വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

മഹാമാ​രി​ക്കു മുമ്പ്‌ വിജയ​ക​ര​മാ​യി പൂർത്തി​യായ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ

മഹാമാ​രി​ക്കു മുമ്പ്‌ വിജയ​ക​ര​മാ​യി പൂർത്തി​യായ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ

2020 നവംബർ 1

 ഓരോ വർഷവും ലക്ഷക്കണ​ക്കിന്‌ ആളുകൾ സ്‌നാ​ന​മേൽക്കു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ ആരാധ​ന​യ്‌ക്കാ​യി കൂടുതൽ കെട്ടി​ട​ങ്ങ​ളു​ടെ ആവശ്യം നമുക്കുണ്ട്‌. ഈ ആവശ്യത്തെ പിന്തു​ണ​യ്‌ക്കാ​നാ​യി ലോക​വ്യാ​പ​ക​മാ​യുള്ള പ്രാ​ദേ​ശിക ഡിസൈൻ/നിർമാണ വിഭാഗം 2020 സേവന​വർഷ​ത്തിൽ 2700-ലധികം കെട്ടി​ടങ്ങൾ നിർമി​ക്കാ​നോ പുതു​ക്കി​പ്പ​ണി​യാ​നോ തീരു​മാ​നി​ച്ചി​രു​ന്നു. a

 എന്നാൽ, കോവിഡ്‌-19 മഹാമാ​രി ഈ പദ്ധതി​കൾക്ക്‌ ഒരു തടസ്സമാ​യി. നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ സുരക്ഷയെ കരുതി​യും ഗവൺമെന്റ്‌ നിയമങ്ങൾ അനുസ​രി​ക്കു​ന്ന​തി​നു​മാ​യി ഭരണസം​ഘ​ത്തി​ലെ പബ്ലിഷിങ്‌ കമ്മിറ്റി ലോക​വ്യാ​പ​ക​മാ​യുള്ള നമ്മുടെ മിക്ക നിർമാ​ണ​വേ​ല​ക​ളും നിറു​ത്തി​വെ​ക്കാൻ തീരു​മാ​നി​ച്ചു. എന്നിരു​ന്നാ​ലും 2020 സേവന​വർഷ​ത്തിൽ, ഈ മഹാമാ​രി പൊട്ടി​പ്പു​റ​പ്പെ​ടു​ന്ന​തി​നു മുമ്പായി ആരാധ​ന​യോട്‌ ബന്ധപ്പെട്ട 1700-ലധികം കെട്ടി​ടങ്ങൾ നിർമി​ക്കാ​നും പുതു​ക്കി​പ്പ​ണി​യാ​നും നമുക്ക്‌ കഴിഞ്ഞു. കൂടാതെ, ബ്രാഞ്ചു​മാ​യി ബന്ധപ്പെട്ട 100-ലധികം പദ്ധതി​ക​ളും പൂർത്തീ​ക​രി​ച്ചു. ഇവയിൽ രണ്ടു പദ്ധതികൾ പൂർത്തി​യാ​യ​പ്പോൾ അത്‌ എങ്ങനെ​യാണ്‌ സഹോ​ദ​ര​ങ്ങൾക്ക്‌ പ്രയോ​ജ​ന​പ്പെ​ട്ട​തെന്ന്‌ നോക്കാം.

 കാമറൂൺ ബ്രാഞ്ച്‌. ഡൂഓ​ളോ​യിൽ സ്ഥിതി​ചെ​യ്‌തി​രുന്ന മുമ്പത്തെ ബ്രാഞ്ച്‌ കെട്ടിടം വളരെ ചെറു​താ​യി​രു​ന്നു, അതിനു ധാരാളം അറ്റകു​റ്റ​പ്പ​ണി​കൾ ആവശ്യ​മാ​യി​രു​ന്നു. പബ്ലിഷിങ്‌ കമ്മിറ്റി ആ കെട്ടിടം പുതു​ക്കി​പ്പ​ണി​യു​ന്ന​തി​നെ​ക്കു​റിച്ച്‌ ആലോ​ചി​ച്ചെ​ങ്കി​ലും അതിനു വരുമാ​യി​രുന്ന ചെലവ്‌ വളരെ ഭാരി​ച്ച​താ​യി​രു​ന്നു. ഇനി, ഒരു സ്ഥലം വാങ്ങി പുതിയ കെട്ടിടം പണിതാ​ലോ എന്നും ഒരു കെട്ടിടം വാങ്ങി അതിൽ വേണ്ട മാറ്റങ്ങൾ വരുത്തി​യാ​ലോ എന്നും ഒക്കെ അവർ ചിന്തിച്ചു. പക്ഷേ, പല കാരണ​ങ്ങൾകൊണ്ട്‌ അതും നടന്നില്ല.

 അങ്ങനെ​യി​രി​ക്കെ, പ്രാ​ദേ​ശിക ഗവൺമെന്റ്‌ ഡൂഓ​ളോ​യു​ടെ വടക്കു​ഭാ​ഗ​ത്തുള്ള നമ്മുടെ ഒരു സമ്മേള​ന​ഹാ​ളി​നോട്‌ ചേർന്ന്‌ റോഡ്‌ നിർമി​ക്കാൻ പോകു​ന്ന​താ​യി സഹോ​ദ​രങ്ങൾ മനസ്സി​ലാ​ക്കി. ആ റോഡ്‌ വരുന്ന​തോ​ടെ അവിടെ എത്തി​ച്ചേ​രാ​നും മറ്റു സൗകര്യ​ങ്ങൾ ലഭ്യമാ​ക്കാ​നും എളുപ്പ​മാ​കു​മാ​യി​രു​ന്നു. ഇത്തര​മൊ​രു സ്ഥലമാ​യി​രു​ന്നു ശരിക്കും ബ്രാഞ്ചിന്‌ ആവശ്യ​മാ​യി​രു​ന്നത്‌. അതു​കൊണ്ട്‌ സമ്മേള​ന​ഹാൾ ഇരിക്കുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത്‌ പുതിയ ബ്രാഞ്ച്‌ പണിയാൻ ഭരണസം​ഘം അനുമതി നൽകി.

പുതിയ കാമറൂൺ ബ്രാഞ്ചി​ന്റെ പണിക്ക്‌ സഹോ​ദ​രങ്ങൾ സഹായി​ക്കു​ന്നു

 സഹോ​ദ​ര​ങ്ങ​ളും പുറത്തു​നി​ന്നുള്ള കോൺട്രാ​ക്‌റ്റർമാ​രും ഒരുമിച്ച്‌ ഈ പദ്ധതി​യിൽ പങ്കെടു​ത്തു. അങ്ങനെ, ഒരുപാ​ടു പണവും സമയവും ലാഭി​ക്കാ​നാ​യി. ഈ നിർമാണ പദ്ധതി​ക്കു​വേണ്ടി നമുക്കു​ണ്ടായ ചെലവ്‌ പ്രതീ​ക്ഷി​ച്ച​തി​ലും തീരെ കുറവാ​യി​രു​ന്നു. ഏകദേശം 20 ലക്ഷം ഡോളർ (15 കോടി​യോ​ളം രൂപ) ലാഭി​ക്കാൻ കഴിഞ്ഞു! കോവിഡ്‌-19 പടർന്നു​പി​ടി​ക്കു​ന്ന​തിന്‌ തൊട്ടു​മു​മ്പാ​യി ബഥേലം​ഗ​ങ്ങൾക്കെ​ല്ലാം പുതിയ കെട്ടി​ട​ത്തി​ലേക്ക്‌ മാറാ​നും സാധിച്ചു.

കോവിഡ്‌-19 മഹാമാ​രി തുടങ്ങു​ന്ന​തി​നു​മു​മ്പേ കാമറൂൺ ബ്രാഞ്ചി​ന്റെ നിർമാ​ണം പൂർത്തി​യാ​യി

 കാമറൂ​ണി​ലെ ബഥേലം​ഗ​ങ്ങൾക്ക്‌ ഇപ്പോൾ മെച്ചപ്പെട്ട ഓഫീസ്‌ സൗകര്യ​ങ്ങ​ളും താമസ​സ്ഥ​ല​ങ്ങ​ളും ഉണ്ട്‌. ഈ പുതിയ ബ്രാഞ്ച്‌ യഹോ​വ​യിൽനി​ന്നുള്ള ഒരു സമ്മാന​മാ​യി​ട്ടാണ്‌ അവർ കാണു​ന്നത്‌. ഒരു ദമ്പതികൾ ഇങ്ങനെ പറയുന്നു: “യഹോ​വ​യ്‌ക്കു​വേണ്ടി കൂടുതൽ കഠിനാ​ധ്വാ​നം ചെയ്‌തു​കൊണ്ട്‌ ഈ സമ്മാനത്തെ എത്ര വിലമ​തി​ക്കു​ന്നെന്നു കാണി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.”

മഹാമാ​രി തുടങ്ങു​ന്ന​തിന്‌ മുമ്പ്‌ പുതിയ ഓഫീ​സി​ലി​രുന്ന്‌ ജോലി ചെയ്യുന്ന സഹോ​ദ​ര​ങ്ങൾ

 ടൊ​ജൊ​ലാ​ബാൽ വിദൂര പരിഭാ​ഷാ​കേ​ന്ദ്രം (RTO), മെക്‌സി​ക്കോ. മെക്‌സി​ക്കോ സിറ്റിക്ക്‌ അടുത്ത്‌ സ്ഥിതി ചെയ്യുന്ന മധ്യ അമേരിക്ക ബ്രാഞ്ചി​ലാണ്‌ ടൊ​ജൊ​ലാ​ബാൽ പരിഭാ​ഷാ​കേ​ന്ദ്രം വർഷങ്ങ​ളാ​യി പ്രവർത്തി​ച്ചി​രു​ന്നത്‌. എന്നാൽ, ടൊ​ജൊ​ലാ​ബാൽ ഭാഷ പ്രധാ​ന​മാ​യും സംസാ​രി​ച്ചി​രു​ന്ന​താ​കട്ടെ, അവി​ടെ​നിന്ന്‌ ഏകദേശം 1,000 കിലോ​മീ​റ്റർ അകലെ​യുള്ള അൽറ്റാ​മി​റാ​നോ​യി​ലും ലാസ്‌ മാർഗ​രി​റ്റാ​സി​ലും ആണ്‌. അതു​കൊണ്ട്‌, ആ ഭാഷയിൽ വരുന്ന മാറ്റങ്ങൾ അപ്പപ്പോൾ അറിയുക അവർക്ക്‌ എളുപ്പ​മ​ല്ലാ​യി​രു​ന്നു. മാത്രമല്ല, പരിഭാ​ഷ​യ്‌ക്കും ഓഡി​യോ റെക്കോർഡി​ങി​നും വേണ്ടി സഹോ​ദ​ര​ങ്ങളെ കണ്ടെത്താ​നും അവർ ബുദ്ധി​മു​ട്ടി.

 

പരിഭാ​ഷാ​കേ​ന്ദ്ര​ത്തി​ന്റെ നിർമാ​ണ​ത്തിൽ സഹായി​ക്കുന്ന സഹോ​ദ​ര​ങ്ങൾ

 ഇക്കാര​ണ​ത്താൽ ഭരണസം​ഘ​ത്തി​ന്റെ റൈറ്റിങ്‌ കമ്മിറ്റി, ടൊ​ജൊ​ലാ​ബാൽ പരിഭാ​ഷാ​കേ​ന്ദ്രം ആ ഭാഷ സംസാ​രി​ക്കുന്ന പ്രദേ​ശ​ത്തേക്ക്‌ മാറ്റാൻ ആലോ​ചി​ച്ചു. അതിനാ​യി ഒരു കെട്ടിടം വാങ്ങി അതിൽ വേണ്ട മാറ്റങ്ങൾ വരുത്താ​നാ​യി​രു​ന്നു ബ്രാഞ്ചി​ന്റെ തീരു​മാ​നം. ഒരു കെട്ടിടം വാടക​യ്‌ക്കെ​ടു​ക്കു​ക​യോ പുതു​താ​യി ഒരെണ്ണം നിർമി​ക്കു​ക​യോ ചെയ്യു​ന്ന​തി​നെ​ക്കാൾ കുറഞ്ഞ ചെലവേ ഇതിനു വരുമാ​യി​രു​ന്നു​ള്ളൂ.

 പരിഭാ​ഷ​ക​രിൽ ഒരാൾ ഈ മാറ്റം​കൊ​ണ്ടു​ണ്ടായ പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “കഴിഞ്ഞ പത്തു വർഷം ബ്രാഞ്ചിൽ പരിഭാ​ഷാ​വേല ചെയ്‌തെ​ങ്കി​ലും ടൊ​ജൊ​ലാ​ബാൽ ഭാഷ സംസാ​രി​ക്കുന്ന ഒരു കുടും​ബ​ത്തെ​പ്പോ​ലും എനിക്ക്‌ അവിടെ കാണാൻ കഴിഞ്ഞി​ട്ടി​ല്ലാ​യി​രു​ന്നു. എന്നാൽ, ഇപ്പോൾ ആ ഭാഷ സംസാ​രി​ക്കുന്ന പ്രദേ​ശ​ത്തി​ന്റെ ഹൃദയ​ഭാ​ഗ​ത്താണ്‌ പുതിയ ഓഫീസ്‌ ഉള്ളത്‌. എല്ലാ ദിവസ​വും അവിടത്തെ ആളുക​ളോ​ടു സംസാ​രി​ക്കാൻ എനിക്കു കഴിയു​ന്നുണ്ട്‌. അത്‌ പുതിയ പല വാക്കു​ക​ളും പഠിക്കാൻ എന്നെ സഹായി​ച്ചു, പരിഭാ​ഷ​യു​ടെ നിലവാ​ര​വും മെച്ച​പ്പെ​ടു​ത്തി.”

 

ടൊ​ജൊ​ലാ​ബാൽ പരിഭാ​ഷാ​കേ​ന്ദ്രം, പുതു​ക്കി​പ്പ​ണി​യു​ന്ന​തി​നു മുമ്പും ശേഷവും

2021 സേവന​വർഷ​ത്തി​ലേ​ക്കുള്ള പദ്ധതികൾ

 സാഹച​ര്യം അനുവ​ദി​ക്കു​ക​യാ​ണെ​ങ്കിൽ, 2021 സേവന​വർഷം 75 പരിഭാ​ഷാ​കേ​ന്ദ്ര​ങ്ങ​ളും ബൈബിൾ സ്‌കൂ​ളു​കൾക്കാ​യുള്ള കെട്ടി​ട​ങ്ങ​ളും പണിയാൻ പദ്ധതി​യി​ട്ടി​ട്ടുണ്ട്‌. ഇതു കൂടാതെ, ബ്രാ​ഞ്ചോ​ഫീ​സു​ക​ളു​മാ​യി ബന്ധപ്പെട്ട എട്ടു വലിയ പദ്ധതി​ക​ളും ഉണ്ട്‌. ഇതിൽ ന്യൂ​യോർക്കി​ലുള്ള റമാ​പോ​യി​ലെ, ലോകാ​സ്ഥാ​ന​ത്തി​ന്റെ ഭാഗമാ​യുള്ള പുതിയ പദ്ധതി​യും അർജന്റീ​ന​യി​ലെ​യും ഇറ്റലി​യി​ലെ​യും ബ്രാഞ്ചു​ക​ളു​ടെ പുതിയ സ്ഥലത്തേ​ക്കുള്ള മാറ്റവും ഉൾപ്പെ​ടു​ന്നു. അതിനു​പു​റമെ, 1,000-ലേറെ പുതിയ രാജ്യ​ഹാ​ളു​ക​ളു​ടെ ആവശ്യ​മുണ്ട്‌. ഇപ്പോ​ഴുള്ള 6,000-ലധികം യോഗ​സ്ഥ​ലങ്ങൾ പുനർനിർമി​ക്കു​ക​യും വേറെ 4,000-ത്തോളം രാജ്യ​ഹാ​ളു​കൾ പുതു​ക്കി​പ്പ​ണി​യു​ക​യും വേണം.

 ഈ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങൾക്ക്‌ വേണ്ട പണം നമുക്ക്‌ എങ്ങനെ​യാണ്‌ ലഭിക്കു​ന്നത്‌? മധ്യ അമേരി​ക്ക​യി​ലെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായ ലസാറോ ഗൊൺസാ​ലെസ്‌ സഹോ​ദരൻ ടൊ​ജൊ​ലാ​ബാൽ പരിഭാ​ഷാ​കേ​ന്ദ്ര​ത്തി​ന്റെ പദ്ധി​യെ​ക്കു​റിച്ച്‌ സംസാ​രി​ച്ച​പ്പോൾ ഈ ചോദ്യ​ത്തി​നുള്ള മറുപ​ടി​യാ​യി ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ബ്രാഞ്ച്‌ പ്രദേ​ശ​ത്തിന്‌ പരിമി​ത​മായ സാമ്പത്തി​ക​ശേ​ഷി​യേ ഉള്ളൂ. അതു​കൊണ്ട്‌, ലോക​മെ​മ്പാ​ടു​മുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ സഹായ​മി​ല്ലാ​തെ ഇവിടു​ത്തെ സഹോ​ദ​ര​ങ്ങൾക്ക്‌ ഇങ്ങനെ​യൊ​രു പരിഭാ​ഷാ​കേ​ന്ദ്രം പണിയാൻ സാധി​ക്കി​ല്ലാ​യി​രു​ന്നു. പരിഭാ​ഷ​കർക്ക്‌ സ്വന്തം ഭാഷക്കാ​രു​ടെ അടു​ത്തേക്ക്‌ മാറാൻ കഴിഞ്ഞത്‌ സഹോ​ദ​രങ്ങൾ തന്ന സംഭാ​വ​ന​കൾകൊ​ണ്ടാണ്‌. ലോക​മെ​മ്പാ​ടു​മുള്ള സഹോ​ദ​ര​ങ്ങ​ളിൽനി​ന്നുള്ള അകമഴിഞ്ഞ പിന്തുണ ഞങ്ങൾ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു.” അതെ, ഈ നിർമാണ പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം സാധ്യ​മാ​യത്‌ ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കാ​യി നിങ്ങൾ നൽകിയ സംഭാവനകളാലാണ്‌. donate.jw.org വഴിയാണ്‌ ഇതിൽ അധിക​വും ലഭിച്ചത്‌.

a ബ്രാഞ്ച്‌ പ്രദേ​ശത്തെ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണം ആസൂ​ത്രണം ചെയ്യു​ക​യും അത്‌ നടപ്പി​ലാ​ക്കു​ക​യും ചെയ്യു​ന്നത്‌ പ്രദേ​ശിക ഡിസൈൻ/നിർമാണ വിഭാഗം ആണ്‌. ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏതാണ്‌ ആദ്യം നടത്തേ​ണ്ട​തെ​ന്നും അത്‌ എങ്ങനെ നടത്താ​മെ​ന്നും തീരു​മാ​നി​ക്കു​ന്നത്‌ ലോകാ​സ്ഥാ​നത്ത്‌ സ്ഥിതി​ചെ​യ്യുന്ന ലോക​വ്യാ​പക ഡിസൈൻ/നിർമാണ വിഭാഗം ആണ്‌.