പാഠം 04
ദൈവം ആരാണ്?
മനുഷ്യരുണ്ടായ കാലംമുതലേ അവർ അനേകം ദൈവങ്ങളെ ആരാധിച്ചുപോന്നിരുന്നു. എന്നാൽ “മറ്റെല്ലാ ദൈവങ്ങളെക്കാളും ശ്രേഷ്ഠനായ” ഒരു ദൈവത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. (2 ദിനവൃത്താന്തം 2:5) ആ ദൈവം ആരാണ്? മറ്റു ദൈവങ്ങളേക്കാൾ ആ ദൈവത്തെ ശ്രേഷ്ഠനും മഹാനും ആക്കുന്നത് എന്താണ്? ഈ കാര്യങ്ങളൊക്കെ ആ ദൈവംതന്നെ നമുക്ക് പറഞ്ഞുതരുന്നുണ്ട്. നമുക്ക് ഈ പാഠത്തിൽനിന്ന് അതു മനസ്സിലാക്കാം.
1. ദൈവത്തിന്റെ പേര് എന്താണ്? നമ്മൾ ആ പേര് അറിയാൻ ദൈവം ആഗ്രഹിക്കുന്നുണ്ടോ?
ബൈബിളിലൂടെ, താൻ ആരാണെന്നു ദൈവം നമ്മളോടു പറയുന്നു. “യഹോവ! അതാണ് എന്റെ പേര്.” (യശയ്യ 42:5, 8 വായിക്കുക.) പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, “ആയിത്തീരാൻ ഇടയാക്കുന്നു” എന്ന് അർഥം വരുന്ന എബ്രായ പദത്തിൽനിന്നാണ് “യഹോവ” എന്ന പേര് വന്നിരിക്കുന്നത്. (ബൈബിളിന്റെ കുറെ ഭാഗം എഴുതിയത് എബ്രായ ഭാഷയിലാണ്.) നമ്മൾ ആ പേര് അറിയാൻ യഹോവ ആഗ്രഹിക്കുന്നു. (പുറപ്പാട് 3:15) നമുക്ക് അത് എങ്ങനെ മനസ്സിലാക്കാം? കാരണം, 7,000-ത്തിലധികം പ്രാവശ്യം ഈ പേര് ബൈബിളിൽ കാണാം. a ‘മീതെ ആകാശത്തിലും താഴെ ഭൂമിയിലും യഹോവയാണ് സത്യദൈവം.’—ആവർത്തനം 4:39.
2. യഹോവയെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
യഹോവയാണ് ഒരേ ഒരു സത്യദൈവം എന്നു ബൈബിൾ പറയുന്നു. എന്തുകൊണ്ട്? അതിനു പല കാരണങ്ങളുണ്ട്. ആ ദൈവം മാത്രമാണ് “മുഴുഭൂമിക്കും മീതെ അത്യുന്നതൻ.” (സങ്കീർത്തനം 83:18 വായിക്കുക.) എന്നു പറഞ്ഞാൽ, യഹോവയാണ് ഏറ്റവും അധികാരമുള്ള വ്യക്തി. യഹോവ “സർവശക്തനാണ്,” ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള ശക്തിയുണ്ട്. യഹോവ സ്രഷ്ടാവാണ്. ഈ ദൈവമാണ് എല്ലാം ഉണ്ടാക്കിയത്, പ്രപഞ്ചത്തെയും ജീവനുള്ള എല്ലാത്തിനെയും. (വെളിപാട് 4:8, 11) യഹോവയ്ക്ക് ആരംഭവും ഇല്ല, അവസാനവും ഇല്ല. ഇക്കാര്യത്തിലും യഹോവ മറ്റു ദൈവങ്ങളിൽനിന്ന് വ്യത്യസ്തനാണ്.—സങ്കീർത്തനം 90:2.
ആഴത്തിൽ പഠിക്കാൻ
ദൈവത്തിന്റെ പേരും ‘കർത്താവ്’ എന്നതുപോലെയുള്ള സ്ഥാനപ്പേരുകളും തമ്മിലുള്ള വ്യത്യാസമെന്താണ്? ദൈവം എങ്ങനെയാണു തന്റെ പേര് നമുക്കു വെളിപ്പെടുത്തിയത്? അത് എന്തിനുവേണ്ടിയാണ്? നമുക്കു നോക്കാം.
3. സ്ഥാനപ്പേരുകൾ പലത്, പക്ഷേ പേര് ഒന്നു മാത്രം
ഒരു വ്യക്തിയുടെ പേരും സ്ഥാനപ്പേരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
-
ഒരാളുടെ പേരും “കർത്താവ്” എന്നതുപോലുള്ള സ്ഥാനപ്പേരുകളും തമ്മിലുള്ള വ്യത്യാസമെന്താണ്?
ആളുകൾ പല ദൈവങ്ങളെയും കർത്താക്കളെയും ആരാധിക്കുന്നുണ്ടെന്നു ബൈബിൾ പറയുന്നു. സങ്കീർത്തനം 136:1-3 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
ആരാണ് ‘ദൈവാധിദൈവവും കർത്താധികർത്താവും?’
4. യഹോവ എന്ന പേര് നമ്മൾ അറിയാനും ഉപയോഗിക്കാനും യഹോവ ആഗ്രഹിക്കുന്നു
യഹോവ എന്ന പേര് നമ്മൾ അറിയാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം? വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
-
എല്ലാവരും യഹോവ എന്ന പേര് അറിയണമെന്ന് യഹോവ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
യഹോവ എന്ന പേര് ആളുകൾ ഉപയോഗിക്കാൻ യഹോവ ആഗ്രഹിക്കുന്നു. റോമർ 10:13 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
-
യഹോവ എന്ന പേര് ഉപയോഗിക്കേണ്ടതു പ്രധാനമാണോ?
-
ആരെങ്കിലും നിങ്ങളുടെ പേര് ഓർക്കുകയും അതു വിളിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തു തോന്നും?
-
യഹോവ എന്ന പേര് നിങ്ങൾ ഉപയോഗിക്കുമ്പോൾ യഹോവയ്ക്ക് എന്തു തോന്നുന്നുണ്ടാകും?
5. നമ്മൾ യഹോവയോടു കൂടുതൽ അടുക്കാൻ യഹോവ ആഗ്രഹിക്കുന്നു
സോറ്റെൻ എന്ന സ്ത്രീ ദൈവത്തിന്റെ പേരിനെക്കുറിച്ച് മനസ്സിലാക്കിയിട്ട് പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ മനസ്സു നിറഞ്ഞു.” വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
-
ദൈവത്തിന്റെ പേര് അറിഞ്ഞപ്പോൾ ഈ വീഡിയോയിലെ സോറ്റെൻ എന്ന സ്ത്രീയുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടായി?
പേര് അറിയാത്ത ആരെയെങ്കിലും നമ്മൾ കൂട്ടുകാരാക്കുമോ? യാക്കോബ് 4:8എ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
-
നമ്മൾ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്?
-
ദൈവത്തിന്റെ പേര് അറിയുന്നതും അത് ഉപയോഗിക്കുന്നതും ദൈവവുമായി നിങ്ങളെ കൂടുതൽ അടുപ്പിക്കുന്നത് എങ്ങനെയാണ്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ദൈവം ഒന്നേ ഉള്ളൂ. പലരും പല പേരിൽ വിളിക്കുന്നു. അത്രതന്നെ.”
-
സത്യദൈവത്തിന്റെ പേര് യഹോവ എന്നാണെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ?
-
യഹോവ എന്ന പേര് നമ്മൾ ഉപയോഗിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ടോ? വിശദീകരിക്കുക.
ചുരുക്കത്തിൽ
ഒരേ ഒരു സത്യദൈവമേ ഉള്ളൂ. ആ ദൈവത്തിന്റെ പേര് യഹോവ എന്നാണ്. നമ്മൾ ആ പേര് അറിയാനും അത് ഉപയോഗിക്കാനും അങ്ങനെ തന്നോട് അടുക്കാനും യഹോവ ആഗ്രഹിക്കുന്നു.
ഓർക്കുന്നുണ്ടോ?
-
യഹോവ മാത്രമാണ് ആരാധനയ്ക്കു യോഗ്യൻ. എന്തുകൊണ്ട്?
-
ദൈവത്തിന്റെ പേര് നമ്മൾ ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
-
നമ്മൾ യഹോവയോട് അടുക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെന്ന് എങ്ങനെ അറിയാം?
കൂടുതൽ മനസ്സിലാക്കാൻ
ദൈവമുണ്ടെന്നു നമുക്ക് ഉറപ്പിക്കാൻ കഴിയുന്ന അഞ്ചു കാരണങ്ങൾ നോക്കാം.
ദൈവമുണ്ടെന്ന് വിശ്വസിക്കുന്നതു ന്യായമാണോ? എന്തുകൊണ്ട്?
“ആരാണ് ദൈവത്തെ സൃഷ്ടിച്ചത്?” (വീക്ഷാഗോപുരം 2014 ഒക്ടോബർ)
ദൈവത്തിന്റെ പേര് പണ്ട് എങ്ങനെയാണ് ഉച്ചരിച്ചിരുന്നത് എന്നു നമുക്ക് അറിയില്ലെങ്കിലും അത് ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
ദൈവത്തെ ഏതു പേരിൽ വിളിച്ചാലും കുഴപ്പമില്ലെന്നാണോ? ദൈവത്തിന് ഒരു പേരു മാത്രമേയുള്ളൂ എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ടാണ്?
a ദൈവത്തിന്റെ പേരിന്റെ അർഥമെന്താണ്? ചില ബൈബിളുകളിൽ ആ പേര് മാറ്റിയിരിക്കുന്നത് എന്തുകൊണ്ടാണ്? ഇതെക്കുറിച്ച് അറിയാൻ, വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ബൈബിളിന്റെ അനുബന്ധം എ4 കാണുക.