വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 64—3 യോഹന്നാൻ

ബൈബിൾ പുസ്‌തക നമ്പർ 64—3 യോഹന്നാൻ

ബൈബിൾ പുസ്‌തക നമ്പർ 64—3 യോഹ​ന്നാൻ

എഴുത്തുകാരൻ: അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ

എഴുതിയ സ്ഥലം: എഫേസൂസ്‌ അല്ലെങ്കിൽ സമീപം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 98

1. മൂന്നു യോഹ​ന്നാൻ ആരെയാ​ണു സംബോ​ധന ചെയ്‌തത്‌, അവനെ​ക്കു​റിച്ച്‌ എന്തറി​യ​പ്പെ​ടു​ന്നു?

 യോഹ​ന്നാൻ വാസ്‌ത​വ​മാ​യി സ്‌നേ​ഹിച്ച ഒരു വിശ്വ​സ്‌ത​ക്രി​സ്‌ത്യാ​നി​യായ ഗായൊ​സി​നാണ്‌ ഈ ലേഖനം എഴുതു​ന്നത്‌. ഗായൊസ്‌ എന്ന പേർ ആദിമ​സ​ഭ​യു​ടെ നാളു​ക​ളിൽ സാധാ​ര​ണ​മായ ഒന്നായി​രു​ന്നു. അതു ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ മററു ഭാഗങ്ങ​ളിൽ കുറഞ്ഞ​പക്ഷം മൂന്നോ, ഒരുപക്ഷേ നാലോ വ്യത്യസ്‌ത മനുഷ്യ​രെ പരാമർശി​ക്കു​ന്ന​താ​യി നാലു പ്രാവ​ശ്യം കാണു​ന്നുണ്ട്‌. (പ്രവൃ. 19:29; 20:4; റോമ. 16:23; 1 കൊരി. 1:14) യോഹ​ന്നാൻ ആർക്കെ​ഴു​തി​യോ ആ ഗായൊസ്‌ ഈ മററു​ള​ള​വ​രിൽ ആരെങ്കി​ലു​മാ​ണെന്നു സുനി​ശ്ചി​ത​മാ​യി തിരി​ച്ച​റി​യി​ക്കുന്ന വിവരങ്ങൾ ലഭ്യമല്ല. ഗായൊ​സി​നെ​ക്കു​റി​ച്ചു നമുക്ക​റി​യാ​വു​ന്നത്‌ അവൻ ക്രിസ്‌തീ​യ​സ​ഭ​യു​ടെ ഒരു അംഗമാ​യി​രു​ന്നു എന്നും യോഹ​ന്നാ​ന്റെ ഒരു പ്രത്യേക സുഹൃ​ത്താ​യി​രു​ന്നു​വെ​ന്നും ലേഖനം അവനെ പ്രത്യേ​കം സംബോ​ധ​ന​ചെ​യ്യു​ന്ന​താ​യി​രു​ന്നു​വെ​ന്നും മാത്ര​മാണ്‌, അക്കാര​ണ​ത്താൽ “നീ” എന്ന ഏകവച​ന​മാണ്‌ എല്ലായ്‌പോ​ഴും കാണു​ന്നത്‌.

2. മൂന്നു യോഹ​ന്നാ​ന്റെ എഴുത്തു​കാ​ര​നെ​യും, കാല​ത്തെ​യും എഴുത്തു നടന്ന സ്ഥലത്തെ​യും തിരി​ച്ച​റി​യി​ക്കു​ന്നത്‌ എന്ത്‌?

2 ആരംഭ​ത്തി​ലെ​യും അവസാ​ന​ത്തി​ലെ​യും ആശംസ​ക​ളു​ടെ രീതി രണ്ടു യോഹ​ന്നാ​ന്റേ​തു​ത​ന്നെ​യാ​യ​തി​നാ​ലും എഴുത്തു​കാ​രൻ വീണ്ടും ‘മൂപ്പൻ’ എന്നു തന്നേത്തന്നെ തിരി​ച്ച​റി​യി​ക്കു​ന്ന​തി​നാ​ലും അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ഈ ലേഖന​വും എഴുതി​യെ​ന്ന​തി​നു സംശയ​മു​ണ്ടാ​യി​രി​ക്കാ​വു​ന്നതല്ല. (2 യോഹ​ന്നാൻ 1) ഉളളട​ക്ക​ത്തി​ന്റെ​യും ഭാഷയു​ടെ​യും സാമ്യം അതു മററു രണ്ടു ലേഖന​ങ്ങ​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ എഫേസൂ​സിൽവെ​ച്ചോ അതിന​ടു​ത്തു​വെ​ച്ചോ പൊ.യു. ഏതാണ്ട്‌ 98-ൽ എഴുത​പ്പെ​ട്ടു​വെന്നു സൂചി​പ്പി​ക്കു​ന്നു. അതിന്റെ ഹ്രസ്വത നിമിത്തം അത്‌ ആദിമ എഴുത്തു​കാർ അപൂർവ​മാ​യേ ഉദ്ധരി​ച്ചി​ട്ടു​ളളു. എന്നാൽ അതു രണ്ടു യോഹ​ന്നാ​നോ​ടൊ​പ്പം നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ആദിമ പുസ്‌ത​ക​പ്പ​ട്ടി​ക​ക​ളിൽ കാണു​ന്നുണ്ട്‌. a

3. മൂന്നു യോഹ​ന്നാ​നി​ലൂ​ടെ യോഹ​ന്നാൻ എന്തു വെളി​പ്പെ​ടു​ത്തു​ന്നു, ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ സാഹോ​ദ​ര്യ​ത്തെ​ക്കു​റി​ച്ചു നാം ഏതു താത്‌പ​ര്യ​ജ​ന​ക​മായ വീക്ഷണം നേടുന്നു?

3 യോഹ​ന്നാൻ തന്റെ ലേഖന​ത്തിൽ ഗായൊസ്‌ സഞ്ചാര സഹോ​ദ​രൻമാ​രോ​ടു കാണിച്ച അതിഥി​പ്രി​യ​ത്തോ​ടു​ളള വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്നു. അതി​മോ​ഹി​യായ ദിയൊ​ത്രെ​ഫേ​സി​ന്റെ കുഴപ്പ​ത്തെ​ക്കു​റി​ച്ചും അവൻ പറയുന്നു. അവിടെ പറഞ്ഞി​രി​ക്കുന്ന ദെമേ​ത്രി​യൊ​സാണ്‌ ഈ ലേഖനം ഗായൊ​സിന്‌ എത്തിച്ചു​കൊ​ടു​ത്ത​തെന്നു തോന്നു​ന്നു. അതു​കൊ​ണ്ടു യോഹ​ന്നാൻ അവനെ അയച്ചി​രി​ക്കാ​നും അവന്റെ യാത്ര​യിൽ ഗായൊ​സി​ന്റെ ആതിഥ്യം ആവശ്യ​മാ​യി​വ​രാ​നും സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ലേഖനം ഈ ആതിഥ്യം ഉറപ്പാ​ക്കു​മാ​യി​രു​ന്നു. ഗായൊ​സി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, ദിയൊ​ത്രെ​ഫേ​സി​നെ​യും ദെമേ​ത്രി​യൊ​സി​നെ​യും​കു​റി​ച്ചു നാം ഇവിടെ വായി​ക്കു​ന്ന​തി​ല​ധി​ക​മാ​യി നമു​ക്കൊ​ന്നും അറിഞ്ഞു​കൂ​ടാ. എന്നിരു​ന്നാ​ലും ഈ ലേഖനം ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഉററ സാർവ​ദേ​ശീയ സാഹോ​ദ​ര്യ​ത്തി​ന്റെ ഒരു താത്‌പ​ര്യ​ജ​ന​ക​മായ വീക്ഷണം നൽകുന്നു. മററു​ള​ള​വ​യു​ടെ കൂട്ടത്തിൽ, ‘തിരു​നാ​മം നിമിത്തം’ സഞ്ചരി​ക്കു​ന്ന​വരെ അതിഥി​പ്രി​യ​ത്തോ​ടെ സ്വീക​രി​ക്കുന്ന ആചാര​വും ഇതിൽ ഉൾപ്പെ​ട്ടി​രു​ന്നു, ഇവരെ അവരുടെ ആതി​ഥേ​യർക്കു വ്യക്തി​പ​ര​മാ​യി അറിയാൻപാ​ടി​ല്ലാ​യി​രു​ന്നെ​ങ്കി​ലും.—വാ. 7.

മൂന്നു യോഹ​ന്നാ​ന്റെ ഉളളടക്കം

4. യോഹ​ന്നാൻ ഗായൊ​സി​നെ എന്തിനു​വേണ്ടി അഭിന​ന്ദി​ക്കു​ന്നു, അവൻ ഏത്‌ അനുസ​ര​ണം​കെട്ട നടത്തയെ കുററം​വി​ധി​ക്കു​ന്നു, അവൻ ഏതു സാരവ​ത്തായ ബുദ്ധ്യു​പ​ദേശം നൽകുന്നു?

4 അപ്പോ​സ്‌തലൻ അതിഥി​പ്രി​യ​വും സത്‌പ്ര​വൃ​ത്തി​ക​ളും പ്രകട​മാ​ക്കാൻ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു (വാക്യ. 1-14). ഗായൊസ്‌ അപ്പോ​ഴും ‘സത്യത്തിൽ നടക്കു​ന്ന​താ​യി’ കേട്ടതിൽ യോഹ​ന്നാൻ സന്തോ​ഷി​ക്കു​ന്നു. സന്ദർശ​ക​സ​ഹോ​ദ​രൻമാ​രെ സ്‌നേ​ഹ​പൂർവം പരിപാ​ലി​ക്കുന്ന വിശ്വ​സ്‌ത​വേല ചെയ്യു​ന്ന​തി​നു യോഹ​ന്നാൻ അവനെ അഭിന​ന്ദി​ക്കു​ന്നു. “നാം സത്യത്തി​ന്നു കൂട്ടു​വേ​ല​ക്കാർ ആകേണ്ട​തി​ന്നു ഇങ്ങനെ​യു​ള​ള​വരെ സൽക്കരി​ക്കേ​ണ്ട​താ​കു​ന്നു” എന്നു യോഹ​ന്നാൻ പറയുന്നു. യോഹ​ന്നാൻ സഭക്കു നേരത്തെ എഴുതി​യി​രു​ന്നു, എന്നാൽ സ്വയം ഉയർത്തുന്ന ദിയൊ​ത്രെ​ഫേസ്‌ യോഹ​ന്നാ​നിൽനി​ന്നോ ഉത്തരവാ​ദി​ത്വ​മു​ളള മററു​ള​ള​വ​രിൽനി​ന്നോ ആദര​വോ​ടെ യാതൊ​ന്നും സ്വീക​രി​ക്കു​ന്നില്ല. യോഹ​ന്നാൻ വരുന്നു​വെ​ങ്കിൽ ‘ദുർവാ​ക്കു പറഞ്ഞു ശകാരി​ക്കു​ന്ന​തിന്‌’ അവനെ അവൻ ശിക്ഷി​ക്കും. “നൻമയ​ല്ലാ​തെ തിൻമ അനുക​രി​ക്ക​രു​തു” എന്നു പ്രിയ​നായ ഗായൊ​സി​നെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. സ്‌തു​ത്യർഹ​മായ മാതൃ​ക​യെന്ന നിലയിൽ ദെമേ​ത്രി​യൊ​സി​നെ എടുത്തു​പ​റ​ഞ്ഞി​രി​ക്കു​ന്നു. അനേകം കാര്യങ്ങൾ എഴുതാ​തെ ഗായൊ​സി​നെ താമസി​യാ​തെ മുഖാ​മു​ഖം കാണാ​നു​ളള പ്രത്യാശ യോഹ​ന്നാൻ പ്രകട​മാ​ക്കു​ന്നു.—വാക്യ. 4, 8, 10, 11.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

5. (എ) യോഹ​ന്നാൻ താൻ ഒരു മാതൃ​കാ​യോ​ഗ്യ​നായ മേൽവി​ചാ​ര​ക​നാ​ണെന്നു പ്രകട​മാ​ക്കി​യത്‌ എങ്ങനെ, ഏത്‌ ആത്മാവു കാത്തു​സൂ​ക്ഷി​ക്കു​ന്നതു മൂല്യ​വ​ത്താ​യി​രു​ന്നു? (ബി) യോഹ​ന്നാൻ ദിയൊ​ത്രെ​ഫേ​സി​നെ​തി​രെ വളരെ തുറന്നു സംസാ​രി​ച്ചത്‌ എന്തു​കൊണ്ട്‌? (സി) യോഹ​ന്നാൻ പ്രസ്‌താ​വിച്ച ഏതു തത്ത്വത്തി​നു ചേർച്ച​യാ​യി നാം ഇന്ന്‌ എന്തിനു തീക്ഷ്‌ണ​ത​യു​ള​ള​വ​രാ​യി​രി​ക്കണം?

5 ദുഷി​പ്പി​ക്കുന്ന സ്വാധീ​ന​ങ്ങൾക്കെ​തി​രെ സഭയെ സംരക്ഷി​ക്കു​ന്ന​തി​നു​ളള തന്റെ തീക്ഷ്‌ണ​ത​യിൽ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ മാതൃ​കാ​യോ​ഗ്യ​നായ ഒരു മേൽവി​ചാ​ര​ക​നാ​ണു താനെന്നു പ്രകട​മാ​ക്കു​ന്നു. സഭയിൽ വ്യാപി​ച്ചി​രുന്ന സ്‌നേ​ഹ​ത്തി​ന്റെ​യും ആതിഥ്യ​ത്തി​ന്റെ​യും ആത്മാവ്‌ ശ്ലാഘനീ​യ​മാ​യി​രു​ന്നു. സ്ഥലത്തെ സഹോ​ദ​രൻമാ​രും അവരുടെ ഇടയി​ലേക്കു വന്ന “അപരി​ചി​ത​രും” (തങ്ങളുടെ ക്രിസ്‌തീയ ആതി​ഥേ​യർക്കു മുമ്പു പരിച​യ​മി​ല്ലാഞ്ഞ വ്യക്തികൾ) ഒരുമി​ച്ചു “സത്യത്തിൽ കൂട്ടു​വേ​ല​ക്കാ​രാ​യി” സേവി​ക്കേ​ണ്ട​തിന്‌ ഈ സന്തുഷ്ട സ്ഥിതി​വി​ശേഷം കാത്തു​സൂ​ക്ഷി​ക്കു​ന്നതു തീർച്ച​യാ​യും അവരുടെ കടപ്പാ​ടാ​യി​രു​ന്നു. (വാക്യ. 5, 8, NW) എന്നിരു​ന്നാ​ലും, ദിയൊ​ത്രെ​ഫേ​സി​നു ഗർവി​ഷ്‌ഠ​മായ കണ്ണാണു​ണ്ടാ​യി​രു​ന്നത്‌, അതു യഹോ​വക്കു വെറു​പ്പു​ളള ഒരു കാര്യ​മാ​യി​രു​ന്നു. അവൻ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ​തി​രെ ദുഷ്ടമാ​യി ചിലച്ചു​കൊ​ണ്ടു​പോ​ലും ദിവ്യാ​ധി​പത്യ അധികാ​ര​ത്തി​നെ​തി​രെ അനാദ​രവു കാട്ടി. (സദൃ. 6:16, 17) അവൻ സഭയുടെ ക്രിസ്‌തീയ അതിഥി​പ്രി​യ​ത്തി​ന്റെ മാർഗ​ത്തിൽ ഒരു വിലങ്ങു​തടി വെക്കു​ക​യാ​യി​രു​ന്നു. ഈ തിൻമ​ക്കെ​തി​രാ​യും സഭയിലെ യഥാർഥ ക്രിസ്‌തീ​യ​സ്‌നേ​ഹ​ത്തിന്‌ അനുകൂ​ല​മാ​യും യോഹ​ന്നാൻ തുറന്നു സംസാ​രി​ച്ചത്‌ അതിശ​യമല്ല. “നൻമ ചെയ്യു​ന്നവൻ ദൈവ​ത്തിൽനി​ന്നു​ള​ളവൻ ആകുന്നു; തിൻമ​ചെ​യ്യു​ന്നവൻ ദൈവത്തെ കണ്ടിട്ടില്ല” എന്നു യോഹ​ന്നാൻ പ്രസ്‌താ​വിച്ച തത്ത്വത്തിന്‌ അനു​യോ​ജ്യ​മാ​യി സത്യത്തിൽ നടക്കു​ന്ന​തി​ലും ദൈവി​ക​സ്‌നേ​ഹ​വും ഔദാ​ര്യ​വും ആചരി​ക്കു​ന്ന​തി​ലും താഴ്‌മ നിലനിർത്തു​ന്ന​തി​ലും നാം ഇന്ന്‌ അത്രതന്നെ തീക്ഷ്‌ണ​ത​യു​ള​ള​വ​രാ​യി​രി​ക്കണം.—3 യോഹ. 11.

[അടിക്കു​റി​പ്പു​കൾ]

a “ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പ്രമുഖ ആദിമ പുസ്‌ത​ക​പ്പ​ട്ടി​കകൾ” എന്ന ചാർട്ടു കാണുക, പേജ്‌ 303.

[അധ്യയന ചോദ്യ​ങ്ങൾ]