വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരീശന്മാർ

പരീശന്മാർ

ഒന്നാം നൂറ്റാ​ണ്ടി​ലെ പ്രധാ​ന​പ്പെട്ട ഒരു യഹൂദ​മ​ത​വി​ഭാ​ഗം. പുരോ​ഹി​ത​വം​ശ​ത്തിൽപ്പെ​ട്ടവർ അല്ലായി​രുന്നെ​ങ്കി​ലും അവർ നിയമ​ത്തി​ലെ ചെറിയ കാര്യ​ങ്ങ​ളിൽപ്പോ​ലും കടും​പി​ടു​ത്തം കാട്ടു​ക​യും അലിഖി​ത​മായ ആചാര​ങ്ങൾക്ക്‌ അതേ പ്രാധാ​ന്യം കൊടു​ക്കു​ക​യും ചെയ്‌തു. (മത്ത 23:23) ഗ്രീക്കു​സം​സ്‌കാ​ര​ത്തി​ന്റെ സ്വാധീ​നത്തെ അവർ എതിർത്തു. നിയമ​ത്തി​ലും പാരമ്പ​ര്യ​ങ്ങ​ളി​ലും പാണ്ഡി​ത്യ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ ജനങ്ങളു​ടെ മേൽ അവർക്കു വലിയ അധികാ​ര​മു​ണ്ടാ​യി​രു​ന്നു. (മത്ത 23:2-6) അവരിൽ ചിലർ സൻഹെദ്രി​നി​ലെ അംഗങ്ങ​ളാ​യി​രു​ന്നു. ശബത്താ​ച​രണം, പാരമ്പ​ര്യ​ങ്ങൾ, പാപി​കളോ​ടും നികു​തി​പി​രി​വു​കാരോ​ടും ഉള്ള ഇടപെടൽ എന്നീ കാര്യ​ങ്ങ​ളിൽ അവർ മിക്ക​പ്പോ​ഴും യേശു​വി​നെ കുറ്റ​പ്പെ​ടു​ത്തി. തർസൊ​സു​കാ​ര​നായ ശൗൽ ഉൾപ്പെടെ ചില പരീശ​ന്മാർ പിന്നീടു ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നു.—മത്ത 9:11; 12:14; മർ 7:5; ലൂക്ക 6:2; പ്രവൃ 26:5.