ഗീതം 20
ഞങ്ങളുടെ കൂടിവരവിനെ അനുഗ്രഹിക്കേണമേ!
1. ആരാധിക്കാനൊന്നിക്കുമ്പോൾ
യാഹേ, അനുഗ്രഹിക്ക.
നിൽപ്പൂ ഞങ്ങൾ നന്ദിയോടെ,
നൽകണേ നിന്നാത്മാവെ.
2. നിൻ വചനാൽ നീ നിറയ്‌ക്ക
ശുദ്ധമായാരാധിക്കാൻ.
ശീലിപ്പിക്ക സാക്ഷ്യംനൽകാൻ
ചിന്തയെ, നാവിനെയും.
3. പ്രിയ താതാ, വർഷിക്ക നീ
അനുഗ്രഹൈക്യശാന്തി.
വാഴ്‌ത്തട്ടെ നിന്നധീശത്വം
വാക്കാലും ചെയ്‌തിയാലും.
(സങ്കീ. 22:22; 34:3 യെശ. 50:4 എന്നിവയും കാണുക.)