വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

യോഹ​ന്നാൻ 3:16—“ദൈവം ലോകത്തെ അത്രമാ​ത്രം സ്‌നേ​ഹി​ച്ചു”

യോഹ​ന്നാൻ 3:16—“ദൈവം ലോകത്തെ അത്രമാ​ത്രം സ്‌നേ​ഹി​ച്ചു”

 “തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നു​വേണ്ടി നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.”—യോഹ​ന്നാൻ 3:16, പുതിയ ലോക ഭാഷാ​ന്തരം.

 “എന്തെന്നാൽ, അവനിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കു​ന്ന​തി​നു​വേണ്ടി, തന്റെ ഏകജാ​തനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാ​ത്രം സ്‌നേ​ഹി​ച്ചു.”—യോഹ​ന്നാൻ 3:16, പി.ഒ.സി.

യോഹ​ന്നാൻ 3:16-ന്റെ അർഥം

 ദൈവം നമ്മളെ സ്‌നേ​ഹി​ക്കു​ന്നു. നമ്മൾ എന്നേക്കും ജീവി​ക്കാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. അതിനു​വേണ്ടി, മകനായ യേശു​ക്രി​സ്‌തു​വി​നെ ദൈവം ഭൂമി​യി​ലേക്ക്‌ അയച്ചു. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു പല പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളും ചെയ്‌തു. യേശു തന്റെ പിതാ​വായ ദൈവ​ത്തെ​പ്പറ്റി ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ച​താണ്‌ അതിൽ ഒന്ന്‌. (1 പത്രോസ്‌ 1:3) അതു കൂടാതെ, സ്വന്തം ജീവൻ മനുഷ്യ​കു​ടും​ബ​ത്തി​നു കൊടു​ക്കു​ക​യും ചെയ്‌തു. നിത്യ​ജീ​വൻ കിട്ടണ​മെ​ങ്കിൽ നമ്മൾ യേശു​വിൽ വിശ്വ​സി​ക്കണം.

 ‘തന്റെ ഏകജാ​ത​നായ മകനെ നൽകി’ a എന്ന വാക്കു​ക​ളിൽ ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ ആഴം നമുക്ക്‌ കാണാൻ കഴിയും. യേശു ദൈവ​ത്തി​ന്റെ അതുല്യ​നായ മകനാ​യി​രു​ന്നു. ഏത്‌ അർഥത്തിൽ? യേശു​വി​നെ മാത്ര​മാണ്‌ ദൈവം നേരിട്ട്‌ സൃഷ്ടി​ച്ചത്‌. (കൊ​ലോ​സ്യർ 1:17) അതു​പോ​ലെ യേശു “എല്ലാ സൃഷ്ടി​ക​ളി​ലും​വെച്ച്‌ ആദ്യം ജനിച്ച​വ​നും ആണ്‌.” (കൊ​ലോ​സ്യർ 1:15) മറ്റു ദൂതന്മാർ ഉൾപ്പെടെ എല്ലാ സൃഷ്ടി​ക​ളും യേശു​വി​ലൂ​ടെ, അതായത്‌ യേശു മുഖാ​ന്തരം ആണ്‌ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌. എങ്കിലും, അനേകരെ ‘ശുശ്രൂ​ഷി​ക്കാ​നും അവർക്കു​വേണ്ടി ജീവൻ മോച​ന​വി​ല​യാ​യി കൊടു​ക്കാ​നും’ തന്റെ പ്രിയ​പ്പെട്ട മകനെ ഭൂമി​യി​ലേക്ക്‌ അയയ്‌ക്കാൻ ദൈവ​മായ യഹോവ b തയ്യാറാ​യി. (മത്തായി 20:28) ആദ്യമ​നു​ഷ്യ​നായ ആദാമി​ലൂ​ടെ കൈമാ​റി കിട്ടിയ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും പിടി​യിൽനിന്ന്‌ നമ്മളെ മോചി​പ്പി​ക്കാൻ യേശു കഷ്ടതകൾ സഹിച്ച്‌ മരിച്ചു.—റോമർ 5:8, 12.

 യേശു​വിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​തിൽ, വെറുതെ യേശു​വിൽ വിശ്വ​സി​ക്കു​ന്നെന്ന്‌ പറയു​ന്ന​തോ യേശു നമുക്കു​വേണ്ടി ചെയ്‌ത കാര്യങ്ങൾ അംഗീ​ക​രി​ക്കു​ന്ന​തോ മാത്രമല്ല ഉൾപ്പെ​ടു​ന്നത്‌. അതില​ധി​ക​മാ​യി, ദൈവ​ത്തി​ന്റെ മകനി​ലുള്ള വിശ്വാ​സം തെളി​യി​ക്കു​ന്ന​തിന്‌, നമ്മൾ യേശു​വി​നെ അനുസ​രി​ക്കു​ക​യും അനുക​രി​ക്കു​ക​യും വേണം. (മത്തായി 7:24-27; 1 പത്രോസ്‌ 2:21) ബൈബിൾ പറയുന്നു: “പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന​വനു നിത്യ​ജീ​വ​നുണ്ട്‌. പുത്രനെ അനുസ​രി​ക്കാ​ത്ത​വ​നോ ജീവനെ കാണില്ല.”—യോഹ​ന്നാൻ 3:36.

യോഹ​ന്നാൻ 3:16-ന്റെ സന്ദർഭം

 നിക്കോ​ദേ​മൊസ്‌ എന്നു പേരുള്ള ഒരു ജൂത മതനേ​താ​വി​നോ​ടു സംസാ​രി​ച്ച​പ്പോ​ഴാണ്‌ യേശു ഈ വാക്കുകൾ പറഞ്ഞത്‌. (യോഹ​ന്നാൻ 3:1, 2) ദൈവരാജ്യത്തെക്കുറിച്ചും c ‘വീണ്ടും ജനിക്കു​ന്ന​തി​നെ’ക്കുറി​ച്ചും ഉള്ള ചില വിശദാം​ശങ്ങൾ യേശു ആ സംഭാ​ഷ​ണ​ത്തി​നി​ട​യിൽ വെളി​പ്പെ​ടു​ത്തി. (യോഹ​ന്നാൻ 3:3) താൻ എങ്ങനെ​യാണ്‌ മരിക്കാൻപോ​കു​ന്നത്‌ എന്നും യേശു മുൻകൂ​ട്ടി പറഞ്ഞു: “മനുഷ്യ​പു​ത്ര​നും (ഒരു സ്‌തം​ഭ​ത്തിൽ) ഉയർത്ത​പ്പെ​ടേ​ണ്ട​താണ്‌. അങ്ങനെ, അവനിൽ വിശ്വ​സി​ക്കുന്ന ഏതൊ​രാൾക്കും നിത്യ​ജീ​വൻ കിട്ടും.” (യോഹ​ന്നാൻ 3:14, 15) നിത്യം ജീവി​ക്കാ​നുള്ള ഈ അവസരം തരാൻ ദൈവത്തെ പ്രചോ​ദി​പ്പി​ച്ചത്‌ മനുഷ്യ​രോ​ടുള്ള ആഴമായ സ്‌നേ​ഹ​മാണ്‌ എന്ന്‌ യേശു ഊന്നി​പ്പ​റഞ്ഞു. ജീവൻ ലഭിക്ക​ണ​മെ​ങ്കിൽ, നമ്മൾ വിശ്വാ​സം പ്രകട​മാ​ക്ക​ണ​മെ​ന്നും ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന കാര്യങ്ങൾ ചെയ്യണ​മെ​ന്നും പറഞ്ഞു​കൊണ്ട്‌ യേശു ഈ സംഭാ​ഷണം അവസാ​നി​പ്പി​ച്ചു.—യോഹ​ന്നാൻ 3:17-21.

a മൊ​ണൊ​ഗെ​നെസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ “ഏകജാതൻ” എന്നു പരിഭാഷ ചെയ്‌തി​രി​ക്കു​ന്നത്‌. “അത്തരത്തി​ലുള്ള ഒരേ ഒരാൾ, . . . ആകെയുള്ള ഒരാൾ; അതുല്യൻ” എന്നൊക്കെ അതിനെ നിർവ​ചി​ച്ചി​രി​ക്കു​ന്നു.—പുതിയ നിയമ​ത്തി​ന്റെ​യും മറ്റ്‌ ആദിമ ക്രിസ്‌തീയ സാഹി​ത്യ​ത്തി​ന്റെ​യും ഒരു ഗ്രീക്ക്‌-ഇംഗ്ലീഷ്‌ നിഘണ്ടു, പേജ്‌ 658.

b ദൈവത്തിന്റെ വ്യക്തി​പ​ര​മായ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.

c ദൈവരാജ്യം അഥവാ “സ്വർഗ​രാ​ജ്യം” സ്വർഗ​ത്തിൽനിന്ന്‌ ഭരണം നടത്തുന്ന ഒരു ഗവൺമെ​ന്റാണ്‌. (മത്തായി 10:7; വെളി​പാട്‌ 11:15) ആ രാജ്യ​ത്തി​ന്റെ ഭരണാ​ധി​കാ​രി​യാ​യി ദൈവം യേശു​വി​നെ​യാണ്‌ നിയമി​ച്ചി​രി​ക്കു​ന്നത്‌. ഭൂമി​യെ​ക്കു​റി​ച്ചുള്ള തന്റെ ഉദ്ദേശ്യം ദൈവം ഈ ഗവൺമെ​ന്റി​ലൂ​ടെ​യാണ്‌ നിറ​വേ​റ്റാൻ പോകു​ന്നത്‌. (ദാനി​യേൽ 2:44; മത്തായി 6:10) കൂടുതൽ വിവര​ങ്ങൾക്കാ​യി, “എന്താണ്‌ ദൈവ​രാ​ജ്യം?” എന്ന ലേഖനം കാണുക.