JW.ORG വെബ്‌സൈറ്റ്
ഓൺലൈൻ വിവരങ്ങൾ കണ്ടെത്താൻ
നൂറുകണക്കിനു ലേഖനങ്ങളും ഓഡിയോകളും വീഡിയോകളും jw.org-ലെ ലൈബ്രറി എന്ന വിഭാഗത്തിൽനിന്ന് ലഭ്യമാണ്. നിങ്ങൾ തിരയുന്ന വിവരങ്ങൾ കണ്ടെത്താൻ ചില എളുപ്പവഴികൾ ഇതാ.
തിരയുക എന്ന ഓപ്‌ഷൻ ഉപയോഗിക്കുക
ഏതെങ്കിലും പ്രത്യേകവാക്കുകളോ പദപ്രയോഗങ്ങളോ ഉള്ള വിവരങ്ങൾ കണ്ടെത്തുന്നതിന് തിരയുക എന്ന ഓപ്‌ഷൻ ഉപയോഗിക്കുക.
തിരയുക എന്ന ഭാഗത്ത് നിങ്ങൾക്കുവേണ്ട വാക്കുകളോ പദപ്രയോഗങ്ങളോ ടൈപ്പ് ചെയ്യുക. എന്നിട്ട് എന്റർ കീ അമർത്തുകയോ തിരയുക എന്നതിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ആ പ്രസിദ്ധീകരണത്തിലെ പല വാക്കുകളോ പദപ്രയോഗങ്ങളോ അറിയാമെങ്കിൽ അതെല്ലാം ഒന്നിച്ച് ടൈപ്പ് ചെയ്യാം. നിങ്ങൾ ഉദ്ദേശിക്കുന്ന വിവരത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന വിവരങ്ങൾ ആദ്യമാദ്യം വരാൻ ഇതു സഹായിക്കും.
ഒരുപാട് ഫലങ്ങൾ വന്നാൽ ഫലങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് താഴെ പറയുന്നതിൽ ഏതെങ്കിലും ചെയ്തുനോക്കുക:
തിരയുക എന്ന പേജിന്റെ മുകളിലെ ഏതെങ്കിലും ഫിൽട്ടർ ഓപ്‌ഷൻ ഉപയോഗിക്കാം. ഉദാഹരണത്തിന് വീഡിയോകൾ എന്നതിൽ ക്ലിക്ക് ചെയ്‌താൽ വീഡിയോ ഫലങ്ങൾ മാത്രം ലഭിക്കും.
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ എല്ലാം കാണിക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്‌താൽ ആ വിഭാഗത്തിലുള്ള തിരയൽ ഫലങ്ങൾ മാത്രം ലഭിക്കും.
JW.ORG-ൽ ഇല്ലാത്ത എന്നാൽ വാച്ച്‌ടവർ ഓൺലൈൻ ലൈബ്രറിയിൽ ഉള്ള വിവരങ്ങളും തിരയൽ ഫലങ്ങളായി ലഭ്യമാകും.
ഒരു പ്രത്യേക വിഷയത്തിലുള്ള പ്രസിദ്ധീകരണം കണ്ടെത്താം
ഒരു പ്രസിദ്ധീകരണത്തിന്റെ തലക്കെട്ട് മുഴുവനായോ ഭാഗികമായോ അറിയാമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന മാർഗം ഉപയോഗിച്ചുകൊണ്ട് പ്രസിദ്ധീകരണം എളുപ്പം കണ്ടെത്താം.
ലൈബ്രറി > പുസ്തകങ്ങളും പത്രികകളും എന്നതിലേക്കു പോകുക.
അവിടെ, എല്ലാ ഇനങ്ങളും എന്ന ചതുരത്തിൽ നിങ്ങൾക്കുവേണ്ട പ്രസിദ്ധീകരണത്തിന്റെ തലക്കെട്ടിലെ ഏതെങ്കിലും ഒരു വാക്ക് ടൈപ്പു ചെയ്യുക. ഉദാഹരണത്തിന്, നിങ്ങൾ ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? എന്ന പുസ്തകമാണ് അന്വേഷിക്കുന്നതെങ്കിൽ “ബൈബിൾ” എന്ന് ടൈപ്പ് ചെയ്യുക. തലക്കെട്ടിൽ “ബൈബിൾ” എന്ന വാക്ക് ഉള്ള പ്രസിദ്ധീകരണങ്ങൾ മാത്രം തെളിഞ്ഞുവരും. അതിൽനിന്ന് നിങ്ങൾക്ക് ആവശ്യമുള്ള പുസ്തകം തിരഞ്ഞെടുക്കുക.
തിരയുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
മാസികയുടെ ഒരു ലക്കം കണ്ടെത്താം
ലൈബ്രറി > മാസികകൾ എന്നതിലേക്കു പോകുക.
ഉണരുക!-യുടെയും, വീക്ഷാഗോപുരത്തിന്റെയും (പൊതുപതിപ്പ്) ഏറ്റവും പുതിയ നാല് ലക്കങ്ങളായിരിക്കും നിങ്ങൾ ഈ പേജിൽ കാണുന്നത്. കൂടാതെ, അടുത്തിടെ പുറത്തിറങ്ങിയ വീക്ഷാഗോപുരം പഠനപ്പതിപ്പിന്റെ എട്ട് ലക്കങ്ങളും നിങ്ങൾക്ക് കാണാം. നിങ്ങൾക്ക് ആവശ്യമുള്ള ലക്കം കണ്ടെത്തുന്നതിനുള്ള പടികൾ ഇതാ:
നിങ്ങൾക്ക് ആവശ്യമുള്ള മാസികയുടെ പതിപ്പും അത് പ്രസിദ്ധീകരിച്ച വർഷവും കൊടുത്തിരിക്കുന്ന ലിസ്റ്റിൽനിന്ന് തിരഞ്ഞെടുക്കുക.
തിരയുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഒരു പ്രസിദ്ധീകരണം ഡൗൺലോഡ് ചെയ്യാനുള്ള ഓപ്‌ഷനുകൾ കാണുക
ചില പേജുകളിൽ പ്രസിദ്ധീകരണങ്ങൾ രണ്ടു വിധത്തിൽ കാണിക്കും. ലിസ്റ്റ് വ്യൂവിലും ഗ്രിഡ് വ്യൂവിലും.
ലഭ്യമായ പ്രസിദ്ധീകരണങ്ങൾ ചതുരങ്ങളായി കാണുന്നതിന് ഗ്രിഡ് വ്യൂ ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആദ്യമായി പേജ് തുറക്കുമ്പോൾ നിങ്ങൾ ഗ്രിഡ് വ്യൂവിലായിരിക്കും കാണുന്നത്.
ലഭ്യമായ പ്രസിദ്ധീകരണങ്ങൾ ലിസ്റ്റായി കാണുന്നതിന് ലിസ്റ്റ് വ്യൂ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഓരോ പ്രസിദ്ധീകരണത്തിന്റെയും പുറംചട്ട, തലക്കെട്ട്, ലഭ്യമായ ഡൗൺലോഡ് ഓപ്‌ഷനുകൾ എന്നിവ കാണിക്കും.
തലക്കെട്ടിൽ ക്ലിക്ക് ചെയ്‌താൽ ഓൺലൈനായി വായിക്കാം.
ടെക്‌സ്റ്റ് ഓപ്‌ഷൻ എന്നതിൽ ക്ലിക്ക് ചെയ്‌താൽ ഡൗൺലോഡ് ചെയ്യാനുള്ള പേജ് തുറന്നുവരും.
ചില പ്രസിദ്ധീകരണങ്ങൾ PDF-ഉം JWPUB-ഉം പോലെ പല ഫോർമാറ്റുകളിൽ ഡൗൺലോഡ് ചെയ്യാനാകും. കൂടാതെ, ചില പ്രസിദ്ധീകരണങ്ങൾ പല പതിപ്പുകളിലും ലഭ്യമാണ്. ഉദാ: സാധാരണ വലുപ്പത്തിലും വലിയ അക്ഷരത്തിലും.
നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോർമാറ്റും പതിപ്പും തിരഞ്ഞെടുക്കുക.
ഓഡിയോ ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ ഡൗൺലോഡ് ചെയ്യാനുള്ള പേജ് തുറന്നുവരും. ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓഡിയോ തിരഞ്ഞെടുക്കുക.
വീഡിയോ ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ ഡൗൺലോഡ് ചെയ്യാനുള്ള പേജ് തുറന്നുവരും. ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോ തിരഞ്ഞെടുക്കുക.