ഗീതം 34
നമ്മുടെ നാമത്തിനൊത്തു ജീവിക്കുക
1. നാഥാ, യഹോവേ, നിത്യാ, നീതിശ്രേഷ്‌ഠാ,
സ്‌നേഹ, ശക്തി നിറയും ദൈവമേ,
ഏകും അനന്തമാം ജ്ഞാനം, സത്യം നീ;
വാണിടുന്നു നീ സർവാധീശനായ്.
മോദിപ്പൂ നിൻ സേവയിൽ ഞങ്ങളെന്നും,
നിൻ രാജ്യത്തിൻ സത്യത്തെ ഘോഷിക്കെ.
(കോറസ്)
യാഹേ, ഞങ്ങൾ നിന്റെ സാക്ഷികളല്ലോ;
ഈ പദവി ഞങ്ങൾ കാക്കുന്നിതാ.
2. ഏറുന്നു സ്‌നേഹം, ശാന്തി മാനസത്തിൽ
നിന്നെ ഞങ്ങൾ ഐക്യത്തിൽ സേവിക്കെ.
നിൻ ശ്രേഷ്‌ഠമാം സത്യം ഞങ്ങൾ ചൊന്നിടും;
മോദാൽ നിന്നെ വാഴ്‌ത്തിപ്പാടിടുമേ.
യാഹേ, നിൻ നാമത്തിൽ ഞങ്ങൾ മുന്നേറും;
നിൻ നാമ കീർത്തനം ഏറെ ധന്യം.
(കോറസ്)
യാഹേ, ഞങ്ങൾ നിന്റെ സാക്ഷികളല്ലോ;
ഈ പദവി ഞങ്ങൾ കാക്കുന്നിതാ.
(ആവ. 32:4; സങ്കീ. 43:3; ദാനീ. 2:20, 21 എന്നിവയും കാണുക.)