വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രഭുക്കന്മാരുടെ പ്രഭുവിനോട്‌ എതിർത്തു നിൽക്കാൻ ആർക്കു സാധിക്കും?

പ്രഭുക്കന്മാരുടെ പ്രഭുവിനോട്‌ എതിർത്തു നിൽക്കാൻ ആർക്കു സാധിക്കും?

അധ്യായം പത്ത്‌

പ്രഭു​ക്ക​ന്മാ​രു​ടെ പ്രഭു​വി​നോട്‌ എതിർത്തു നിൽക്കാൻ ആർക്കു സാധി​ക്കും?

1, 2. ബേൽശ​സ്സ​രി​ന്റെ വാഴ്‌ച​യു​ടെ മൂന്നാം ആണ്ടിൽ ദാനീ​യേ​ലി​നു​ണ്ടായ ദർശനം നമുക്കു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 യെരൂ​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയം നശിപ്പി​ക്ക​പ്പെ​ട്ടിട്ട്‌ 57 വർഷം കഴിഞ്ഞി​രി​ക്കു​ന്നു. ബേൽശ​സ്സ​രും പിതാ​വായ നബോ​ണീ​ഡ​സും ബൈബിൾ പ്രവച​ന​ത്തി​ലെ മൂന്നാ​മത്തെ ലോക​ശ​ക്തി​യായ ബാബി​ലോ​ണി​യൻ സാമ്രാ​ജ്യ​ത്തിൽ സംയു​ക്ത​മാ​യി ഭരണം നടത്തുന്നു. a ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നായ ദാനീ​യേൽ ബാബി​ലോ​ണിൽ പ്രവാ​സി​യാണ്‌. സത്യാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥി​തീ​ക​ര​ണത്തെ കുറി​ച്ചുള്ള ചില വിശദാം​ശങ്ങൾ വെളി​പ്പെ​ടു​ത്തുന്ന ഒരു ദർശനം “ബേൽശ​സ്സർരാ​ജാ​വി​ന്റെ വാഴ്‌ച​യു​ടെ മൂന്നാം ആണ്ടിൽ” യഹോവ ദാനീ​യേ​ലി​നു നൽകുന്നു.—ദാനീ​യേൽ 8:1.

2 ദാനീ​യേൽ കണ്ട പ്രാവ​ച​നിക ദർശന​ത്തിന്‌ അവന്റെ​മേൽ ശക്തമായ സ്വാധീ​നം ഉണ്ടായി​രു​ന്നു. ‘അന്ത്യകാ​ലത്ത്‌’ ജീവി​ക്കുന്ന നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം അതു വളരെ താത്‌പ​ര്യ​ജ​ന​ക​വു​മാണ്‌. ഗബ്രീ​യേൽ ദൂതൻ ദാനീ​യേ​ലി​നോ​ടു പറയുന്നു: “കോപ​ത്തി​ന്റെ അന്ത്യകാ​ല​ത്തി​ങ്കൽ സംഭവി​പ്പാ​നി​രി​ക്കു​ന്നതു ഞാൻ നിന്നെ ഗ്രഹി​പ്പി​ക്കും; അതു അന്ത്യകാ​ല​ത്തേ​ക്കു​ള്ള​ത​ല്ലോ.” (ദാനീ​യേൽ 8:16, 17, 19, 27) അതു​കൊണ്ട്‌, ദാനീ​യേൽ ദർശി​ച്ചത്‌ എന്താ​ണെ​ന്നും അതു നമുക്ക്‌ ഇന്ന്‌ എന്ത്‌ അർഥമാ​ക്കു​ന്നു​വെ​ന്നും അത്യന്തം താത്‌പ​ര്യ​ത്തോ​ടെ നമുക്കു പരിചി​ന്തി​ക്കാം.

രണ്ടു കൊമ്പുള്ള ആട്ടു​കൊ​റ്റൻ

3, 4. നദീതീ​രത്ത്‌ ഏതു മൃഗം നിൽക്കു​ന്ന​താ​യി​ട്ടാണ്‌ ദാനീ​യേൽ കണ്ടത്‌, അത്‌ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

3 ദാനീ​യേൽ എഴുതു​ന്നു: “ഞാൻ ഒരു ദർശനം കണ്ടു, ഏലാം​സം​സ്ഥാ​ന​ത്തി​ലെ ശൂശൻരാ​ജ​ധാ​നി​യിൽ ആയിരു​ന്ന​പ്പോൾ അതു കണ്ടു; ഞാൻ ഊലാ​യി​ന​ദീ​തീ​രത്തു നില്‌ക്കു​ന്ന​താ​യി ദർശന​ത്തിൽ കണ്ടു.” (ദാനീ​യേൽ 8:2) വാസ്‌ത​വ​ത്തിൽ ദാനീ​യേൽ ബാബി​ലോ​ണിൽനിന്ന്‌ ഏകദേശം 350 കിലോ​മീ​റ്റർ അകലെ ഉള്ള, ഏലാമി​ന്റെ തലസ്ഥാ​ന​മായ ശൂശനിൽ (സുസയിൽ) ആയിരു​ന്നോ അതോ അവിടെ ആയിരി​ക്കു​ന്ന​താ​യി തോന്നാൻ ദർശനം ഇടയാ​ക്കി​യ​താ​ണോ എന്നു പ്രസ്‌താ​വി​ച്ചി​ട്ടില്ല.

4 ദാനീ​യേൽ തുടരു​ന്നു: “ഞാൻ തലപൊ​ക്കി​യ​പ്പോൾ, രണ്ടു കൊമ്പുള്ള ഒരു ആട്ടു​കൊ​ററൻ നദീതീ​രത്തു നില്‌ക്കു​ന്നതു കണ്ടു.” (ദാനീ​യേൽ 8:3എ) ഈ ആട്ടു​കൊ​റ്റൻ എന്തിനെ അർഥമാ​ക്കു​ന്നു എന്നതു ദാനീ​യേ​ലിന്‌ ഒരു നിഗൂ​ഢ​ത​യാ​യി തുടരു​ന്നില്ല. ഗബ്രീ​യേൽ ദൂതൻ പിന്നീടു പ്രസ്‌താ​വി​ക്കു​ന്നു: “രണ്ടു കൊമ്പു​ള്ള​താ​യി നീ കണ്ട ആട്ടു​കൊ​റ്റൻ മേദ്യ​യി​ലെ​യും പേർഷ്യ​യി​ലെ​യും രാജാ​ക്ക​ന്മാ​രെ പ്രതി​നി​ധാ​നം ചെയ്യുന്നു.” (ദാനീ​യേൽ 8:20, NW) അസീറി​യ​യു​ടെ കിഴക്കുള്ള പർവത പീഠഭൂ​മി​യിൽനി​ന്നാ​ണു മേദ്യർ വന്നത്‌. പേർഷ്യൻ ഉൾക്കട​ലി​നു വടക്കുള്ള മേഖല​യിൽ ഒട്ടുമി​ക്ക​പ്പോ​ഴും നാടോ​ടി ജീവിതം നയിച്ചി​രു​ന്നവർ ആയിരു​ന്നു പേർഷ്യ​ക്കാർ. എന്നാൽ മേദോ-പേർഷ്യൻ സാമ്രാ​ജ്യം വളർന്ന​തോ​ടെ അതിലെ നിവാ​സി​കൾ ശ്രദ്ധേ​യ​മായ ഒരു ആഡംബര പ്രവണത വളർത്തി​യെ​ടു​ത്തു.

5. “ഒടുക്കം മുളെ​ച്ചു​വന്ന” കൊമ്പ്‌ അധികം നീണ്ടത്‌ എങ്ങനെ?

5 ദാനീ​യേൽ റിപ്പോർട്ടു ചെയ്യുന്നു: “ആ കൊമ്പു​കൾ നീണ്ടവ​യാ​യി​രു​ന്നു; ഒന്നു മറേറ​തി​നെ​ക്കാൾ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെ​ച്ചു​വ​ന്ന​താ​യി​രു​ന്നു.” (ദാനീ​യേൽ 8:3ബി) ഒടുക്കം മുളച്ചു​വന്ന അധികം നീണ്ട കൊമ്പ്‌ പേർഷ്യ​ക്കാ​രെ ചിത്രീ​ക​രി​ക്കു​ന്നു. അതേസ​മയം മറ്റേ കൊമ്പ്‌ മേദ്യരെ പ്രതി​നി​ധാ​നം ചെയ്യുന്നു. ആദ്യം മേദ്യ​രാ​യി​രു​ന്നു പ്രബലർ. എന്നാൽ പൊ.യു.മു. 550-ൽ പേർഷ്യൻ ഭരണാ​ധി​പ​നായ കോ​രെശ്‌ മേദ്യ രാജാ​വായ അസ്റ്റി​യേ​ജ​സി​നു​മേൽ അനായാ​സം വിജയം നേടി. തുടർന്ന്‌ കോ​രെശ്‌ ഈ രണ്ടു ജനതക​ളു​ടെ​യും ആചാര​ങ്ങ​ളെ​യും നിയമ​ങ്ങ​ളെ​യും സംയോ​ജി​പ്പി​ക്കു​ക​യും അവരുടെ രാജ്യ​ങ്ങളെ ഏകീക​രി​ക്കു​ക​യും അവരുടെ ജയിച്ച​ട​ക്ക​ലു​കൾ വ്യാപി​പ്പി​ക്കു​ക​യും ചെയ്‌തു. അന്നുമു​തൽ ഈ സാമ്രാ​ജ്യ​ത്തിന്‌ ഒരു ദ്വയാത്മക സ്വഭാ​വ​മാണ്‌ ഉണ്ടായി​രു​ന്നത്‌.

ആട്ടു​കൊ​റ്റൻ വമ്പുകാ​ട്ടു​ന്നു

6, 7. ‘ഒരു മൃഗത്തി​ന്നും ആട്ടു​കൊ​റ്റനു മുമ്പാകെ നില്‌പാൻ കഴി’യാതി​രു​ന്നത്‌ എങ്ങനെ?

6 ആട്ടു​കൊ​റ്റനെ കുറി​ച്ചുള്ള തന്റെ വിവരണം തുടർന്നു​കൊണ്ട്‌ ദാനീ​യേൽ പ്രസ്‌താ​വി​ക്കു​ന്നു: “ആ ആട്ടു​കൊ​ററൻ പടിഞ്ഞാ​റോ​ട്ടും വടക്കോ​ട്ടും തെക്കോ​ട്ടും ഇടിക്കു​ന്നതു ഞാൻ കണ്ടു; ഒരു മൃഗത്തി​ന്നും അതിന്റെ മുമ്പാകെ നില്‌പാൻ കഴിഞ്ഞില്ല; അതിന്റെ കയ്യിൽനി​ന്നു രക്ഷിക്കാ​കു​ന്ന​വ​നും ആരുമില്ല; അതു ഇഷ്ടം​പോ​ലെ ചെയ്‌തു വമ്പുകാ​ട്ടി​പ്പോ​ന്നു.”—ദാനീ​യേൽ 8:4.

7 ദാനീ​യേ​ലി​നു ലഭിച്ച മുൻ ദർശന​ത്തിൽ, സമു​ദ്ര​ത്തിൽനി​ന്നു കയറിവന്ന, കഴുകന്റെ ചിറകു​കൾ ഉള്ള ഒരു സിംഹ സദൃശ മൃഗത്താൽ ബാബി​ലോൺ ചിത്രീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. (ദാനീ​യേൽ 7:4, 17) ആ പ്രതീ​കാ​ത്മക മൃഗത്തിന്‌ ഈ പുതിയ ദർശന​ത്തി​ലെ “ആട്ടു​കൊറ്റ”ന്റെ മുമ്പാകെ നിൽക്കാൻ പ്രാപ്‌തി ഇല്ലെന്നു തെളിഞ്ഞു. പൊ.യു.മു. 539-ൽ ബാബി​ലോൺ മഹാനായ കോ​രെ​ശി​നു കീഴടങ്ങി. അതിനു​ശേ​ഷ​മുള്ള ഏതാണ്ട്‌ 50 വർഷക്കാ​ലം, ബൈബിൾ പ്രവച​ന​ത്തി​ലെ നാലാ​മത്തെ ലോക​ശ​ക്തി​യായ മേദോ-പേർഷ്യ​യോട്‌ എതിർത്തു നിൽക്കാൻ “ഒരു മൃഗത്തി​ന്നും” അഥവാ ഒരു രാഷ്‌ട്രീയ ഗവൺമെ​ന്റി​നും സാധി​ച്ചില്ല.

8, 9. (എ) “ആട്ടു​കൊ​റ്റൻ” “പടിഞ്ഞാ​റോ​ട്ടും വടക്കോ​ട്ടും തെക്കോ​ട്ടും ഇടിച്ച”തെങ്ങനെ? (ബി) പേർഷ്യൻ രാജാ​വായ ദാര്യാ​വേശ്‌ ഒന്നാമന്റെ പിൻഗാ​മി​യെ​ക്കു​റിച്ച്‌ എസ്ഥേർ പുസ്‌തകം എന്തു പറയുന്നു?

8 “സൂര്യോ​ദ​യ​ത്തി​ങ്കൽ”നിന്നു—കിഴക്കു​നി​ന്നു—വന്ന മേദോ-പേർഷ്യൻ ലോക​ശക്തി “പടിഞ്ഞാ​റോ​ട്ടും വടക്കോ​ട്ടും തെക്കോ​ട്ടും ഇടി”ച്ചുകൊണ്ട്‌ യഥേഷ്ടം പ്രവർത്തി​ച്ചു. (യെശയ്യാ​വു 46:11, NW) മഹാനായ കോ​രെ​ശി​ന്റെ പിൻഗാ​മി​യായ കാംബി​സസ്സ്‌ രണ്ടാമൻ ഈജി​പ്‌ത്‌ കീഴടക്കി. പേർഷ്യൻ രാജാ​വായ ദാര്യാ​വേശ്‌ ഒന്നാമൻ ആയിരു​ന്നു അദ്ദേഹ​ത്തി​ന്റെ പിൻഗാ​മി. പൊ.യു.മു. 513-ൽ അദ്ദേഹം ബോസ്‌പോ​റസ്‌ കടലി​ടുക്ക്‌ കടന്ന്‌ പടിഞ്ഞാ​റോ​ട്ടു നീങ്ങി ബൈസ​ന്റി​യ​ത്തി​ന്റെ (ഇപ്പോൾ ഈസ്റ്റാൻബുൾ) തലസ്ഥാ​ന​വും യൂറോ​പ്യൻ പ്രദേ​ശ​വു​മായ ത്രാസ്‌ ആക്രമി​ച്ചു. പൊ.യു.മു. 508-ൽ അദ്ദേഹം ത്രാസ്‌ കീഴടക്കി, പൊ.യു.മു. 496-ൽ മാസി​ഡോ​ണി​യ​യും. അങ്ങനെ, ദാര്യാ​വേ​ശി​ന്റെ കാലം ആയപ്പോ​ഴേ​ക്കും മേദോ-പേർഷ്യൻ “ആട്ടു​കൊ​റ്റൻ” മൂന്നു പ്രധാന ദിശക​ളി​ലുള്ള പ്രദേ​ശങ്ങൾ പിടി​ച്ചെ​ടു​ത്തി​രു​ന്നു: വടക്ക്‌ ബാബി​ലോ​ണി​യ​യും അസീറി​യ​യും, പടിഞ്ഞാറ്‌ ഏഷ്യാ​മൈനർ, തെക്ക്‌ ഈജി​പ്‌ത്‌.

9 മേദോ-പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ മഹത്ത്വം സാക്ഷ്യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ദാര്യാ​വേ​ശി​ന്റെ പിൻഗാ​മി​യാ​യി​രുന്ന സെർക്‌സിസ്‌ ഒന്നാമനെ കുറിച്ച്‌, “ഇന്ത്യമു​തൽ എത്യോ​പ്യ​വരെ നൂറ്റി​യി​രു​പ​ത്തേഴു ഭരണജി​ല്ല​ക​ളിൽ രാജാ​വാ​യി ഭരിച്ചി​രുന്ന അഹശ്വേ​രോശ്‌” എന്നു ബൈബിൾ പറയുന്നു. (എസ്ഥേർ 1:1, NW) എന്നാൽ ഈ വലിയ സാമ്രാ​ജ്യം മറ്റൊ​ന്നി​നു വഴിമാ​റ​ണ​മാ​യി​രു​ന്നു. ഇതു സംബന്ധിച്ച്‌, ദൈവ​ത്തി​ന്റെ പ്രാവ​ച​നിക വചനത്തിൽ ഉള്ള നമ്മുടെ വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കുന്ന രസകര​മായ ചില വിശദാം​ശങ്ങൾ ദാനീ​യേ​ലി​ന്റെ ദർശനം വെളി​പ്പെ​ടു​ത്തു​ന്നു.

കോലാ​ട്ടു​കൊ​റ്റൻ ആട്ടു​കൊ​റ്റനെ ഇടിച്ചു വീഴി​ക്കു​ന്നു

10. ദാനീ​യേ​ലി​ന്റെ ദർശന​ത്തിൽ, ഏതു മൃഗമാണ്‌ “ആട്ടു​കൊറ്റ”നെ നിലം​പ​രി​ചാ​ക്കി​യത്‌?

10 ദാനീ​യേൽ ഇപ്പോൾ ദർശി​ക്കു​ന്നത്‌ അവനിൽ ഉളവാ​ക്കുന്ന ആശ്ചര്യം ഒന്നു സങ്കൽപ്പി​ച്ചു നോക്കൂ. വിവരണം പറയുന്നു: “ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ, ഒരു കോലാ​ട്ടു​കൊ​ററൻ പടിഞ്ഞാ​റു​നി​ന്നു [“സൂര്യാ​സ്‌ത​മ​യ​ത്തി​ങ്കൽനിന്ന്‌,” NW] നിലം തൊടാ​തെ സർവ്വ ഭൂതല​ത്തി​ലും കൂടി​വന്നു; ആ കോലാ​ട്ടു​കൊ​റ​റന്നു കണ്ണുക​ളു​ടെ നടുവിൽ വിശേ​ഷ​മാ​യൊ​രു കൊമ്പു​ണ്ടാ​യി​രു​ന്നു. അതു നദീതീ​രത്തു നില്‌ക്കു​ന്ന​താ​യി ഞാൻ കണ്ട രണ്ടു കൊമ്പുള്ള ആട്ടു​കൊ​റ്റന്റെ നേരെ ഉഗ്ര​ക്രോ​ധ​ത്തോ​ടെ പാഞ്ഞു ചെന്നു. അതു ആട്ടു​കൊ​റ​റ​നോ​ടു അടുക്കു​ന്നതു ഞാൻ കണ്ടു; അതു ആട്ടു​കൊ​റ​റ​നോ​ടു ക്രുദ്ധി​ച്ചു, അതിനെ ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകർത്തു​ക​ളഞ്ഞു; അതിന്റെ മുമ്പിൽ നില്‌പാൻ ആട്ടു​കൊ​റ​റന്നു ശക്തിയി​ല്ലാ​തെ​യി​രു​ന്നു; അതു അതിനെ നിലത്തു തള്ളിയി​ട്ടു ചവിട്ടി​ക്ക​ളഞ്ഞു; അതിന്റെ കയ്യിൽനി​ന്നു ആട്ടു​കൊ​റ​റനെ രക്ഷിപ്പാൻ ആരും ഉണ്ടായി​രു​ന്നില്ല.” (ദാനീ​യേൽ 8:5-7) ഇതെല്ലാം എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

11. (എ) ഗബ്രീ​യേൽ ദൂതൻ “പരുപ​രുത്ത കോലാ​ട്ടു​കൊ​ററ”നെയും അതിന്റെ ‘വലിയ കൊമ്പി’നെയും വിവരി​ച്ചത്‌ എങ്ങനെ? (ബി) ശ്രദ്ധേ​യ​മായ ആ കൊമ്പ്‌ ആരെ ചിത്രീ​ക​രി​ച്ചു?

11 ഈ ദർശന​ത്തി​ന്റെ അർഥം ദാനീ​യേ​ലോ നാമോ ഊഹി​ക്കേ​ണ്ട​തില്ല. “പരുപ​രുത്ത കോലാ​ട്ടു​കൊ​ററൻ യവനരാ​ജാ​വും അതിന്റെ കണ്ണുക​ളു​ടെ നടുവി​ലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാ​വും ആകുന്നു”വെന്ന്‌ ഗബ്രീ​യേൽ ദൂതൻ ദാനീ​യേ​ലി​നെ അറിയി​ക്കു​ന്നു. (ദാനീ​യേൽ 8:21) പൊ.യു.മു. 336-ൽ പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലെ അവസാന രാജാ​വായ ദാര്യാ​വേശ്‌ മൂന്നാമൻ (കോ​ഡോ​മാ​നസ്‌) കിരീടം അണിഞ്ഞു. ആ വർഷം​തന്നെ അലക്‌സാ​ണ്ടർ മാസി​ഡോ​ണി​യ​യിൽ രാജാ​വാ​യി. പ്രവചി​ക്ക​പ്പെട്ട ആദ്യത്തെ ‘യവനരാ​ജാവ്‌’ അലക്‌സാ​ണ്ടർ ആയിരു​ന്നെന്നു ചരിത്രം പ്രകട​മാ​ക്കു​ന്നു. പൊ.യു.മു. 334-ൽ, “സൂര്യാ​സ്‌ത​മ​യ​ത്തി​ങ്കൽനിന്ന്‌,” അഥവാ പടിഞ്ഞാ​റു​നിന്ന്‌, തുടക്കം​കു​റിച്ച അലക്‌സാ​ണ്ടർ അതി​വേഗം മുന്നേറി. “നിലം തൊടാ​തെ” എന്നവണ്ണം പ്രദേ​ശങ്ങൾ കീഴട​ക്കി​ക്കൊണ്ട്‌ അദ്ദേഹം “ആട്ടു​കൊറ്റ”നെ ഇടിച്ചു വീഴിച്ചു. അങ്ങനെ, രണ്ടു നൂറ്റാ​ണ്ടോ​ളം നിലനിന്ന മേദോ-പേർഷ്യൻ ആധിപ​ത്യം അവസാ​നി​പ്പി​ച്ചു​കൊണ്ട്‌ ഗ്രീസ്‌ ബൈബിൾപ​ര​മാ​യി പ്രാധാ​ന്യ​മുള്ള അഞ്ചാമത്തെ ലോക​ശ​ക്തി​യാ​യി. ദിവ്യ പ്രവച​ന​ത്തി​ന്റെ എന്തൊരു അതിശ​യ​ക​ര​മായ നിവൃത്തി!

12. പ്രതീ​കാ​ത്മക കോലാ​ട്ടു​കൊ​റ്റന്റെ “വലിയ കൊമ്പ്‌” “തകർന്ന”ത്‌ എങ്ങനെ, തത്‌സ്ഥാ​നത്തു മുളച്ചു​വന്ന നാലു കൊമ്പു​കൾ എന്തായി​രു​ന്നു?

12 എന്നാൽ അലക്‌സാ​ണ്ട​റി​ന്റെ അധികാ​രം അൽപ്പാ​യുസ്സ്‌ ആയിരി​ക്കേ​ണ്ടി​യി​രു​ന്നു. ദർശനം തുടർന്ന്‌ ഇങ്ങനെ വെളി​പ്പെ​ടു​ത്തു​ന്നു: “കോലാ​ട്ടു​കൊ​ററൻ ഏററവും വലുതാ​യി​ത്തീർന്നു; എന്നാൽ അതു ബലപ്പെ​ട്ട​പ്പോൾ വലിയ കൊമ്പു തകർന്നു​പോ​യി; അതിന്നു പകരം ആകാശ​ത്തി​ലെ നാലു കാററി​ന്നു നേരെ ഭംഗി​യുള്ള നാലു കൊമ്പു മുളെ​ച്ചു​വന്നു.” (ദാനീ​യേൽ 8:8) ഈ പ്രവചനം വിശദീ​ക​രി​ച്ചു​കൊണ്ട്‌ ഗബ്രീ​യേൽ പറയുന്നു: “അതു തകർന്ന​ശേഷം അതിന്നു പകരം നാലു കൊമ്പു മുളെ​ച്ച​തോ: നാലു രാജ്യം ആ ജാതി​യിൽനി​ന്നു ഉത്ഭവി​ക്കും; അതിന്റെ ശക്തി​യോ​ടെ അല്ലതാ​നും.” (ദാനീ​യേൽ 8:22) പ്രവചി​ക്ക​പ്പെ​ട്ട​തു​പോ​ലെ​തന്നെ, തന്റെ വിജയ​പ്ര​യാ​ണ​ത്തി​ന്റെ പരകോ​ടി​യിൽ എത്തിനിൽക്കവെ, വെറും 32 വയസ്സു​ള്ള​പ്പോൾ അലക്‌സാ​ണ്ടർ ‘തകർന്നു,’ അഥവാ മരിച്ചു. ഒടുവിൽ അദ്ദേഹ​ത്തി​ന്റെ ബൃഹത്തായ സാമ്രാ​ജ്യം അദ്ദേഹ​ത്തി​ന്റെ നാലു ജനറൽമാർക്കാ​യി വിഭജി​ക്ക​പ്പെട്ടു.

നിഗൂ​ഢ​മായ ഒരു ചെറിയ കൊമ്പ്‌

13. നാലു കൊമ്പു​ക​ളിൽ ഒന്നിൽനിന്ന്‌ എന്തു വളർന്നു​വന്നു, അത്‌ എങ്ങനെ പ്രവർത്തി​ച്ചു?

13 ദർശന​ത്തി​ന്റെ അടുത്ത ഭാഗം 2,200-ലധികം വർഷം ദീർഘി​ക്കു​ന്ന​താണ്‌. അതിന്റെ നിവൃത്തി ആധുനിക നാൾ വരെ എത്തുന്നു. ദാനീ​യേൽ എഴുതു​ന്നു: “അവയിൽ [നാലു കൊമ്പു​ക​ളിൽ] ഒന്നിൽനി​ന്നു ഒരു ചെറിയ കൊമ്പു പുറ​പ്പെട്ടു; അതു തെക്കോ​ട്ടും കിഴ​ക്കോ​ട്ടും മനോ​ഹ​ര​ദേ​ശ​ത്തി​ന്നു നേരെ​യും ഏററവും വലുതാ​യി​ത്തീർന്നു. അതു ആകാശ​ത്തി​ലെ സൈന്യ​ത്തോ​ളം വലുതാ​യി​ത്തീർന്നു, സൈന്യ​ത്തി​ലും നക്ഷത്ര​ങ്ങ​ളി​ലും ചിലതി​നെ നിലത്തു തള്ളിയി​ട്ടു ചവിട്ടി​ക്ക​ളഞ്ഞു. അതു സൈന്യ​ത്തി​ന്റെ അധിപ​തി​യോ​ളം തന്നെത്താൻ വലുതാ​ക്കി, അവന്നുള്ള നിരന്ത​ര​ഹോ​മ​യാ​ഗം അപഹരി​ക്ക​യും അവന്റെ വിശു​ദ്ധ​മ​ന്ദി​രം ഇടിച്ചു​ക​ള​ക​യും ചെയ്‌തു. അതി​ക്രമം ഹേതു​വാ​യി നിരന്ത​ര​ഹോ​മ​യാ​ഗ​ത്തി​ന്നെ​തി​രാ​യി ഒരു സേവ നിയമി​ക്ക​പ്പെ​ടും; അതു സത്യത്തെ നിലത്തു തള്ളിയി​ടു​ക​യും കാര്യം നടത്തി സാധി​പ്പി​ക്ക​യും ചെയ്യും.”—ദാനീ​യേൽ 8:9-12.

14. പ്രതീ​കാ​ത്മക ചെറിയ കൊമ്പി​ന്റെ പ്രവർത്ത​ന​ങ്ങളെ കുറിച്ചു ഗബ്രീ​യേൽ ദൂതൻ എന്തു പറഞ്ഞു, ആ കൊമ്പിന്‌ എന്തു സംഭവി​ക്കും?

14 ഈ ഉദ്ധരിച്ച വാക്കു​ക​ളു​ടെ അർഥം ഗ്രഹി​ക്ക​ണ​മെ​ങ്കിൽ, നാം ദൈവ​ദൂ​തനു ശ്രദ്ധ കൊടു​ക്കണം. അലക്‌സാ​ണ്ട​റി​ന്റെ സാമ്രാ​ജ്യ​ത്തിൽനി​ന്നു നാലു രാജ്യങ്ങൾ അധികാ​ര​ത്തിൽ വരുന്ന​തി​നെ കുറിച്ചു പറഞ്ഞ​ശേഷം ഗബ്രീ​യേൽ ദൂതൻ പറയുന്നു: “എന്നാൽ അവരുടെ രാജത്വ​ത്തി​ന്റെ അന്ത്യകാ​ലത്തു അതി​ക്ര​മ​ക്കാ​രു​ടെ അതി​ക്രമം തികയു​മ്പോൾ, ഉഗ്രഭാ​വ​വും ഉപായ​ബു​ദ്ധി​യും ഉള്ളോരു രാജാവു എഴു​ന്നേ​ല്‌ക്കും. അവന്റെ അധികാ​രം വലുതാ​യി​രി​ക്കും; സ്വന്തശ​ക്തി​യാൽ അല്ലതാ​നും; അവൻ അതിശ​യ​മാം​വണ്ണം നാശം പ്രവർത്തി​ക്ക​യും കൃതാർത്ഥ​നാ​യി അത്‌ അനുഷ്‌ഠി​ക്ക​യും പലരെ​യും വിശു​ദ്ധ​ജ​ന​ത്തെ​യും നശിപ്പി​ക്ക​യും ചെയ്യും. അവൻ നയബു​ദ്ധി​യാൽ തന്റെ ഉപായം സാധി​പ്പി​ക്ക​യും സ്വഹൃ​ദ​യ​ത്തിൽ വമ്പു ഭാവിച്ചു, നിശ്ചി​ന്ത​യോ​ടെ​യി​രി​ക്കുന്ന പലരെ​യും നശിപ്പി​ക്ക​യും കർത്താ​ധി​കർത്താ​വി​നോ​ടു [“പ്രഭു​ക്ക​ന്മാ​രു​ടെ പ്രഭു​വി​നോട്‌,” NW] എതിർത്തു​നി​ന്നു കൈ തൊടാ​തെ തകർന്നു​പോ​ക​യും ചെയ്യും.”—ദാനീ​യേൽ 8:23-25.

15. ദർശന​ത്തോ​ടുള്ള ബന്ധത്തിൽ എന്തു ചെയ്യാ​നാണ്‌ ദൂതൻ ദാനീ​യേ​ലി​നോ​ടു പറഞ്ഞത്‌?

15 “ദർശനം ബഹുകാ​ല​ത്തേ​ക്കു​ള്ള​താ​ക​യാൽ അതിനെ അടെച്ചു​വെക്ക” എന്ന്‌ ദൂതൻ ദാനീ​യേ​ലി​നോ​ടു പറയുന്നു. (ദാനീ​യേൽ 8:26) ദർശന​ത്തി​ലെ ഈ ഭാഗത്തി​ന്റെ നിവൃത്തി “ബഹുകാ​ല​ത്തേക്കു” സംഭവി​ക്കു​മാ​യി​രു​ന്നില്ല. ദാനീ​യേൽ ‘ദർശനം അടെച്ചു’ സൂക്ഷി​ക്കേ​ണ്ടി​യി​രു​ന്നു. പ്രത്യ​ക്ഷ​ത്തിൽ, ദാനീ​യേ​ലി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം അതിന്റെ അർഥം ഒരു രഹസ്യ​മാ​യി തുടർന്നു. എന്നാൽ ഇപ്പോൾ ആ ‘ബഹുകാ​ലം’ നിശ്ചയ​മാ​യും കടന്നു പോയി​രി​ക്കണം. അതു​കൊണ്ട്‌ നമുക്ക്‌ ഇങ്ങനെ ചോദി​ക്കാ​വു​ന്ന​താണ്‌: ‘ഈ പ്രാവ​ച​നിക ദർശന​ത്തി​ന്റെ നിവൃത്തി സംബന്ധി​ച്ചു ലോക ചരിത്രം എന്തു വെളി​പ്പെ​ടു​ത്തു​ന്നു?’

ചെറിയ കൊമ്പ്‌ ശക്തിയിൽ കരുത്ത​നാ​കു​ന്നു

16. (എ) ഏതു പ്രതീ​കാ​ത്മക കൊമ്പിൽനി​ന്നാണ്‌ ചെറിയ കൊമ്പു മുളച്ചത്‌? (ബി) റോം ബൈബിൾ പ്രവച​ന​ത്തി​ലെ ആറാമത്തെ ലോക​ശക്തി ആയിത്തീർന്നത്‌ എങ്ങനെ, എന്നാൽ അതു പ്രതീ​കാ​ത്മക ചെറിയ കൊമ്പ്‌ അല്ലായി​രു​ന്നത്‌ എന്തു​കൊണ്ട്‌?

16 ചരിത്രം അനുസ​രിച്ച്‌, ചെറിയ കൊമ്പ്‌ നാലു പ്രതീ​കാ​ത്മക കൊമ്പു​ക​ളിൽ ഒന്നിന്റെ—ഏറ്റവും പടിഞ്ഞാ​റു​ള്ള​തി​ന്റെ—ഒരു ശാഖ ആയിരു​ന്നു. മാസി​ഡോ​ണി​യ​യും ഗ്രീസും ഉൾപ്പെട്ട, ജനറൽ കസ്സാണ്ട​റു​ടെ യവന രാജ്യ​മാ​യി​രു​ന്നു ഏറ്റവും പടിഞ്ഞാറ്‌ സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌. പിന്നീട്‌ ആ രാജ്യം ത്രാസി​ലെ​യും ഏഷ്യാ​മൈ​ന​റി​ലെ​യും രാജാ​വാ​യി​രുന്ന ജനറൽ ലൈസി​മാ​ക്ക​സി​ന്റെ രാജ്യ​ത്തി​ന്റെ ഭാഗമാ​ക്ക​പ്പെട്ടു. പൊതു​യു​ഗ​ത്തി​നു മുമ്പ്‌ രണ്ടാം നൂറ്റാ​ണ്ടിൽ യവന സാമ്രാ​ജ്യ​ത്തി​ന്റെ ഈ പശ്ചിമ ഭാഗങ്ങളെ റോം കീഴടക്കി. പൊ.യു.മു. 30-ഓടെ എല്ലാ യവനരാ​ജ്യ​ങ്ങ​ളും കീഴട​ക്കി​ക്കൊണ്ട്‌ റോം ബൈബിൾ പ്രവച​ന​ത്തി​ലെ ആറാമത്തെ ലോക​ശക്തി ആയിത്തീർന്നു. എന്നാൽ ദാനീ​യേ​ലി​ന്റെ ദർശന​ത്തി​ലെ ചെറിയ കൊമ്പ്‌ റോമാ സാമ്രാ​ജ്യം ആയിരു​ന്നില്ല. കാരണം ആ സാമ്രാ​ജ്യം ‘അന്ത്യകാ​ലം’ വരെ നിലനി​ന്നില്ല.—ദാനീ​യേൽ 8:19.

17. (എ) ബ്രിട്ടന്‌ റോമാ സാമ്രാ​ജ്യ​വു​മാ​യി എന്തു ബന്ധം ഉണ്ടായി​രു​ന്നു? (ബി) ബ്രിട്ടീഷ്‌ സാമ്രാ​ജ്യം മാസി​ഡോ​ണി​യ​യും ഗ്രീസും അടങ്ങുന്ന യവനരാ​ജ്യ​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

17 അപ്പോൾപ്പി​ന്നെ, “ഉഗ്രഭാവ”മുള്ള, ആക്രമ​ണ​കാ​രി​യായ ആ ‘രാജാ​വി​നെ’ ചരിത്രം എങ്ങനെ തിരി​ച്ച​റി​യി​ക്കു​ന്നു? വാസ്‌ത​വ​ത്തിൽ, ബ്രിട്ടൻ റോമാ സാമ്രാ​ജ്യ​ത്തി​ന്റെ ഒരു വടക്കു​പ​ടി​ഞ്ഞാ​റൻ ശാഖയാ​യി​രു​ന്നു. ബ്രിട്ടന്റെ ഇപ്പോ​ഴത്തെ സ്ഥാനത്ത്‌ പൊ.യു. അഞ്ചാം നൂറ്റാ​ണ്ടി​ന്റെ ആദ്യഭാ​ഗം വരെ റോമൻ പ്രവി​ശ്യ​കൾ ഉണ്ടായി​രു​ന്നു. കാല​ക്ര​മ​ത്തിൽ റോമാ സാമ്രാ​ജ്യം ക്ഷയിച്ചു. എന്നാൽ ബ്രിട്ട​നി​ലും റോമൻ ആധിപ​ത്യ​ത്തി​നു കീഴിൽ ആയിരുന്ന യൂറോ​പ്പി​ന്റെ ഇതര ഭാഗങ്ങ​ളി​ലും ഗ്രീക്ക്‌-റോമൻ സംസ്‌കാ​ര​ത്തി​ന്റെ സ്വാധീ​നം നിലനി​ന്നു. “റോമാ സാമ്രാ​ജ്യം വീണ​പ്പോൾ സഭ ആ സ്ഥാനം ഏറ്റെടു​ത്തു” എന്ന്‌ മെക്‌സി​ക്കൻ കവിയും ഗ്രന്ഥകർത്താ​വും നോബൽ സമ്മാന ജേതാ​വു​മായ ഒക്‌ടേ​വി​യോ പാസ്‌ എഴുതി. അദ്ദേഹം കൂട്ടി​ച്ചേർത്തു: “സഭാ പിതാ​ക്ക​ന്മാ​രും പിൽക്കാല പണ്ഡിത​ന്മാ​രും ഗ്രീക്കു തത്ത്വശാ​സ്‌ത്രത്തെ ക്രിസ്‌തീയ ഉപദേ​ശ​ത്തോ​ടു കൂട്ടി​ച്ചേർത്തു.” 20-ാം നൂറ്റാ​ണ്ടി​ലെ തത്ത്വചി​ന്ത​ക​നും ഗണിത​ശാ​സ്‌ത്ര​ജ്ഞ​നു​മായ ബെർട്രൻഡ്‌ റസ്സൽ അഭി​പ്രാ​യ​പ്പെട്ടു: “ഗ്രീക്ക്‌ ഉറവു​ക​ളിൽനി​ന്നു മുളച്ചു​പൊ​ന്തിയ പാശ്ചാത്യ സംസ്‌കാ​രം രണ്ടര സഹസ്രാ​ബ്ദം മുമ്പ്‌ മിലേ​ത്തോ​സിൽ [ഏഷ്യാ​മൈ​ന​റി​ലെ ഒരു ഗ്രീക്കു നഗരം] ആരംഭിച്ച തത്ത്വചി​ന്താ​പ​ര​വും ശാസ്‌ത്ര​പ​ര​വു​മായ പാരമ്പ​ര്യ​ത്തിൽ അധിഷ്‌ഠി​ത​മാണ്‌.” അതു​കൊണ്ട്‌, ബ്രിട്ടീഷ്‌ സാമ്രാ​ജ്യ​ത്തി​ന്റെ സാംസ്‌കാ​രിക വേരുകൾ മാസി​ഡോ​ണി​യ​യും ഗ്രീസും ഉൾപ്പെട്ട യവനരാ​ജ്യത്ത്‌ ആയിരു​ന്നെന്നു പറയാ​വു​ന്ന​താണ്‌.

18. “അന്ത്യകാല”ത്ത്‌ ‘ഉഗ്രഭാ​വ​മുള്ള രാജാവാ’യിത്തീർന്ന ചെറിയ കൊമ്പ്‌ ഏത്‌? വിവരി​ക്കുക.

18 1763-ഓടെ ബ്രിട്ടീഷ്‌ സാമ്രാ​ജ്യം അതിന്റെ പ്രബല എതിരാ​ളി​കൾ ആയിരുന്ന സ്‌പെ​യി​നി​നെ​യും ഫ്രാൻസി​നെ​യും പരാജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. അന്നുമു​തൽ ബ്രിട്ടീഷ്‌ സാമ്രാ​ജ്യം താൻ സമു​ദ്ര​റാ​ണി​യും ബൈബിൾ പ്രവച​ന​ത്തി​ലെ ഏഴാമത്തെ ലോക​ശ​ക്തി​യും ആണെന്നു പ്രകട​മാ​ക്കി. അമേരി​ക്കൻ ഐക്യ​നാ​ടു​കൾക്കു രൂപം നൽകാ​നാ​യി 1776-ൽ 13 അമേരി​ക്കൻ കോള​നി​കൾ ബ്രിട്ട​നിൽനി​ന്നു കുതറി​മാ​റി​യ​തി​നു ശേഷവും, ഭൂതല​ത്തി​ന്റെ​യും ലോക​ത്തി​ലെ ജനസം​ഖ്യ​യു​ടെ​യും കാൽഭാ​ഗത്തെ ഉൾക്കൊ​ള്ളാൻ പോന്ന​വി​ധം ബ്രിട്ടീഷ്‌ സാമ്രാ​ജ്യം വളർന്നു. ആംഗ്ലോ-അമേരി​ക്കൻ ദ്വി​ലോ​ക​ശ​ക്തി​ക്കു രൂപം നൽകി​ക്കൊണ്ട്‌ അമേരി​ക്കൻ ഐക്യ​നാ​ടു​കൾ ബ്രിട്ട​നു​മാ​യി സഹകരി​ച്ച​തോ​ടെ ഏഴാമത്തെ ലോക​ശക്തി വീണ്ടും കൂടുതൽ കരുത്ത്‌ ആർജിച്ചു. സാമ്പത്തി​ക​മാ​യും സൈനി​ക​മാ​യും ഈ ശക്തി ‘ഉഗ്രഭാ​വ​മുള്ള രാജാവാ’യിത്തീർന്നെന്നു തീർച്ച. അതു​കൊണ്ട്‌, ‘അന്ത്യകാ​ലത്ത്‌’ ഒരു ഉഗ്ര രാഷ്‌ട്രീയ ശക്തിയാ​യി​ത്തീർന്ന ആ ചെറിയ കൊമ്പ്‌ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി ആണ്‌.

19. ദർശന​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന ‘മനോ​ഹ​ര​ദേശം’ ഏത്‌?

19 ആ ചെറിയ കൊമ്പ്‌ “മനോ​ഹ​ര​ദേ​ശ​ത്തി​ന്നു” നേരെ ഏറ്റവും “വലുതാ​യി​ത്തീ”രുന്നത്‌ ദാനീ​യേൽ കണ്ടു. (ദാനീ​യേൽ 8:9) തന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനത്തിന്‌ യഹോവ നൽകിയ വാഗ്‌ദത്ത ദേശം വളരെ മനോ​ഹരം ആയിരു​ന്ന​തി​നാൽ “സർവ്വ​ദേ​ശ​ങ്ങ​ളു​ടെ​യും,” അതായത്‌ മുഴു ഭൂമി​യു​ടെ​യും ‘മഹത്വ​മാ​യി​രി​ക്കുന്ന ദേശം’ എന്ന്‌ അതു വിളി​ക്ക​പ്പെട്ടു. (യെഹെ​സ്‌കേൽ 20:6, 16) 1917 ഡിസംബർ 9-ന്‌, ബ്രിട്ടൻ യെരൂ​ശ​ലേം പിടി​ച്ച​ട​ക്കു​ക​യും 1920-ൽ സർവരാ​ജ്യ​സ​ഖ്യം ഗ്രേറ്റ്‌ ബ്രിട്ടന്‌ പാലസ്‌തീ​ന്റെ മേൽ നിയ​ന്ത്ര​ണാ​ധി​കാ​രം നൽകു​ക​യും അത്‌ 1948 മേയ്‌ 14 വരെ തുടരു​ക​യും ചെയ്‌തു എന്നതു സത്യമാണ്‌. എന്നാൽ ദർശനം പ്രാവ​ച​നി​ക​മാണ്‌, അനേകം പ്രതീ​കങ്ങൾ ഉൾക്കൊ​ള്ളു​ന്ന​താണ്‌. ദർശന​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന ‘മനോ​ഹ​ര​ദേശം’ പ്രതീ​ക​പ്പെ​ടു​ത്തു​ന്നതു യെരൂ​ശ​ലേ​മി​നെ അല്ല, മറിച്ച്‌ ഏഴാം ലോക​ശ​ക്തി​യു​ടെ കാലത്ത്‌ ദൈവം വിശു​ദ്ധ​രാ​യി വീക്ഷി​ക്കുന്ന ആളുക​ളു​ടെ ഭൗമിക അവസ്ഥയെ ആണ്‌. ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി വിശു​ദ്ധ​ന്മാ​രെ ഭീഷണി​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ​യെന്നു നമുക്കു നോക്കാം.

“അവന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ സ്ഥാപിത സ്ഥലം” മറിച്ചി​ട​പ്പെ​ടു​ന്നു

20. വലിച്ചു നിലത്തി​ടാൻ ചെറിയ കൊമ്പ്‌ ശ്രമി​ക്കുന്ന “ആകാശ​ത്തി​ലെ സൈന്യ”വും “നക്ഷത്രങ്ങ”ളും ആരാണ്‌?

20 ചെറിയ കൊമ്പ്‌ “ആകാശ​ത്തി​ലെ സൈന്യ​ത്തോ​ളം വലുതാ​യി​ത്തീർന്നു, സൈന്യ​ത്തി​ലും നക്ഷത്ര​ങ്ങ​ളി​ലും ചിലതി​നെ നിലത്തു തള്ളിയി​ട്ടു ചവിട്ടി​ക്ക​ളഞ്ഞു.” ദൂത വിശദീ​ക​രണം അനുസ​രിച്ച്‌, വലിച്ചു നിലത്തി​ടാൻ ചെറിയ കൊമ്പ്‌ ശ്രമി​ക്കുന്ന “ആകാശ​ത്തി​ലെ സൈന്യ”വും “നക്ഷത്രങ്ങ”ളും “വിശു​ദ്ധ​ജ​നത്തെ”യാണ്‌ അർഥമാ​ക്കു​ന്നത്‌. (ദാനീ​യേൽ 8:10, 24) ഈ ‘വിശു​ദ്ധ​ന്മാർ’ ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​ക​ളാണ്‌. യേശു​ക്രി​സ്‌തു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തത്താൽ പ്രാബ​ല്യ​ത്തി​ലായ പുതിയ ഉടമ്പടി​യി​ലൂ​ടെ ദൈവ​വു​മാ​യി ഒരു ബന്ധത്തി​ലേക്കു വരുത്ത​പ്പെ​ട്ടതു നിമിത്തം അവർ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടവർ, നിർമ​ലീ​ക​രി​ക്ക​പ്പെ​ട്ടവർ, ദൈവ​ത്തി​നുള്ള അനന്യ​സേ​വ​ന​ത്തി​നാ​യി വേർതി​രി​ക്ക​പ്പെ​ട്ടവർ ആണ്‌. (എബ്രായർ 10:10; 13:20) സ്വർഗീയ അവകാ​ശ​ത്തിൽ തന്റെ പുത്ര​നോ​ടൊ​പ്പം അവരെ അവകാ​ശി​ക​ളാ​യി നിയമി​ക്കുക നിമിത്തം യഹോവ അവരെ വിശു​ദ്ധ​രാ​യി വീക്ഷി​ക്കു​ന്നു. (എഫെസ്യർ 1:3, 11, 18-20) ആയതി​നാൽ ദാനീ​യേ​ലി​ന്റെ ദർശന​ത്തിൽ പറയുന്ന ‘ആകാശ​ത്തി​ലെ സൈന്യം’ സ്വർഗ​ത്തിൽ കുഞ്ഞാ​ടി​നോട്‌ ഒപ്പം വാഴാ​നു​ള്ള​വ​രായ 1,44,000 ‘വിശു​ദ്ധ​ന്മാ​രു​ടെ’ ഭൂമി​യി​ലെ ശേഷി​പ്പി​നെ പരാമർശി​ക്കു​ന്നു.—വെളി​പ്പാ​ടു 14:1-5.

21. ഏഴാമത്തെ ലോക​ശക്തി ശൂന്യ​മാ​ക്കാൻ ശ്രമി​ക്കുന്ന “വിശുദ്ധ സ്ഥല”ത്ത്‌ ആരാണ്‌ ഉള്ളത്‌?

21 ഇന്ന്‌, 1,44,000-ത്തിൽ ശേഷി​ക്കു​ന്നവർ ദൈവ​ത്തി​ന്റെ നഗരസ​മാന രാജ്യ​മായ “സ്വർഗ്ഗീ​യ​യെ​രൂ​ശ​ലേമി”ന്റെയും അതിലെ ആലയ ക്രമീ​ക​ര​ണ​ത്തി​ന്റെ​യും ഭൗമിക പ്രതി​നി​ധി​ക​ളാണ്‌. (എബ്രായർ 12:22, 28; 13:14) ഈ അർഥത്തിൽ അവർ, ഏഴാമത്തെ ലോക​ശക്തി ചവിട്ടി​മെ​തി​ച്ചു നശിപ്പി​ക്കാൻ ശ്രമി​ക്കുന്ന, “വിശുദ്ധ സ്ഥല”ത്താണ്‌. (ദാനീ​യേൽ 8:13, NW) ആ വിശുദ്ധ സ്ഥലത്തെ “[യഹോ​വ​യു​ടെ] വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ സ്ഥാപിത സ്ഥലം” എന്നും വർണി​ച്ചു​കൊണ്ട്‌ ദാനീ​യേൽ പറയുന്നു: “അവനിൽ [യഹോ​വ​യിൽ] നിന്ന്‌ നിരന്തര സവി​ശേഷത എടുത്തു​മാ​റ്റ​പ്പെട്ടു, അവന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ സ്ഥാപിത സ്ഥലം മറിച്ചി​ട​പ്പെട്ടു. അതി​ക്രമം നിമിത്തം, നിരന്തര സവി​ശേ​ഷ​ത​യോ​ടൊ​പ്പം ഒരു സൈന്യം തന്നെ ക്രമേണ ഇല്ലാതാ​യി; അതു സത്യത്തെ നിലത്തു തള്ളിയി​ട്ടു​കൊ​ണ്ടി​രു​ന്നു, അതു കാര്യം നടത്തി വിജയി​ക്കു​ക​യും ചെയ്‌തു.” (ദാനീ​യേൽ 8:11, 12, NW) എന്നാൽ ഈ വാക്കുകൾ എങ്ങനെ​യാ​ണു നിവൃ​ത്തി​യേ​റി​യത്‌?

22. രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ ഏഴാമത്തെ ലോക​ശക്തി ശ്രദ്ധേ​യ​മായ ഒരു “അതി​ക്രമം” കാട്ടി​യത്‌ എങ്ങനെ?

22 രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അനുഭവം എന്തായി​രു​ന്നു? അവർ അതിക​ഠി​ന​മായ പീഡനം അനുഭ​വി​ച്ചു! നാസി-ഫാസിസ്റ്റ്‌ രാജ്യ​ങ്ങ​ളി​ലാണ്‌ അത്‌ ആരംഭി​ച്ചത്‌. എന്നാൽ, ‘അധികാ​രം വലുതാ​യി​ത്തീർന്ന ചെറിയ കൊമ്പി’ന്റെ വിശാല സാമ്രാ​ജ്യ​ത്തിൽ ഉടനീളം പെട്ടെ​ന്നു​തന്നെ ‘സത്യത്തെ നിലത്തു തള്ളിയി​ട്ടു​കൊ​ണ്ടി​രു​ന്നു.’ രാജ്യ​ഘോ​ഷ​ക​രു​ടെ “സൈന്യ”വും “സുവി​ശേഷ” പ്രസം​ഗ​മാ​കുന്ന അവരുടെ പ്രവർത്ത​ന​വും ബ്രിട്ടീഷ്‌ കോമൺവെൽത്തിൽ എല്ലായി​ട​ത്തും​തന്നെ നിരോ​ധി​ക്ക​പ്പെട്ടു. (മർക്കൊസ്‌ 13:10) ഈ രാഷ്‌ട്രങ്ങൾ തങ്ങളുടെ സൈന്യ​ത്തി​ലേക്ക്‌ ആളുകളെ നിർബ​ന്ധ​മാ​യി തിര​ഞ്ഞെ​ടു​ത്ത​പ്പോൾ, യഹോ​വ​യു​ടെ സാക്ഷി​കൾക്കു ശുശ്രൂ​ഷ​ക​രെന്ന നിലയി​ലുള്ള ഇളവ്‌ അനുവ​ദി​ക്കാൻ വിസമ്മ​തി​ച്ചു. അങ്ങനെ അവർ, ദൈവ​ത്തി​ന്റെ ശുശ്രൂ​ഷകർ എന്ന നിലയി​ലുള്ള സാക്ഷി​ക​ളു​ടെ ദിവ്യാ​ധി​പത്യ നിയമ​ന​ത്തോട്‌ ആദരവു കാട്ടി​യില്ല. ഐക്യ​നാ​ടു​ക​ളിൽ യഹോ​വ​യു​ടെ വിശ്വസ്‌ത ദാസന്മാർ ജനക്കൂ​ട്ട​ത്തി​ന്റെ ആക്രമ​ണ​വും വ്യത്യ​സ്‌ത​തരം അവഹേ​ള​ന​ങ്ങ​ളും അനുഭ​വി​ച്ചു. ഫലത്തിൽ, തങ്ങളുടെ ആരാധ​ന​യു​ടെ “നിരന്തര സവി​ശേഷത” എന്ന നിലയിൽ യഹോ​വ​യു​ടെ ജനം പതിവാ​യി അവന്‌ അർപ്പി​ച്ചു​കൊ​ണ്ടി​രുന്ന സ്‌തു​തി​യാ​ഗം—“അധരഫലം”—എടുത്തു മാറ്റാൻ ഏഴാമത്തെ ലോക​ശക്തി ശ്രമിച്ചു. (എബ്രായർ 13:15) അങ്ങനെ ആ ലോക​ശക്തി അത്യുന്നത ദൈവ​ത്തി​ന്റെ ന്യായ​യു​ക്ത​മായ പ്രദേശം—“അവന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ സ്ഥാപിത സ്ഥലം”—കടന്നാ​ക്ര​മിച്ച്‌ “അതി​ക്രമം” കാട്ടി.

23. (എ) രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി “പ്രഭു​ക്ക​ന്മാ​രു​ടെ പ്രഭു​വിന്‌ എതിരെ” നില​കൊ​ണ്ടത്‌ എങ്ങനെ? (ബി) ആരാണ്‌ “പ്രഭു​ക്ക​ന്മാ​രു​ടെ പ്രഭു”?

23 രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ “വിശു​ദ്ധ​ന്മാ​രെ” പീഡി​പ്പി​ക്കുക വഴി ചെറിയ കൊമ്പ്‌ “സൈന്യ​ത്തി​ന്റെ പ്രഭു​വി​നോട്‌ ഉടനീളം” വലിയ വമ്പുകാ​ട്ടി. അഥവാ ഗബ്രീ​യേൽ ദൂതൻ പ്രസ്‌താ​വി​ക്കു​ന്നതു പോലെ, അതു “പ്രഭു​ക്ക​ന്മാ​രു​ടെ പ്രഭു​വിന്‌ എതിരെ” നില​കൊ​ണ്ടു. (ദാനീ​യേൽ 8:11, 25, NW) “പ്രഭു​ക്ക​ന്മാ​രു​ടെ പ്രഭു” എന്ന സ്ഥാന​പ്പേര്‌ പൂർണ​മാ​യും യഹോ​വ​യ്‌ക്കു ബാധക​മാ​കു​ന്നു. “പ്രഭു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദമായ സാർ “ആധിപ​ത്യം പ്രയോ​ഗി​ക്കുക” എന്ന്‌ അർഥമുള്ള ഒരു ക്രിയ​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ഒരു രാജാ​വി​ന്റെ പുത്ര​നെ​യോ രാജകീയ പദവി​യി​ലുള്ള ഒരുവ​നെ​യോ പരാമർശി​ക്കു​ന്ന​തി​നു പുറമേ ഈ പദം ഒരു തലവനെ അഥവാ മുഖ്യനെ അർഥമാ​ക്കു​ന്നു. ദാനീ​യേൽ പുസ്‌തകം മറ്റു ദൂത പ്രഭു​ക്ക​ന്മാ​രെ കുറി​ച്ചും പറയു​ന്നുണ്ട്‌—ദൃഷ്ടാ​ന്ത​ത്തി​നു മീഖാ​യേൽ. എന്നാൽ ആ പ്രഭു​ക്ക​ന്മാ​രു​ടെ എല്ലാം പ്രഭു​വായ മുഖ്യൻ ദൈവ​മാണ്‌. (ദാനീ​യേൽ 10:13, 21; സങ്കീർത്തനം 83:18 താരത​മ്യം ചെയ്യുക.) പ്രഭു​ക്ക​ന്മാ​രു​ടെ പ്രഭു​വായ യഹോ​വ​യ്‌ക്ക്‌ എതിരെ ആർക്കെ​ങ്കി​ലും നില​കൊ​ള്ളാൻ ആകു​മെന്ന്‌ നമുക്കു സങ്കൽപ്പി​ക്കാ​നാ​കു​മോ?

“വിശുദ്ധ സ്ഥലം” ശരിയായ അവസ്ഥയി​ലേക്കു വരുത്ത​പ്പെ​ടു​ന്നു

24. ദാനീ​യേൽ 8:14 നമുക്ക്‌ എന്ത്‌ ഉറപ്പു നൽകുന്നു?

24 പ്രഭു​ക്ക​ന്മാ​രു​ടെ പ്രഭു​വി​നോട്‌ എതിർത്തു നിൽക്കാൻ ആർക്കും കഴിയില്ല—ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​യെ​പ്പോ​ലെ “ഉഗ്രഭാ​വ​മുള്ള” ഒരു രാജാ​വി​നു പോലും! ദൈവ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​രം നശിപ്പി​ക്കാ​നുള്ള ഈ രാജാ​വി​ന്റെ ശ്രമങ്ങൾ വിജയി​ക്കു​ന്നില്ല. “രണ്ടായി​രത്തി മുന്നൂറു സന്ധ്യക​ളും പകലു​ക​ളും” വരുന്ന ഒരു കാലഘ​ട്ട​ത്തി​നു ശേഷം “വിശുദ്ധ സ്ഥലം അതിന്റെ ശരിയായ അവസ്ഥയി​ലേക്കു തീർച്ച​യാ​യും വരുത്ത​പ്പെ​ടും” അഥവാ “വിജയം വരിക്കും” എന്ന്‌ ദൂത സന്ദേശ​വാ​ഹകൻ പറയുന്നു.—ദാനീ​യേൽ 8:13, 14; ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ.

25. 2,300 ദിവസ​ങ്ങ​ളു​ടെ പ്രാവ​ച​നിക കാലഘട്ടം എത്ര ദീർഘ​മാണ്‌, അത്‌ ഏതു സംഭവ​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കണം?

25 2,300 ദിവസം ഒരു പ്രാവ​ച​നിക കാലഘ​ട്ട​മാണ്‌. അതു​കൊണ്ട്‌, 360 ദിവസ​മുള്ള പ്രാവ​ച​നിക വർഷം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 11:2, 3; 12:6, 14) അപ്പോൾ ഈ 2,300 ദിവസങ്ങൾ 6 വർഷവും 4 മാസവും 20 ദിവസ​വും അടങ്ങുന്ന കാലഘ​ട്ട​ത്തി​നു തുല്യ​മാ​യി​രി​ക്കും. എന്നാൽ എപ്പോ​ഴാ​യി​രു​ന്നു ഈ കാലഘട്ടം? 1930-കളിൽ ദൈവ​ജനം വിവിധ രാജ്യ​ങ്ങ​ളിൽ വർധിച്ച പീഡനം അനുഭ​വി​ക്കാൻ തുടങ്ങി. രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ ആംഗ്ലോ-അമേരി​ക്കൻ ദ്വി​ലോ​ക​ശ​ക്തി​യു​ടെ ദേശങ്ങ​ളിൽ ക്രൂര​മാ​യി പീഡി​പ്പി​ക്ക​പ്പെട്ടു. എന്തു​കൊണ്ട്‌? “മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസ​രി​ക്കേ​ണ്ട​താ​കു​ന്നു” എന്ന അവരുടെ നിഷ്‌കർഷ നിമിത്തം. (പ്രവൃ​ത്തി​കൾ 5:29) അതു​കൊണ്ട്‌, 2,300 ദിവസങ്ങൾ ആ യുദ്ധ​ത്തോ​ടു ബന്ധപ്പെ​ട്ടത്‌ ആയിരി​ക്കണം. b എന്നാൽ ഈ പ്രാവ​ച​നിക കാലഘ​ട്ട​ത്തി​ന്റെ ആരംഭ​ത്തെ​യും അവസാ​ന​ത്തെ​യും കുറിച്ച്‌ എന്തു പറയാ​നാ​കും?

26. (എ) കുറഞ്ഞ​പക്ഷം എന്നു മുതൽ 2,300 ദിവസങ്ങൾ എണ്ണിത്തു​ട​ങ്ങണം? (ബി) 2,300 ദിവസ​ങ്ങ​ളു​ടെ കാലഘട്ടം എന്നാണ്‌ അവസാ​നി​ച്ചത്‌?

26 യഹോ​വ​യു​ടെ “വിശുദ്ധ സ്ഥലം” അത്‌ ആയിരി​ക്കേണ്ട അവസ്ഥയി​ലേക്കു “വരുത്ത​പ്പെടു”ന്ന അഥവാ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടുന്ന സ്ഥിതിക്ക്‌, അതു മുമ്പ്‌ ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ “ശരിയായ അവസ്ഥയിൽ” ആയിരുന്ന സമയം മുതൽ ആയിരി​ക്കണം 2,300 ദിവസങ്ങൾ തുടങ്ങി​യത്‌. അത്‌ അപ്രകാ​ര​മാ​യി​രുന്ന ഏറ്റവും ആദ്യ തീയതി വീക്ഷാ​ഗോ​പു​രം മാസിക (ഇംഗ്ലീഷ്‌) “സംഘടന” എന്ന ലേഖന​ത്തി​ന്റെ 1-ാം ഭാഗം പ്രസി​ദ്ധീ​ക​രിച്ച 1938 ജൂൺ 1 ആയിരു​ന്നു. അതിന്റെ 2-ാം ഭാഗം 1938 ജൂൺ 15 ലക്കത്തിൽ പ്രത്യ​ക്ഷ​പ്പെട്ടു. 1938 ജൂൺ 1-ൽ നിന്ന്‌, അല്ലെങ്കിൽ 15-ൽ നിന്ന്‌ 2,300 ദിവസങ്ങൾ (എബ്രായ കലണ്ടറിൽ 6 വർഷവും 4 മാസവും 20 ദിവസ​വും) എണ്ണു​മ്പോൾ, നാം 1944 ഒക്‌ടോ​ബർ 8-ൽ, അല്ലെങ്കിൽ 22-ൽ എത്തുന്നു. അപ്പോൾ, അന്നാണ്‌ ആ 2,300 ദിവസങ്ങൾ അവസാ​നി​ച്ചത്‌. 1944 സെപ്‌റ്റം​ബർ 30-ഉം ഒക്‌ടോ​ബർ 1-ഉം തീയതി​ക​ളിൽ യു.എസ്‌.എ-യിലുള്ള പെൻസിൽവേ​നി​യ​യി​ലെ പിറ്റ്‌സ്‌ബർഗിൽ നടത്തിയ പ്രത്യേക സമ്മേള​ന​ത്തി​ന്റെ പ്രാരംഭ ദിവസം വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ പ്രസി​ഡന്റ്‌, “ദിവ്യാ​ധി​പത്യ യഥാസ്ഥാ​ന​പ്പെ​ടു​ത്തൽ ഇന്ന്‌” എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി സംസാ​രി​ച്ചു. ഒക്‌ടോ​ബർ 2-ന്‌ നടന്ന വാർഷിക കോർപ്പ​റേറ്റ്‌ യോഗ​ത്തിൽ സൊ​സൈ​റ്റി​യു​ടെ ചാർട്ടർ ഭേദഗതി ചെയ്‌തു. അതിനെ നിയമം അനുവ​ദി​ക്കു​മാ​യി​രു​ന്നി​ട​ത്തോ​ളം, ദിവ്യാ​ധി​പത്യ ക്രമീ​ക​ര​ണ​ത്തോ​ടു യോജി​പ്പിൽ വരുത്താ​നുള്ള ശ്രമമാ​യി​രു​ന്നു അത്‌. ബൈബിൾ നിബന്ധ​നകൾ കൂടുതൽ സ്‌പഷ്ട​മാ​യി പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളിൽ ഉടൻതന്നെ ദിവ്യാ​ധി​പത്യ ക്രമീ​ക​രണം കൂടുതൽ പൂർണ​മാ​യി സ്ഥാപി​ത​മാ​യി.

27. രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്തെ പീഡന വർഷങ്ങ​ളിൽ “നിരന്തര സവി​ശേഷത” നിയ​ന്ത്രി​ക്ക​പ്പെ​ട്ടെ​ന്നു​ള്ള​തിന്‌ എന്തു തെളിവ്‌ ഉണ്ടായി​രു​ന്നു?

27 1939-ൽ തുടങ്ങിയ രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌, 2,300 ദിവസങ്ങൾ കടന്നു​പോ​കവെ, ദൈവ​ത്തി​ന്റെ വിശുദ്ധ മന്ദിര​ത്തി​ലെ വഴിപാട്‌ അഥവാ “നിരന്തര സവി​ശേഷത” പീഡനം നിമിത്തം കർശന​മാ​യി നിയ​ന്ത്രി​ക്ക​പ്പെട്ടു. 1938-ൽ ഭൂവ്യാ​പ​ക​മാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിക്കാൻ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റിക്ക്‌ 39 ബ്രാഞ്ചു​കൾ ഉണ്ടായി​രു​ന്നു. എന്നാൽ 1943-ഓടെ അവയുടെ എണ്ണം വെറും 21 ആയി കുറഞ്ഞു. ആ കാലത്ത്‌ രാജ്യ​ഘോ​ഷ​ക​രു​ടെ എണ്ണത്തിലെ വർധന​വും പരിമി​തം ആയിരു​ന്നു.

28, 29. (എ) രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ അവസാനം അടുത്തു​വ​ന്ന​തോ​ടെ യഹോ​വ​യു​ടെ സംഘട​ന​യിൽ എന്തു സംഭവ​വി​കാ​സങ്ങൾ ഉണ്ടായി? (ബി) “വിശുദ്ധ സ്ഥലം” ശൂന്യ​മാ​ക്കി നശിപ്പി​ക്കാ​നുള്ള എതിരാ​ളി​യു​ടെ കുടില ശ്രമങ്ങ​ളെ​ക്കു​റിച്ച്‌ എന്തു പറയാ​വു​ന്ന​താണ്‌?

28 നാം കണ്ടുക​ഴി​ഞ്ഞതു പോലെ, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ അവസാന മാസങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ, ഒരു ദിവ്യാ​ധി​പത്യ സംഘടന എന്ന നിലയിൽ ദൈവത്തെ സേവി​ച്ചു​കൊണ്ട്‌ അവന്റെ ഭരണാ​ധി​പ​ത്യ​ത്തെ മഹത്ത്വീ​ക​രി​ക്കാ​നുള്ള തങ്ങളുടെ നിശ്ചയം പുനഃ​ദൃ​ഢീ​ക​രി​ച്ചു. ഈ ലക്ഷ്യ​ത്തോ​ടെ ആയിരു​ന്നു അവർ 1944-ൽ തങ്ങളുടെ വേലയു​ടെ​യും ഭരണ സംവി​ധാ​ന​ത്തി​ന്റെ​യും പുനഃ​ക്ര​മീ​ക​ര​ണ​ത്തി​നു തുടക്കം കുറി​ച്ചത്‌. വാസ്‌ത​വ​ത്തിൽ, “അന്തിമ വേലയ്‌ക്കാ​യി സംഘടി​തർ” എന്നായി​രു​ന്നു 1944 ഒക്‌ടോ​ബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ (ഇംഗ്ലീഷ്‌) ഒരു ലേഖന​ത്തി​ന്റെ വിഷയം. ഇതും ആ കാലത്തെ മറ്റു സേവ​നോ​ന്മുഖ ലേഖന​ങ്ങ​ളും, 2,300 ദിവസങ്ങൾ അവസാ​നി​ച്ചെ​ന്നും “വിശുദ്ധ സ്ഥലം” വീണ്ടും അതിന്റെ “ശരിയായ അവസ്ഥയിൽ” ആണെന്നും സൂചി​പ്പി​ച്ചു.

29 “വിശുദ്ധ സ്ഥല”ത്തെ ശൂന്യ​മാ​ക്കി നശിപ്പി​ക്കാ​നുള്ള ശത്രു​വി​ന്റെ കുടില ശ്രമം പാടേ പരാജ​യ​പ്പെട്ടു. തീർച്ച​യാ​യും, ഭൂമി​യി​ലെ ശേഷി​ക്കുന്ന “വിശു​ദ്ധ​ന്മാ​രും” അവരുടെ സഹകാ​രി​ക​ളായ “മഹാപു​രു​ഷാര”വും വിജയ​ശ്രീ​ലാ​ളി​ത​രാ​യി. (വെളി​പ്പാ​ടു 7:9) വിശു​ദ്ധ​മ​ന്ദി​രം, അതിന്റെ ശരിയായ ദിവ്യാ​ധി​പത്യ അവസ്ഥയിൽ, യഹോ​വ​യ്‌ക്കു വിശുദ്ധ സേവനം അർപ്പി​ക്കു​ന്ന​തിൽ തുടരു​ന്നു.

30. “ഉഗ്രഭാ​വ​മുള്ള രാജാ​വിന്‌” താമസി​യാ​തെ എന്തു സംഭവി​ക്കും?

30 ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി ഇപ്പോ​ഴും അതിന്റെ സ്ഥാനം നിലനിർത്തു​ന്നു. എന്നാൽ അതു “തകർക്ക​പ്പെ​ടും; അതു മനുഷ്യ​ക​രം​കൊ​ണ്ടാ​യി​രി​ക്കില്ല” എന്ന്‌ ഗബ്രീ​യേൽ ദൂതൻ പറഞ്ഞു. (ദാനീ​യേൽ 8:25, ഓശാന ബൈ.) പെട്ടെ​ന്നു​തന്നെ, ബൈബിൾ പ്രവച​ന​ത്തി​ലെ ഈ ഏഴാമത്തെ ലോക​ശക്തി—‘ഉഗ്രഭാ​വ​മുള്ള രാജാവ്‌’—തകർക്ക​പ്പെ​ടും, മാനുഷ കരങ്ങൾകൊണ്ട്‌ അല്ല മറിച്ച്‌ അർമ​ഗെ​ദോ​നി​ലെ അമാനുഷ ശക്തിയാൽ. (ദാനീ​യേൽ 2:44; വെളി​പ്പാ​ടു 16:14, 16) യഹോ​വ​യാം ദൈവ​ത്തി​ന്റെ, പ്രഭു​ക്ക​ന്മാ​രു​ടെ പ്രഭു​വി​ന്റെ, പരമാ​ധി​കാ​രം അപ്പോൾ സംസ്ഥാ​പി​ക്ക​പ്പെ​ടു​മെന്ന്‌ അറിയു​ന്നത്‌ എത്ര പുളക​പ്ര​ദ​മാണ്‌!

[അടിക്കു​റി​പ്പു​കൾ]

a ഈജിപ്‌ത്‌, അസീറിയ, ബാബി​ലോ​ണിയ, മേദോ-പേർഷ്യ, ഗ്രീസ്‌, റോം, ആംഗ്ലോ-അമേരി​ക്കൻ ദ്വി​ലോ​ക​ശക്തി എന്നിവ​യാണ്‌ തിരു​വെ​ഴു​ത്തു​പ​ര​മാ​യി പ്രത്യേക പ്രാധാ​ന്യ​മുള്ള ഏഴു ലോക​ശ​ക്തി​കൾ. യഹോ​വ​യു​ടെ ജനവു​മാ​യുള്ള അവയുടെ ഇടപെ​ട​ലു​കൾ നിമി​ത്ത​മാണ്‌ അവ പ്രത്യേക ശ്രദ്ധ അർഹി​ക്കു​ന്നത്‌.

b ‘അത്യു​ന്ന​ത​നാ​യ​വന്റെ വിശു​ദ്ധ​ന്മാർ തുടർച്ച​യാ​യി ഉപദ്ര​വി​ക്ക​പ്പെ​ടുന്ന’ ഒരു കാലഘ​ട്ടത്തെ കുറിച്ച്‌ ദാനീ​യേൽ 7:25-ഉം [NW] പറയുന്നു. കഴിഞ്ഞ അധ്യാ​യ​ത്തിൽ വിശദീ​ക​രി​ച്ചതു പോലെ, അത്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തോ​ടു ബന്ധപ്പെ​ട്ട​താ​യി​രു​ന്നു.

നിങ്ങൾ എന്തു ഗ്രഹിച്ചു?

• പിൻവ​രു​ന്നവ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു,

“രണ്ടു​കൊ​മ്പുള്ള ആട്ടു​കൊ​ററൻ”?

“വലിയ കൊമ്പു”ള്ള “പരുപ​രുത്ത കോലാ​ട്ടു​കൊ​ററൻ”?

‘വലിയ കൊമ്പി’ന്റെ സ്ഥാനത്തു മുളച്ചു​വ​രുന്ന നാലു കൊമ്പു​കൾ?

നാലു കൊമ്പു​ക​ളിൽ ഒന്നിൽനി​ന്നു മുളച്ചു​വന്ന ചെറിയ കൊമ്പ്‌?

• രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി “വിശുദ്ധ സ്ഥലം” ശൂന്യ​മാ​ക്കാൻ ശ്രമി​ച്ചത്‌ എങ്ങനെ, അതു വിജയി​ച്ചോ?

[അധ്യയന ചോദ്യ​ങ്ങൾ]

[166-ാം പേജിലെ ഭൂപടം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

മേദോ-പേർഷ്യൻ സാമ്രാ​ജ്യം

മാസിഡോണിയ

ഈജിപ്‌ത്‌

മെംഫിസ്‌

എത്യോപ്യ

യെരൂശലേം

ബാബിലോൺ

അഹ്മെഥാ

സുസാ

പെർസെപൊലിസ്‌

ഇന്ത്യ

[169-ാം പേജിലെ ഭൂപടം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

ഗ്രീക്കു സാമ്രാ​ജ്യം

മാസിഡോണിയ

ഈജിപ്‌ത്‌

ബാബിലോൺ

സിന്ധു നദി

[172-ാം പേജിലെ ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

റോമാ സാമ്രാ​ജ്യം

ബ്രിട്ടാനിയ

ഇറ്റലി

റോം

യെരൂശലേം

ഈജിപ്‌ത്‌

[164-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[174-ാം പേജിലെ ചിത്രങ്ങൾ]

ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​യു​ടെ ചില പ്രമുഖ നേതാക്കൾ:

1. ജോർജ്‌ വാഷി​ങ്‌ടൺ, പ്രഥമ യു.എസ്‌. പ്രസി​ഡന്റ്‌ (1789-97)

2. ബ്രിട്ട​നി​ലെ വിക്‌ടോ​റി​യാ രാജ്ഞി (1837-1901)

3. വുഡ്രോ വിൽസൺ, യു.എസ്‌. പ്രസി​ഡന്റ്‌ (1913-21)

4. ഡേവിഡ്‌ ലോയ്‌ഡ്‌ ജോർജ്‌, ബ്രിട്ടീഷ്‌ പ്രധാ​ന​മ​ന്ത്രി (1916-22)

5. വിൻസ്റ്റൺ ചർച്ചിൽ, ബ്രിട്ടീഷ്‌ പ്രധാ​ന​മ​ന്ത്രി (1940-45, 1951-55)

6. ഫ്രാങ്ക്‌ളിൻ ഡി. റൂസ്‌വെൽറ്റ്‌, യു.എസ്‌. പ്രസി​ഡന്റ്‌ (1933-45)