വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

താഴെ വീണാ​ലും കേടു​പ​റ്റാത്ത ബബ്ലൂസ്‌ നാരങ്ങ

താഴെ വീണാ​ലും കേടു​പ​റ്റാത്ത ബബ്ലൂസ്‌ നാരങ്ങ

 മധുര​വും പുളി​പ്പും ഉള്ള നാരങ്ങാ​വർഗ​ത്തി​ലുള്ള ഒരു പഴമാണു നമ്മൾ കമ്പിളി​നാ​രങ്ങ എന്നു വിളി​ക്കുന്ന ബബ്ലൂസ്‌ നാരങ്ങ. 10 മീറ്റർ ഉയരത്തിൽനിന്ന്‌ വീണാ​ലും അതിനു കേടൊ​ന്നും പറ്റാറില്ല. എന്താണ്‌ അതിനു പിന്നിലെ രഹസ്യം?

 സവി​ശേ​ഷത: കമ്പിളി​നാ​ര​ങ്ങ​യു​ടെ തൊലി​യു​ടെ അകത്തായി വെള്ളനി​റ​ത്തി​ലുള്ള ഒരു പാളി​യുണ്ട്‌. അതു കോശ​ങ്ങ​ളും വിടവു​ക​ളും നിറഞ്ഞ സ്‌പോ​ഞ്ചു​പോ​ലെ​യുള്ള ഒരു ആവരണ​മാണ്‌. ഉള്ളി​ലേക്കു പോകും​തോ​റും ഈ കോശങ്ങൾ തമ്മിലുള്ള അകലം കൂടുന്നു. ആ വിടവു​കൾക്കി​ട​യിൽ വായു​വോ വെള്ളമോ നിറഞ്ഞി​രി​ക്കും. പഴം നിലത്ത്‌ വീഴു​മ്പോൾ ഈ വെള്ളം ഒരു കുഷ്യൻപോ​ലെ പ്രവർത്തി​ക്കും. അപ്പോൾ നാരങ്ങ​യു​ടെ തൊലി ചുരുങ്ങി കട്ടിയാ​കു​ന്നു. അതു​കൊണ്ട്‌ പഴത്തിന്റെ ഉള്ളി​ലേക്കു ക്ഷതമേൽക്കു​ന്നില്ല, അതു പൊട്ടി​പ്പോ​കു​ന്നില്ല.

 കമ്പിളി​നാ​ര​ങ്ങ​യു​ടെ തൊലി​യു​ടെ ഘടന അനുക​രിച്ച്‌ ലോഹം​കൊ​ണ്ടുള്ള, ക്ഷതമേൽക്കാത്ത ഒരുതരം ‘കുഷ്യൻ’ നിർമി​ക്കാ​നുള്ള ശ്രമത്തി​ലാ​ണു ശാസ്‌ത്ര​ജ്ഞ​ന്മാർ. അത്‌ ഉപയോ​ഗിച്ച്‌ ഹെൽമെ​റ്റു​കൾ, വാഹന​ങ്ങ​ളു​ടെ സുരക്ഷ​യ്‌ക്കു​വേ​ണ്ടി​യുള്ള ഉപകര​ണങ്ങൾ എന്നിവ ഉണ്ടാക്കാ​നും ബഹിരാ​കാ​ശ​നി​ല​യത്തെ ഉൽക്കക​ളിൽനിന്ന്‌ സംരക്ഷി​ക്കാ​നും കഴിയു​മെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു.

 നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? കമ്പിളി​നാ​ര​ങ്ങ​യു​ടെ തൊലി പരിണ​മി​ച്ചു​വ​ന്ന​താ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?