ക്രിസ്ത്യാനികളായി ജീവിക്കാം
സ്നേഹം സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്നു—സത്യത്തിൽ സന്തോഷിക്കുക
എന്തുകൊണ്ട് പ്രധാനം: യേശുവിനെ അനുകരിച്ചുകൊണ്ട്, ദൈവോദ്ദേശ്യങ്ങളെക്കുറിച്ചുള്ള സത്യത്തിനു നമ്മൾ സാക്ഷിയായി നിൽക്കണം. (യോഹ 18:37) വ്യാജവും അനീതിയും നിറഞ്ഞ ഒരു ലോകത്തിലാണു ജീവിക്കുന്നതെങ്കിലും, നമ്മൾ സത്യത്തിൽ സന്തോഷിക്കുകയും സത്യം സംസാരിക്കുകയും സത്യമായതിനെക്കുറിച്ച് ചിന്തിക്കുകയും വേണം.—1കൊ 13:6; ഫിലി 4:8.
എങ്ങനെ ചെയ്യാം:
-
മറ്റുള്ളവരെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞുപരത്തുകയോ അങ്ങനെയുള്ള കാര്യങ്ങൾക്കു ചെവി കൊടുക്കുകയോ ചെയ്യരുത്.—1തെസ്സ 4:11
-
മറ്റൊരാളുടെ ആപത്തിൽ സന്തോഷിക്കരുത്
-
പ്രോത്സാഹനം പകരുന്ന, നല്ല കാര്യങ്ങളിൽ സന്തോഷിക്കുക
‘നിങ്ങൾ പരസ്പരം സ്നേഹിപ്പിൻ’—അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
-
ഏത് അർഥത്തിലാണു ഡെബി ‘അനീതിയിൽ സന്തോഷിച്ചത്?’
-
ഡെബിയുമായുള്ള സംഭാഷണം ആലീസ് എങ്ങനെയാണു നല്ല കാര്യങ്ങളിലേക്കു തിരിച്ചുവിട്ടത്?
-
നമുക്കു സംസാരിക്കാൻ കഴിയുന്ന ചില നല്ല കാര്യങ്ങൾ ഏതൊക്കെയാണ്?