ഭാഗം 8
യേശു മരിച്ചതുകൊണ്ട് നിങ്ങൾക്ക് എന്തു പ്രയോജനമാണു ലഭിക്കുന്നത്?
നമുക്കു ജീവിക്കാൻ കഴിയേണ്ടതിന് യേശു മരിച്ചു. യോഹന്നാൻ 3:16
യേശു മരിച്ച് മൂന്നു ദിവസത്തിനു ശേഷം, കല്ലറയിൽ ചെന്ന ചില സ്ത്രീകൾ യേശുവിന്റെ ശരീരം അവിടെ കണ്ടില്ല. യഹോവ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരുന്നു.
യേശു പിന്നീട് തന്റെ അപ്പോസ്തലന്മാർക്കു പ്രത്യക്ഷനായി.
അതെ, യഹോവ യേശുവിനെ ശക്തനായ, ഒരിക്കലും മരിക്കില്ലാത്ത ഒരു ആത്മവ്യക്തിയായി ഉയിർപ്പിച്ചിരുന്നു. യേശു സ്വർഗത്തിലേക്കു പോകുന്നതു ശിഷ്യന്മാർ കണ്ടു.
ദാനിയേൽ 7:13, 14
ദൈവം യേശുവിനെ ഉയിർപ്പിച്ചു. യേശുവിനെ ദൈവരാജ്യത്തിന്റെ രാജാവാക്കി.മനുഷ്യർക്കുവേണ്ടി ഒരു മോചനവിലയായി യേശു തന്റെ ജീവൻ അർപ്പിച്ചു. (മത്തായി 20:28) നമുക്ക് എന്നെന്നും ജീവിക്കാനുള്ള മാർഗം ആ മോചനവിലയുടെ അടിസ്ഥാനത്തിൽ ദൈവം തുറന്നുതന്നു.
ഭൂമിയുടെ മേൽ ഭരണം നടത്തേണ്ടതിന് യഹോവ യേശുവിനെ രാജാവായി നിയമിച്ചു. സ്വർഗത്തിൽ ജീവിക്കേണ്ടതിനു ഭൂമിയിൽനിന്ന് ഉയിർപ്പിക്കപ്പെടുന്ന വിശ്വസ്തരായ 1,44,000 ആളുകളും യേശുവിനോടൊപ്പം ഉണ്ടായിരിക്കും. യേശുവും 1,44,000 പേരും ചേർന്ന് നീതിയുള്ള ഒരു സ്വർഗീയഗവൺമെന്റ് രൂപീകരിക്കും. അതാണു ദൈവരാജ്യം.—വെളിപാട് 14:1-3.
ദൈവരാജ്യം ഈ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റും. യുദ്ധവും കുറ്റകൃത്യവും ദാരിദ്ര്യവും പട്ടിണിയും ഒന്നും മേലാൽ ഉണ്ടായിരിക്കില്ല. എല്ലാവരും വളരെ സന്തോഷത്തിലായിരിക്കും.—സങ്കീർത്തനം 145:16.