വിവരങ്ങള്‍ കാണിക്കുക

കുറച്ച്‌ പേജുകൾ, കൂടുതൽ ഭാഷകൾ

കുറച്ച്‌ പേജുകൾ, കൂടുതൽ ഭാഷകൾ

2013 ജനുവരി മുതൽ ഉണരുക!-യുടെയും വീക്ഷാഗോപുരം പൊതുപതിപ്പിന്റെയും പേജുകളുടെ എണ്ണം 32-ൽനിന്ന്‌ 16 ആയി കുറച്ചിരിക്കുന്നു.

ഈ മാസികകളിൽ ഇനി താരതമ്യേന കുറച്ച്‌ വിവരങ്ങളേ കാണൂ എന്നതിനാൽ പരിഭാഷാസംഘങ്ങൾക്ക്‌ അവ കൂടുതൽ ഭാഷകളിലേക്കു വിവർത്തനം ചെയ്യാം. ഉദാഹരണത്തിന്‌ 2012 ഡിസംബർ ലക്കം ഉണരുക! 84 ഭാഷകളിലും വീക്ഷാഗോപുരം 195 ഭാഷകളിലും ആണ്‌ പ്രസിദ്ധീകരിച്ചത്‌. എന്നാൽ 2013 ജനുവരി ആയപ്പോഴേക്കും ഉണരുക! 98 ഭാഷകളിലും വീക്ഷാഗോപുരം 204 ഭാഷകളിലും പ്രസിദ്ധീകരിക്കുന്നു.

വീക്ഷാഗോപുരം അധ്യയന പതിപ്പിന്‌ തുടർന്നും 32 പേജുകൾതന്നെ കാണും.

മാസികയിൽ കുറച്ച്‌, വെബ്‌സൈറ്റിൽ കൂടുതൽ

ഞങ്ങളുടെ മാസികകളുടെ കാര്യത്തിൽ വന്ന ഈ മാറ്റം ഞങ്ങളുടെ വെബ്‌സൈറ്റായ www.jw.org-ൽ രണ്ടു തരത്തിലുള്ള മാറ്റങ്ങൾക്ക്‌ കാരണമായിരിക്കുന്നു.

  1. അച്ചടിച്ച മാസികകളിൽ വന്നിരുന്ന ചില വിവരങ്ങൾ ഇനി വെബ്‌സൈറ്റിൽ മാത്രമേ കാണൂ. ഉദാഹരണത്തിന്‌ വീക്ഷാഗോപുരം പൊതുപതിപ്പിൽ വന്നിരുന്ന “നമ്മുടെ യുവജനങ്ങൾക്ക്‌,” “എന്റെ ബൈബിൾ പാഠങ്ങൾ,” ഗിലെയാദ്‌ ബിരുദദാന റിപ്പോർട്ട്‌ എന്നിവയും ഉണരുക!-യിൽ വന്നിരുന്ന “കുടുംബ അവലോകനത്തിന്‌,” “യുവജനങ്ങൾ ചോദിക്കുന്നു” എന്നീ പംക്തികളും ഇനി ഓൺലൈനിൽ മാത്രമേ ഉള്ളൂ.

  2. വീക്ഷാഗോപുരവും ഉണരുക!-യും പുതിയ ഒരു രൂപത്തിലുംകൂടെ ഇനി വെബ്‌സൈറ്റിൽ ലഭിക്കും. വർഷങ്ങളായി ഈ രണ്ടു മാസികകളുടെയും പിഡിഎഫ്‌ www.jw.org-ൽ ലഭ്യമായിരുന്നു. ഇനിമുതൽ അവ എച്ച്‌.റ്റി.എം.എൽ (HTML) രൂപത്തിലും ഉണ്ട്‌. അങ്ങനെ കമ്പ്യൂട്ടറിൽനിന്നും മൊബൈൽഫോണിൽനിന്നും ഒക്കെ ഈ മാസികകൾ ഇപ്പോൾ ഏറെ എളുപ്പം തുറക്കാനും വായിക്കാനും സാധിക്കും. 400-ഓളം ഭാഷകളിൽ ഓൺലൈനിൽ ഉള്ള ഞങ്ങളുടെ മറ്റു പ്രസിദ്ധീകരണങ്ങളും നിങ്ങൾക്ക്‌ വായിക്കാം.