വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമി

ഭൂമി

നിർവ്വ​ചനം: “ഭൂമി” എന്ന പദം തിരു​വെ​ഴു​ത്തു​ക​ളിൽ ഒന്നില​ധി​കം അർത്ഥത്തിൽ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. സാധാ​ര​ണ​യാ​യി അത്‌ നമ്മുടെ ജീവിതം ധന്യവും സംതൃ​പ്‌തി​ക​ര​വു​മാ​ക്കുക എന്ന ലക്ഷ്യത്തിൽ മാനു​ഷ​ജീ​വൻ നിലനിർത്താൻ ആവശ്യ​മാ​യ​തെ​ല്ലാം യഹോവ എന്തിൽ ഉദാര​മാ​യി കരുതി​യോ ആ ഭൂഗ്ര​ഹ​ത്തെ​ത്തന്നെ പരാമർശി​ക്കു​ന്ന​താ​യി നാം വിചാ​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും “ഭൂമി” എന്നത്‌ ഒരു ആലങ്കാ​രിക അർത്ഥത്തിൽ, ഉദാഹ​ര​ണ​ത്തിന്‌ ഈ ഗ്രഹത്തിൽ ജീവി​ക്കുന്ന ആളുകളെ അല്ലെങ്കിൽ ചില സവി​ശേ​ഷ​ത​ക​ളു​ളള ഒരു മനുഷ്യ​സ​മു​ദാ​യത്തെ കുറി​ക്കാ​നും, ഉപയോ​ഗി​ക്ക​പ്പെ​ടാൻ കഴിയും എന്ന്‌ തിരി​ച്ച​റി​യേ​ണ്ട​താണ്‌.

ഭൂഗ്രഹം ഒരു ന്യൂക്ലി​യർ യുദ്ധത്തിൽ നശിപ്പി​ക്ക​പ്പെ​ടു​മോ?

ഭൂമിയെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യം എന്താ​ണെ​ന്നാണ്‌ ബൈബിൾ കാണി​ക്കു​ന്നത്‌?

മത്താ. 6:10: “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലേ​തു​പോ​ലെ ഭൂമി​യി​ലും നടക്കേ​ണമെ.”

സങ്കീ. 37:29: “നീതി​മാൻമാർ തന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും, അവർ എന്നേക്കും അതിൽ വസിക്കും.”

സഭാ​പ്ര​സം​ഗി 1:4; സങ്കീർത്തനം 104:5 കൂടെ കാണുക.

രാഷ്‌ട്രങ്ങൾക്ക്‌ ദൈ​വോ​ദ്ദേ​ശ്യം സംബന്ധിച്ച്‌ ആദരവി​ല്ലാ​ത്ത​തി​നാൽ അവർ ഭൂമിയെ മനുഷ്യ​വാ​സ​യോ​ഗ്യ​മാ​യി​രി​ക്കാ​ത്ത​വണ്ണം പൂർണ്ണ​മാ​യി നശിപ്പി​ച്ചേ​ക്കാ​നു​ളള സാദ്ധ്യ​ത​യു​ണ്ടോ?

യെശ. 55:8-11: “[യഹോ​വ​യു​ടെ അരുള​പ്പാട്‌ ഇതാണ്‌:] സ്വർഗ്ഗങ്ങൾ ഭൂമിക്ക്‌ മീതെ ഉയർന്നി​രി​ക്കു​ന്ന​തു​പോ​ലെ എന്റെ വഴികൾ നിങ്ങളു​ടെ വഴിക​ളി​ലും എന്റെ വിചാ​രങ്ങൾ നിങ്ങളു​ടെ വിചാ​ര​ങ്ങ​ളി​ലും ഉയർന്നി​രി​ക്കു​ന്നു. . . . എന്റെ വചനം . . . ഫലമണി​യാ​തെ എന്നി​ലേക്ക്‌ മടങ്ങി വരിക​യില്ല. അത്‌ എനിക്ക്‌ ഇഷ്ടമു​ള​ളത്‌ ചെയ്യു​ക​യും ഞാൻ എന്തിനു​വേണ്ടി അത്‌ അയച്ചു​വോ ആ കാര്യ​ത്തിൽ വിജയി​ക്കു​ക​യും ചെയ്യും.”

യെശ. 40:15, 26: “നോക്കൂ! [യഹോ​വ​യാം ദൈവ​ത്തി​ന്റെ നിലപാ​ടിൽ നോക്കു​മ്പോൾ] രാഷ്‌ട്രങ്ങൾ ഒരു തൊട്ടി​യിൽ നിന്നുളള ഒരു തുളളി​പോ​ലെ​യാണ്‌. ത്രാസി​ലെ പൊടി​പോ​ലെ അവർ കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. . . . ‘ നിങ്ങൾ കണ്ണുകൾ മേലോട്ട്‌ ഉയർത്തി [സൂര്യ​നെ​യും ചന്ദ്ര​നെ​യും ശതകോ​ടി​ക്ക​ണ​ക്കി​നു​ളള നക്ഷത്ര​ങ്ങ​ളെ​യും] കാണുക. ഇവയെ സൃഷ്ടി​ച്ച​താ​രാണ്‌? അത്‌ സംഖ്യാ​ക്ര​മ​ത്തിൽ അവയുടെ സൈന്യ​ത്തെ പുറ​പ്പെ​ടു​വി​ക്കു​ന്ന​വ​നും അവയെ എല്ലാം പേർചൊ​ല്ലി വിളി​ക്കു​ന്ന​വ​നു​മാണ്‌. അവന്റെ ചലനാത്മക ശക്തിയു​ടെ സമൃദ്ധി നിമി​ത്ത​വും അവന്റെ ശക്തിയു​ടെ ആധിക്യം നിമി​ത്ത​വും അവയിൽ ഒന്നു​പോ​ലും കുറഞ്ഞു പോകു​ന്നില്ല.’” (രാഷ്‌ട്രങ്ങൾ വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കുന്ന ആണവശക്തി മനുഷ്യർക്ക്‌ ഭയജന​ക​മാണ്‌. എന്നാൽ ശതകോ​ടി​ക്ക​ണ​ക്കിന്‌ നക്ഷത്രങ്ങൾ നമുക്ക്‌ ഗ്രഹി​ക്കാൻ കഴിയു​ന്ന​തി​ലു​പ​രി​യാ​യി ആണവശക്തി ഉപയോ​ഗി​ക്കു​ന്നു. ഈ ആകാശ ഗോള​ങ്ങ​ളെ​യെ​ല്ലാം സൃഷ്ടി​ക്കു​ക​യും നിയ​ന്ത്രി​ക്കു​ക​യും ചെയ്യു​ന്നത്‌ ആരാണ്‌? തന്റെ ഉദ്ദേശ്യ​ത്തിന്‌ വിപരീ​ത​മാ​യി രാഷ്‌ട്രങ്ങൾ ആണവ ആയുധങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തിൽ നിന്ന്‌ അവയെ തടയാൻ അവന്‌ കഴിയു​ക​യി​ല്ലേ? ഇസ്രാ​യേ​ല്യ​രു​ടെ വിടുതൽ തടയാൻ ഫറവോൻ ശ്രമി​ച്ച​പ്പോൾ അവന്റെ സൈനിക ശക്തിയെ നശിപ്പി​ച്ച​തിൽ നിന്ന്‌ ദൈവം അതു ചെയ്യു​മെ​ന്നു​ള​ള​തിന്‌ ഒരു ദൃഷ്ടാന്തം കാണി​ച്ചി​രി​ക്കു​ന്നു.—പുറ. 14:5-31.)

വെളി. 11:17, 18: “സർവ്വശ​ക്ത​നായ യഹോ​വ​യാം ദൈവമേ, ഉണ്ടായി​രി​ക്കു​ന്ന​വ​നും ഉണ്ടായി​രു​ന്ന​വ​നു​മാ​യു​ളേ​ളാ​വേ നീ മഹാശക്തി ധരിച്ചു രാജാ​വാ​യി ഭരിച്ചു തുടങ്ങു​ക​യാൽ ഞങ്ങൾ നിനക്ക്‌ നന്ദി പറയുന്നു, എന്നാൽ രാഷ്‌ട്രങ്ങൾ കോപി​ച്ചു, നിന്റെ തന്നെ കോപ​വും വന്നു . . . ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കാ​നു​ളള നിയമിത കാലവും വന്നു.”

ദൈവം തന്നെ ഭൂമിയെ അഗ്നിയാൽ നശിപ്പി​ക്കു​മോ?

2 പത്രോസ്‌ 3:7, 10 (KJ) ആ വീക്ഷണത്തെ പിന്താ​ങ്ങു​ന്നു​വോ? “ഇപ്പോ​ഴു​ളള ആകാശ​ങ്ങ​ളും ഭൂമി​യും അതേ വചനത്താൽ ഭക്തികെട്ട മനുഷ്യ​രു​ടെ ന്യായ​വി​ധി​യു​ടെ​യും നാശത്തി​ന്റെ​യും [“അഴിവി​ന്റെ,” RS] നാളിലെ തീക്കായി സൂക്ഷി​ക്ക​പ്പെട്ട്‌ നീക്കി വച്ചിരി​ക്കു​ന്നു. . . . കർത്താ​വി​ന്റെ ദിവസം രാത്രി​യി​ലെ ഒരു കളള​നെ​പ്പോ​ലെ വരും; അന്ന്‌ ആകാശങ്ങൾ കൊടും​മു​ഴ​ക്ക​ത്തോ​ടെ നീങ്ങി​പ്പോ​കും, മൂല പദാർത്ഥങ്ങൾ ശക്തമായ ചൂടിൽ ഉരുകി​പ്പോ​കും, ഭൂമി​യും അതിലെ പണിക​ളും വെന്തു​പോ​കും. [“വെന്തു പോകും,” RS, JB; “അപ്രത്യക്ഷമാകും,” TEV; “പ്രത്യക്ഷമാകും,” NAB; “വെളിപ്പെടുത്തപ്പെടും,” NE; “കണ്ടെത്തപ്പെടും,” NW.)” (കുറിപ്പ്‌: പൊ. യു. 4-ാം നൂററാ​ണ്ടി​ലേ​തായ കോ​ഡെ​ക്‌സ്‌ സിനാ​റ​റി​ക്ക​സും വത്തിക്കാൻ MS 1209-ഉം “കണ്ടെത്ത​പ്പെ​ടും” എന്ന്‌ വായി​ക്ക​പ്പെ​ടു​ന്നു. പിൽക്കാ​ലത്തെ കൈ​യെ​ഴു​ത്തു പ്രതികൾ, അഞ്ചാം നൂററാ​ണ്ടി​ലെ കോ​ഡെ​ക്‌സ്‌ അലക്‌സാ​ണ്ട്രി​നൂ​സും 16-ാം നൂററാ​ണ്ടി​ലെ വൾഗേ​റ​റി​ന്റെ ക്ലെമെൻറ്‌ ശോധന ചെയ്‌ത പകർപ്പും “വെന്തു​പോ​കും” എന്ന്‌ വായി​ക്ക​പ്പെ​ടു​ന്നു.)

വെളി​പ്പാട്‌ 21:1 (KJ) നമ്മുടെ ഗ്രഹം നശിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ സൂചി​പ്പി​ക്കു​ന്നു​ണ്ടോ? “ഒരു പുതിയ ആകാശ​വും ഒരു പുതിയ ഭൂമി​യും ഞാൻ കണ്ടു; എന്തു​കൊ​ണ്ടെ​ന്നാൽ ആദ്യത്തെ ആകാശ​വും ആദ്യത്തെ ഭൂമി​യും നീങ്ങി​പ്പോ​യി; സമു​ദ്ര​വും മേലാൽ ഇല്ല.”

ശരിയായിരിക്കണമെങ്കിൽ ഈ വാക്യ​ങ്ങ​ളു​ടെ വിശദീ​ക​രണം സന്ദർഭ​ത്തോ​ടും ബൈബി​ളി​ന്റെ ശേഷം ഭാഗങ്ങ​ളോ​ടും യോജി​പ്പി​ലാ​യി​രി​ക്കണം

ഈ വാക്യങ്ങൾ (2 പത്രോസ്‌ 3:7, 10-ഉം വെളി​പ്പാട്‌ 21:1-ഉം) അക്ഷരീയ ഭൂഗ്രഹം തീയാൽ ദഹിപ്പി​ക്ക​പ്പെ​ടും എന്നാണ്‌ അർത്ഥമാ​ക്കു​ന്ന​തെ​ങ്കിൽ അപ്പോൾ അക്ഷരീയ ആകാശ​ങ്ങ​ളും (നക്ഷത്ര​ങ്ങ​ളും മററ്‌ ആകാശ​ഗോ​ള​ങ്ങ​ളും) തീയാൽ നശിപ്പി​ക്ക​പ്പെ​ടണം. എന്നാൽ അത്തരം അക്ഷരാർത്ഥ​ത്തി​ലു​ളള ഒരു വീക്ഷണം മത്തായി 6:10, സങ്കീർത്തനം 37:29, 104:5 കൂടാതെ സദൃശ​വാ​ക്യ​ങ്ങൾ 2:21, 22 എന്നീ വാക്യ​ങ്ങ​ളി​ലെ ഉറപ്പിന്‌ വിപരീ​ത​മാണ്‌. കൂടാതെ ഇപ്പോൾ തന്നെ വളരെ ഉയർന്ന ഊഷ്‌മാ​വു​ളള സൂര്യന്റെ മേലും നക്ഷത്ര​ങ്ങ​ളു​ടെ മേലും തീയ്‌ക്ക്‌ എന്തു ഫലമാ​ണു​ണ്ടാ​വുക? അതു​കൊണ്ട്‌ മേലു​ദ്ധ​രിച്ച വാക്യ​ങ്ങ​ളി​ലെ “ഭൂമി” എന്ന പദം വ്യത്യ​സ്‌ത​മായ ഒരർത്ഥ​ത്തിൽ മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌.

ഉൽപത്തി 11:1, 1 രാജാ​ക്കൻമാർ 2:1, 2, 1 ദിനവൃ​ത്താ​ന്തം 16:31, സങ്കീർത്തനം 96:1 മുതലായ വാക്യ​ങ്ങ​ളിൽ “ഭൂമി” എന്ന പദം മനുഷ്യ​വർഗ്ഗത്തെ, മാനുഷ സമുദാ​യത്തെ, പരാമർശി​ച്ചു​കൊണ്ട്‌ ഒരു ആലങ്കാ​രിക അർത്ഥത്തിൽ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. 2 പത്രോസ്‌ 3:7, 10-ലും വെളി​പ്പാട്‌ 21:1-ലും അങ്ങനെ​യാ​യി​രി​ക്കു​മോ?

2 പത്രോസ്‌ 3:5, 6-ൽ (കൂടാതെ 2:5, 9-ലും) നോഹ​യു​ടെ നാളി​നോട്‌ ഒരു സമാനത വരച്ചു കാട്ടി​യി​രി​ക്കു​ന്നു, അന്ന്‌ ദുഷ്ട മാനുഷ സമുദാ​യം നശിപ്പി​ക്ക​പ്പെട്ടു, എന്നാൽ നോഹ​യും അവന്റെ കുടും​ബ​വും ഭൂഗോ​ളം തന്നെയും സംരക്ഷി​ക്ക​പ്പെട്ടു. അതു​പോ​ലെ “അഭക്തരായ മനുഷ്യ​രാണ്‌” നശിപ്പി​ക്ക​പ്പെ​ടാ​നു​ള​ള​തെന്ന്‌ 2 പത്രോസ്‌ 3:7-ൽ പറഞ്ഞി​രി​ക്കു​ന്നു. ഇവിടെ “ഭൂമി” ദുഷ്ടമാ​നുഷ സമുദാ​യത്തെ അർത്ഥമാ​ക്കു​ന്നു എന്ന വീക്ഷണം മേലു​ദ്ധ​രിച്ച വാക്യങ്ങൾ ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്ന​തു​പോ​ലെ ബൈബി​ളി​ന്റെ ശേഷം ഭാഗങ്ങ​ളോട്‌ പൂർണ്ണ​യോ​ജി​പ്പി​ലാണ്‌. പ്രതീ​കാ​ത്മക “ഭൂമി” അല്ലെങ്കിൽ ദുഷ്ട മാനുഷ സമുദാ​യ​മാണ്‌ “കണ്ടെത്ത​പ്പെ​ടു​ന്നത്‌”; അതായത്‌ തീയാ​ലെ​ന്ന​പോ​ലെ യഹോവ എല്ലാ കപട​വേ​ഷ​വും കരിച്ചു കളയു​ക​യും പൂർണ്ണ​നാ​ശ​ത്തിന്‌ യോഗ്യ​മെന്ന്‌ പ്രകട​മാ​ക്കി​ക്കൊണ്ട്‌ അഭക്ത മാനു​ഷ​സ​മു​ദാ​യ​ത്തി​ന്റെ ദുഷ്ടതയെ തുറന്നു​കാ​ട്ടു​ക​യും ചെയ്യും. വെളി​പ്പാട്‌ 21:1 (KJ)ൽ പറഞ്ഞി​രി​ക്കുന്ന “ആദ്യത്തെ ഭൂമി​യും” ദുഷ്ട മനുഷ്യ​രു​ടെ സമുദാ​യം തന്നെയാണ്‌.

മേൽപ്പറഞ്ഞ കാര്യ​ങ്ങ​ളു​ടെ വീക്ഷണ​ത്തിൽ ലൂക്കോസ്‌ 21:33-ലെ യേശു​വി​ന്റെ വാക്കുകൾ (“ആകാശ​വും ഭൂമി​യും നീങ്ങി​പ്പോ​കും, എന്നാൽ . . . ”) പ്രതീ​കാർഥ​ത്തി​ലു​ള്ള​താ​ണെന്ന്‌ മനസ്സി​ലാ​ക്കാം. സമാന​മാ​യി, വെളി​പ്പാട്‌ 21:1-ൽ “ഒന്നാമത്തെ ആകാശ​വും ഒന്നാമത്തെ ഭൂമി​യും” എന്നു പറഞ്ഞി​രി​ക്കു​ന്നു.—മത്തായി 24:35 കൂടെ കാണുക.

നീതിമാൻമാർ സ്വർഗ്ഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടു​ക​യും ദുഷ്ടൻമാർ നശിപ്പി​ക്ക​പ്പെ​ട്ട​ശേഷം ഭൂമി​യി​ലേക്ക്‌ മടക്കി​ക്കൊ​ണ്ടു​വ​ര​പ്പെ​ടു​ക​യും ചെയ്യു​മോ?

വെളി​പ്പാട്‌ 21:2, 3 ആ വീക്ഷണത്തെ പിന്താ​ങ്ങു​ന്നു​ണ്ടോ? അത്‌ ഇപ്രകാ​രം പറയുന്നു: “പുതിയ യെരൂ​ശ​ലേ​മെന്ന വിശുദ്ധ നഗരം തന്റെ ഭർത്താ​വി​നാ​യി അണി​ഞ്ഞൊ​രു​ങ്ങിയ മണവാ​ട്ടി​യെ​പ്പോ​ലെ സ്വർഗ്ഗ​ത്തിൽ നിന്ന്‌, ദൈവ​സ​ന്നി​ധി​യിൽ നിന്ന്‌ ഇറങ്ങി വരുന്ന​തും ഞാൻ കണ്ടു. അപ്പോൾ സിംഹാ​സ​ന​ത്തിൽ നിന്ന്‌ ഒരു വലിയ സ്വരം ഇങ്ങനെ പറയു​ന്ന​താ​യി ഞാൻ കേട്ടു: ‘നോക്കൂ! ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​വർഗ്ഗ​ത്തോ​ടു കൂടെ​യാണ്‌, അവൻ അവരോ​ടു​കൂ​ടെ വസിക്കു​ക​യും അവർ അവന്‌ ജനങ്ങളാ​യി​രി​ക്കു​ക​യും ചെയ്യും. ദൈവം തന്നെ അവരോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കു​ക​യും ചെയ്യും.’” (ദൈവം മനുഷ്യ​വർഗ്ഗ​ത്തോ​ടു​കൂ​ടെ “വസിക്കു​മെ​ന്നും” “അവരോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കു”മെന്നു​മു​ളള വസ്‌തുത അവൻ ജഡശരീ​ര​മു​ള​ള​വ​നാ​യി​ത്തീ​രു​മെന്ന്‌ അർത്ഥമാ​ക്കു​ന്നു​ണ്ടോ? അങ്ങനെ​യാ​യി​രി​ക്കു​ക​യില്ല, എന്തു​കൊ​ണ്ടെ​ന്നാൽ യഹോവ മോശ​യോട്‌ ഇപ്രകാ​രം പറഞ്ഞു: “യാതൊ​രു മനുഷ്യ​നും എന്നെ കണ്ടിട്ട്‌ ജീവ​നോ​ടി​രി​ക്കുക സാദ്ധ്യമല്ല.” [പുറ. 33:20] അതി​നോ​ടു​ളള ചേർച്ച​യിൽ അപ്പോൾ പുതിയ യെരു​ശ​ലേ​മി​ലെ അംഗങ്ങൾ ഭൗതിക വ്യക്തി​ക​ളാ​യി ഭൂമി​യി​ലേക്ക്‌ മടങ്ങി വരിക​യില്ല. അപ്പോൾ ദൈവം “മനുഷ്യ​വർഗ്ഗ​ത്തോ​ടു​കൂ​ടെ”യായി​രി​ക്കു​ന്ന​തും പുതിയ യെരൂ​ശ​ലേം ‘സ്വർഗ്ഗ​ത്തിൽ നിന്ന്‌ ഇറങ്ങി വരുന്ന​തും’ ഏതർത്ഥ​ത്തി​ലാ​യി​രി​ക്കാൻ കഴിയും? ദൈവം സാറായെ “സന്ദർശിച്ച്‌” അവളുടെ വാർദ്ധ​ക്യ​ത്തിൽ അവൾക്ക്‌ ഒരു പുത്രനെ നൽകി അനു​ഗ്ര​ഹി​ച്ചു എന്ന്‌ പറയുന്ന ഉൽപത്തി 21:1-ൽ തീർച്ച​യാ​യും ഒരു സൂചന​യുണ്ട്‌. മോശയെ ഒരു വിമോ​ച​ക​നാ​യി അയച്ചു​കൊണ്ട്‌ ദൈവം ഇസ്രാ​യേ​ല്യ​രെ “സന്ദർശി​ച്ചു” എന്ന്‌ പുറപ്പാട്‌ 4:31 നമ്മോടു പറയുന്നു. യേശു​വി​ന്റെ ശുശ്രൂ​ഷ​യി​ലൂ​ടെ ദൈവം തന്റെ ജനത്തെ “സന്ദർശി​ച്ചു”വെന്ന്‌ ലൂക്കോസ്‌ 7:16 പറയുന്നു. [എല്ലാം KJ-യിൽ നിന്നും RS-നിന്നു​മാണ്‌.] മററു ഭാഷാ​ന്ത​രങ്ങൾ ദൈവം തന്റെ ജനത്തി​ലേക്ക്‌ “ശ്രദ്ധ തിരിച്ചു” [NW] അല്ലെങ്കിൽ ‘അവരോട്‌ താൽപ​ര്യം കാണിച്ചു’ [NE] എന്ന പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ക്കു​ന്നു. അതു​കൊണ്ട്‌ എന്തിലൂ​ടെ അനുസ​ര​ണ​മു​ളള മനുഷ്യ​വർഗ്ഗം അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​മോ ആ സ്വർഗ്ഗീ​യ​മായ പുതിയ യെരൂ​ശ​ലേം മുഖാ​ന്തരം ദൈവം മനുഷ്യ​വർഗ്ഗത്തെ ‘സന്ദർശി​ക്കു​ക​യോ’ അവരോ​ടു​കൂ​ടെ​യാ​യി​രി​ക്കു​ക​യോ ചെയ്യും എന്നാണ്‌ വെളി​പ്പാട്‌ 21:2, 3 അർത്ഥമാ​ക്കേ​ണ്ടത്‌.)

സദൃ. 2:21, 22, KJ: “നീതിമാൻമാർ ദേശത്ത്‌ വസിക്കും [“ഭൂമി​യിൽ,” NE], പൂർണ്ണ​ത​യു​ള​ളവർ [“കുററ​മി​ല്ലാ​ത്തവർ,” NE] അതിൽ ശേഷി​ച്ചി​രി​ക്കും. എന്നാൽ ദുഷ്ടൻമാർ ഭൂമി​യിൽ നിന്ന്‌ ഛേദി​ക്ക​പ്പെ​ടും, അതി​ക്ര​മി​കൾ അതിൽ നിന്ന്‌ പിഴു​തു​ക​ള​യ​പ്പെ​ടും.” (കുററ​മി​ല്ലാ​ത്തവർ ഭൂമി​യി​ലേക്ക്‌ മടങ്ങി വരു​മെന്നല്ല “അതിൽ ശേഷി​ച്ചി​രി​ക്കു”മെന്നാണ്‌ അത്‌ പറയു​ന്ന​തെന്ന്‌ കുറി​ക്കൊ​ള​ളുക.)

ഭൂമിയെ സംബന്ധി​ച്ചു​ളള ദൈവ​ത്തി​ന്റെ ആദി​മോ​ദ്ദേ​ശ്യ​ത്തിന്‌ മാററം വന്നിട്ടു​ണ്ടോ?

ഉൽപ. 1:27, 28: “ദൈവം തന്റെ സാദൃ​ശ്യ​ത്തിൽ മനുഷ്യ​നെ സൃഷ്ടി​ക്കാൻ തുടങ്ങി, ദൈവ​ത്തി​ന്റെ സാദൃ​ശ്യ​ത്തിൽ അവൻ അവനെ സൃഷ്ടിച്ചു; അവൻ അവരെ ആണും പെണ്ണു​മാ​യി സൃഷ്ടിച്ചു; കൂടാതെ, ദൈവം അവരെ അനു​ഗ്ര​ഹി​ക്കു​ക​യും ദൈവം അവരോട്‌ ഇപ്രകാ​രം പറയു​ക​യും ചെയ്‌തു: ‘നിങ്ങൾ സന്താന​പു​ഷ്ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമിയെ നിറക്കു​ക​യും അതിനെ കീഴടക്കി സമു​ദ്ര​ത്തി​ലെ മൽസ്യ​ത്തിൻമേ​ലും ആകാശ​ങ്ങ​ളി​ലെ പറവജാ​തി​ക​ളിൻമേ​ലും ഭൂമി​യിൽ ചരിക്കുന്ന ജീവനു​ളള സകല ജന്തുക്ക​ളിൻമേ​ലും വാഴു​ക​യും ചെയ്‌വിൻ.’” (അപ്രകാ​രം ആഗോള പരദീ​സ​യു​ടെ പരിപാ​ല​ക​രെന്ന നിലയിൽ ആദാമി​ന്റെ​യും ഹവ്വായു​ടെ​യും സന്തതി​ക​ളെ​ക്കൊണ്ട്‌ ഭൂമിയെ നിറക്കു​ന്ന​തി​നു​ളള തന്റെ ഉദ്ദേശ്യം ദൈവം സൂചി​പ്പി​ച്ചു. മനുഷ്യൻ തന്റെ ദൂരദർശി​നി​ക​ളാ​ലും ശൂന്യാ​കാ​ശ​ക​പ്പ​ലു​ക​ളാ​ലും പരി​ശോ​ധി​ച്ചി​ട്ടു​ളള സകല ഗ്രഹങ്ങ​ളി​ലും വച്ച്‌ അതുല്യ​മായ ഒന്നാക്കി​ത്തീർത്തു​കൊണ്ട്‌ ദൈവം മനുഷ്യ​വാ​സ​ത്തി​നു​വേണ്ടി ഈ ഭൂമിയെ അത്ഭുത​ക​ര​മാ​യി രൂപസം​വി​ധാ​നം ചെയ്‌ത​ശേഷം ആദാമി​ന്റെ പാപം കാരണം തന്റെ ഉദ്ദേശ്യം ഒരിക്ക​ലും നിവർത്തി​ക്ക​പ്പെ​ടാ​തെ വിട്ടു​കൊണ്ട്‌ സ്രഷ്ടാവ്‌ അത്‌ ഉപേക്ഷി​ച്ചു കളഞ്ഞോ?)

യെശ. 45:18: “ആകാശ​ങ്ങ​ളു​ടെ സ്രഷ്ടാവ്‌, സത്യ​ദൈവം, ഭൂമിയെ രൂപ​പ്പെ​ടു​ത്തു​ക​യും നിർമ്മി​ക്കു​ക​യും ചെയ്‌തവൻ, വ്യർത്ഥ​മാ​യി അതിനെ നിർമ്മി​ക്കാ​തെ പാർപ്പി​നാ​യി​ത്തന്നെ അതിനെ രൂപ​പ്പെ​ടു​ത്തു​ക​യും ഉറപ്പായി സ്ഥാപി​ക്കു​ക​യും ചെയ്‌തവൻ, യഹോവ, പറഞ്ഞി​രി​ക്കു​ന്നത്‌ ഇതാണ്‌: ‘ഞാൻ തന്നെ യഹോവ, മറെറാ​രു​ത്ത​നു​മില്ല.’” (യെശയ്യാവ്‌ 55:10, 11 കൂടെ കാണുക.)

ദൈവത്തിന്റെ നൂതന​ക്ര​മ​ത്തിൽ ആരും ഒരിക്ക​ലും മരിക്കു​ക​യി​ല്ലെ​ങ്കിൽ ഭൂമിക്ക്‌ എല്ലാവ​രെ​യും എങ്ങനെ ഉൾക്കൊ​ള​ളാൻ കഴിയും?

ദൈവം ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം പ്രഖ്യാ​പി​ച്ച​പ്പോൾ “നിങ്ങൾ സന്താന​പു​ഷ്ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമിയെ നിറയ്‌ക്കുക” എന്ന്‌ അവൻ പറഞ്ഞു എന്നത്‌ മനസ്സിൽ പിടി​ക്കുക. (ഉൽപ. 1:28) ദൈവം മനുഷ്യന്‌ പുനരുൽപാ​ദന പ്രാപ്‌തി നൽകി, അത്‌ സംബന്ധി​ച്ചു​ളള അവന്റെ ഉദ്ദേശ്യം നിവൃ​ത്തി​യാ​യി​ക്ക​ഴി​യു​മ്പോൾ ഭൂമി​യിൽ പുനരുൽപാ​ദനം നിന്നു​പോ​കാൻ ഇടയാ​ക്കാ​നും അവന്‌ കഴിയും.

ഏതുതരം ആളുക​ളെ​യാണ്‌ ദൈവം ഭൂമി​യി​ലെ നിത്യ​ജീ​വൻ നൽകി അനു​ഗ്ര​ഹി​ക്കു​ന്നത്‌?

സെഫ. 2:3: “യഹോ​വ​യു​ടെ ന്യായ​വി​ധി​ത്തീർപ്പു​കൾ അനുസ​രി​ച്ചി​രി​ക്കു​ന്ന​വ​രാ​യി ഭൂമി​യി​ലെ സകല സൗമ്യൻമാ​രു​മാ​യു​ളേ​ളാ​രെ, യഹോ​വയെ അന്വേ​ഷി​ക്കു​വിൻ. നീതി അന്വേ​ഷി​ക്കു​വിൻ, സൗമ്യത അന്വേ​ഷി​ക്കു​വിൻ. യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ നിങ്ങൾ മറയ്‌ക്ക​പ്പെ​ടാ​നി​ട​യുണ്ട്‌.”

സങ്കീ. 37:9, 11: “യഹോ​വയെ പ്രത്യാ​ശി​ക്കു​ന്ന​വ​രാണ്‌ ഭൂമിയെ കൈവ​ശ​മാ​ക്കു​ന്നത്‌. . . . സൗമ്യ​ത​യു​ള​ളവർ തന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും, അവർ വാസ്‌ത​വ​മാ​യും സമാധാന സമൃദ്ധി​യിൽ പരമാ​നന്ദം കണ്ടെത്തും.”