ബൈബിൾപഠനത്തിൽനിന്ന് പരമാവധി പ്രയോജനം നേടാം
താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ നോക്കിയിട്ട് വീഡിയോ കാണുക.
ആദ്യഭാഗം
ഓരോ പാഠത്തിന്റെയും ആദ്യഭാഗം വായിച്ചുകൊണ്ട് പഠനത്തിന് തയ്യാറാകുക. പ്രധാന ആശയങ്ങൾ മനസ്സിലാക്കാൻ തടിച്ച അക്ഷരത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളും (A) ബൈബിൾവാക്യങ്ങളും (B) നോക്കുക. ചില ബൈബിൾവാക്യങ്ങൾ “വായിക്കുക” എന്നു പ്രത്യേകം കൊടുത്തിട്ടുണ്ട്.
മധ്യഭാഗം
ഇനി പഠിക്കാൻ പോകുന്ന കാര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാനായി ആഴത്തിൽ പഠിക്കാൻ എന്ന തലക്കെട്ടിനു താഴെയുള്ള വാചകങ്ങൾ (C) സഹായിക്കും. ഉപതലക്കെട്ടുകൾ (D) പ്രധാനപ്പെട്ട ആശയങ്ങൾ പരിചയപ്പെടുത്തുന്നു. പഠിപ്പിക്കുന്ന വ്യക്തിയോടൊപ്പം, കൊടുത്തിരിക്കുന്ന ബൈബിൾവാക്യങ്ങൾ വായിക്കുക, ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക, വീഡിയോകൾ കാണുക.
വീഡിയോകളും ഓഡിയോകളും പാഠഭാഗത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ സഹായിക്കും. ചില വീഡിയോകൾ നടന്ന സംഭവങ്ങളെക്കുറിച്ചുള്ളതാണ്. മറ്റുള്ളവ സാങ്കല്‌പിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രീകരണങ്ങൾ മാത്രമാണ്.
ചിത്രങ്ങളും ചിത്രക്കുറിപ്പുകളും (E) നന്നായി നിരീക്ഷിക്കുക. ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ എന്ന ഭാഗത്തെ (F) ചോദ്യം വായിക്കുമ്പോൾ, എന്തു മറുപടി പറയാൻ കഴിയുമെന്നു ചിന്തിക്കുക.
അവസാനഭാഗം
ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ? എന്നീ ഭാഗങ്ങളോടെ (G) ഓരോ പാഠവും അവസാനിക്കുന്നു. പാഠം പഠിച്ചുകഴിഞ്ഞ ദിവസത്തെ തീയതി എഴുതുക. നിങ്ങൾക്കു ചെയ്യാൻ എന്ന ഭാഗത്ത് (H) എഴുതുന്ന കാര്യങ്ങൾ പരീക്ഷിച്ചു നോക്കാം. കൂടുതൽ മനസ്സിലാക്കാൻ എന്ന ഭാഗത്ത് (I) വായിക്കാനും കാണാനും ആയി കൂടുതൽ വിവരങ്ങളുണ്ട്.
ഉള്ളടക്കം
|
|
|
|
ബൈബിൾവാക്യങ്ങൾ എങ്ങനെ കണ്ടുപിടിക്കാം?
66 ചെറുപുസ്തകങ്ങൾ ചേർന്നതാണ് ബൈബിൾ. ബൈബിളിനെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: എബ്രായ-അരമായ തിരുവെഴുത്തുകൾ (“പഴയ നിയമം”), ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകൾ (“പുതിയ നിയമം”).
പഠനഭാഗത്ത് ബൈബിൾവാക്യങ്ങൾ കൊടുത്തിരിക്കുന്നത് പുസ്തകത്തിന്റെ പേര് (A), അധ്യായം (B), വാക്യം അല്ലെങ്കിൽ വാക്യങ്ങൾ (C) എന്ന ക്രമത്തിലാണ്.
ഉദാഹരണത്തിന്, യോഹന്നാൻ 17:3 എന്ന് എഴുതിയാൽ യോഹന്നാൻ എന്ന പുസ്‌തകം, 17-ാം അധ്യായം, 3-ാം വാക്യം എന്നാണ് മനസ്സിലാക്കേണ്ടത്.