ആഗസ്റ്റ് 31–സെപ്റ്റംബർ 6
പുറപ്പാട് 21-22
ഗീതം 141, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ജീവനെക്കുറിച്ച് യഹോവയുടെ വീക്ഷണമുണ്ടായിരിക്കുക:” (10 മിനി.)
പുറ 21:20—യഹോവ കൊലപാതകം കുറ്റംവിധിക്കുന്നു (it-1-E 271)
പുറ 21:22, 23—ഗർഭസ്ഥശിശുവിന്റെ ജീവൻ യഹോവ വിലയുള്ളതായി കാണുന്നു (lvs 95 ¶16)
പുറ 21:28, 29—നമ്മൾ സുരക്ഷാമുൻകരുതലുകൾ എടുക്കാൻ യഹോവ പ്രതീക്ഷിക്കുന്നു (w10 4/15 29 ¶4)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
പുറ 21:5, 6—ക്രിസ്തീയസമർപ്പണത്തിന്റെ പ്രയോജനങ്ങൾ ഈ തിരുവെഴുത്തുകൾ വരച്ചുകാട്ടുന്നത് എങ്ങനെ? (w10 1/15 4 ¶4-5)
പുറ 21:14—ഈ വാക്യം എങ്ങനെ വിശദീകരിക്കും? (it-1-E 1143)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) പുറ 21:1-21 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനെ മീറ്റിങ്ങിനു ക്ഷണിക്കുക. (th പാഠം 2)
മടക്കസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 20)
പ്രസംഗം: (5 മിനി. വരെ) w09 10/1 18—വിഷയം: യഹോവ—അപ്പനില്ലാത്ത കുട്ടികൾക്കു പിതാവ്. (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
ദൈവം കാണുന്നതുപോലെ ജീവനെ കാണുക: (10 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: ഗർഭകാലത്ത് എന്തെല്ലാം പ്രശ്നങ്ങളുണ്ടായേക്കാം? ഗർഭച്ഛിദ്രത്തെക്കുറിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കാൻ പുറപ്പാട് 21:22, 23 സഹായിക്കുന്നത് എങ്ങനെ? യഹോവയെ സന്തോഷിപ്പിക്കുന്ന ഒരു തീരുമാനം എടുക്കാൻ വിശ്വാസവും ധൈര്യവും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? പുനരുത്ഥാനപ്രത്യാശ എങ്ങനെയാണ് ആശ്വാസം തരുന്നത്?
സമർപ്പണം നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?: (5 മിനി.) 2010 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 4-ാം പേജിലെ 4 മുതൽ 7 വരെയുള്ള ഖണ്ഡികകൾ അടിസ്ഥാനമാക്കി നടത്തുന്ന പ്രസംഗം. സമർപ്പിക്കാനും സ്നാനപ്പെടാനും ഉള്ള ലക്ഷ്യംവെച്ച് പ്രവർത്തിക്കാൻ ബൈബിൾവിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 67
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 55, പ്രാർഥന