‘ഉറച്ചുനിന്ന് യഹോവ രക്ഷിക്കുന്നതു കണ്ടുകൊള്ളൂ’
യഹോവ കരുതലും പരിഗണനയും ഉള്ള രക്ഷകനാണ്. ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവന്നപ്പോൾ യഹോവ അവരോട് ഓരോരുത്തരോടും ആഴമായ കരുതൽ കാണിച്ചത് എങ്ങനെ?
-
അവരെ കൂട്ടങ്ങളായി സംഘടിപ്പിച്ചു.—പുറ 13:18
-
അവർക്കു മാർഗനിർദേശവും സംരക്ഷണവും നൽകി.—പുറ 14:19, 20
-
കുട്ടികളും പ്രായമായവരും ഉൾപ്പെടെ എല്ലാവരെയും യഹോവ രക്ഷിച്ചു.—പുറ 14:29, 30
മഹാകഷ്ടതയുടെ സമയത്ത് ഏതു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം?—യശ 30:15