ഭാഗം 5
വലിയ വെള്ളപ്പൊക്കം—ആരൊക്കെ ദൈവത്തിന്റെ വാക്കു കേട്ടു? ആരൊക്കെ കേട്ടില്ല?
നോഹയുടെ കാലത്ത് മിക്കവരും മോശമായ കാര്യങ്ങൾ ചെയ്‌തു. ഉൽപത്തി 6:5
ആദാമിനും ഹവ്വയ്‌ക്കും മക്കളുണ്ടായി. ഭൂമിയിൽ ആളുകളുടെ എണ്ണം കൂടി. അങ്ങനെയിരിക്കെ ചില ദൂതന്മാർ മത്സരിയായ സാത്താനോടൊപ്പം ചേർന്നു.
അവർ ഭൂമിയിൽ വന്ന് മനുഷ്യശരീരം സ്വീകരിച്ച് ഇവിടെയുള്ള സ്ത്രീകളെ ഭാര്യമാരാക്കി. ആ സ്ത്രീകൾക്കു ജനിച്ച മക്കൾ സാധാരണ മനുഷ്യരല്ലായിരുന്നു, അതിശക്തരും ഭയങ്കരന്മാരും ആയിരുന്നു.
മോശമായ കാര്യങ്ങൾ ചെയ്യുന്നവരെക്കൊണ്ട് ലോകം നിറഞ്ഞു. ബൈബിൾ പറയുന്നു: “അങ്ങനെ, ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങളെല്ലാം എപ്പോഴും ദോഷത്തിലേക്കാണെന്നും യഹോവ കണ്ടു.”
ഉൽപത്തി 6:13, 14, 18, 19, 22
നോഹ ദൈവം പറഞ്ഞതു കേട്ടു, പെട്ടകം പണിതു.നോഹ ഒരു നല്ല മനുഷ്യനായിരുന്നു. വലിയൊരു വെള്ളപ്പൊക്കം വരുത്തിക്കൊണ്ട് താൻ ദുഷ്ടന്മാരെ നശിപ്പിക്കാൻ പോകുകയാണെന്ന് യഹോവ നോഹയോടു പറഞ്ഞു.
വലിയൊരു പെട്ടകം അഥവാ കപ്പൽ ഉണ്ടാക്കാനും എല്ലാത്തരം മൃഗങ്ങളെയും നോഹയുടെ കുടുംബാംഗങ്ങളെയും അതിൽ കയറ്റാനും ദൈവം പറഞ്ഞു.
വെള്ളപ്പൊക്കം ഉണ്ടാകുമെന്നു നോഹ ആളുകളോടു പറഞ്ഞെങ്കിലും ആരും അദ്ദേഹത്തിന്റെ വാക്കു കേട്ടില്ല. ചിലർ നോഹയെ കളിയാക്കി. മറ്റു ചിലർക്ക് അദ്ദേഹത്തോടു ദേഷ്യമായി.
പെട്ടകത്തിന്റെ പണി പൂർത്തിയായപ്പോൾ നോഹ മൃഗങ്ങളെ അതിനുള്ളിൽ കയറ്റി.