2018 ജൂലൈ 23
പുതുതായി വന്നത്
പുതിയ ലോക ഭാഷാന്തരം പരിഷ്‌കരിച്ച പതിപ്പ് ടോക് പീസിനിലും ഫ്രഞ്ചിലും പ്രകാശനം ചെയ്‌തു
2018 ജൂലൈ 20-ന് പാപ്പുവ ന്യൂഗിനിയിലുള്ള പോർട്ട്‌മോർസ്‌ബിയിൽ വെച്ച് വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ടോക് പീസിൻ ഭാഷയിൽ പ്രകാശനം ചെയ്‌തു. ആ ദിവസംതന്നെ ഫ്രഞ്ച് ഭാഷയിലുള്ള, പുതിയ ലോക ഭാഷാന്തരം പരിഷ്‌കരിച്ച പതിപ്പ് പാരീസിലും പ്രകാശനം ചെയ്‌തു. 2013-ലെ പതിപ്പിനെ അടിസ്ഥാനമാക്കി 13 പരിഷ്‌കരിച്ച പതിപ്പുകൾ ഉൾപ്പെടെ പുതിയ ലോക ഭാഷാന്തരം 166 ഭാഷകളിലേക്ക് മുഴുവനായോ ഭാഗികമായോ പരിഭാഷ ചെയ്‌തിരിക്കുന്നു.