ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള വിവരങ്ങൾ
യഹോവയുടെ സാക്ഷികളും സൈനികേതര സേവനവും
സൈനികസേവനത്തോട് മനസ്സാക്ഷിപരമായ വിയോജിപ്പു പ്രകടമാക്കാനുള്ള അവകാശം ഒരു മൗലികാവകാശമെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ കാലങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഗവൺമെന്റുകൾ അന്താരാഷ്ട്ര നിലവാരങ്ങൾ പിൻപറ്റുകയും സൈനികസേവനത്തിനു പകരമായി ശിക്ഷാനടപടികളല്ലാതെ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ സമ്മതിക്കുകയും ചെയ്യുമ്പോൾ അതിൽ യഹോവയുടെ സാക്ഷികൾ നന്ദിയുള്ളവരാണ്.