ദക്കപ്പൊലി
ഗ്രീക്കുനഗരങ്ങളുടെ ഒരു കൂട്ടം; ആദ്യം പത്തു നഗരങ്ങളുണ്ടായിരുന്നു. (“പത്ത്” എന്ന് അർഥമുള്ള ദക്ക, “നഗരം” എന്ന് അർഥമുള്ള പൊലിസ് എന്നീ ഗ്രീക്കുപദങ്ങളിൽനിന്ന്.) ഗലീല കടലിന്റെയും യോർദാൻ നദിയുടെയും കിഴക്കുള്ള പ്രദേശവും ഈ പേരിൽ അറിയപ്പെട്ടിരുന്നു. അവിടെയാണ് ഈ നഗരങ്ങളിൽ മിക്കതും സ്ഥിതിചെയ്തിരുന്നത്. യവന സംസ്കാരത്തിന്റെയും വ്യാപാരത്തിന്റെയും കേന്ദ്രമായിരുന്നു അവിടം. യേശു ഈ പ്രദേശത്തുകൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഈ നഗരങ്ങളിൽ ഏതെങ്കിലും സന്ദർശിച്ചതായി രേഖയില്ല. (മത്ത 4:25; മർ 5:20)—അനു. എ7-ഉം ബി10-ഉം കാണുക.