വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചോദ്യം 4

പറ്റി​പ്പോയ തെറ്റുകൾ! ഞാൻ എന്തു ചെയ്യും?

പറ്റി​പ്പോയ തെറ്റുകൾ! ഞാൻ എന്തു ചെയ്യും?

ആ ചോദ്യം പ്രധാ​ന​മാ​ണോ?

തെറ്റുകൾ സമ്മതി​ക്കു​ന്നതു നിങ്ങളെ ഉത്തരവാ​ദി​ത്വ​ബോ​ധ​മു​ള്ള​വ​നും വിശ്വ​സി​ക്കാൻ കൊള്ളാ​വു​ന്ന​വ​നും ആക്കും.

നിങ്ങൾ എന്തു ചെയ്‌തേനേ?

ഈ രംഗ​മൊ​ന്നു സങ്കൽപ്പി​ക്കുക: ടിം കൂട്ടു​കാ​രു​ടെ​കൂ​ടെ കളിക്കു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌ അവൻ എറിഞ്ഞ പന്ത്‌ അയൽക്കാ​രന്റെ കാറിന്റെ ചില്ലു തകർക്കു​ന്നു.

ടിമ്മിന്റെ സ്ഥാനത്ത്‌ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ എന്തു ചെയ്‌തേനേ?

ഒരു നിമിഷം ചിന്തി​ക്കുക!

നിങ്ങളു​ടെ മുന്നിൽ മൂന്നു വഴിയുണ്ട്‌:

  1. 1. ഓടിക്കളയാം.

  2. 2. മറ്റാരെയെങ്കിലും കുറ്റ​പ്പെ​ടു​ത്താം.

  3. 3. അയൽക്കാരനോടു കാര്യം തുറന്നു​പ​റ​യാം. ഉണ്ടായ നഷ്ടത്തിനു പകരം പണം കൊടു​ക്കാ​മെന്നു സമ്മതി​ക്കാം.

1-ാമത്തെ വഴിയാ​യി​രി​ക്കാം പെട്ടെന്നു നിങ്ങളു​ടെ മനസ്സി​ലേക്കു വരുക. എന്നാൽ നിങ്ങളു​ടെ തെറ്റുകൾ സമ്മതി​ക്കു​ന്ന​താണ്‌ എന്തു​കൊ​ണ്ടും നല്ലത്‌. അത്‌ ഒരു കാറിന്റെ ചില്ലു പൊട്ടി​ച്ച​താ​യാ​ലും മറ്റ്‌ എന്തായാ​ലും ശരി!

തെറ്റുകൾ സമ്മതി​ക്കാൻ മൂന്നു കാരണങ്ങൾ

  1. അതാണു ശരി.

    ബൈബിൾ പറയുന്നു: ‘ഞങ്ങൾ സകലത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു.’—എബ്രായർ 13:18.

  2. തെറ്റുകൾ സമ്മതി​ക്കു​ന്ന​വ​രോ​ടാണ്‌, ആളുകൾ ക്ഷമിക്കാൻ മനസ്സു കാണി​ക്കാറ്‌.

    ബൈബിൾ പറയുന്നു: “തന്റെ ലംഘന​ങ്ങളെ മറെക്കു​ന്ന​വന്നു ശുഭം വരിക​യില്ല; അവയെ ഏറ്റുപ​റഞ്ഞു ഉപേക്ഷി​ക്കു​ന്ന​വ​ന്നോ കരുണ​ല​ഭി​ക്കും.”—സദൃശ​വാ​ക്യ​ങ്ങൾ 28:13.

  3. ഏറ്റവും പ്രധാ​ന​മാ​യി, അതു ദൈവത്തെ സന്തോ​ഷി​പ്പി​ക്കും.

    ബൈബിൾ പറയുന്നു: “വക്രത​യു​ള്ളവൻ യഹോ​വെക്കു വെറു​പ്പാ​കു​ന്നു; നീതി​മാ​ന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.” —സദൃശ​വാ​ക്യ​ങ്ങൾ 3:32.

അമിതവേഗതയിൽ വണ്ടി ഓടി​ച്ച​തി​നു പിഴ അടച്ച കാര്യം കരീന എന്ന 20-കാരി ഡാഡി​യിൽനിന്ന്‌ മറച്ചു​പി​ടി​ച്ചു. പക്ഷേ അത്‌ അവൾക്ക്‌ അധികം കാലം അങ്ങനെ മറച്ചു​വെ​ക്കാൻ കഴിഞ്ഞില്ല. കരീന പറയുന്നു: “ഏതാണ്ട്‌ ഒരു വർഷത്തി​നു ശേഷം എന്റെ പേരി​ലുള്ള ആ രസീത്‌ ഡാഡി കണ്ടു. ആകെപ്പാ​ടെ പ്രശ്‌ന​മാ​യി!”

എന്താണു പാഠം? “നിങ്ങൾക്കു പറ്റുന്ന തെറ്റുകൾ മൂടി​വെ​ക്കു​ന്നതു കാര്യങ്ങൾ വഷളാ​ക്കു​കയേ ഉള്ളൂ. എന്നെങ്കി​ലു​മൊ​രി​ക്കൽ നിങ്ങൾ അതിന്റെ ഫലം അനുഭ​വി​ക്കേ​ണ്ടി​വ​രും” എന്നു കരീന പറയുന്നു.

തെറ്റുകളിൽ നിന്ന്‌ പഠിക്കാം

“നാമെ​ല്ലാം പലതി​ലും തെറ്റി​പ്പോ​കു​ന്നു​വ​ല്ലോ” എന്നു ബൈബിൾ പറയുന്നു. (യാക്കോബ്‌ 3:2) നമ്മൾ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, തെറ്റുകൾ സമ്മതി​ക്കു​ന്നതു താഴ്‌മ​യു​ടെ​യും പക്വത​യു​ടെ​യും ലക്ഷണമാണ്‌. അത്‌ എത്രയും പെട്ടെന്ന്‌ ചെയ്യു​ന്നോ അത്രയും നല്ലത്‌!

തെറ്റുകളിൽനിന്ന്‌ പാഠം പഠിക്കുക എന്നതാണ്‌ അടുത്ത പടി. വേരാ പറയുന്നു: “ഓരോ തെറ്റും ഒരു പരിശീ​ല​ന​മാ​യി കാണാൻ ഞാൻ ശ്രമി​ക്കാ​റുണ്ട്‌. അങ്ങനെ പഠിക്കുന്ന ഓരോ പാഠവും എന്നെ കൂടുതൽ നല്ല വ്യക്തി​യാ​ക്കു​ന്നു, അടുത്ത തവണ അതേ സാഹച​ര്യ​ത്തെ മറ്റൊരു രീതി​യിൽ കൈകാ​ര്യം ചെയ്യാ​നും എനിക്കാ​കു​ന്നു.” നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാ​മെന്ന്‌ ഇനി നോക്കാം.

ഡാഡിയുടെ ബൈക്കു​മാ​യി കറങ്ങാൻ ഇറങ്ങിയ നിങ്ങൾ അതു കേടാക്കി. ഇനി എന്തു ചെയ്യും?

  • ഡാഡി ശ്രദ്ധി​ക്കി​ല്ലെന്ന വിശ്വാ​സ​ത്തോ​ടെ അതെക്കു​റിച്ച്‌ ഒരക്ഷരം മിണ്ടാ​തി​രി​ക്കും.

  • സംഭവിച്ചതെല്ലാം ഡാഡി​യോ​ടു തുറന്ന്‌ പറയും.

  • സംഭവിച്ചതിനെക്കുറിച്ച്‌ ഡാഡി​യോ​ടു പറയും, പക്ഷേ കുറ്റം മറ്റ്‌ ആരു​ടെ​യെ​ങ്കി​ലും തലയിൽ കെട്ടി​വെ​ക്കും.

വേണ്ടവിധം പഠിക്കാ​തെ നിങ്ങൾ പരീക്ഷ​യിൽ തോൽക്കു​ന്നു. ഇനി എന്തു ചെയ്യും?

  • പരീക്ഷയെ കുറ്റം പറയും.

  • തോൽവിയുടെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കും.

  • ടീച്ചറിനു തന്നോട്‌ എന്തോ വിരോ​ധ​മു​ണ്ടെന്നു പറയും.

മുമ്പ്‌ പറ്റി​പ്പോയ തെറ്റുകൾ ഓർത്തു​കൊണ്ടേയി​രി​ക്കു​ന്നത്‌, കണ്ണാടി​യി​ലൂ​ടെ പുറകി​ലത്തെ കാഴ്‌ചകൾ മാത്രം കണ്ട്‌ കാർ ഓടി​ക്കു​ന്ന​തു​പോ​ലെ​യാണ്‌.

മേൽപ്പറഞ്ഞ രംഗങ്ങ​ളി​ലേക്കു നമുക്കു വീണ്ടും വരാം. ഇനി, നിങ്ങളെ (1) ഡാഡി​യു​ടെ​യും (2) ടീച്ചറി​ന്റെ​യും സ്ഥാനത്ത്‌ സങ്കൽപ്പി​ക്കാ​മോ? നിങ്ങളു​ടെ തെറ്റുകൾ മടികൂ​ടാ​തെ സമ്മതി​ച്ചാൽ ഡാഡി​യും ടീച്ചറും നിങ്ങ​ളെ​ക്കു​റിച്ച്‌ എന്തു പറഞ്ഞേനേ? എന്നാൽ തെറ്റുകൾ മൂടി​വെ​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലോ?

കഴിഞ്ഞ വർഷം നിങ്ങൾക്കു പറ്റിയ ഏതെങ്കി​ലും തെറ്റ്‌ ഓർക്കുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുക.

എന്തായിരുന്നു ആ തെറ്റ്‌? നിങ്ങൾ അത്‌ എങ്ങനെ കൈകാ​ര്യം ചെയ്‌തു?

  • അതു മൂടി​വെച്ചു.

  • മറ്റൊരാളെ കുറ്റ​പ്പെ​ടു​ത്തി രക്ഷപ്പെട്ടു.

  • മടികൂടാതെ കുറ്റം സമ്മതിച്ചു.

നിങ്ങൾ ആ തെറ്റു സമ്മതി​ച്ചില്ല, നിങ്ങൾക്കു പിന്നീട്‌ അത്‌ എങ്ങനെ അനുഭ​വ​പ്പെട്ടു?

  • നന്നായി!—ഞാൻ തലയൂ​രി​പ്പോ​ന്നു!

  • മനസ്സു നീറി—ഞാൻ സത്യം പറയേ​ണ്ട​താ​യി​രു​ന്നു.

ഇതിലും നന്നായി ആ സാഹച​ര്യം എങ്ങനെ കൈകാ​ര്യം ചെയ്യാ​മാ​യി​രു​ന്നു?

ആ തെറ്റിൽനിന്ന്‌ എന്തു പാഠമാ​ണു നിങ്ങൾ പഠിച്ചത്‌?

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

ചില ആളുകൾ സ്വന്തം തെറ്റുകൾ സമ്മതി​ക്കാൻ മടി കാണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

എപ്പോഴും സ്വന്തം തെറ്റുകൾ മൂടി​വെ​ക്കാൻ ശ്രമി​ച്ചാൽ മറ്റുള്ളവർ നിങ്ങ​ളെ​ക്കു​റിച്ച്‌ എന്തു കരുതും? എന്നാൽ നിങ്ങൾ സ്വന്തം തെറ്റുകൾ സമ്മതി​ച്ചാ​ലോ?—ലൂക്കോസ്‌ 16:10.