഹം ദൈവികനിയമങ്ങൾ ലംഘിക്കാൻ ജനത്തെ പ്രേരിപ്പിച്ചു.
കഥ 67
യെഹോശാഫാത്ത് യഹോവയിൽ ആശ്രയിക്കുന്നു
ആയുധങ്ങളൊന്നും ധരിക്കാത്ത ഗായകസംഘത്തോടൊപ്പം ഒരു സൈന്യം യുദ്ധത്തിനു പോകുന്നത് എന്തുകൊണ്ടാണ്?
കഥ 68
വീണ്ടും ജീവിക്കുന്ന രണ്ടു ബാലന്മാർ
മരിച്ചുപോയ ആരെങ്കിലും വീണ്ടും ജീവിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്.
കഥ 69
ഒരു പെൺകുട്ടി ഒരു ശക്തനെ സഹായിക്കുന്നു
സംസാരിക്കാൻ അവൾക്കു നല്ല ധൈര്യം ആവശ്യമായിരുന്നു. എന്നാൽ ആ ധൈര്യം കാരണം വലിയൊരു അത്ഭുതംതന്നെ നടന്നു.
കഥ 71
ദൈവം ഒരു പറുദീസ വാഗ്‌ദാനം ചെയ്യുന്നു
ആദ്യത്തേത് ചെറിയ ഒരു പറുദീസ ആയിരുന്നു. എന്നാൽ ഇനിവരുന്നത് ഭൂമി മുഴുവൻ നിറയുന്ന പറുദീസ ആയിരിക്കും.
കഥ 72
ഹിസ്‌കീയാ രാജാവിനെ ദൈവം സഹായിക്കുന്നു
ഒരു രാത്രികൊണ്ട് ഒരു ദൂതൻ 1,85,000 അസീറിയൻ പടയാളികളെ കൊല്ലുന്നു.
കഥ 73
ഇസ്രായേലിന്റെ അവസാനത്തെ നല്ല രാജാവ്
ചെറുപ്പമായിരുന്നപ്പോൾത്തന്നെ യോശിയ ധൈര്യത്തോടെ പല കാര്യങ്ങളും ചെയ്‌തു.
കഥ 74
നിർഭയനായ ഒരു മനുഷ്യൻ
ഒരു പ്രവാചകനാകാനുള്ള പ്രായം തനിക്ക് ആയിട്ടില്ലെന്നു യിരെമ്യ ചിന്തിച്ചു. എന്നാൽ യിരെമ്യക്ക് അതിനു കഴിയുമെന്ന് യഹോവയ്‌ക്ക് അറിയാമായിരുന്നു.
കഥ 75
ബാബിലോണിൽ നാലു ചെറുപ്പക്കാർ
കുടുംബത്തിൽനിന്നും മാറിയാണു കഴിയുന്നതെങ്കിലും അവർ വിശ്വസ്‌തരായി നിൽക്കുന്നു.
കഥ 76
യെരൂശലേം നശിപ്പിക്കപ്പെടുന്നു
യെരുശലേം ശത്രുവായ ബാബിലോണിയരുടെ കൈയാൽ നശിപ്പിക്കപ്പെടാൻ ദൈവം അനുവദിച്ചത് എന്തുകൊണ്ട്?